play-sharp-fill

കറക്കം മതിയാക്കില്ലെങ്കിൽ പൊലീസ് മാമൻമാർ നിങ്ങളെ കറക്കും: നിരോധനാജ്ഞ ലംഘിച്ച രണ്ട് പേർക്കെതിരെ കേസെടുത്തു കൊച്ചി സിറ്റി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: ലോക്ക് ഡൗണും നിരോധനാജ്ഞയും ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ രണ്ട് പേർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസ് എടുത്തു. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തില്ല. ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയ ശേഷം പൊലീസ് ജീപ്പിൽ വീട്ടിൽ എത്തിച്ചതായാണ് ലഭിക്കുന്ന വിവരം. ജില്ലയിൽ ശക്തമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഉന്നത പൊലീസ് മേധാവികളും പരിശോധനയുമായി രംഗത്തുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ പുറത്തിറങ്ങാൻ അനുമതിയുണ്ട്. എന്നാൽ, കൂട്ടം കൂടിയാൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.രാവിലത്തെ അപേക്ഷിച്ച് ഉച്ചയോടെ […]

കൊറോണക്കാലത്ത് ചരക്കുലോറികൾ കടത്തിവിടാനുള്ള അനുവാദം മറയാക്കി പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ ; സംഭവം വയനാട്

സ്വന്തം ലേഖകൻ സുൽത്താൻ ബത്തേരി : കൊറോണ വൈറസ് വ്യാപനത്തിനിടയിൽ അവശ്യവസ്തുക്കളുമായെത്തുന്ന ചരക്കുലോറികൾ ചെക്‌പോസ്റ്റ് കടത്തിവിടാനുള്ള അനുവാദം മറയാക്കി അതിർത്തി വഴി പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. പുകയില ഉൽപ്പന്നങ്ങൾ കടത്തിയ ചരക്കുലോറി മുത്തങ്ങയിൽ വച്ച് എക്‌സൈസ് പിടിച്ചെടുത്തു. ലോറി ഡ്രൈവർ കൊടുവള്ളി സ്വദേശി വെണ്ണക്കാട് സലിം അറസ്റ്റിലായിട്ടുണ്ട്. അരിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് 150 കിലോ പുകയില ഉൽപന്നങ്ങളാണ് ഇയാൾ അതിർത്തി കടത്താൻ ശ്രമിച്ചത്. അരിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചാണ് 150 കിലോ പുകയില ഉൽപന്നങ്ങളാണ് ഇയാൾ അതിർത്തി കടത്താൻ ശ്രമിച്ചത്. എക്‌സൈസ് ഇന്റലിജൻസിനു ലഭിച്ച […]

പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ നാവ് കടിച്ചുമുറിച്ച് വയോധിക ; നാവിന് ഗുരുതര പരുക്കേറ്റ യുവാവിനെ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിച്ചു; സംഭവം ജനത കർഫ്യൂ ദിനത്തിൽ

സ്വന്തം ലേഖകൻ ജൽപൈഗുരി: വീട്ടിൽ അതിക്രമിച്ചു കയറിയ 65കാരിയെ പീഡിപ്പിക്കാൻ ശ്രമം. പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ നാവ് കടിച്ചു മുറിച്ചതോടെ ബലാത്സംഗത്തിൽ നിന്നും രക്ഷപ്പെട്ടു.ജനത കർഫ്യൂ ദിനത്തി ജൽപൈഗുരി ടൗണിന് സമീപമാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീയുടെ വീട്ടിലേക്ക് ആ പ്രദേശത്ത് തന്നെയുള്ള റോക്കി മുഹമ്മദ് ഛോട്ടു മുഹമ്മദ് എന്നിവർ ചേർന്നാണ് പഹർപൂരിലെ സ്ത്രീയുടെ വീട്ടിൽ കയറി ബലാത്സംഗത്തിന് ശ്രമിച്ചത്.   എന്നാൽ സ്ത്രീ ഉടനെ തിരിച്ച് അക്രമിക്കുകയും ഉടനെ നിലവിളിച്ച് ആളെ കൂട്ടാൻ ശ്രമിച്ചു. ഇതു താടയാൻ അക്രികൾ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീ റോക്കി മുഹമ്മദിന്റെ […]

നിരോധനാജ്ഞ ലംഘിച്ച് ഹോട്ടൽ തുറന്ന ഉടമ അറസ്റ്റിൽ ; സംഭവം വയനാട്

സ്വന്തം ലേഖകൻ വയനാട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത് കണക്കിലെടുക്കാതെ ഹോട്ടൽ തുറന്ന ഉടമ പൊലീസ് പിടിയിൽ. വയനാട് വൈത്തരിയിലാണ് സംഭവം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് ഹോട്ടൽ തുറന്ന ഉടമ നിയാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി വയനാട്ടിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അതിർത്തിയിൽ വാഹനങ്ങളിൽ എത്തുന്നവരെ കർശന പരിശോധനയ്ക്ക് ശേഷമാണ് വിട്ടയയ്ക്കുന്നത്. ആളുകൾ കൂട്ടം കൂടരുതെന്നും അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ […]

കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നു: ജില്ലയിൽ മൂന്ന് കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം നാലായി ഉയർന്ന സാഹചര്യത്തിൽ വിപുലമായ രോഗപ്രതിരോധ സംവിധാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. ഇതിനോടുനുബന്ധിച്ച് കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റാൻ അധികൃതർ തീരുമാനിച്ചു .   കൊറോണ ലക്ഷണങ്ങളുമായി എത്തുന്നവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്യും. ഇവരിൽ രോഗം സ്ഥിരീകരിച്ചതും എന്നാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തവരെ ബീച്ച് ജനറൽ ആശുപത്രിയിലേക്കും മാറ്റി ചികിത്സിക്കും. പുതുതായി രോഗം സ്ഥിരീകരിച്ച രണ്ട് പേരുടേയും പ്രൈമറി കോണ്ടാക്ടുകളെ കണ്ടെത്തിക്കഴിഞ്ഞു . ഇവരെല്ലാം ഇപ്പോൾ […]

കൊറോണ വൈറസ് ബാധ : കാസർഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടും ; കർശന നടപടികളുമായി ജില്ലാഭരണകൂടം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാസർഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടും . വിലക്ക് ലംഘിച്ചാൽ ഇതേ നടപടി തുടരും. കാസർഗോഡ് ജില്ലയിൽ ബേക്കറികൾ തുറക്കണം എന്നാൽ പാനീയങ്ങൾ വിൽക്കരുതെന്നും മൽസ്യ, മാംസ വിൽപന അനുവദിക്കുമെന്നും ആളുകൂടിയാൽ അടപ്പിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കൊല്ലത്ത് റോഡുകളിൽ വാഹനഗതാഗതം കൂടിയതോടെ പൊലീസ് കമ്മിഷണറും കളക്ടടറും നേരിട്ട് ഇറങ്ങി. അതേസമയം കടകളുടെ പ്രവർത്തനസമയത്തെക്കുറിച്ച് ഇനിയും ധാരണയായിട്ടില്ല. തിരുവനന്തപുരത്ത് ചിലയിടത്ത് കടകൾ അടപ്പിച്ചു. സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തണമെന്ന് […]

കമ്മ്യൂണിസ്റ്റുകൾ നശിപ്പിച്ച അയിത്തവും തീണ്ടലും തൊടീലും തിരിച്ചു വരണം; ഭാരതത്തിന്റെ നമസ്‌കാരവും തീണ്ടലും തൊടീലും മാത്രമാണ് കൊറോണക്കാലത്ത് നമുക്കും നാടിനും രക്ഷ..! കൊറോണക്കാലത്തും വർഗീയ കച്ചവടവുമായി സംഘി യുവതി; അയിത്തവും കൊറോണയും സമൂഹമാധ്യമങ്ങളിലെ വലിയ ചർച്ച

സ്വന്തം ലേഖകൻ കോട്ടയം: കൊറോണയിൽ നിന്നും രാജ്യത്തെയും കേരളത്തിലെ ജനങ്ങളെയും രക്ഷിക്കാൻ ഇനി ഒരേ ഒരു മാർഗം മാത്രം..! അയിത്തവും തീണ്ടലും തൊടീലും തിരിച്ചു കൊണ്ടു വരിക. കൊറോണക്കാലത്തും വർഗീയ വിഷം തുപ്പുന്നത് മറ്റാരുമല്ല സംഘപരിവാരത്തിന്റെ വനിതാ മുഖമായ അംബിക ജെ.ആർ ആണ്. അംബിക സോഷ്യൽ മീഡിയയിൽ പങ്കു വച്ച അഭിപ്രായത്തിലാണ് തീണ്ടലും തൊടീലും ജാതി വ്യവസ്ഥയും ശാസ്ത്രീയമായ മാർഗങ്ങളാണ് എന്നു പറയുന്നത്. കൊറോണ ബാധ ലോകത്തെമ്പാടും പടർന്നു പിടിച്ച കാലത്ത് ഇന്ത്യയിലെ സംഘപരിവാർ പ്രചരിപ്പിച്ചത് ഭാരത സംസ്‌കാരമാണ് മഹത്തരമെന്നായിരുന്നു. ഇന്ത്യയുടെ നമസ്‌കാരവും കെട്ടിപ്പിടുത്തമില്ലാത്ത […]

കേരളത്തിൽ ചൊവ്വാഴ്ച ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ; മാർച്ച് 26 വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഇടിമിന്നലിന് സാധ്യത്. മാർച്ച് 26 വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം പെയ്ത വേനൽമഴയിൽ പാലക്കാട്, കോട്ടയം, ഇടുക്കി, തൃശൂർ, കൊല്ലം, എറണാകുളം ജില്ലകളിലെ ചിലയിടങ്ങളിൽ മഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിലും കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്. ചൊവ്വാഴ്ച ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്. 25 ന് കേരളത്തിന് പുറമേ മാഹിയിലും ഇടിമിന്നൽ മുന്നറിയിപ്പുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. സൂര്യാതപം ഉണ്ടാകാനുളള സാധ്യത […]

കൊവിഡ്19 : സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണ്ട ആവശ്യമില്ലെന്ന് ധനമന്ത്രി: പാക്കേജ് എട്ട് മേഖലകളിൽ: എടിഎമ്മുകളുടെ സർവീസ് ചാർജ് മൂന്നു മാസത്തേയ്ക്ക് ഒഴിവാക്കി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതിയും നീട്ടി

സ്വന്തം ലേഖകൻ ഡൽഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശ്വാസ പാക്ക് ഉടൻ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക അടിയന്തിരാവസ്ഥ ആവശ്യമില്ലെന്നും എട്ട് മേഖലകളിലാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. 2018-19ലെ ആദായനികുതി റിട്ടേൺ ഫയൽചെയ്യാനുള്ള അവസാന തിയതി 2020 ജൂൺ 30 ആക്കി. വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തിൽ നിന്ന് 9 ശതമാനമാക്കി. ആധാറും പാനുമായി ബന്ധിപ്പിക്കാനുള്ള ലിങ്കിങ് തിയതി ജൂൺ 30 വരെ നീട്ടിയതായും മന്ത്രി പറഞ്ഞു. അഞ്ച് കോടി ടേൺ ഓവറുള്ള കമ്പനികൾക്ക് […]

വീട് കുത്തിതുറന്ന് സ്വർണ്ണാഭരങ്ങൾക്കൊപ്പം അടിച്ചുമാറ്റിയ സ്‌കോച്ചടിച്ച് ഫിറ്റായി നടുറോഡിൽ കിടന്ന യുവാക്കളെ പൊലീസ് കൈയ്യോടെ പൊക്കി; അന്വേഷണത്തിൽ പുറത്തുവന്ന കഥ കേട്ട് പൊലീസ് ഞെട്ടി ; സംഭവം കോട്ടയം തൃക്കൊടിത്താനത്ത്

സ്വന്തം ലേഖകൻ കോട്ടയം: മോഷ്ടിച്ചെടുത്ത സ്‌കോച്ച് കുടിച്ച് ഫിറ്റായി നടുറോഡിൽ കിടന്ന യുവാക്കൾ പൊലീസ് പിടിയിൽ. മദ്യലഹരിയിൽ നടുറോഡിൽ കിടന്നിരുന്ന യുവാക്കളെ സംശയം തോന്നിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതോടെ പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന വലിയൊരു മോഷണത്തിന്റെ കഥയാണ് പുറത്ത് വന്നത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾക്കൊപ്പം മോഷ്ടിച്ച സ്‌കോച്ചും അടിച്ച് ലക്കുകെട്ട പന്തത്തുകുഴി ഒരപ്പാൻകുഴി അനന്തു ഷാജി (21), തൃക്കൊടിത്താനം അമര വരവുകാലായിൽ മെബിൻ മാത്യു (18) എന്നിവരെ തൃക്കൊടിത്താനം പൊലീസാണ് ഇവരെ അറസ്റ്റ് […]