play-sharp-fill

കൊറോണക്കാലത്ത് ഭക്ഷണം കഴിക്കാതെ വിഷമിക്കുകയാണോ..? ജില്ലാ പൊലീസുണ്ട് നിങ്ങൾക്കു കരുതലുമായി; പഴി കേൾക്കുമ്പോഴും കരുതൽ നൽകാൻ പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ വിഷമിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ ഒട്ടും മടിക്കേണ്ട, നിങ്ങൾക്ക് അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേയ്ക്കു ഒന്നു വിളിച്ചു പറഞ്ഞാൽ മാത്രം മതി. നിങ്ങൾക്ക് വേണ്ടതെല്ലാം വീട്ടുമുറ്റത്ത് എത്തും. കൊറോണക്കാലത്ത് ആവശ്യത്തിലേറെ പഴികേൾക്കുന്നുണ്ടെങ്കിലും, ഒട്ടും മടി കൂടാതെ തന്നെ നാട്ടുകാർക്കു വേണ്ടി രംഗത്തിറങ്ങുകയാണ് കേരള പൊലീസ്. ജില്ലയിൽ വാകത്താനം, ചിങ്ങവനം എന്നിവിടങ്ങളിലാണ് പൊലീസ് സാധാരണക്കാരുടെ അത്താണിയായി രംഗത്ത് എത്തിയത്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രോഗം ബാധിച്ചു കഴിയുന്നവരെയും, ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന ആളുകളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് രംഗത്തിറങ്ങിയത്. […]

ഭാര്യയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് എസ്.ഐ അറസ്റ്റിൽ ; സംഭവം കോട്ടയം മണിമലയിൽ

സ്വന്തം ലേഖകൻ കോട്ടയം: ഭാര്യയുടെ തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിച്ച എസ്.ഐ അറസ്റ്റിൽ. മണിമല പുതുപ്പറമ്പിൽ ഷാജഹാനെയാണ് (48) പൊലീസ് പിടിയിലായത്. ഡൽഹി പൊലീസിലെ എസ്.ഐയാണ് ഇയാൾ. ഭാര്യ നസീമയെ (46) യുമായുണ്ടായ വഴക്കിനെ തുടർന്ന് ഷാജഹാൻ ഇവരെ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. ചുറ്റിക കൊണ്ട് പരിക്കേറ്റ നസീമയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നസീമ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നസീമ ജീവൻ നിലനിർത്തുന്നത്. നിസാര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ പ്രവേശിപ്പിച്ച ഷാജഹാനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് […]

ലോകത്തിലെ ആദ്യത്തെ കോവിഡ് 19 രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയോ…..? ആണെന്ന് ചൈനീസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ഏറെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ ജീവനെടുത്ത് കൊറോണ വൈറസ് രോഗ ബാധ ആദ്യം സ്ഥിരീകരിച്ചത് വുഹാനിലെ മത്സ്യമാർക്കറ്റിലെ ചെമ്മീൻ വിൽപ്പനക്കാരിയാണെന്ന് ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ചെമ്മീൻ വിൽപ്പനക്കാരിയായ അൻപത്തിയേഴുകാരി വെയ് ഗ്വക്‌സിയൻ ആകാമെന്ന് റിപ്പോർട്ട്. വെയ് ഗ്വക്‌സിയൻ എന്ന സ്ത്രീയിലാണ് ആദ്യമായി കോവിഡ് 19 പരിശോധനയിലൂടെ സ്ഥിരീകരിച്ചതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് മാധ്യമമായ ‘ദി പേപ്പറി’നെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. ഹുവാൻ സമുദ്രോൽപന്ന മാർക്കറ്റിലാണ് വെയ് ഗ്വാക്‌സിയൻ ചെമ്മീൻ കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ ഡിസംബറിലാണ് […]

സംസ്ഥാനത്ത് ശനിയാഴ്ച ആറു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, മലപ്പുറം, കാസർഗോഡ്‌ ,പാലക്കാട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു: മദ്യാസക്തി കൂടിയവർക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണം മദ്യം നൽകുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ആറ് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് 2, കൊല്ലം, മലപ്പുറം, കാസർകോട്, പാലക്കാട് എന്നിവിടങ്ങളിൽ ഓരോ പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 39 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.   കേരളത്തിൽ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ച ദിവസമാണിന്ന്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. 69 വയസ്സായിരുന്നു. സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിച്ച സംഭവം നിർഭാഗ്യകരവും ദുഃഖകരവുമാണെന്ന് മുഖ്യമന്ത്രി […]

കൊവിഡ് 19; ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി അടുത്തിടപഴകി: മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ സി ജോസഫ് നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ ഇടുക്കി: മുതിർന്ന കോൺഗ്രസ് നേതാവും ഇരിക്കൂർ എംഎൽഎയുമായ കെ സി ജോസഫ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി അടുത്തിടപഴകിയതിനാൽ നിരീക്ഷണത്തിൽ കഴിയാൻ സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.   ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ എംഎൽഎ ഹോസ്റ്റലിൽ എത്തിയപ്പോൾ കെ സി ജോസഫിന്റെ മുറിയിൽ പോകുകയും ഏറെ നേരം ചെലവഴിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കെ സി ജോസഫ് സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. കെ സി ജോസഫിന് കൊവിഡിന്റെ ലക്ഷണങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.   […]

ലോക്ക് ഡൗൺ ലംഘനം : പരസ്യമായി ഏത്തമിടീപ്പിച്ചു ; യതീഷ് ചന്ദ്രയോട് സർക്കാർ വിശദീകരണം തേടി; വീഡിയോ വൈറൽ

സ്വന്തം ലേഖകൻ കണ്ണൂർ : ലോക്ക് ഡൗൺ ലംഘനത്തിന് പരസ്യമായ ശിക്ഷയുമായി കണ്ണൂർ എസ് പി യതീഷ് ചന്ദ്ര. ജില്ലയിൽ കൂട്ടം കൂടി നിന്നവരെ യതീഷ് ചന്ദ്ര പരസ്യമായി ഏത്തമിടീപ്പിച്ചു. കണ്ണൂർ അഴീക്കലിലാണ് സംഭവം. ലോക്ക് ഡൗൺ നിർദേശങ്ങൾ ജനങ്ങൾ അവഗണിച്ചതിനാണ് ഏത്തമിടീപ്പിച്ചതെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കി. ബോധവത്കരണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. ശിക്ഷയായി കണക്കാക്കാൻ പാടില്ല. നാട്ടുകാരുടെ നന്മയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്. നൂറോളം കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. […]

കൊറോണക്കാലത്തും മദ്യ വിൽപ്പന സജീവമാക്കി നഗരമധ്യത്തിലെ അജ്ഞലി പാർക്ക്: മദ്യം വിൽക്കുന്നത് അഞ്ചിരട്ടി വിലയ്ക്ക്; തേർഡ് ഐ ഇൻവെസ്റ്റിഗേഷൻ

എ.കെ ജനാർദനൻ കോട്ടയം: കൊറോണക്കാലത്തും മദ്യവിൽപ്പന സജീവമാക്കി കോട്ടയം നഗരത്തിലെ അഞ്ചലി പാർക്ക് ബാർ. ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ വഴിയാണ് മദ്യവിൽപ്പന സജീവമായി നടത്തിയത്. അഞ്ചിരട്ടി വിലയ്ക്ക് ലോക്കൽ ബ്രാൻഡ് മദ്യങ്ങളാണ് ബാറിലൂടെ വിൽപ്പന നടത്തിയിരുന്നത്. തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കൊറോണക്കാലത്തും മദ്യവിൽപ്പന സജീവമാണെന്നു കണ്ടെത്തി. ലോക്കൽ ബ്രാൻഡ് മദ്യം പോലും 800 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് തേർഡ് ഐ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് മദ്യം വാങ്ങാനെന്ന വ്യാജേനെ തേർഡ് ഐ ബ്യൂറോ സംഘം അഞ്ജലി പാർക്കിനു […]

ഭാര്യയും മകളും മൃതദേഹം വീഡിയോ കോളിലൂടെ കണ്ടു ; ആരും സന്ദർശിക്കാനും സ്പർശിക്കാനും അനുവദിക്കാതെ ചുള്ളിക്കൽ സ്വദേശിയുടെ മൃതദേഹം ഖബറക്കി

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ ബാധിച്ച് മരിച്ച ചുള്ളിക്കൽ സ്വദേശിയുടെ മൃതദേഹം ഖബറക്കി. ആരെയും സന്ദർശിക്കാനും സ്പർശിക്കാനും അനുവദിക്കാതെയാണ് മൃതദേഹം ഖബറക്കിയത്. കൊറോണ ബാധിതനായി മരിച്ച് ചുള്ളിക്കൽ സ്വദേശിയുടെ മൃതദേഹം ഖബറക്കിയത് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പ്രകാരമാണ് മൃതദേഹം സംസ്‌കരിച്ചത്. ചുള്ളിക്കൽ മസ്ജിദ് ഖബർസ്ഥാനിലായിരുന്നു സംസ്‌കാരം. സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് നാലുപേർ മാത്രം. എറണാകുളം ജില്ല കളക്ടർ എസ് സുഹാസ് പള്ളി ഇമാമുമായി ആശയവിനിമയം നടത്തിയാണ് ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പാലിച്ചുള്ള ക്രമീകരണമൊരുക്കിയത്. മൃതദേഹം പൊതിഞ്ഞുകെട്ടിയ ആവരണം പൊളിക്കാതെയാണ് ഖബറടക്കം നടത്തിയത്. മൃതദേഹം ബന്ധുക്കൾക്ക് […]

മാസ്‌കിനും സാനിറ്റൈസറുകൾക്കും അമിത വില: ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ കോട്ടയത്ത് 9 സ്ഥാപനങ്ങൾക്കെതിരെ കേസ്

സ്വന്തം ലേഖകൻ കോട്ടയം: മാസ്‌കിനും സാനിറ്റൈസറുകൾക്കും അമിത വില ഈടാക്കിയ കോട്ടയത്തെ ഒൻപതു സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. കോട്ടയത്ത് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയത്. ഇവരിൽ നിന്നും 80,000 രൂപ പിഴ ഈടാക്കി.   അവശ്യസാധന നിയന്ത്രണ നിയമനുസരിച്ച് മാസ്‌കുകൾക്കും സാനിറ്റൈസറുകൾക്കും 100 മുതൽ 150 രൂപാ വരെ കൂട്ടിവാങ്ങിയതായി കണ്ടെത്തി.300 രൂപ വിലയുള്ള സാനിറ്റൈസർ 400 രൂപയ്ക്കാണ് വിറ്റത്. പായ്ക്ക് ചെയ്ത മുളക്, മല്ലി, മസാലപ്പൊടികൾ എന്നിവർക്കും കൂടുതൽ വില ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.   ഇവരെ […]

കൊറോണക്കാലത്തും അഗതികൾക്ക് ചുവപ്പ് പരവതാനി വിരിച്ച് കാൻ ഫെസ്റ്റ് വേദി : അഭയകേന്ദ്രമായത് വീടില്ലാത്തവർക്ക്

സ്വന്തം ലേഖകൻ ഫ്രാൻസ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന പാലസ് ഇപ്പോൾ വീടില്ലാത്തവരുടെ അഭയകേന്ദ്രം.കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് ഈ വർഷത്തെ കാൻസ് ചലച്ചിത്രമേള മാറ്റിവച്ചിരുന്നു.   തുടർന്നാണ് ഭവനരഹിതർക്ക് താൽക്കാലിക കേന്ദ്രമായി ഉപയോഗിക്കാൻ കൊട്ടാരം വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഭവനരഹിതരെയും മുഴുവൻ ജനങ്ങളെയും സംരക്ഷിക്കാൻ ഈ നടപടി ആവശ്യമാണെന്ന് കാൻസ് മേയർ ഡേവിഡ് ലിസ്നാർഡ് പറഞ്ഞു.     രാജ്യത്തുള്ള എല്ലാവരും വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ അവർക്ക് പിന്തുണ […]