play-sharp-fill

അഞ്ചാം വിവാഹത്തിനായി ഒരുങ്ങിയ വിവാഹ തട്ടിപ്പുകാരൻ പൊലീസ് പിടിയിൽ ; തട്ടിപ്പുവീരനെ കുടുക്കിയത് നാലാം ഭാര്യ

സ്വന്തം ലേഖകൻ ഹരിപ്പാട്: അഞ്ചാം വിവാഹത്തിനായി ഒരുങ്ങിയ വിവാഹത്തട്ടിപ്പ് വീരൻ പൊലീസ് അറസ്റ്റിൽ. കൊല്ലം മുഖത്തല ഉമയനെല്ലൂർ കിളിത്തട്ടിൽ ഖാലിദ് കുട്ടി (50) ആണ് വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് പൊലീസ് പിടിയിലായത്. വിവാഹ ദിനത്തിന്റെ അന്ന് നാലാംഭാര്യയാണ് ഇയാളെ കുടുക്കിയത്. ഹരിപ്പാട് കരീലക്കുളങ്ങര സ്വദേശിനിയായ യുവതിയുമായി ബുധനാഴ്ച വൈകിട്ട് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനായി ഒരുങ്ങി വന്നപ്പോഴാണ് തൃശ്ശൂർ ചാവക്കാട് വടക്കേക്കാട് സ്വദേശിനിയായ ഇയാളുടെ നാലാം ഭാര്യ പൊലീസുകാർക്കൊപ്പം സ്ഥലത്തെത്തിയത്. ബിസിനസുകാരൻ, വസ്തു ബ്രോക്കർ, ലോറി മുതലാളി എന്നൊക്കെ പറഞ്ഞാണ് ഇയാൾ വിവാഹത്തട്ടിപ്പ് നടത്തി […]

മദ്യശാലകൾ ഉടൻ തുറക്കും: പ്രവർത്തന സമയത്തിൽ മാറ്റം വരുത്തും; ബിവറേജിലെ വിലയിൽ ബാറുകളിൽ നിന്നും മദ്യം ലഭിക്കും; ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിനു ശേഷം ബാറുകൾ തുറന്നേക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം: ലോക്ക് ഡൗൺ മൂന്നാം ഘട്ടമായ മേയ് 17 ന് ശേഷം സംസ്ഥാനത്ത് മദ്യശാലകൾ തുറന്നേയ്ക്കും. സംസ്ഥാനത്തെ 310 ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകലും, ബാറുകളുമാണ് തുറക്കുന്നത്. ബിവറേജസിലെ വിലയിൽ ബാറുകളിലെ കൗണ്ടറുകൾ വഴി മദ്യം വിൽപ്പനയ്ക്കുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. എന്നാൽ, ക്യൂ ക്രമീകരിക്കുന്നതിനുള്ള ആപ്ലിക്കേഷൻ പുറത്തിറക്കിയ ശേഷം മാത്രമേ മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ചു തീരുമാനം ആകൂ. ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 നാണ് സംസ്ഥാനത്തെ മദ്യശാലകൾ അടച്ചത്. ഇതിനു ശേഷം സംസ്ഥാനത്ത് വ്യാജവാറ്റ് സജീവമായതായി എക്‌സൈസിന്റെയും […]

ഒറ്റമഴയിൽ കുടയംപടി കുളമായി: വെള്ളക്കെട്ടിൽ മുങ്ങി കുടയംപടി ജംഗ്ഷനും പരിസരവും; മഴ ചതിച്ചത് വാഹന യാത്രക്കാരെ, കോടികൾ മുടക്കി പണിത റോഡിലെ കുഴിയിൽ നിന്നും കരകയറാനാവാതെ കുടയം പടിക്കാർ

തേർഡ് ഐ ബ്യൂറോ കോട്ടയം: അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ കുടയംപടി വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ ദിവസത്തെ ഒറ്റ മഴയിലാണ് കുടയംപടി ജംഗ്ഷൻ വെള്ളത്തിൽ മുങ്ങിയത്. ഇതോടെ ഇരുചക്ര വാഹനയാത്രക്കാർ അടക്കമുള്ളവർ ദുരിതത്തിലായി. കോടി ക്കണക്കിന് രൂപ മുടക്കി പണിത കുടയം പടി മെഡിക്കൽ കോളേജ് റോഡിലാണ് ഈ ദുരവസ്ഥ,, മെഡിക്കൽ കോളേജിലേക്ക്  എത്തിയ ആംബുലൻസ് അടക്കം വെള്ളത്തിൽ കുടുങ്ങി കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് കുടയം പടി ജംഗ്ഷൻ വെള്ളക്കെട്ടായി മാറിയത്. കോട്ടയത്തു നിന്നും മെഡിക്കൽ കോളജ് ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലേയ്ക്കുള്ള പ്രധാന വഴിയിലാണ് കുടയം […]

കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെയെത്തും ; യാത്രക്കാരെ ഇരുപത് അംഗ സംഘമായി തിരിക്കും ; രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേക വഴിയിലൂടെ ആശുപത്രിയിലേക്ക് മാറ്റും : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക് ഡൗണിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലേക്ക് എത്തിക്കുന്നതിനായുള്ള കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ പുലർച്ചെ തിരുവനന്തപുരത്ത് എത്തും. ഡൽഹിയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ട്രെയിനിൽ 700 യാത്രക്കാർ വരെ തമ്പനൂരിലേക്ക് എത്തുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഡൽഹിയിൽ നിന്നുള്ള ട്രെയിനിന് സംസ്ഥാനത്ത് സ്റ്റോപ്പുൾ ഉള്ളത്. നാളെ പുലർച്ചെ അഞ്ചരയോടെ ട്രെയിൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരെ 20 അംഗ സംഘമായി തിരിക്കും. പതിഞ്ച് ടേബിളുകൾ പരിശോധനയ്ക്കായി ഒരുക്കും. രണ്ട് […]

വയനാടിനെ ആശങ്കയിലാക്കി കൊറോണ : ജില്ലയിൽ രണ്ട് പൊലീസുകാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഡി.വൈ.എസ്.പി ഉൾപ്പെടെ 24 പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ വയനാട് : ജില്ലയെ ഭീതിലാഴ്ത്തി കൊറോണ വൈറസ് ബാധ. വയമനാട്ടിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലാ പൊലീസ് മേധാവി ഉൾപ്പടെ 24 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പൊലീസുകാർക്കും രോഗബാധയുണ്ടായത് വയനാട്ടിൽ വെച്ച് തന്നെയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഒരാൾ കണ്ണൂർ സ്വദേശിയും മറ്റൊരാൾ മലപ്പുറം സ്വദേശിയുമാണ്. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കിയത്. പൊലീസുകാർക്ക് […]

കരഞ്ഞ് അപേക്ഷിച്ചിട്ടും ഭാര്യയ്ക്ക് അന്ത്യചുംബനം നൽകാൻ എത്തണമെന്ന വിജയകുമാറിന്റെ ആവശ്യത്തിന് മുന്നിൽ കണ്ണ് തുറക്കാതെ കേന്ദ്രസർക്കാരും എംബസിയും ; കൊറോണക്കാലത്ത് മലയാളികൾക്ക് നൊമ്പരമായി ഗൾഫിൽ നിന്നും ഒരു കണ്ണീർക്കഥ

സ്വന്തം ലേഖകൻ പാലക്കാട്: കൊറോണക്കാലത്ത് ഹൃദയംനുറുക്കുന്ന നിരവധി കഥകളാണ് ലോകത്തിന്റെ ഒരോ കോണിഷ നിന്നും പുറത്ത് വരുന്നത്. അത്തരത്തിലൊരു കഥയാണ് ഗൾഫിൽ നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്നത്. പാലക്കാട് ആനമുറി വടുകമ്പാടത്തെ വിജയകുമാറിന്റെ വരവവും കാത്ത് വേദനയും കടിച്ചിറക്കി കാത്തിരിപ്പിലാണ് ഒരു കുടുംബവും ഒരു നാടും. കൊറോണക്കാലത്ത് വിജയകുമാർ ഇത്തവണ പ്രവാസ ലോകത്ത് നിന്ന് വിമാനം കയറുന്നത് പ്രിയതമയ്ക്ക് അന്ത്യചുംബനം നൽകാനാണ്. പ്രിയപത്‌നിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ. ഇരുപതു കൊല്ലമായി തനിക്കൊപ്പം താങ്ങും തണലുമായി നിന്ന് വിജയകുമാർ ഇന്ന് ജീവിതത്തിൽ ഒറ്റയ്ക്കാണ്. ഭാര്യയ്ക്ക് […]

കേരളത്തിന്റെ സുന്ദരനായ രാഷ്ട്രീയക്കാരൻ പൂർണ ആരോഗ്യത്തോടെ ജനങ്ങൾക്കിടയിലേയ്ക്ക്: ജനകീയ പോരാട്ടങ്ങൾ വിജയിപ്പിച്ച കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ രോഗത്തെയും തോൽപ്പിച്ചു

തേർഡ് ഐ ബ്യൂറോ കോട്ടയം: കേരള രാഷ്ട്രീയത്തിലെ സുന്ദരനായ രാഷ്ട്രീയക്കാരൻ.. കഴിവും സൗന്ദര്യവും രാഷ്ട്രീയക്കാരനു വേണ്ട ജനകീയതയും എല്ലാം ഒത്തിണങ്ങിയ കേരളത്തിന്റെ സ്വന്തം കുറുപ്പ്..! ജനകീയ സമരങ്ങളെ പടവെട്ടി വിജയിപ്പിച്ച ചരിത്രം കൈമുതലായുള്ള സുരേഷ് കുറുപ്പ് തനിക്കെതിരെ വന്ന രോഗത്തെയും ചെറുത്തു തോൽപ്പിച്ചിരിക്കുകയാണ്. രണ്ടു മാസത്തോളം നീണ്ടു നിന്ന രോഗത്തെ തകർത്തു, ചികിത്സയിൽ വിജയിച്ചാണ് കെ.സുരേഷ്‌കുറുപ്പ് തന്റെ പ്രിയപ്പെട്ട ജനങ്ങൾക്കിടയിലേയ്ക്കു മടങ്ങിയെത്തുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അഭയത്തിന്റെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ എത്തിയ, കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ തന്റെ രണ്ടാം വരവ് ആഘോഷമാക്കി മാറ്റി. വിദ്യാർത്ഥി […]

സിമന്റിന് അമിത വില; കർശന നടപടികളുമായി : ലീഗൽ മെട്രോളജി വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: അമിത വില ഈടാക്കി സിമന്റ് വിൽപന നടത്തുന്നത് തടയുന്നതിന് കർശന നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ്. സിമന്റിന് ലോക്ക് ഡൗണിന് മുൻപുണ്ടായിരുന്നതിലും കൂടുതൽ വില ഈടാക്കുന്നതായി ലീഗൽ മെട്രോളജി കൺട്രോൾ റൂമിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ വിവിധ സിമന്റ് വ്യാപാര സ്ഥാപനങ്ങളിൽ വിജിലൻസ് ഉദ്യോഗസ്ഥരുമായി ചേർന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി. പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളതിലും കൂടിയ വിലയ്ക്ക് വിൽ ്പന നടത്തരുതെന്ന് വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പലവ്യഞ്ജനങ്ങൾ, പഴം-പച്ചക്കറികൾ, ബേക്കറി പലഹാരങ്ങൾ, കുപ്പിവെള്ളം എന്നിവയ്ക്ക് ഈടാക്കുന്ന […]

കൈതാങ്ങായി ചാണ്ടി ഉമ്മൻ; നിറഞ്ഞ മനസോടെ അവർ വീടണഞ്ഞു

സ്വന്തം ലേഖകൻ കോഴിക്കോട്: കുഞ്ഞൂഞ്ഞിനെപ്പോലെ കനിവിന്റെ കൈത്തലം നീട്ടി മകനും; ആഴ്ചകളായി മറുനാട്ടിൽ അകപ്പെട്ടുകിടക്കുന്ന വിദ്യാർത്ഥികൾക്ക് മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്റെ ഇടപെടലുകൾ നാട്ടി ലെത്താൻ തുണയായി. കർണ്ണാടകയിലെ കൊപ്പ ആയുർവേദ കോളേജിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് ഇന്നലെ കേരളത്തിലേക്ക് എത്തിയത്. ഏപ്രിലിലാണ് ഇവർ കോഴ്സ് പൂർത്തിയാക്കിയതെങ്കിലും കോവിഡ് ലോക് ഡൗണിൽ അകപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാവാതെ പ്രയാസപ്പെടുകയായിരുന്നു. പല വഴികൾ നോക്കിയെങ്കിലും പരിഹാരമുണ്ടാവാത്തതിനെ തുടർന്ന് ഒരു സുഹൃത്ത് മുഖേന കോഴിക്കോട് ഡി സി സി ജനറൽ സെക്രട്ടറി സമീജ് പാറോപ്പടിയെ […]

വയനാട്ടിൽ രണ്ടു പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു: വിദേശത്തു നിന്നെത്തിയ നാലു പേർക്കും ചെന്നൈയിൽ നിന്നും എത്തിയ രണ്ടു പേർക്കും കോവിഡ്; സംസ്ഥാനത്തു വീണ്ടും കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: വയനാട്ടിൽ രണ്ടു പൊലീസുകാർക്ക് അടക്കം സംസ്ഥാനത്ത് ഇന്ന് ആകെ പത്തു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 3 പേർക്കും, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 2 പേർക്കും കോട്ടയം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4 പേർ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേർ ചെന്നൈയിൽ നിന്നും വന്നതാണ്. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയിൽ നിന്നുള്ള 2 പേർക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടായത് […]