കൈതാങ്ങായി ചാണ്ടി ഉമ്മൻ;   നിറഞ്ഞ മനസോടെ അവർ വീടണഞ്ഞു

കൈതാങ്ങായി ചാണ്ടി ഉമ്മൻ; നിറഞ്ഞ മനസോടെ അവർ വീടണഞ്ഞു

സ്വന്തം ലേഖകൻ

കോഴിക്കോട്: കുഞ്ഞൂഞ്ഞിനെപ്പോലെ കനിവിന്റെ കൈത്തലം നീട്ടി മകനും; ആഴ്ചകളായി മറുനാട്ടിൽ അകപ്പെട്ടുകിടക്കുന്ന വിദ്യാർത്ഥികൾക്ക് മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്റെ ഇടപെടലുകൾ നാട്ടി ലെത്താൻ തുണയായി.

കർണ്ണാടകയിലെ കൊപ്പ ആയുർവേദ കോളേജിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് ഇന്നലെ കേരളത്തിലേക്ക് എത്തിയത്. ഏപ്രിലിലാണ് ഇവർ കോഴ്സ് പൂർത്തിയാക്കിയതെങ്കിലും കോവിഡ് ലോക് ഡൗണിൽ അകപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാവാതെ പ്രയാസപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല വഴികൾ നോക്കിയെങ്കിലും പരിഹാരമുണ്ടാവാത്തതിനെ തുടർന്ന് ഒരു സുഹൃത്ത് മുഖേന കോഴിക്കോട് ഡി സി സി ജനറൽ സെക്രട്ടറി സമീജ് പാറോപ്പടിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ചാണ്ടി ഉമ്മനെ വിവരം അറിയിക്കുകയായിരുന്നു.

അതുപ്രകാരം ചാണ്ടി ഉമ്മൻ വിദ്യാർത്ഥികളെ തിരികെ വിളിക്കുകയും വാഹനം ഏർപ്പാടാക്കാമെന്ന് ഉറപ്പു നൽകുകയുമായിരുന്നു.
ചാണ്ടി ഉമ്മന്റെ സഹായത്തോടെ വിദ്യാർത്ഥികൾ തലപ്പാടി അതിർത്തി വരെ രണ്ട് ബസുകളിലായി എത്തി.

തുടർന്ന് മുൻ യൂത്ത് കോൺഗ്രസ് കാസർഗോഡ് പാർലമെന്റ് കമ്മിറ്റി പ്രസിഡന്റ് സാജിദ് മൗവ്വൽ അവർക്ക് വേണ്ട പ്രഭാത ഭക്ഷണം ഉൾപ്പെടെ സജ്ജമാക്കി. വൈകീട്ടത്തെ ഭക്ഷണം കോഴിക്കോടു നിന്ന് സമീജിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ

നിമേഷ്.ടി.എം
സജിത്ത് കണ്ണാടിക്കൽ,ജസീം
അഖിൽ മാന്ത്രാ വിൽ എന്നിവർ നൽകുകയും ചെയ്തു. എറണാകുളം വരെയുള്ള യാത്രാ സൗകര്യമുൾപ്പെടെ ഏർപ്പാടാക്കുകയും ചെയ്തു. സാമൂഹ്യ അകലം പാലിക്കേണ്ടതിനാൽ എട്ടുപേർ വീതമാണ് ഓരോ ബസിലും ഉണ്ടായിരുന്നത്.

സംസ്ഥാന അതിർത്തികളിൽ യാത്രക്കാരുടെ ദുരിതം തുടർക്കഥയാവുന്നതിനിടയിലാണ് ചാണ്ടി ഉമ്മൻ ഇവർക്ക് അപ്രതീക്ഷിത തുണയായത്. യാത്രക്കാരിൽ ഭൂരിപക്ഷവും പെൺകുട്ടികളായിരുന്നു. നന്ദി പറയാൻ വാക്കുകളില്ലാതെ നിറഞ്ഞ മനസുമായാണ് അവരെല്ലാം വീടുകളിലേക്ക് കയറിയത്.