ജില്ലയിൽ ലൈഫ്മിഷൻ പദ്ധതിയിൽ 7006 പുതിയ വീടുകൾ നിർമിക്കും: മന്ത്രി ഡോ.കെ.ടി.ജലീൽ

സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ ലൈഫ്മിഷൻ പദ്ധതിയിൽ ഈ സാമ്പത്തിക വർഷം 7006 വീടുകൾ നിർമിച്ച് നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി ജലീൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ 2018-19 വർഷത്തെ പദ്ധതി പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായി സ്ഥലമുള്ള ഭവനരഹിതരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭവന നിർമാണ പദ്ധതികൾക്ക് ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കാൻ പ്രത്യേകശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഭവന നിർമാണ പദ്ധതികളിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് അർഹതയുടെ അടിസ്ഥാനത്തിലായിരിക്കണം. വാർഡ് അടിസ്ഥാനത്തിൽ വീട് വീതം […]

പുസ്തക വണ്ടി മന്ത്രി കെ. ടി. ജലീൽ ഫ്ളാഗ് ഓഫ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പുസ്തകവണ്ടി പര്യടനം തുടങ്ങി. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ഡിസി ബുക്സ് സ്പോൺസർ ചെയ്ത പുസ്തകങ്ങൾ മന്ത്രിയിൽ നിന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ശശികല നായർ, ജില്ലാ പഞ്ചായത്തംഗം സഖറിയാസ് കുതിരവേലി, ജില്ല പഞ്ചായത്തംഗം ലിസമ്മ ബേബി, എഡിസി (ജനറൽ) പി. എസ് ഷിനോ തുടങ്ങിയവർ പങ്കെടുത്തു. […]

ഓർത്തഡോക്‌സ് സഭയിലെ ലൈംഗിക വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഗതം ചെയ്ത് സഭ

സ്വന്തം ലേഖകൻ കോട്ടയം:വൈദികർക്കെതിരെയുള്ള ലൈംഗികാര പണ വിവാദം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് ഓർത്തഡോക്‌സ് സഭ. ഇത് സംബന്ധിച്ച് സഭ ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ ഇറക്കിയ പത്രക്കുറിപ്പ് ചുവടെ: ‘മലങ്കര സഭയിലെ അഞ്ചു വൈദികർക്കെതിരെ ഉയർന്ന പരാതിയിൽ ഗവൺമെൻറ് തലത്തിൽ നടത്തുവാൻ പോകുന്ന അന്വേഷണത്തെ മലങ്കര സഭ സ്വാഗതം ചെയ്യുന്നു. ഇതു സംബന്ധിച്ച് സഭയുടെ കൈകൾ ശുദ്ധമാണ്. സഭയ്ക്ക് ഒന്നും ഒളിച്ചുവെയ്ക്കാനില്ല. പരാതി ലഭിച്ചപ്പോൾ മുതൽ അതിനെ സഭ വളരെ ഗൗരവമായി തന്നെയാണ് കണ്ടിരിക്കുന്നത്. അതു കൊണ്ടാണ് അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചതും വൈദികരോട് […]

മോഹൻലാലിന്റെ വീട്ടിൽ റീത്ത് വെച്ച് കരിങ്കൊടിയും കുത്തി

സ്വന്തം ലേഖകൻ കൊച്ചി: അമ്മയുടെ പ്രസിഡൻറും നടനുമായ മോഹൻലാലിൻറെ എറണാകുളം എളമക്കരയിലെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി വീടിന്റെ ഗേറ്റിൽ റീത്തും വെച്ച് കരിങ്കൊടിയും കുത്തി. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാർക്കൊപ്പം നിൽക്കുന്ന മോഹൻലാലും അമ്മയുടെ ഭാരവാഹികളായ ഇടത് ജനപ്രതിനിധികളും സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. അമ്മയ്ക്കും താരങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിച്ചുള്ള ഫ്‌ളെക്‌സ് ബോർഡുമായാണ് പ്രതിഷേധക്കാർ എത്തിയത്. ഫ്‌ളെക്‌സ് ബോർഡ് മോഹൻലാലിൻറെ വീടിന് മുന്നിലെ […]

മയക്കു മരുന്നുമായി 22കാരൻ പിടിയിൽ

സ്വന്തം ലേഖകൻ ആലുവ: ആലുവ ടൗണിൽ മയക്കു മരുന്നുമായി യുവാവ് പിടിയിൽ. പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം മയക്കു മരുന്ന് വിൽപ്പന നടത്തുന്നതിനിടയിലാണ് വാഴക്കാട് സ്വദേശി തോണിച്ചാലിൽ വീട്ടിൽ ഹാഫിസ് (22) നെ ആലുവ എക്സൈസ് റേഞ്ചു പാർട്ടി അറസ്റ്റ് ചെയ്തത്. ഒൻപത് Lysergic acid diethylamide സ്റ്റാമ്പ് ഇയാളിൽ നിന്നും കണ്ടെടുത്തു. ആലുവ ടൗണിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം LSD വിൽപ്പനയ്ക്കായി ആവശ്യക്കാരനെ കാത്തു നിൽക്കുമ്പോഴാണ് ഹാഫിസിനെ പിടികൂടിയത്. എക്സൈസ് പിടികൂടിയതിൽ ഈ ഇനത്തിലുള്ള കേസുകളിൽ ഏറ്റവും വലിയ മയക്കുമരുന്ന് കേസാണിത്. […]

മദ്യവിരുദ്ധ സമരസമിതി പൂട്ടിച്ച ബ്രാണ്ടി കട കുടിയന്മാർ സമരം ചെയ്ത് തുറപ്പിച്ചു; ആദ്യം മദ്യം മേടിച്ചയാൾക്ക് മാലയിട്ട് സ്വീകരണവും നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യ വിരുദ്ധ സമിതി പൂട്ടിച്ച പരുത്തിക്കുഴിയിലെ ബിവറേജസ് ഔട്ട്ലെറ്റ് മദ്യപന്മാരുടെ കൂട്ടായ്മ ആറ് മാസത്തെ സമരം നടത്തി വീണ്ടും തുറപ്പിച്ചു. ആദ്യം മദ്യം വാങ്ങിയ ആൾക്ക് മാലയിട്ട് ആഘോഷപൂർവ്വം സ്വീകരണവും നൽകി. ആറുമാസം നീണ്ട പോരാട്ടം തന്നെയായിരുന്നു ഈ കാലഘട്ടം കുടിയന്മാർക്ക്. ബിവറേജസ് തുറക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് ഒരുകൂട്ടർ. എന്തുവന്നാലും തുറക്കണമെന്ന് ഉറപ്പിച്ച് മദ്യപരും. നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ വ്യാഴാഴ്ച രാവിലെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. സമരപന്തൽ പൊളിച്ചു. ഇതോടെ മദ്യപർക്ക് ആശ്വാസവുമായി. ഓട്ട്‌ലെറ്റ് തുറക്കുമെന്നറിഞ്ഞ് പാഞ്ഞെത്തിയവർ ബൈപ്പാസ് റോഡിലെ […]

ദക്ഷിണേന്ത്യയിലെ ആദ്യ തുരങ്കപാത ഉടൻ നാടിന് സമർപ്പിക്കും

സ്വന്തം ലേഖകൻ തൃശ്ശൂർ: ദക്ഷിണേന്ത്യയിലെ ആദ്യ തുരങ്കപാത കുതിരാൻ തുരങ്കങ്ങളിലെ ഇടത്തേ തുരങ്കത്തിന്റെ പണികൾ പൂർത്തിയാവുന്നു. അടുത്ത മാസം അവസാനത്തോടെ തുരങ്കം തുറക്കാനാവുമെന്നാണ് അധികൃതർ അറിയിച്ചത്. തൃശൂർ – പാലക്കാട് റൂട്ടിൽ മണ്ണുത്തി വഴുക്കപാറയ്ക്കടുത്ത് കുതിരാൻമല തുരന്നാണ് റോഡ് ഗതാഗതത്തിനായി തുരങ്കം ഒരുക്കുന്നത്. 3,156 അടി വീതം നീളമുള്ള രണ്ടു തുരങ്കങ്ങളാണ് പണിയുന്നത്. രണ്ടു തുരങ്കങ്ങളിലും കൂടി ആറു വരി പാതകളാണ് ഉള്ളത്. ഇടത്തേ തുരങ്കത്തിന്റെ കൈവരികളും ഡ്രെയിനേജും പൂർത്തിയായി. ഇലക്ട്രിക്കൽ പണികളും ക്ലീനിങ്ങും മാത്രമാണ് ഇനി അവശേഷിക്കുന്നത്. ദേശീയപാതാ അതോറിറ്റിയുടെ അംഗീകൃത നിർമാണ […]

ഹൃദയം കൊണ്ട് വാർത്തയെഴുതിയ ന്യൂസ് 18 റിപ്പോർട്ടർ സനൽ ഫിലിപ്പ് ഓർമ്മയായതിന്റെ രണ്ടാം വാർഷികത്തിൽ അയൽവാസിയും വഴികാട്ടിയുമായ ഏറ്റുമാനൂർ സി ഐ എ. ജെ തോമസ് സനലിനെ അനുസ്മരിക്കുന്നു

എ.ജെ തോമസ്  സനൽ ഫിലിപ്പെന്ന അനുജൻ വിടവാങ്ങി എന്നത് ഒരു ഓർമ്മപ്പെടുത്തലാണ്. ജീവനുള്ള ചോദ്യങ്ങളെറിഞ്ഞ്, ഹൃദയം കൊണ്ട് വാർത്തയെഴുതിയ സനൽ, ഒരു റിപ്പോർട്ടർ ആരാവണം എങ്ങിനെയാകണം എന്ന് നമ്മെ കാട്ടിത്തന്ന വ്യക്തിയാണ്. ഒരു ചാനൽ റിപ്പോർട്ടറുടെ ആകാര ഭംഗിയില്ലാതെ, ആഡംബരങ്ങളില്ലാത്ത ജീവിതമായിരുന്നു സനൽ നയിച്ചിരുന്നത്. പിന്നിട്ട വഴികളിൽ നിറഞ്ഞു നിന്ന കൂർത്ത മുള്ളുകളാകാം പുറമേ ആഡംബരങ്ങളില്ലാത്ത പച്ച മനുഷ്യനായി ജീവിക്കാൻ സനലിനെ പഠിപ്പിച്ചത്. റിപ്പോർട്ടറെന്നതിൽ ഉപരി ഒരു സഹോദര തുല്യ ബന്ധമാണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. സനൽ കോട്ടയത്ത് റിപ്പോർട്ടറിൽ ജോലി ചെയ്തിരുന്ന കാലത്ത് […]

മദ്യവിരുദ്ധ സമരസമിതി പൂട്ടിച്ച ബ്രാണ്ടി കട കുടിയന്മാർ സമരം ചെയ്ത് തുറപ്പിച്ചു; ആദ്യം മദ്യം മേടിച്ചയാൾക്ക് മാലയിട്ട് സ്വീകരണവും നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യ വിരുദ്ധ സമിതി പൂട്ടിച്ച പരുത്തിക്കുഴിയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് മദ്യപന്മാരുടെ കൂട്ടായ്മ ആറ് മാസത്തെ സമരം നടത്തി വീണ്ടും തുറപ്പിച്ചു. ആദ്യം മദ്യം വാങ്ങിയ ആൾക്ക് മാലയിട്ട് ആഘോഷപൂർവ്വം സ്വീകരണവും നൽകി. ആറുമാസം നീണ്ട പോരാട്ടം തന്നെയായിരുന്നു ഈ കാലഘട്ടം കുടിയന്മാർക്ക്. ബിവറേജസ് തുറക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് ഒരുകൂട്ടർ. എന്തുവന്നാലും തുറക്കണമെന്ന് ഉറപ്പിച്ച് മദ്യപരും. നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ വ്യാഴാഴ്ച രാവിലെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. സമരപന്തൽ പൊളിച്ചു. ഇതോടെ മദ്യപർക്ക് ആശ്വാസവുമായി. ഓട്ട്ലെറ്റ് തുറക്കുമെന്നറിഞ്ഞ് പാഞ്ഞെത്തിയവർ ബൈപ്പാസ് റോഡിലെ […]

‘അമ്മ’യിൽനിന്നു രാജിവച്ചവരെ അഭിനന്ദിച്ച് പൃഥ്വിരാജ്

ബാലചന്ദ്രൻ കൊച്ചി: ‘അമ്മ’യിൽനിന്നു രാജിവച്ച നടിമാരോട് അഭിനന്ദനം പുലർത്തി നടൻ പൃഥ്വിരാജ്. അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം അവർക്കൊപ്പമാണു താനെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ തീരുമാനത്തെ എതിർക്കുന്നവരുണ്ടായേക്കാം. എന്നാൽ ശരിയും തെറ്റും ഓരോരുത്തരുടെ കാഴ്ചപ്പാടു പോലെയാണെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിശബ്ദത പാലിക്കുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു. ‘അമ്മ’യിൽ നടക്കുന്ന കാര്യങ്ങളിൽ ശരിയായ സമയം വരുമ്പോൾ തീരുമാനം വ്യക്തമാക്കും. താൻ അമ്മയിലെ അംഗമാണെങ്കിലും ഇതുവരെ സജീവമായിരുന്നില്ല. എന്നാൽ അമ്മയെടുക്കുന്ന തീരുമാനങ്ങളിൽ താനും ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നു. കൂടുതൽ കാര്യങ്ങൾ പറയേണ്ടയിടത്ത് […]