പുൽവാമ ഭീകരാക്രണം ; സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് ആധാർ കാർഡും ലീവ് രേഖകളും പരിശോധിച്ച്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സഹായിച്ചത് ആധാർകാർഡുകളും ലീവ് അപേക്ഷകളും മറ്റ് സ്വകാര്യ വസ്തുക്കളുമെന്ന് അധികൃതർ. ആർഡിഎക്സ് ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തിന്റെ ആഘാതത്തിൽ ജവാന്മാരുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങൾ സ്ഥലത്താകെ ചിതറിത്തെറിച്ചിരിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിയുക എന്നത് പ്രയാസകരമായിരുന്നു. ഇവരുടെ ബാഗുകളിൽ നിന്നും പാന്റിന്റെ പോക്കറ്റിൽ നിന്നും ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്,പാൻ കാർഡ്, ലീവ് അപേക്ഷ തുടങ്ങിയ വസ്തുക്കൾ കണ്ടെത്തിയാണ് മിക്കവരേയും തിരിച്ചറിഞ്ഞത്. ചിലരെ ഇവർഉപയോഗിച്ചിരുന്ന വാച്ചുകളും പേഴ്സുകളും വഴിയാണ് […]

ഫ്രാങ്കോക്കേസിനു പിന്നാലെ കന്യാസ്ത്രീപ്പട്ടം ഉപേക്ഷിച്ച് വിവാഹം കഴിച്ചു: യുവതിയ്‌ക്കെതിരെ സൈബർ ആക്രമണവുമായി ഒരു വിഭാഗം; സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിപ്പിക്കുന്നതിന് പിന്നിൽ സാമൂഹ്യ വിരുദ്ധർ; പരാതിയുമായി കുടുംബം

സ്വന്തം ലേഖകൻ കോട്ടയം: സഭയുടെ ചട്ടങ്ങളും നിയമങ്ങളും ഒന്നും ലംഘിക്കാതെ വ്യവസ്ഥാപിത മാർഗത്തിലൂടെ തന്നെ തിരുവസ്ത്രം ഉപേക്ഷിച്ചിട്ടും കന്യാസ്ത്രീയ്ക്ക് നേരെ സോഷ്യൽ മീഡിയ അതിക്രമം. ഒരു വർഷം മുൻപ് സഭയിൽ നിന്നും പുറത്തിറങ്ങി, വിവാഹം കഴിച്ച യുവതിയ്ക്ക് നേരെയാണ് ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് സാമൂഹ്യ വിരുദ്ധ സംഘം പ്രചാരണം നടത്തുന്നത്. അപകീർത്തികരമായ പ്രചാരണം അതിരൂക്ഷമായതോടെ യുവതിയും ഭർത്താവും ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും, വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. കന്യാസ്ത്രീ വേഷത്തിലും വിവാഹ വേഷത്തിലും നിൽക്കുന്ന ചിത്രങ്ങൾ ഒന്നിച്ച് ചേർത്ത് […]

സംസ്ഥാനത്ത് സി.ഐമാർക്ക് കൂട്ട സ്ഥലം മാറ്റം: ഒറ്റ ദിവസം സ്ഥലം മാറ്റിയത് 167 സിഐമാരെ; കോട്ടയത്ത് എട്ട് സിഐമാർക്ക് മാറ്റം

സ്വന്തം ലേഖകൻ കോട്ടയം: തിരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന പ്രഖ്യാപനവുമായി സംസ്ഥാനത്തെ 167 പൊലീസ് ഉദ്യോഗസ്ഥരെ ഒറ്റ രാത്രിയിൽ സ്ഥലം മാറ്റി. കോട്ടയം ജില്ലയിൽ മാത്രം 8 സിഐമാരെയാണ് മാറ്റിയിരിക്കുന്നത്. കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, പാലാ, എരുമേലി, പാമ്പാടി, കാഞ്ഞിരപ്പള്ളി, രാമപുരം, പൊൻകുന്നം സിഐമാർക്കാണ് മാറ്റമുണ്ടായിരിക്കുന്നത്. ഏറ്റുമാനൂർ സിഐ എ.ജെ തോമസ് കോട്ടയം വിജിലൻസ് എ.ആർ യൂണിറ്റിലേയ്ക്ക് മാറിയപ്പോൾ, ഇവിടെ പകരമെത്തുന്നത് കൊല്ലം ഈസ്റ്റ് സിഐ ആയിരുന്ന എസ്.മഞ്ജുലാലാണ്. നിലവിൽ കോട്ടയം വിജിലൻസ് യൂണിറ്റിലെ സി.ഐ ആയ ബാബു സെബാസ്റ്റിയന് മാറ്റം ആലപ്പുഴയിലെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേയ്ക്കാണ്. പൊൻകുന്നം സി.ഐ […]

കുമരകം പഞ്ചായത്തിൽ ഹരിതകർമ്മസേന സജ്ജമായി

സ്വന്തം ലേഖകൻ കുമരകം : പ്രളയം താണ്ഡവമാടിയ കുമരകം പഞ്ചായത്തിന്റെ അതിജീവനത്തിനായി ഹരിതകർമ്മസേന പ്രവർത്തനം ആരംഭിച്ചു. വീടുകൾ കേന്ദ്രികരിച്ചുള്ള അജൈവ മാലിന്യ ശേഖരണത്തിനായി പഞ്ചായത്തിലെ പതിനാറു വാർഡുകളിലും ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സേന രൂപികരിച്ചു. സ്ഥാപനങ്ങൾ, വീടുകൾ,സ്കൂളുകൾ തുടങ്ങിയിടങ്ങളിൽ നിന്നും ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനായി ഏറ്റുമാനൂർ ബ്ലോക്കിലേകാണു കൈമാറുന്നത്. കൂടാതെ മാലിന്യം നിക്ഷേപിക്കുന്നതിനായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ബിന്ന് സ്ഥാപിച്ചിട്ടുണ്ട്. ഹരിത കേരളം മിഷന്റെ ഭാഗമായി നിലവിൽ പഞ്ചായത്തിലെ നിരവധി തോടുകൾ വൃത്തിയാക്കിയിരുന്നു. ചെളിയും മാലിന്യങ്ങളും അടിഞ്ഞു ഒഴുക്ക് മുറിഞ്ഞ […]

കുമരകം പഞ്ചായത്തിൽ ഹരിതകർമ്മസേന സജ്ജമായി

സ്വന്തം ലേഖകൻ കുമരകം : പ്രളയം താണ്ഡവമാടിയ കുമരകം പഞ്ചായത്തിന്റെ അതിജീവനത്തിനായി ഹരിതകർമ്മസേന പ്രവർത്തനം ആരംഭിച്ചു. വീടുകൾ കേന്ദ്രികരിച്ചുള്ള അജൈവ മാലിന്യ ശേഖരണത്തിനായി പഞ്ചായത്തിലെ പതിനാറു വാർഡുകളിലും ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സേന രൂപികരിച്ചു. സ്ഥാപനങ്ങൾ, വീടുകൾ,സ്കൂളുകൾ തുടങ്ങിയിടങ്ങളിൽ നിന്നും ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനായി ഏറ്റുമാനൂർ ബ്ലോക്കിലേകാണു കൈമാറുന്നത്. കൂടാതെ മാലിന്യം നിക്ഷേപിക്കുന്നതിനായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ബിന്ന് സ്ഥാപിച്ചിട്ടുണ്ട്. ഹരിത കേരളം മിഷന്റെ ഭാഗമായി നിലവിൽ പഞ്ചായത്തിലെ നിരവധി തോടുകൾ വൃത്തിയാക്കിയിരുന്നു. ചെളിയും മാലിന്യങ്ങളും അടിഞ്ഞു ഒഴുക്ക് മുറിഞ്ഞ […]

ശബരിമല ഹർത്താൽ: കെഎസ്ആർടിസിയ്ക്ക് നഷ്ടം 3.35 കോടി, തകർത്തത് 99 ബസുകൾ

സ്വന്തം ലേഖകൻ കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തുടർന്ന് ശബരിമല കർമസമിതിയും സംഘപരിവാര സംഘടനകളും നടത്തിയ ഹർത്താലിൽ കെഎസ്ആർടിസിക്ക് നഷ്ടം 3.35 കോടിയിലധികമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. 99 ബസുകളാണ് തകർക്കപ്പെട്ടത്. തകർന്ന ബസുകൾ പ്രവർത്തിക്കാത്തതിനാൽ നഷ്ടം പിന്നെയും കൂടി. പാതുജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം തടയപെട്ടെന്നും കെഎസ്ആർടിസി കോടതിയിൽ വ്യക്തമാക്കി. ഉത്തരവാദികൾക്കെതിരെ നടപടി വേണം. നഷ്ടം കണക്കാക്കി ഈടാക്കാൻ സിറ്റിങ്ങ് സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ ക്ലെയിം കമ്മീഷൻ രൂപീകരിക്കണമെന്നും കെഎസ്ആര്ടിസി ആവശ്യപ്പെടുന്നു. ജനുവരി മൂന്നിനുണ്ടായ ഹർത്താലിലുണ്ടായ ആൾക്കൂട്ട ആക്രമണങ്ങൾക്ക് ഉത്തരവാദിയായ നേതാക്കളെ അറസ്റ്റ് […]

പുൽവാമ ഭീകരാക്രമണം ; സൈനികരുടെ ധീരതയിൽ വിശ്വാസമുണ്ട് , തിരിച്ചടിക്കാൻ പൂർണ്ണ സ്വാതന്ത്രം നൽകുന്നു : പ്രധാനമന്ത്രി

സ്വന്തം ലേഖകൻ ന്യൂഡൽഹി: സൈനികരുടെ ധീരതയിൽ വിശ്വാസമുണ്ടെന്നും അവർക്ക് തിരിച്ചടിക്കാൻ പൂർണമായ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 45 സൈനികർ വീരമൃത്യുവരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെ ഒരേ സ്വരത്തിൽ നേരിടണം. അക്രമികളും അവർക്കു പിന്നിലുള്ളവരും കനത്ത വില നൽകേണ്ടിവരും. സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂർണവിശ്വാസമുണ്ട്. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമം നടക്കില്ല. സൈന്യത്തിനു പൂർണ സ്വാതന്ത്രമാണു നൽകിയിരിക്കുന്നത്. ലോകത്തുനിന്ന് ഒറ്റപ്പെട്ടു നിൽക്കുകയാണ് നമ്മുടെ അയൽക്കാർ. തന്ത്രങ്ങളിലൂടെയും ഗൂഢാലോചനയിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് അവർ കരുതുന്നത്. അങ്ങനെയാണെങ്കിൽ അവർ ചെയ്യുന്നതു […]

ഉപതിരെഞ്ഞടുപ്പിൽ നേട്ടം കൊയ്ത് ഇടതു മുന്നണി ; 30 ൽ 16 ഉം എൽ.ഡി.എഫിന് ; 12 യു.ഡി.എഫിന്; കോൺഗ്രസ് വിമതനും ജയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ മുപ്പത് വാർഡുകളിലേക്ക് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം. എൽ.ഡി.എഫിന് 16 സീറ്റുകൾ ലഭിച്ചപ്പോൾ യു.ഡി.എഫിന് 12 സീറ്റുകൾ ലഭിച്ചു. എൽ.ഡി.എഫിൽ നിന്ന് അഞ്ചു സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തപ്പോൾ നാലു സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു. സി.പി.എം സർവതന്ത്രങ്ങളും പയറ്റിയ ഒഞ്ചിയത്ത് 328 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് ആർ.എം.പി സ്ഥാനാർഥി പി ശ്രീജിത്തിന്റ ജയം. ഇതോടെ പഞ്ചായത്ത് ഭരണവും ആർ.എം.പിനിലനിർത്തി. ടി.പി ചന്ദ്രശേഖരന്റ കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയശ്രദ്ധ നേടിയ ഒഞ്ചിയത്ത് ആർ.എം.പിയുടെ ശക്തി ചോർന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം. സി.പി.എം […]

ആവി എഞ്ചിൻ ഇഐഅർ 21 ട്രെയിൻ സർവ്വീസ് കൊച്ചിയിൽ 16,17 തീയതികളിൽ

സ്വന്തം ലേഖകൻ കൊച്ചി: 163 വർഷം പഴക്കമുളള പൈതൃക ആവി എഞ്ചിനായ ഇഐആർ 21 ഉപയോഗിച്ചുളള പ്രത്യേക ട്രെയിൻ സർവീസ് എറണാകുളത്ത്16, 17 തീയതികളിൽ നടക്കും. വിദേശികൾക്ക് 1000 രൂപ, സ്വദേശികൾക്ക് 500, കുട്ടികൾക്ക് 300 എന്നിങ്ങനെയാണു നിരക്കുകൾ. ടിക്കറ്റുകൾ എറണാകുളം സൗത്തിലെ റിസർവേഷൻ ഓഫിസിൽ ലഭിക്കും. 40 സീറ്റുകളാണു പ്രത്യേക ട്രെയിനിലുളളത്. രാവിലെ 11ന് എറണാകുളം സൗത്തിൽ നിന്നു ഹാർബർ ടെർമിനസ് വരെയും തിരിച്ചുമാണു സർവീസ്. വെണ്ടുരുത്തി പാലത്തിലൂടെ മനോഹരമായ യാത്രയാണു സഞ്ചാരികളെ കാത്തിരിക്കുന്നത്. തിരക്കുണ്ടെങ്കിൽ കൂടുതൽ ട്രിപ്പുകളോടിക്കുന്നതു പരിഗണിക്കുമെന്നു റെയിൽവേ അറിയിച്ചു. […]

പുൽവാമ ഭീകരാക്രമണം; 15 ഗ്രാമങ്ങൾ സൈന്യം വളഞ്ഞു

സ്വന്തം ലേഖകൻ പുൽവാമ : പുൽവാമയിലെ സൈനികർ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ജയ്‌ഷെ ഭീകര സംഘടനയുടെ അക്രമം ഉണ്ടായതിനെ തുടർന്ന് സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നുളള 15 ഗ്രാമങ്ങൾ സൈന്യം വളഞ്ഞിരിക്കുകയാണ്. സ്‌ഫോടനത്തിന് പിറകെ സൈനിക വാഹനത്തിന നേരെ വെടിവെയ്പ്പും നടന്നതിനെ തുടർന്ന് ഭീകരർ ഇനിയും അവശേഷിക്കുന്നുവെന്ന നിഗമനത്തിലാണ്. ഇവരെ കണ്ടെത്തുന്നതിനായുളള തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന് വേദന സമ്മാനിച്ച് 40 തോളം ധീര ജവാൻ മാരാണ് വീരമൃത്യു വരിച്ചത്. 2500 ഓളം സൈനികരേയുമായി പോയിരുന്ന വാഹന വ്യൂഹത്തിലേക്ക് അത്യൂഗ്ര സ്‌ഫോടക ശേഷിയുളള റോഡ്‌സൈഡ് […]