play-sharp-fill
പുൽവാമ ഭീകരാക്രമണം; 15 ഗ്രാമങ്ങൾ സൈന്യം വളഞ്ഞു

പുൽവാമ ഭീകരാക്രമണം; 15 ഗ്രാമങ്ങൾ സൈന്യം വളഞ്ഞു

സ്വന്തം ലേഖകൻ

പുൽവാമ : പുൽവാമയിലെ സൈനികർ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ജയ്‌ഷെ ഭീകര സംഘടനയുടെ അക്രമം ഉണ്ടായതിനെ തുടർന്ന് സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നുളള 15 ഗ്രാമങ്ങൾ സൈന്യം വളഞ്ഞിരിക്കുകയാണ്. സ്‌ഫോടനത്തിന് പിറകെ സൈനിക വാഹനത്തിന നേരെ വെടിവെയ്പ്പും നടന്നതിനെ തുടർന്ന് ഭീകരർ ഇനിയും അവശേഷിക്കുന്നുവെന്ന നിഗമനത്തിലാണ്. ഇവരെ കണ്ടെത്തുന്നതിനായുളള തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തിന് വേദന സമ്മാനിച്ച് 40 തോളം ധീര ജവാൻ മാരാണ് വീരമൃത്യു വരിച്ചത്. 2500 ഓളം സൈനികരേയുമായി പോയിരുന്ന വാഹന വ്യൂഹത്തിലേക്ക് അത്യൂഗ്ര സ്‌ഫോടക ശേഷിയുളള റോഡ്‌സൈഡ് ബോംബ് എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (IED) അടങ്ങിയ സ്‌കോർപ്പിയോ വാഹനം കൊണ്ട് ഇടിക്കുകയായിരുന്നു. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ആൽമഹത്യ സ്വക്വാഡിൻറെ നേതാവായ അദിൽ അഹമ്മദ് ധറാണ് ചാവേറാക്രമണം നടത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് ഇയാൾ സ്വയം ഭീകരക്രമണം നടത്തുന്നതിനെക്കുറിച്ച് വിഡിയോയും ഇറക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group