play-sharp-fill

വിവാഹ തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം : ആത്മഹത്യ ചെയ്തത് ഫോൺ എറിഞ്ഞ് തകർത്ത ശേഷം ; യുവതിയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

സ്വന്തം ലേഖകൻ തൃശൂർ: വിവാഹ തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.. യുവതി ആത്മഹത്യ ചെയ്തത് ഫോൺ എറിഞ്ഞു തകർത്ത ശേഷം. യുവതിയുടെ ഫോണിലേക്ക് അവസാനം വന്ന ഫോൺകോൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കുന്നംകുളം കേച്ചേരി പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ(22)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് അനുശയെ കണ്ടെത്തിയത്. ബെഡ്ഷീറ്റ് കൊണ്ട് ഫാനിൽ കുരുക്കിട്ട ശേഷം തൂങ്ങി മരിക്കുകയായിരുന്നു. മൊബൈൽ ഇയർ ഫോൺ കൈയിൽ പിടിച്ചിരുന്നു. അനുഷ […]

കൊവിഡ് സമൂഹ വ്യാപന ഭീഷണി: തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ പരീക്ഷകൾ മാറ്റി; കെഎസ്ആർടിസി കണിയാപുരത്ത് സർവ്വീസുകൾ അവസാനിപ്പിക്കും; ഡിപ്പോകൾ അടച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കൊവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജില്ലാ കോര്‍പ്പറേഷന്‍ പരിധിയിലെ കേരള സര്‍വകലാശാല പരീക്ഷാ സെന്ററുകളില്‍ നാളെമുതല്‍ നടത്താനിരുന്ന സി.ബി.സി.എസ്, സി.എസ്. എസ്, എല്‍.എല്‍.ബി, വിദൂരവിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ മാറ്റി വച്ചു. ഈ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് മൂലം പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്കൊപ്പം പ്രത്യേകം പരീക്ഷ നടത്തും. എന്നാൽ മറ്റു സെന്ററുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥലത്തെ കെഎസ് ആർടിസി ഡിപ്പോകൾ അടച്ചു. നഹരസഭാ പരിധിയിലെ തിരുവനന്തപുരം സെൻട്രൽ, […]

അടൂരിൽ  മൂന്ന് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പള്ളിക്ക് മുൻപിൽ ഉപേക്ഷിച്ച സംഭവം ; യുവതിയും കാമുകനും അറസ്റ്റിൽ

സ്വന്തം ലേഖകൻ ഇളമണ്ണൂർ : മൂന്നുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയും കാമുകനും പൊലീസ് പിടിയിൽ. മരുതിമൂട് സെന്റ് ജോർജ് കാത്തലിക്ക് പള്ളിക്ക് മുൻപിലാണ് മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ ഓട്ടോറിക്ഷ ഡ്രൈവർ എ.അജയ് (32), കുഞ്ഞിന്റെ അമ്മ മാരൂർ ഒഴുകുപാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 30നാണ് കുഞ്ഞിനെ പള്ളിക്ക് മുൻപിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ കുരിശടിയിൽ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് തുണിയിൽ […]

കാത്തിരിപ്പിന് വിരാമം : വിവോ എക്‌സ് 50, എക്‌സ് 50 പ്രോ ജൂലൈ 16 ന് വിപണിയിലെത്തിയേക്കും

സ്വന്തം ലേഖകൻ കൊച്ചി : മൊബൈൽ ഫോൺ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിവോ എക്‌സ് 50, എക്‌സ് 50 പ്രോ സ്മാർട്ട്‌ഫോണുകൾ ജൂലൈ 16 ന് പുറത്തിറങ്ങിയേക്കും. ഇന്ത്യ, മലേഷ്യ, സിംഗപ്പൂർ, കംബോഡിയ, വിയറ്റ്‌നാം, തായ്‌ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലായിരിക്കും സ്മാർട്ടഫോണുകൾ പുറത്തിറങ്ങുക.. വിവോ എക്‌സ്50 സീരീസ് സ്മാർട്ട്‌ഫോമുകളിൽ വിവോ എക്‌സ്50, വിവോ എക്‌സ്50 പ്രോ, വിവോ എക്‌സ്50 പ്രോ + എന്നീ ഡിവൈസുകളാണ് ഉൾപ്പെടുന്നത്. വിവോ എക്‌സ് 50, എക്‌സ് 50 പ്രോ സ്മാർട്ട്‌ഫോണുകൾ ഹാർഡ്വെയറിന്റെ കാര്യത്തിൽ ഏറെക്കുറെ സമാനമായ സവിശേഷതകളോടെയാണ് പുറത്തിറങ്ങുക. […]

വെട്ടുകിളി ആക്രമണം: ഇന്ത്യക്ക് മുന്നറിയിപ്പുമായി യു.എന്‍; അടുത്ത നാലാഴ്ച കരുതിയിരിക്കാൻ നിർദേശം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ മൂന്ന് മാസങ്ങളായി വെട്ടുകിളി ശല്യം രൂക്ഷമായി തുടരുകയാണ്. വരുന്ന ആഴ്ചകളിൽ വെട്ടുകിളി ആക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തിന് പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യു.എന്‍. അടുത്ത നാലാഴ്ച വെട്ടുകിളികളുടെ വരവില്‍ കരുതിയിരിക്കണമെന്നാണ് യു.എന്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (F.A.O) മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ പകിസ്താന്‍, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, സൊമാലിയ എന്നീ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്നും കിഴക്ക്, വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് പ്രവേശിച്ച വെട്ടുകിളികള്‍ വരും ദിവസങ്ങളില്‍ രാജസ്ഥാനിലേക്ക് തിരിച്ചെത്തുമെന്നാണ് മുന്നറിയിപ്പ്. മടങ്ങിയെത്തുന്ന […]

തിരുവനന്തപുരത്തെ ഉറവിടമറിയാത്ത കൊവിഡ് കേസുകൾ ആശങ്കയേറ്റുന്നു: തലസ്ഥാനത്തേത് സമൂഹവ്യാപനത്തിന് സാധ്യതയെന്ന് സംശയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് ഉറവിടമറിയാത്ത രോ​ഗ ബാധിതരുടെ എണ്ണത്തിലെ വർധന സമൂഹ വ്യാപനത്തിലേക്ക് വഴി വക്കുമെന്ന സൂചന. പൂന്തുറയിൽ രോഗം സ്ഥിരീകരിച്ചയാളിൽ നിന്നും ഇന്നലെ മാത്രം പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചതും തലസ്ഥാനത്ത് ആശങ്ക വർധിപ്പിക്കുന്നു. ജില്ലയിലുണ്ടായ മൂന്നു കൊവിഡ് മരണങ്ങളിൽ ഇതുവരെ ഉറവിടം കണ്ടെത്താനായിട്ടില്ല. മ്പർക്ക വ്യാപനമുണ്ടായ സ്ഥലങ്ങളെ കണ്ടെയിന്മെന്റ് സോണുകളാക്കി നിയന്ത്രണമേർപ്പെടുത്തിയിരിക്കെ ഇന്നലെ മാത്രം 22 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചു. ഇതിൽ 14 പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല. ഇതിൽ 2 പേർ ആരോ​​ഗ്യ പ്രവർത്തകരാണ് എന്നതും ആശങ്ക […]

രാജ്യത്ത് കൊവിഡ് സംഹാര താണ്ഡവം; രോ​ഗ ബാധിതരുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്

സ്വന്തം ലേഖകൻ ഡൽഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ റഷ്യയെയാണ് മറികടന്നാണ് മാന്നീം സ്ഥാനത്തെത്തിയത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം രാ​ജ്യ​ത്ത് കൊവി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 6.9 ല​ക്ഷം കവിഞ്ഞു. അ​മേ​രി​ക്ക​യ്ക്കും ബ്ര​സീ​ലും മാത്രമാണ് നി​ല​വി​ൽ ഇ​ന്ത്യക്ക് പിന്നിലുള്ള രാജ്യങ്ങൾ. ബ്ര​സീ​ലി​ൽ 15 ല​ക്ഷത്തിലധികവും അ​മേ​രി​ക്ക​യി​ൽ 28 ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് കൊവി​ഡ് കേ​സു​ക​ൾ. ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് റെക്കോ​ർ​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 25,000 കേ​സു​ക​ൾ ആണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ […]

കൊവിഡ് വായുവിലൂടെ പകരാൻ സാധ്യതയെന്ന് വിദ​ഗ്ധർ: ലോകാരോ​ഗ്യ സംഘടന മാർ​ഗ നിർദേശം പുറപ്പെടുവിക്കണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖകൻ വാഷിം​ഗടൺ: ലോകത്ത് ആശങ്കയേറ്റി കൊവിഡ് 19മായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ പുറത്ത്. കൊവിഡ് 19 വായുവിലൂടെ പകരാൻ സാധ്യതയെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ലോകത്തിന് മുന്നറിയിപ്പ് നൽകി. ഇതി സംബന്ധിച്ച മാർ​ഗ നിർദേശം ലോകാരോ​ഗ്യ സംഘടന ഉടൻ പുറത്തിറക്കണമെന്നും വിദ​ഗ്ധരുടെ സംഘടന ആവശ്യപ്പെട്ടു. ഈ ഈവശ്യമുന്നയിച്ച് 32 രാജ്യങ്ങളിൽ നിന്നുള്ള 239 വിദ​ഗ്ധ ഡോക്ടർമാർ ലോകാരോ​ഗ്യ സംഘടനക്ക് കത്ത് നൽകി. അതേസമയം ഇത് സംബന്ധിച്ച ശാസ്ത്രീയമായ പഠനം ആവശ്യമാണെന്നും, ഇത് മുൻ നിർത്തി ലോകാരോ​ഗ്യ സംഘടന കൊവിഡ് പ്രോട്ടോകോൾ കൂടുതൽ കർശനമാക്കണമെന്നും വിദ​ഗ്ധർ […]

കൈവിട്ട് കോവിഡ് : ട്രിപ്പിള്‍ ലോക്ഡൗണ്‍: തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും അടയ്ക്കുമെന്ന് ഡി.ജി.പി

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോര്‍പ്പറേഷന്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്ക് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നഗരത്തിലുള്ളിലെ ഒരു റോഡിലും വാഹനഗതാഗതം അനുവദിക്കില്ല. കോര്‍പ്പറേഷന്‍ മേഖലയില്‍ ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള ഒരു സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഇക്കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കില്ല. നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് പോലീസിനെ […]

കൊവിഡ് വ്യാപനം അതിരൂക്ഷം: തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ: സെക്രട്ടറിയേറ്റ് അടച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരം അടച്ചു. കർശന നിയന്ത്രണങ്ങളാണ് തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നാളെ രാവിലെ ആറ് മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. തലസ്ഥാനത്തെ ജനങ്ങളെല്ലാം അവരവരുടെ വീട്ടില്‍ തന്നെ തുടരണം എന്നാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി. കടകള്‍ പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ പോയി […]