play-sharp-fill

കോവിഡ് വ്യാപനം തടയുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ; വിദേശത്ത് നിന്നും എത്തുന്നവർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാന്റൈൻ : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി :രാജ്യത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ വൈറസ് വ്യാപനം തടയുന്നതിനുള്ള പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതിയ മാർഗ നിർദ്ദേശങ്ങൾ ഓഗസ്റ്റ് എട്ട് മുതൽ നിലവിൽ വരും. വിദേശത്തു നിന്നും എത്തുന്നവർക്ക് ഇനി ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കി. ഈ ക്വാറന്റൈന് ശേഷം ഏഴ് ദിവസം വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുകയും വേണം. ഇന്ത്യയിലേക്ക് വിമാനത്തിലോ കപ്പലിലോ യാത്ര ചെയ്യുന്നവർക്ക് തെർമൽ സ്‌ക്രീനിംഗ് നടത്തി അസുഖ ലക്ഷണമില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ യാത്രാ അനുമതി നൽകൂ. […]

സ്വർണ്ണവിലയിൽ മാറ്റമില്ല: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ ഒരാഴ്ച നീണ്ടു നിന്ന വില വർദ്ധനവിന് ശേഷം സ്വർണ്ണ വിലയിൽ മാറ്റമില്ല. ശനിയാഴ്ചത്തെ വിലയിൽ തന്നെയാണ് വില നില നിൽക്കുന്നത്. അരുൺസ് മരിയ ഗോൾഡ് GOLD RATE ‘ഇന്ന് (03/08/2020) സ്വർണ്ണ വിലയിൽ മാറ്റമില്ല. സ്വർണ്ണവില ഗ്രാമിന് 5020 പവന് :40160 SILVER RATE: 70. 00

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ് ; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് ; അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. നാളെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കനത്ത മഴയുടെ സാധ്യതമുന്നിൽ കണ്ട് നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ബംഗാൾ ഉൾക്കടലിൽ നാളെ രൂപം കൊള്ളുന്ന ന്യൂനമർദം കൊങ്കൻ, ഗോവ പ്രദേശങ്ങളിലാകും അതിതീവ്ര മഴക്ക് കാരണമാകുകയെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചിച്ചിരിക്കുന്നത്. ഇന്ന് ഓറഞ്ച് അലേർട്ട് […]

കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരിക്ഷണത്തിലേക്ക് മാറണമെന്ന് നിർദേശം

സ്വന്തം ലേഖകൻ ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ യെദ്യൂരപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷത്തിലേക്ക് മാറണമെന്ന് അദ്ദേഹം നിർദേശം നൽകി. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് ചികിത്സക്കായി മാറിയെന്നും യെദ്യൂരപ്പ പറഞ്ഞു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയിലുള്ളവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം യെദ്യൂരപ്പ ഗവർണറെ സന്ദർശിക്കുകയും ചെയ്തിരുന്നു. രാ​ജ്യ​ത്ത് കൊവി‍ഡ് സ്ഥിരീകരിക്കുന്ന ര​ണ്ടാ​മ​ത്തെ മു​ഖ്യ​മ​ന്ത്രി​യാണ് യെദ്യൂരപ്പ. […]

അൻപത് വർഷത്തിൻ്റെ പഴക്കമുള്ള ഊട്ടി ലോഡ്ജിൻ്റെ പല ഭാഗങ്ങളും അടർന്ന് വീഴുന്നു; എന്നിട്ടും പുതിയ ഒരു നില കൂടി പണിത് നഗരസഭ; ഊട്ടി ലോഡ്ജിന്റെ നാലാം നിലയ്ക്ക് നിർമാണ ചിലവ് ഒരു കോടി..! കോട്ടയം നഗരസഭ എന്തിന് ഈ ഊട്ടി ലോഡ്ജിനെ തീറ്റിപ്പോറ്റുന്നു; പൊളിച്ച് പണിതാൽ ലക്ഷങ്ങൾ വരുമാനം കിട്ടുമെന്നിരിക്കേ നഗരസഭയുടെ ഒളിച്ചുകളി

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ തലയെടുപ്പോടെ ഊട്ടി ലോഡ്ജ് നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. കോട്ടയം നഗരത്തിലെ തിലകക്കുറി തന്നെ ഈ ലോഡ്ജായിരുന്നു. എന്നാൽ, കാലം മാറി .. ഭരണം മാറി.. മഴ മാറി വെയിൽ മാറി… ഒടുവിൽ ഊട്ടി ലോഡ്ജിനും പ്രായമായി. എന്നാൽ, ഊട്ടി ലോഡ്ജിന്റെ പ്രായത്തിന്റെ അവശതകളെ അംഗീകരിച്ചു നൽകാൻ കോട്ടയം നഗരസഭ ഇനിയും തയ്യാറാകുന്നില്ല. അൻപത് വർഷത്തിന്റെ പഴക്കമുണ്ട് കോട്ടയം നഗരമധ്യത്തിൽ തിരുനക്കര ബസ് സ്റ്റാൻഡിനു മുകളിൽ നിൽക്കുന്ന ഊട്ടി ലോഡ്ജിന്. ഭിത്തികൾ ഇടിഞ്ഞും, വിണ്ടുകീറിയും പണ്ടേ ദുർബലയാണ് ലോഡ്ജ്. എന്നാൽ, […]

അയ്മനത്ത് കൊവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ സെന്റർ ആശുപത്രിയിലെ നഴ്‌സിന്; നഴ്‌സ് അയ്മനത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായി വിവരം; നഴ്‌സിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: അയ്മനത്ത് കൊവിഡ് സ്ഥിരീകരിച്ചത് മെഡിക്കൽ സെന്റ് ആശുപത്രിയിലെ നഴ്‌സിന് എന്നു റിപ്പോർട്ട്. മെഡിക്കൽ സെന്റർ ആശുപത്രിയിലെ നഴ്‌സ്ആയ 52 കാരിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇവർ മെഡിക്കൽ സെന്റർ ആശുപത്രിയിലെ നഴ്‌സാണ് എന്നു പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ സ്ഥിരീകരിച്ചു. എന്നാൽ, വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് പ്രതിനിധി മെഡിക്കൽ സെന്റർ ആശുപത്രിയിലെ പി.ആർ.ഒയെ ബന്ധപ്പെട്ടെങ്കിലും ഏതേപ്പറ്റി അറിയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. നേരത്തെ കൊവിഡ് ബാധിതനായ ആൾ മെഡിക്കൽ സെന്റർ ആശുപത്രിയിൽ എത്തിയിരുന്നതായി പ്രചാരണം […]

ഓവർസീസ് എൻ‌ സി‌ പി -ഒ എൻ സി പി ദേശീയ കമ്മിറ്റി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ കുവൈറ്റ് : കോവിഡ് 19 പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളെയും റിട്ടേണീസ് ഫോറം പ്രതിനിധികളെയും ഉൾപ്പെടുത്തി സൂം കോൺഫ്രൻസിംഗ് വഴിയാണ് ഓവർസീസ് എൻ‌ സി‌ പി ലീഡേഴ്സ് മീറ്റിംഗ് സംഘടിപ്പിച്ചത്. യോഗത്തിൽ മുഖ്യാതിഥിയായി എൻ സി പി ലോകസഭ കക്ഷി നേതാവും , രാഷ്ട്രവാദി യുവതി കോൺഗ്രസ്സ് ദേശീയ അധ്യക്ഷയുമായ ശ്രീമതി സുപ്രിയ സുലെ എം.പി. പങ്കെടുത്തു. ഒ എൻ സി പി ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് (കുവൈറ്റ്)അധ്യക്ഷത വഹിച്ചു. ഒ എൻ സി പി ദേശീയ […]

കൊവിഡ് ബാധിച്ച് കോട്ടയത്ത് ഒരു മരണം കൂടി: മരിച്ചത് അതിരമ്പുഴ സ്വദേശിയായ വയോധിക; കുഴഞ്ഞു വീണു മരിച്ച റോസമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഞായറാഴ്ച നടത്തിയ പരിശോധനയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ മറ്റൊരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച വയോധികയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിരമ്പുഴ -തെക്കേപറമ്പിൽ പരേതനായ മത്തായി പൈലിയുടെ ഭാര്യ റോസമ്മ പൈലി (94)യാണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. വാർധക്യ സഹജമായ അസുഖം മൂലം കുറച്ചു നാളുകളായി ഇവർ കിടപ്പിലായിരുന്നു. അതിരംപുഴയിലുള്ള മകന്റെ കൂടെ ആയിരുന്നു റോസമ്മ കഴിഞ്ഞിരുന്നത്. ജൂലായ് 29 നു നടത്തിയ പരിശോധനയിൽ ഇവരുടെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ മകന്റെ ഭാര്യയ്ക്കും […]

കോട്ടയം ജില്ലയിൽ ആകെ 587 രോഗികള്‍: അതിരമ്പുഴയിൽ ഏറ്റവും കൂടുതൽ രോഗികൾ; ജില്ലയിലെ കൊവിഡ് ബാധിതർ ഇവർ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 70 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 64 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഹൗസ് സര്‍ജനും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ മൂന്നു പേര്‍ വീതവും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. ഏറ്റുമധികം പേര്‍ക്ക് രോഗം ബാധിച്ചത് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 14 പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ഒന്‍പതു പേരും കോട്ടയം, വൈക്കം മുനിസിപ്പാലിറ്റികള്‍, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ഏഴു പേര്‍ വീതവും കോവിഡ് ബാധിതരായി. […]

സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്‌സ്‌പോട്ടുകൾ കൂടി ; 25 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കി : ഒഴിവാക്കിയ പ്രദേശങ്ങളിൽ കോട്ടയത്തെ പാമ്പാടിയും

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് 30 പ്രദേശങ്ങളെക്കൂടി ഹോട്‌സ്‌പോട്ടിൽ ഉൾപ്പെടുത്തി. അതേസമയം 25 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വാഴയൂർ (കണ്ടെയ്ൻമെന്റ് സോൺ: എല്ലാ വാർഡുകളും), വാഴക്കാട് (എല്ലാ വാർഡുകളും), ചേക്കാട് (എല്ലാ വാർഡുകളും), മുതുവള്ളൂർ (എല്ലാ വാർഡുകളും), പുളിക്കൽ (എല്ലാ വാർഡുകളും), കുഴിമണ്ണ (എല്ലാ വാർഡുകളും), മൊറയൂർ (എല്ലാ വാർഡുകളും), ചേലമ്പ്ര (എല്ലാ വാർഡുകളും), ചെറുകാവ് (എല്ലാ വാർഡുകളും), ഉള്ളിയേരി (10), കരുവട്ടാർ (4), നാൻമണ്ട (7, 14), ചങ്ങരോത്ത് […]