കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരിക്ഷണത്തിലേക്ക് മാറണമെന്ന് നിർദേശം

കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരിക്ഷണത്തിലേക്ക് മാറണമെന്ന് നിർദേശം

സ്വന്തം ലേഖകൻ

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ യെദ്യൂരപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷത്തിലേക്ക് മാറണമെന്ന് അദ്ദേഹം നിർദേശം നൽകി. ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് ചികിത്സക്കായി മാറിയെന്നും യെദ്യൂരപ്പ പറഞ്ഞു.

താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയിലുള്ളവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം യെദ്യൂരപ്പ ഗവർണറെ സന്ദർശിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാ​ജ്യ​ത്ത് കൊവി‍ഡ് സ്ഥിരീകരിക്കുന്ന ര​ണ്ടാ​മ​ത്തെ മു​ഖ്യ​മ​ന്ത്രി​യാണ് യെദ്യൂരപ്പ. നേ​ര​ത്തെ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന് കൊ​വി​ഡ് പരിശേധന ഫലം പോസിറ്റീവ് ആയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോ​ഗ്യ സ്ഥിതി തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ട്വിറ്ററിലൂടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ടെസറ്റ് നടത്തുകയായിരുന്നെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.