play-sharp-fill

എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ ചോദ്യം ചെയ്യലിൽ തകർന്ന് വീണത് കെ.എം ഷാജി കെട്ടിപ്പൊക്കിയ പ്രതിരോധങ്ങൾ ; കോടികളുടെ വരുമാന സ്രോതസ്സായി പറഞ്ഞ ഇഞ്ചികൃഷിയെ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ സാധിച്ചില്ല ; വീട് വയ്ക്കാൻ പണം നൽകിയത് ഭാര്യവീട്ടുകാരെന്നും മൊഴി : ഭാര്യാപിതാവിലേക്കും അന്വേഷണം

സ്വന്തം ലേഖകൻ കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തോൺ ചോദ്യം ചെയ്യലിൽ കെ.എം ഷാജി കെട്ടിപ്പൊക്കിയ പ്രതിരോധങ്ങളെല്ലാം ഒറ്റയടിക്കാണ് തകർന്ന് വീണത്. അനധികൃത സ്വത്ത് സ്മ്പാദനവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിൽ അതിനെ പ്രതിരോധിക്കാനായി ഷാജി പറഞ്ഞിരുന്നത് തനിക്ക് കർണാടകയിലും വയനാട്ടിലുമെല്ലാം ഇഞ്ചിക്കൃഷിയുണ്ടെന്നും അതിൽ നിന്ന് കോടികളുടെ വരുമാനം ലഭിക്കുന്നുണ്ട് എന്നായിരുന്നു. കോടികളുടെ വരുമാന സ്രോതസ്സായി പറഞ്ഞ ഇഞ്ചിക്കൃഷി നടത്തിയ സ്വന്തം ഭൂമിയുടെ രേഖയോ പാട്ടക്കരാറോ ഇഞ്ചി വിൽപന നടത്തിയതിന്റെ ബില്ലുകളോ ഹാജരാക്കാൻ ഷാജിയ്ക്ക് സാധിച്ചില്ല. തനിക്ക് കർണാടകയിൽ ഇഞ്ചിക്കൃഷിയുണ്ടെന്നും അവിടെ നിന്നുള്ള വരുമാനം കൂടി […]

കാമുകി അയച്ചു കൊടുത്ത വീടിന്റെ ഗൂഗിൾ മാപ്പ് നോക്കി പതിനാറുകാരിയെ തേടിയിറങ്ങിയ കാമുകൻ എത്തിയത് പൊലീസിന് മുന്നിൽ ; ചതിച്ചത് കാമുകിയോ ഗൂഗിൾ മാപ്പോ..?

സ്വന്തം ലേഖകൻ കണ്ണൂർ :ഫോണിലൂടെ മാത്രം പരിചയപ്പെട്ട കാമുകിയെ നേരിട്ട് കാണാൻ വീടിന്റെ ലൊക്കേഷൻ തേടിയിറങ്ങിയ കാമുകൻ ഒടുവിൽ എത്തിപ്പെട്ടത് നൈറ്റ് പെട്രോളിങ്ങിനിറങ്ങിയ പൊലീസിന്റെ മുന്നിൽ. കണ്ണൂരുള്ള പതിനാറുകാരിയെ കാണാനാണ് നീലേശ്വരം സ്വദേശിയായ പത്തൊമ്പതുകാരൻ കാമുകൻ ഗൂഗിൾ മാപ്പ് നോക്കിയിറങ്ങിയത്. പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകിയെ കാണാനായിരുന്നു അർദ്ധരാത്രി യുവാവ് പുറപ്പെട്ടത്. ഇരുവരും കുറേ കാലമായി ഫോണിലൂടെ പ്രണയത്തിലായിരുന്നെങ്കിലും നേരിൽ കണ്ടിട്ടില്ല. നേറിൽ കാണാനുള്ള ആഗ്രഹം മൂത്തതോടെയാണ് അർദ്ധരാത്രിയിൽ യുവാവ് ഇറങ്ങിപ്പുറപ്പെട്ടത്. പെൺകുട്ടിയാവട്ടെ യുവാവിന് വീട്ടിലേക്കെത്താൻ വാട്‌സാപ്പിൽ ലൊക്കേഷൻ അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ രാത്രി […]

കോട്ടയം നഗരസഭയിലെ 31 ആം വാർഡിൽ സി.പി.എമ്മിൽ നൂലിൽക്കെട്ടിയിറക്കിയ സ്ഥാനാർത്ഥി: ബ്രാഞ്ച് കമ്മിറ്റികൾ അറിയാതെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ നീക്കം; പ്രതിഷേധവുമായി അണികൾ; നിർണ്ണായക യോഗം അൽപ സമയത്തിനകം

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരസഭ 31 ആം വാർഡിൽ സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റികൾ നിർദേശിക്കാത്തയാളെ സ്ഥാനാർത്ഥിയാക്കാൻ നീക്കം. പുറത്തു നിന്നും എത്തിച്ച സ്ഥാനാർത്ഥിയെ നിർത്താനാണ് പാർട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും ഒരു വിഭാഗം നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബ്രാഞ്ച് കമ്മിറ്റിയിലെയും ലോക്കൽ കമ്മിറ്റിയിലെയും സെക്രട്ടറിമാർ അടക്കമുള്ളവരെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിലേയ്ക്കു വിളിച്ചു വരുത്തിയിട്ടുണ്ട്. സി.പി.എമ്മിനു ഏറെ സ്വാധീനമുള്ള വാർഡാണ് കോട്ടയം നഗരസഭയിലെ വാർഡ് 31. ഇവിടെ കഴിഞ്ഞ […]

സംസ്ഥാനത്ത് ദീപാവലി ദിനത്തിൽ പടക്കംപൊട്ടിക്കാൻ രണ്ട് മണിക്കൂർ മാത്രം അനുമതി ; അനുമതി നൽകിയിരിക്കുന്നത് രാത്രി എട്ട് മുതൽ പത്ത് വരെ : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദീപാവലി ദിനത്തിൽ സംസ്ഥാനത്ത് പടക്കംപൊട്ടിക്കാൻ അനുമതി നൽകിയിരിക്കുന്നതത് രണ്ടുമണിക്കൂർ മാത്രം. ദീപാവലിയോടനുബന്ധിച്ച് പടക്കംപൊട്ടിക്കുന്നതിനായി രാത്രി എട്ടുമുതൽ പത്തുവരെ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുളളൂ എന്നും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവിലുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെയും നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ദീപാവലിയ്ക്ക് പുറമെ ക്രിസ്തുമസിന്റെയും പുതുവർഷത്തിന്റെയും തലേദിവസം രാത്രി 11.55 മുതൽ 12.30വരെ മാത്രമാണ് പടക്കംപൊട്ടിക്കാൻ അനുമതി നൽകിയിട്ടുളളത്. ബേരിയം നൈട്രേറ്റ് ഇല്ലാതെ നിർമ്മിക്കുന്നവയാണ് ഹരിത പടക്കങ്ങൾ. […]

ലോക് നാഥ് ബെഹ്‌റയെ കൈവിടാൻ പിണറായി സർക്കാർ മടികാണിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും ; സത്യസന്ധനായ ഉദ്യോഗസ്ഥനെ തന്നെ ഡി.ജി.പിയാക്കി നിയമിച്ച് തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി ടീക്കാറാം മീണ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ലോക് നാഥ് ബെഹ്‌റയെ തന്നെ ഡിജിപിയായി വെച്ച് തന്നെ നേരിടാമെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹം അസ്ഥാനത്താകാൻ സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ കർശനമായി നടപ്പിലാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകാനാണ് സാധ്യത. അതേസമയം തെരഞ്ഞെടുപ്പിൽ യാതൊരുവിധ പരാതിയും വരാതെ തെരഞ്ഞെടുപ്പ് നടത്താനാണ് ടീക്കാറാം മീണയുടെ നീക്കം. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും വിട്ടുവീഴ്ച നടത്താൻ വഴിയുണ്ടാവില്ല. സത്യസന്ധനായ ഉദ്യോഗസ്ഥനെ തന്നെ ഡിജിപിയാക്കി നിയമിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് […]

സ്വർണ്ണക്കടത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തത് എം. ശിവശങ്കർ ; കള്ളക്കടത്തിലൂടെ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് നിർദ്ദേശിച്ചതും ശിവശങ്കർ : കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഫോഴ്‌സ്‌മെന്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ നയതന്ത്ര സ്വർണക്കടത്തിൽ എല്ലാ ഒത്താശയും ചെയ്തത് എം. ശിവശങ്കർ. സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് ശിവശങ്കർ നിർദേശിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കുടൂതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിഡ് നടപടികളിലെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ശിവശങ്കറിന്റെ ഈ നടപടിയെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിലെ എതിർ സത്യവാഗ്മൂലത്തിലാണ് ഇഡി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സ്വർണമടങ്ങിയ ബാഗ് വിട്ട് കിട്ടുന്നതിന് ശിവശങ്കർ സജീവമായി ഇടപെട്ടിരുന്നു. ഒപ്പം സ്വപ്നയുടെ പേരിൽ മൂന്നാമത്തെ ലോക്കർ തുടങ്ങാൻ ശിവശങ്കർ […]

സ്വർണ വിലയിൽ മാറ്റമില്ല: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണ വില വർദ്ധിച്ചെങ്കിലും ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നത്തെ കോട്ടയത്തെ സ്വർണ വില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് 12/11/2020 Todays Gold Rate ഗ്രാമിന് 4720 പവന് 37760

കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥി: നീക്കം സജീവമാക്കി കോൺഗ്രസ്; രാഷ്ട്രീയ ചർച്ചകളിൽ മുൻതൂക്കം ചാണ്ടി ഉമ്മന്; പി.സി ജോർജിന്റെ മകനു പിന്നാലെ ഉമ്മൻചാണ്ടിയുടെ മകനും ജില്ലാ പഞ്ചായത്തിലേയ്ക്കു മത്സരത്തിന്

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിൽ നിന്നും അങ്കം കുറിയ്ക്കാൻ ഇറങ്ങുന്നത് മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി സെക്രട്ടറിയുമായ ഉമ്മൻചാണ്ടി എം.എൽ.എയുടെ മകൻ ചാണ്ടി ഉമ്മനാണ് എന്നു സൂചന. എന്നാൽ, വാർത്തകൾ ഉമ്മൻചാണ്ടി നിഷേധിച്ചെങ്കിലും, കോൺഗ്രസ് ജില്ലാ നേതൃത്വവും യൂത്ത് കോൺഗ്രസും ഇപ്പോഴും ചാണ്ടി ഉമ്മനു വേണ്ടി സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസമാണ് യു.ഡി.എഫിനുള്ളിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായത്. ഇതിനു പിന്നാലെയാണ് കോൺഗ്രസിനുള്ളിൽ സ്ഥാനാർത്ഥികളെ പരിഗണിച്ചു തുടങ്ങിയത്. നിലവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ […]

അഴിമതി വിരുദ്ധ പോരാട്ടവുമായി നഗരസഭയിൽ തരംഗമാകാൻ ജനകീയ കൂട്ടായ്മ ട്വൻ്റി 20: എട്ടു വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച കൂട്ടായ്മ പ്രകടന പത്രികയും പുറത്തിറക്കി

തേർഡ് ഐ ബ്യൂറോ കോട്ടയം: അഴിമതി വിരുദ്ധ പോരാട്ടത്തിൽ ജനകീയ മുഖവുമായി ജനകീയ കൂട്ടായ്മ ട്വന്റി 20. കോട്ടയം നഗരസഭയിലേയ്ക്കു മത്സര രംഗത്തിറങ്ങുന്ന ട്വന്റി 20 എട്ടു സീറ്റിലേയ്ക്കു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോട്ടയം നഗരസഭയുടെ വാർഡ് 14 മുള്ളങ്കുഴിയിൽ ബിന്ദു എസ്.കുമാറാണ് സ്ഥാനാർത്ഥി. 25 പള്ളിക്കോണം വാർഡിൽ സബിത ബേബിയും, വാർഡ് 27 പതിനാറിൽച്ചിറയിൽ റോയി കെ.തോമസും, വാർഡ് നാല് പള്ളിപ്പുറത്തിൽ സുജാത ജോർജും, വാർഡ് 42 മറിയപ്പള്ളിയിൽ സുമംഗലാദേവിയും, 11 ൽ അമൽ കെ എബ്രഹാമും, 21 ൽ ജയശ്രീകുമാറും, വാർഡ് 17 […]

തിരഞ്ഞെടുപ്പിൽ കോവിഡ് പ്രതിരോധ മുൻകരുതൽ ഉറപ്പാക്കണം:ജില്ലാ കളക്ടർ; കർശന നടപടികളുമായി ജില്ലാ ഭരണകൂടം

തേർഡ് ഐ ബ്യൂറോ കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോവിഡ് പ്രതിരോധ മുൻകരുതൽ ഉറപ്പാക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന നിർദേശിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. കോവിഡ് സമ്പർക്ക വ്യാപനം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് നാമനിർദേശപത്രിക സമർപ്പണം, പ്രചാരണം, യോഗങ്ങൾ തുടങ്ങി വോട്ടെണ്ണൽ വരെയുള്ള ഘട്ടങ്ങളിൽ പ്രത്യേക ജാഗ്രത അനിവാര്യമാണ്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് സ്ഥാനാർഥിയോ നിർദേശകനോ ഉൾപ്പെടെ മൂന്നു പേരിൽ കൂടാൻ പാടില്ല. പത്രികാ സമർപ്പണ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിനു […]