play-sharp-fill

ജീവനറ്റ് നിലത്ത് കിടന്ന അമ്മയെ അവസാനമായി ഒരുനോക്ക് കണ്ടു ; സമീപത്ത് മോഷണകേസിലെ പ്രതിയായ അച്ഛൻ ; കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മകൻ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി : ഹൃദയഭേദകമായ രംഗങ്ങൾക്ക് സാക്ഷിയായി ശാന്തിതീരം പൊതുശ്മശാനം

സ്വന്തം ലേഖകൻ കട്ടപ്പന: ഹൃദയഭേദകമായ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസം കട്ടപ്പനയിലെ പൊതുശ്മശാനമായ ശാന്തിതീരം സാക്ഷ്യം വഹിച്ചത്. മോഷണക്കേസിൽ ഭർത്താവ് അറസ്റ്റിലായതറിഞ്ഞ് ആത്മഹത്യ ചെയ്ത ഉപ്പുതറ പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിള ബിന്ദു(40)വിന്റെ മൃതദേഹം ഭർത്താവിന്റെയും മകന്റെയും സാന്നിദ്ധ്യത്തിലാണ് പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചത്. അവസാനമായി അമ്മയെ ഒരുനോക്ക് കണ്ട ആ പന്ത്രണ്ടുകാരൻ കരഞ്ഞ് കലങ്ങിയ കണ്ണുകളോടെയാണ് അമ്മയ്ക്കായി അന്ത്യകർമ്മങ്ങൾ ചെയ്തത്. ബിന്ദുവിന്റെ ബന്ധുക്കൾ ആരും എത്താത്തതിനാൽ ജയിലിൽ റിമാൻഡിലായിരുന്ന ഭർത്താവ് സാജുവിനെ പൊൻകുന്നം പൊലീസ് കട്ടപ്പനയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ […]

സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്. വെള്ളിയാഴ്ച രാവിലെ 25 രൂപയാണ് സ്വർണ്ണത്തിന് വർദ്ധിച്ചിരിക്കുന്നത്. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ. സ്വർണ്ണ ഗ്രാമിന് 25 രൂപ കൂടി. *GOLD RATE* അരുൺസ് മരിയ ഗോൾഡ് സ്വർണ്ണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർദ്ധിച്ചു 13/11/2020 Todays Gold Rate ഗ്രാമിന് 4745 പവന് 37960

ബ്രെയിൻ ട്യൂമറിനു കാരണം മൊബൈൽ ഫോൺ ഉപയോഗം: തലച്ചോറിനെ തുരന്നു കയറി മൊബൈൽ റേഡിയേഷൻ; ഇ.ടി മുഹമ്മദ് എം.പിയുടെ പേരിൽ മൊബൈൽ ഫോണിൽ പ്രചരിക്കുന്ന വ്യാജ സന്ദേശം ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: വാട്‌സ്അപ്പിൽ പ്രചരിക്കുന്ന വാർത്തകളിൽ പലതും വ്യാജമാണ്. ഏതു വാർത്തയാണ് സത്യമെന്നോ, ഏതാണ് കള്ളമെന്നോ വിശ്വസിക്കാനാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഏറ്റവും ഒടുവിൽ പുറത്തു വന്ന വാർത്തയാണ് ഞെട്ടിക്കുന്നത്. സഹോദരിയുടെ മകനെയുംകൊണ്ട് തിരുവനന്തപുരം ശ്രീചിത്രയിൽ പോയിരുന്നു വെന്നും. അവിടെ സുഹൃത്തുക്കളായ ഡോക്ടർമാരോട് സംസാരിക്കുന്നതിനിടയിൽ 78 കുട്ടികൾ ഒരു മണിക്കൂറിനിടയിൽ ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയ്ക്കായി എത്തിയിരുന്നു. കുട്ടികളിലെ ട്യൂമറിന് കാരണം മൊബൈൽ ഫോൺ ഉപയോഗമാണെന്നുമാണ്.’-കേരളത്തിന്റെ ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു ഓഡിയോ ആണിത്. മുസ്ലീലീഗ് നേതാവും എം പിയുമായി […]

കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിലെ അനധികൃത ഇടപാടുകളും, വാടക കൊള്ളയും തുറന്നെഴുതിയ തേർഡ് ഐ ന്യൂസ് ലൈവിനു ജോസ്‌കോ ജുവലറിയുടെ വക്കീൽ നോട്ടീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിലെ, അനധികൃത ഇടപാടുകളും, വാടകകൊള്ളയും സംബന്ധിച്ചു തുറന്നെഴുതിയ തേർഡ് ഐ ന്യൂസ് ലൈവിനു ജോസ്‌കോ ജുവലറിയുടെ വക്കീൽ നോട്ടീസ്. തേർഡ് ഐ ന്യൂസ് ലൈവ് എഴുതിയ വാർത്തകൾ പിൻവലിച്ച് മാപ്പു പറയണമെന്നും, 5 കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നുമാവശ്യപ്പെട്ടാണ്  ജോസ്‌കോ ജുവലറി ഗ്രൂപ്പ് തേർഡ് ഐ ന്യൂസ് ലൈവിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ.ജോഗി സ്‌കറിയായാണ് ജോസ്‌കോ ജുവലറിയ്ക്കു വേണ്ടി തേർഡ് ഐ ന്യൂസ് ലൈവിനെതിരെ  നോട്ടീസ് […]

കോട്ടയംകാരുടെ കോടികൾ ചിട്ടിക്കമ്പനിയിലൂടെ തട്ടിയ ജുവലറി ഉടമയുടെ സഹോദരൻ കർണ്ണാടകയിലെ വൻകിടക്കാരൻ: കർണ്ണാടകയിൽ സ്വർണ്ണക്കടയും ആഭരണ നിർമ്മാണ ശാലയും നടത്തുന്നത് വൻ തട്ടിപ്പുകാരൻ; 1985 ൽ ചിട്ടിക്കമ്പനി പൊട്ടിച്ച് പാപ്പർ ഹർജിയും നല്കി മുങ്ങിയ വിദ്വാൻ ഇന്ന് ശതകോടീശ്വരൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയത്തുകാരുടെ കോടികൾ തട്ടിയെടുത്ത ശേഷം ചിട്ടിക്കമ്പനി പൊട്ടിച്ചു നാടുവിട്ട സഹോദരന്മാരിൽ ഒരാൾ പൊങ്ങിയത് കർണ്ണാടകത്തിൽ. കർണ്ണാടകത്തിൽ കോടികൾ നിക്ഷേപിച്ച ജുവലറിയും സ്വർണ്ണാഭരണ നിർമ്മാണ ശാലയും നടത്തുകയാണ് ഈ സഹോദരൻ ഇപ്പോൾ. തേർഡ് ഐ ന്യൂസ് ലൈവ് വർഷങ്ങൾക്കു മുൻപു നടന്ന ഈ തട്ടിപ്പു സംബന്ധിച്ചുള്ള വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ നിരവധി ആളുകളാണ് ഇപ്പോൾ പരാതിയുമായി തേർഡ് ഐ ന്യൂസ് ലൈവിനെ ബന്ധപ്പെട്ടിരിക്കുന്നത്. കോട്ടയത്തുനിന്നും ചിട്ടി തട്ടിപ്പ് നടത്തി പൊട്ടിപ്പാളിസായ ശേഷമാണ് കോട്ടയത്ത് നിന്ന് സഹോദരന്മാർ മുങ്ങിയത്. വർഷങ്ങൾക്കു മുൻപ് […]

കോട്ടയം നഗരസഭയിലേക്കുള്ള ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായി ; ആദ്യഘട്ടത്തിലെ 25 സ്ഥാനാർത്ഥികളെ അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

തേർഡ് ഐ ബ്യൂറോ കോട്ടയം : കോട്ടയം നഗരസഭയിലേക്കുള്ള ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായി ആദ്യഘട്ടത്തിലെ 25 സ്ഥാനാർത്ഥികളുടെ പേരും വാർഡും ചുവടെ വാർഡ് 1 ഗാന്ധിനഗർ നോർത്ത് പി.കെ രവീന്ദ്രൻ വാർഡ്‌ 8 ടെമ്പിൾ അനിൽകുമാർ റ്റി. ആർ വാർഡ് 10 പുല്ലരിക്കുന്ന് പ്രീതാ സന്തോഷ് വാർഡ് 11 മള്ളൂശ്ശേരി എം.എസ് ബ്രയിൻ വാർഡ് 19 കളക്ടേറ്റ് റീബാവർക്കി വാർഡ് 20 കത്തീഡ്രൽ അനീഷാ പ്രദീപ് വാർഡ് 21 തിരുനക്കര രതീഷ്കുമാർ എം.ആർ വാർഡ് 22 ചിറയിൽപ്പാടം എൻ.ബി നാരായണൻനായർ വാർഡ് 23 […]

കള്ളനോട്ടും ,കഞ്ചാവും, മാരകായുധങ്ങളുമായി കൊടും ക്രിമിനൽ സംഘം പിടിയിൽ

സ്വന്തം ലേഖകൻ പാലക്കാട് : കള്ളനോട്ടും ,കഞ്ചാവും, മാരകായുധങ്ങളുമായി കൊടും ക്രിമിനൽ സംഘം പിടിയിൽ. ആലത്തൂർ മേഖലയിൽ കള്ളനോട്ട് സംഘം പ്രവർത്തിക്കുന്നുണ്ട് എന്ന് ആലത്തൂർ ഡി.വൈ.എസ്.പി. കെ .എം.ദേവസ്യക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ. പി. എസിന്റെ നിർദ്ദേശപ്രകാരം ആലത്തൂർ സബ് ഇൻസ്പെക്ടർ എം.ആർ അരുൺകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ പരിശോധനയിലാണ് ഏഴംഗ സംഘം കള്ളനോട്ടുകളും , കഞ്ചാവും മാരകായുധങ്ങളുമായി പിടിയിലായത്. കാവശ്ശേരി ,വാവുള്യാ പുരം, പുത്തൻപീടികയിൽ, സൈനബ മകൻ […]

അവയവദാനം നടത്തിയത് സ്‌റ്റേറ്റ് ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതിയോട് കൂടി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

സ്വന്തം ലേഖകൻ  കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ രോഗിക്ക് തന്റെ ബന്ധു കരള്‍ ദാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍ കുമാര്‍ ഉന്നയിച്ച ആരോപണത്തിന് വിശദീകരണവുമായി ആശുപത്രി അധികൃതര്‍. ജീവിച്ചിരിക്കുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്റ്റേറ്റ് ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതി ലഭിച്ചതിന് ശേഷമാണ് സനല്‍കുമാറിന്റെ ബന്ധുവായ സന്ധ്യ കരള്‍ ദാനം നടത്തിയതെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന സന്ധ്യയുടെ വാക്കുകള്‍ ഒപ്പമുണ്ടായിരുന്ന അമൃത ആശുപത്രിയില്‍ നേഴ്സായ അവരുടെ […]

തലച്ചോറിൽ നീർക്കെട്ട് ബാധിച്ച് ചികിൽസയിലായിരുന്നയാൾ മരണമടഞ്ഞു;പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ മൂലവട്ടം സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ; മാതൃകയായത് മൂലവട്ടം കുറ്റിക്കാട് യൂണിറ്റ് അംഗങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: തലച്ചോറിൽ നീർക്കെട്ട് ബാധിച്ച് ചികിൽസയിലായിരുന്നയാൾ മരണമടഞ്ഞു. പരിശോധനയിൽ  കോവിഡ് സ്ഥിരീകരിച്ചതോടെ മൂലവട്ടം സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കാൻ മുന്നിട്ടിറങ്ങി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. മൂലവട്ടം കുറ്റിക്കാട്ട് യൂണിറ്റ് അംഗങ്ങളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മൃതദേഹം സംസ്‌കരിക്കുന്നതിനായി രംഗത്തിറങ്ങിയത്. മൂലവട്ടം സ്വദേശി ശശിധരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. തലച്ചോറിൽ നീർക്കെട്ട് ബാധിച്ച് ‘ ചികിത്സയിലിരുന്ന മൂലവട്ടം സ്വദേശി കഴിഞ്ഞഞ ദിവസമാണ് മരിച്ചത്. ഇതേ തുടർന്നു ഇദ്ദേഹത്തിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ നിന്നും സംസ്‌കരിക്കുന്നതിനായി വിട്ടു നൽകുകയായിരുന്നു. എന്നാൽ, കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനു […]

വാടയ്‌ക്കെടുത്ത വാഹനം വിറ്റശേഷം ജി.പി.എസിന്റെ സഹായത്തോടെ മോഷ്ടിച്ച് തിരികെ തൽകുന്ന ഹൈടെക് മോഷ്ടക്കാൾ പൊലീസ് പിടിയിൽ ; പിടിയിലായത് മെക്കാനിക്കൽ എഞ്ചിനീയറടക്കം മൂന്നംഗ സംഘം

സ്വന്തം ലേഖകൻ കൊച്ചി; വാടകയ്‌ക്കെടുത്ത വാഹനം വിറ്റശേഷം മോഷ്ടിച്ച് തിരികെ നൽകുന്ന മൂന്നംഗ സംഘം പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദ്, കായംകുളം സ്വദേശി ജിനുജോൺ ഡാനിയേൽ, സജാദ് എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. വാടകയ്‌ക്കെടുത്ത വാഹനം മറിച്ചുവിൽക്കുകയും തുടർന്ന് ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെമോഷ്ടിച്ചു, വാടകയ്ക്ക് നൽകിയവർക്ക് തിരികെ നൽകുകയും ചെയ്ത് വരികെയായിരുന്നു ഇവർ. ഗൾഫിൽ ഉണ്ടായിരുന്നജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ജിനു, ഒരു ട്രാവൽ ഏജൻസി തുടങ്ങി. വാഹനങ്ങൾ വാടകയ്ക്ക് എടുത്തുനൽകുന്ന കൺസൾട്ടൻസിജോലികൾ ഈ സ്ഥാപനത്തിന്റെ കീഴിൽ നടത്തിവരികെയായിരുന്നു.ഇതിനിടെയാണ് ജിനു വാടകയ്ക്ക് […]