ഇതര സംസഥാന തൊഴിലാളികളെ പറ്റിച്ച് സിം വിൽപ്പന: ഇരുനൂറ് രൂപയുടെ സിമ്മിന് 700 രൂപ; നാലാം ദിവസം സിം ഡിം; കബളിപ്പിക്കലിനു കൂട്ടു നിൽക്കുന്നത് ചില ചെറുകിട മൊബൈൽകടക്കാർ; കോട്ടയം നഗരത്തിലെ പുതിയ മൊബൈൽ തട്ടിപ്പ് പുറത്ത്; ഓക്‌സിജൻ ഷോറൂമിലെ മോഷണത്തിന് ഉപയോഗിച്ചതും തട്ടിപ്പ് സിം എന്ന് സംശയം

തേർഡ് ഐ ബ്യൂറോ കോട്ടയം: തൊഴിലെടുക്കാൻ വന്നവരാണെങ്കിലും, ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിന്റെ അതിഥികളാണെന്നാണ് സർക്കാർ പറയുന്നത്. സംസ്ഥാനത്തിന്റെ അതിഥികളയി എത്തിയവർക്കു ഫ്‌ളാറ്റും, താമസ സൗകര്യവും ആരോഗ്യ ഇൻഷ്വറൻസ് കാർഡും അടക്കം നൽകിയാണ് സംസ്ഥാന സർക്കാർ ഇവരെ സ്വീകരിക്കുന്നത്. എന്നാൽ, ഇവരെ പറ്റിച്ച് ജീവിക്കുകയാണ് കോട്ടയം നഗരത്തിലെ ചില മൊബൈൽ സ്ഥാപനങ്ങൾ. ഇരുനൂറിലേറെ മൊബൈൽ ഫോൺ സ്ഥാപനങ്ങളുള്ള നഗരത്തിൽ അഞ്ചോ ആറോ സ്ഥാപനങ്ങൾ മാത്രമാണ് മാന്യമായി ജോലി ചെയ്യുന്നവർക്കു പോലും കളങ്കം സൃഷ്ടിക്കുന്നത്. ഇവരുടെ തട്ടിപ്പ് ഈ രീതിയിലാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് വ്യാജ […]

വടിയെടുത്താൽ ഇനി അടി കുട്ടികൾക്കല്ല, വടിയെടുക്കുന്നവർക്ക് ; ചൂരലിനെതിരെ ഉത്തരവുമായി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സ്കൂളുകളിൽ കുട്ടികൾക്ക് നേരെ ഇനി വടിയെടുത്താൽ ” അടി ” കിട്ടുന്നത് വടി എടുത്തവർക്കും  സ്കൂളിനും. ഇതു സംബന്ധിച്ചുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം സ്കൂളുകൾക്ക് ലഭിച്ചു. ഇതിനുപുറമെ കടകളിൽ ചൂരൽ വില്ക്കുന്നത് തടയണമെന്നും, ചൂരൽ ഉപയോഗിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് നല്കിയിട്ടുണ്ട്. സ്കൂളുകൾക്ക് സമീപത്തുളള കടകളിൽ കെട്ടുകണക്കിന് ചൂരൽ വില്പനയ്ക്കുള്ളതായി ബാലാവകാശ കമ്മിഷന് ലഭിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിവരങ്ങൾ അന്വേഷിക്കുന്നതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉപഡയറക്ടർമാരെയും ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. […]

പീഡനകേസിലെ പ്രതിയും പൊലീസും തമ്മിൽ സംഘർഷം ;  എസ്ഐയെ കുത്തിപരിക്കേൽപ്പിച്ച  പ്രതി ഒളിവിൽ , എസ്.ഐ ആശുപത്രിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്‌ഐയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം പീഡനക്കേസിലെ പ്രതി ഓടിരക്ഷപ്പെട്ടു.  പരിക്കേറ്റ എസ്.ഐ ആശുപത്രിയിൽ. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ വിമലിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കരിമഠം കോളനി സ്വദേശിയായ നിയാസാണ് രക്ഷപ്പെട്ടത്. കരിമഠം കോളനിയിലാണ് സംഭവം. ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച  കേസില്‍ നിയാസിനെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പോലീസ്. ഇതിനിടെ പ്രതിയായ നിയാസും സുഹൃത്തുക്കളും ചേര്‍ന്ന് പോലീസിനെ തടയുകയായിരുന്നു. ശേഷം ഒരു ബിയര്‍ കുപ്പി പൊട്ടിച്ച്‌ നിയാസ്‌ സ്വന്തം ശരീരത്തില്‍ മുറിവുണ്ടാക്കി രക്തം എസ്‌ഐയുടെ ശരീരത്തില്‍ പുരട്ടാന്‍ ശ്രമിച്ചു. ഇതിനിടെയുണ്ടായ ബലപ്രയോഗത്തില്‍ ഇയാള്‍ കുപ്പികൊണ്ട് […]

വാട്സ്ആപ്പ്  ചാരപ്പണി ; ഇസ്രായേൽ കമ്പനിയുടെ സൈബർ ആക്രമണത്തിന്റെ ഇന്ത്യൻ ഇരകളുടെ പട്ടികയിൽ മലയാളിയും

സ്വന്തം ലേഖകൻ കൊച്ചി : വാ​ട്​​​സ്​​ആപ്പിലൂ​ടെ  ഇ​സ്രാ​യേ​ല്‍ ക​ സനി എ​ന്‍.​എ​സ്.​ഒ ന​ട​ത്തി​യ ചാ​ര​പ്പ​ണി​യി​ല്‍ ഡ​ല്‍​ഹി​യി​ലെ മ​ല​യാ​ളി ഗ​വേ​ഷ​ക​നെ​യും ല​ക്ഷ്യ​മി​ട്ടു.  മ​ല​പ്പു​റം കാ​ളി​കാ​വ്​ സ്വ​ദേ​ശി​യായ  ഡ​ല്‍​ഹി​യി​ല്‍ സെന്റർ ഫോ​ര്‍ ദ ​സ്​​റ്റ​ഡീ​സ്​ ഒാ​ഫ്​ ഡെ​വ​ല​പി​ങ്​ സൊ​സൈ​റ്റീ​സി​ല്‍ (സി.​എ​സ്.​ഡി.​എ​സ്) ഗ​വേ​ഷ​ക​നു​മാ​യ അ​ജ്​​മ​ല്‍ ഖാ​നാ​ണ്​ അ​മേ​രി​ക്ക​ന്‍ കോ​ട​തി​യി​ല്‍ വാ​ട്​​​സ്​​ആ​പ്പ് സ​മ​ര്‍​പ്പി​ച്ച ഇ​സ്രാ​യേ​ല്‍ ക​മ്പനി​യു​ടെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന്റെ  ഇ​ന്ത്യ​ൻ ഇ​ര​ക​ളു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്. അജ്മലിന് പുറമേ  രാജ്യത്തെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ർ, അ​ഭി​ഭാ​ഷ​ക​ർ, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ർ തുടങ്ങി 22പേ​രു​ടെ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ഒ​ക്​​ടോ​ബ​ര്‍ മൂ​ന്നി​ന്  കാ​ന​ഡ​യി​ലെ ടൊറന്റോ സി​റ്റി​സ​ണ്‍​ ലാ​ബി​ല്‍​നി​ന്ന്​ ചാ​ര​പ്പ​ണി​യു​ടെ […]

അതിവേഗം പായുന്ന വാഹനങ്ങൾ; അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നവർ; എം.സി റോഡിൽ ചോരവീഴ്ത്തി വാഹനങ്ങളുടെ അമിത വേഗം

സ്വന്തം ലേഖകൻ കോട്ടയം: അതിവേഗം പായുന്ന വാഹനങ്ങളും, അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്ന കാൽനടക്കാരും ചേർന്ന് എം.സി റോഡിനെ കുരുതിക്കളമാക്കുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം പുലർച്ചെ എംസി റോഡിൽ ചിങ്ങവനം മന്ദിരം ജംഗ്ഷനിൽ കാറിടിച്ച് പരിക്കേറ്റ് കാൽനടക്കാരൻ മരിച്ചതോടെയാണ് പൊലീസ് കോടിമത മുതൽ ചങ്ങനാശേരി വരെയുള്ള കാൽനടയാത്രക്കാർ നിരന്തരം അപകടത്തിൽപ്പെടുന്നത് പൊലീസിന്റെ ശ്രദ്ധയിലും എത്തിയത്. ശനിയാഴ്ച പുലർച്ചെയായിരുന്നു ഏറ്റവും ഒടുവിൽ വാഹനാപകടം ഉണ്ടായത്. മന്ദിരം കവലയിലെ മീൻവിൽപ്പനക്കാരനായ ചിങ്ങവനം സ്വദേശി ഹംസയെ, റോഡ് മുറിച്ച് കടക്കുന്നതിനിടെ എതിർദിശയിൽ നിന്നും എത്തിയ ഇൻഡിക്ക കാർ […]

സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം ; മഞ്ചിക്കണ്ടിയിൽ തണ്ടർബോൾട്ട് പരിശോധന ശക്തമാക്കി

സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടി  ഉൾവനത്തിൽ വീണ്ടും  മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉള്ളതായി സൂചന. അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട ഭീകരര്‍ ഉള്‍വനത്തില്‍ ഉണ്ടെന്ന വിവരമാണ് നിലവിൽ ലഭിക്കുന്നത്.   ഇതേതുടര്‍ന്ന് വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന ഊര്‍ജിതമാക്കി. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റവര്‍ക്കായാണ് പരിശോധന. രക്ഷപ്പെട്ട മാവോയിസ്റ്റുകൾ കാടിന് പുറത്തേക്ക് കടക്കാതിരിക്കാന്‍ തമിഴ്‌നാട് പൊലീസും കര്‍ണ്ണാടക പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിനായി  വനത്തിനുള്ളിൽ  ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് നിലവിൽ  നടക്കുന്നത്. എന്നാൽ  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിത ആരാണെന്ന് തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പരിക്കേറ്റ ഭീകരര്‍ സമീപത്തുള്ള […]

സ്ത്രീ സുരക്ഷ പ്രേമേയമാക്കിയ വിഷ്‌ണു അടൂരിന്‍റെ കവിത “ഇരകൾ” ശ്രദ്ധ നേടുന്നു

സ്വന്തം  ലേഖകൻ കോട്ടയം : സമകാലിക വിഷയങ്ങളിൽ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ് സ്ത്രീസുരക്ഷ. സ്ത്രീ സുരക്ഷ പ്രേമേയമാക്കിയ വിഷ്‌ണു അടൂരിന്‍റെ കവിത “ഇരകൾ” സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കണ്ണുകെട്ടിയ നിയമങ്ങൾ കാവലുണ്ടിവിടെ കൂരിരുളിൽ തനിച്ചാകാൻ ഭയമാണിവിടെ എന്നു തുടങ്ങുന്ന കവിത ആലപിച്ചിരിക്കുന്നത് സുനിൽ വിശ്വമാണ്. ഒരൊറ്റ ദിവസം കൊണ്ടാണ് ഗാനം എഴുതി ചിട്ടപ്പെടുത്തി പുറത്തിറക്കിയിരിക്കുന്നത്.     വിഷ്ണു അടൂരിന്റെ കവിത ” ഇര ” കണ്ണുകെട്ടിയ നിയമങ്ങൾ കാവലുണ്ടിവിടെ കൂരിരുളിൽ തനിച്ചാകാൻ ഭയമാണിവിടെ അമ്മപെങ്ങമ്മാർ ഭയക്കും കാഴ്ച്ചയാണിവിടെ ബോധരഹിതം അധികാരം നിദ്രയാണിവിടെ നട്ടെല്ലൂരിയ […]

ഒട്ടും പ്രഫഷണലല്ലാത്ത ട്രെയിലർ: അവതരണതിൽ ആവർത്തനം തുടരുന്നു; യുട്യൂബിൽ ഇതുവരെ ഡിസ് ലൈക്ക് ചെയ്തത് 6.4 കെ ആളുകൾ; വിവാദങ്ങൾ മാമാങ്കത്തിന്റെ ട്രെയിലറിനെ ബാധിച്ചു തുടങ്ങി

സിനിമാ ഡെസ്‌ക് കൊച്ചി: വിവാദങ്ങളിൽ മുങ്ങി ഷൂട്ടിംങ് പൂർത്തിയാക്കിയ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ ട്രെയിലർ ഇതുവരെ ഡിസ് ലൈക്ക് ചെയ്തത് 6.4 കെ ആളുകൾ. വമ്പൻ മേക്കിംങ് അവകാശപ്പെട്ട ചിത്രത്തിന്റെ ട്രെയിലർ പോലും ശരാശരി നിലവാരത്തിൽ താഴെയാണ്. ഇതാണ് ചിത്രത്തെപ്പറ്റിയുള്ള പ്രതീക്ഷകൾ ഏറെ മോശമാക്കുന്നത്. ഇതാണ് ചിത്രത്തിന്റെ യുട്യൂബ് ട്രെയിലറിനെ ബാധിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുക മുടക്കി നിർമ്മിച്ച ചിത്രമാണ് ഇപ്പോൾ വിവാദങ്ങളിൽ കുരുങ്ങി തീയറ്ററിൽ എത്തും മുൻപ് തന്നെ നെഗറ്റീവ് അഭിപ്രായം നേടിയിരിക്കുന്നത്. വൻ ബജറ്റിൽ വമ്പൻ […]

തിങ്കളാഴ്ച്ച സംസ്ഥാനത്ത് കെ.എസ്. ആർ.ടി.സി പണിമുടക്ക്

സ്വന്തം ലേഖകൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:  കെ.എസ്. ആർ.ടി. സി ജീവനക്കാരുടെ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​യിച്ച് ട്രാ​​​ന്‍​​​സ്പോ​​​ര്‍​​​ട്ട് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ(​​​ഐ​​​.എ​​​ന്‍​​​.ടി​​​.യു​​​.സി) നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ തിങ്കളാഴ്ച്ച സംസ്ഥാനത്ത് കെ​​​.എ​​​സ്‌.ആ​​​ര്‍​​​.ടി​​​.സി ജീ​​​വ​​​ന​​​ക്കാ​​​രുടെ പണിമുടക്ക്. ര​​​ണ്ടു വ​​​ര്‍​​​ഷം​​കൊ​​​ണ്ടു കെ​​​.എ​​​സ്‌.ആ​​​ര്‍​​​.ടി​​​.സി​​​യെ ലാ​​​ഭ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നും ക​​​ണ്‍​സോ​​​ര്‍​​​ഷ്യം ക​​​രാ​​​ര്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടെ ശമ്പള​​​വും പെ​​​ന്‍​​​ഷ​​​നും മു​​​ട​​​ങ്ങി​​​ല്ലെ​​​ന്നും പ്ര​​​ഖ്യാ​​​പി​​​ച്ച ധ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശമ്പളവും പെ​​​ന്‍​​​ഷ​​​നും ന​​​ല്‍​​​കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ച്ച സ​​​ര്‍​​​ക്കാ​​​ര്‍ വി​​​ഹി​​​ത​​​മാ​​​യ 20 കോ​​​ടി വെ​​​ട്ടി​​​ക്കു​​​റ​​​ച്ച്‌ ശമ്പളവി​​​ത​​​ര​​​ണം താ​​​റു​​​മാ​​​റാ​​​ക്കി​​​യ​​​തെ​​​ന്നു ടി​​​.ഡി​​​.എ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് തമ്പാനൂര്‍ ര​​​വി കു​​റ്റ​​പ്പെ​​ടു​​ത്തി. മൂ​​​ന്നു വ​​​ര്‍​​​ഷ​​​ത്തി​​​ന​​​കം 3,000 ബ​​​സി​​​റ​​​ക്കു​​​മെ​​ന്നു പ​​​റ​​​ഞ്ഞി​​​ട്ട് ഇ​​​റ​​​ക്കി​​​യ​​​ത് 101 ബ​​​സു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ്. ഒ​​​രു പു​​​തി​​​യ […]

സംസ്ഥാനത്ത് വീണ്ടും വാഹന പരിശോധനക്കാലം: നാളെ മുതൽ പുതുക്കിയ നിരക്കുകൾ ഈടാക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓണാഘോഷവും മധുവിധുകാലവും കഴിഞ്ഞു. ഇനി കേരളത്തിൽ വാഹനപരിശോധനക്കാലം. കേന്ദ്ര സർക്കാരിന്റെ പുതുക്കിയ പിഴത്തുക നാളെ മുതൽ ഇടാക്കും. ഇതോടെ സംസ്ഥാനത്ത് പൊലീസും മോട്ടോർ വാഹന വകുപ്പും സജീവമായി രംഗത്തിറങ്ങും. ഉപതിരഞ്ഞെടുപ്പു മൂലവും പുതുക്കിയ പിഴ സംബന്ധിച്ച് സർക്കാരിൽ നിന്നു വ്യക്തമായ നിർദേശം ഉണ്ടാകാതിരുന്നതിനാലും കഴിഞ്ഞ നാലു മാസത്തോളം വാഹന പരിശോധനകൾ നിർത്തി വച്ചിരിക്കുകയായിരുന്നു. സർക്കാർ ഖജനാവിലേക്ക് കിട്ടേണ്ട കോടികളാണ് ഈ കാലയളവിൽ നഷ്ടമായത്. കൂടുതൽ പിഴ ചുമത്തിയിട്ടുള്ളത് മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കും 18 വയസിനു താഴെയുള്ളവർക്കുമാണ്. ഇക്കൂട്ടർ പതിനായിരം രൂപ […]