എൽദോയെ തല്ലിയാൽ ഇങ്ങനെയിരിക്കും..! സിപിഐയുടെ പ്രതികാരത്തിൽകുടുങ്ങിയ എസ്‌ഐ വിപിൻദാസ് ഓണക്കാലത്തും സസ്‌പെൻഷനിൽ; രാഷ്ട്രീയ പോരിലെ സസ്‌പെൻഷനെ തുടർന്ന് ഓണക്കാലത്ത് വിപിൻദാസിന്റെ കുടുംബം പട്ടിണിയിൽ

സ്വന്തം ലേഖകൻ കൊച്ചി: പൊലീസുകാരനെ തല്ലിയാൽ പുണ്യംകിട്ടുമെന്ന സിനിമാ ഡയലോഗിന് കയ്യടിച്ച മലയാളി പക്ഷേ, രാഷ്ട്രീയ പോരിൽ ബലിയാടായ ഒരു എസ്.ഐയുടെ ദുരിതകഥ പക്ഷേ കാണുന്നില്ല. സിപിഐയുടെ കമ്മിഷണർ ഓഫിസ് മാർച്ചിൽ എംഎൽഎ എൽദോസ് എബ്രഹാമിന്റെ കൈ തല്ലിയൊടിച്ചെന്ന കേസിൽ ആരോപണ വിധേയനായി സസ്‌പെൻഷനിൽ കഴിയുന്ന എസ്.ഐ വിപിൻ ദാസിന്റെ വാട്‌സ്അപ്പ് സ്റ്റാറ്റസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. തികച്ചും ജനകീയനായ, കുറ്റാന്വേഷണ മികവ് തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് വിപിൻ ദാസ്. സാധാരണക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും അടക്കം ഒരു പോലെ പ്രിയപ്പെട്ടവനാണ് എസ്.ഐ.  […]

ശ്രീനാരായണ ഗുരുവിന്റെ പാദം തൊട്ട ഭൂമി ഇടിച്ച് നിരത്തി കുമരകം ശ്രീകുമാരമംഗലം ദേവസ്വം: ഇടിച്ചു നിരത്തി തകർന്നടിയ്ക്കാൻ ശ്രമിക്കുന്നത് ചരിത്രവും പാരമ്പര്യവും; പ്രതിഷേധതീപ്പന്തമായി കുമരകത്തെ ശ്രീനാരായണ വിശ്വാസികൾ

സ്വന്തം ലേഖകൻ കുമരകം: ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ പുണ്യഭൂമിയായി മാറിയ ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ ദേവസ്വം ഓഫിസ് പൊളിച്ച് നീക്കിയ ക്ഷേത്രം ഭാരവാഹികളുടെ തെറ്റായ നീക്കത്തിനെതിരെ പ്രതിഷേധവുമായി ശ്രീനാരായണ വിശ്വാസി സമൂഹം. ചരിത്രവും പാരമ്പര്യവും തച്ചുതകർത്താണ് ഇപ്പോൾ ശ്രീകുമാരമംഗലം ദേവസ്വം രംഗത്തിറങ്ങിയിരിക്കുന്നത്. 115 വർഷം മുൻപ് കുമരകത്ത് ശ്രീനാരായണ ഗുരുദേവൻ എത്തിയപ്പോൾ വിശ്രമിച്ച ശ്രീകുമാരമംഗലം ക്ഷേത്രത്തിന്റെ ദേവസ്വം ഓഫിസാണ് നവീകരണ പ്രവർത്തനങ്ങൾക്ക് എന്ന പേരിൽ ദേവസ്വം അധികൃതർ ചേർന്ന് ഇപ്പോൾ ഇടിച്ച് നിരത്താനൊരുങ്ങുന്നത്. സി.പി.എമ്മിന്റെ നേതാക്കൾ അടങ്ങുന്ന ദേവസ്വം ഭാരവാഹികൾക്കെതിരെ ഇതോടെ കടുത്ത പ്രതിഷേധവുമാണ് കുമരകത്തെ […]

ചില്ലറയെച്ചൊല്ലി ബസിനുള്ളിൽ തർക്കം: കുമരകത്ത് യാത്രക്കാരൻ കണ്ടക്ടറെ ചോറ്റുപാത്രത്തിന് തലയ്ക്കടിച്ചു; യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു: കണ്ടക്ടർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: ചില്ലറയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സ്വകാര്യ ബസ് കണ്ടക്ടറെ യാത്രക്കാരൻ തലയ്ക്ക് ചോറ്റുപാത്രം വച്ച് അടിച്ചു. സാരമായി പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ചേർത്തല കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തിക എന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. കുമരകം സ്വദേശിയായ യാത്രക്കാരൻ കവണാറ്റിൻകര ഭാഗത്തു നിന്നുമാണ് യാത്രക്കാരൻ ബസിൽ കയറിയത്. കുമരകം ഭാഗത്ത് ഇറങ്ങാനായാണ് ഇയാൾ ടിക്കറ്റ് എടുത്തത്. ടിക്കറ്റ് എടുക്കുന്നതിനു താൻ നൽകിയത് അൻപത് രൂപയാണ് എന്നാണ് യാത്രക്കാരൻ അവകാശപ്പെട്ടിരുന്നത്. […]

ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്നും ഒന്നരവയസ്സുള്ള കുഞ്ഞ് തെറിച്ച് വീണത് വനത്തിനുള്ളിൽ: സ്വയം മുട്ടിലിഴഞ്ഞ് ചെക്ക് പോസ്റ്റിലെത്തിയ പിഞ്ചുകുഞ്ഞിനെ രക്ഷിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥർ; പഴനി യാത്ര കഴിഞ്ഞ് മടങ്ങവേ അമ്മയുടെ കൈയിലിരുന്ന കുഞ്ഞിനെ നഷ്ടപ്പെട്ടെന്നറിഞ്ഞത് വീട്ടിലെത്തിയ ശേഷം

ഇടുക്കി: ഇടുക്കി രാജമലയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്ന് രാത്രി പുറത്തേക്ക് വീണ ഒന്നര വയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചെക്ക് പോസ്റ്റിന് സമീപത്ത് ഇഴഞ്ഞെത്തിയ കുഞ്ഞിനെ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകി തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള മേഖലയാണിത്. ജീപ്പ് 50 കിലോമീറ്റർ പിന്നിട്ടതിന് ശേഷമാണ് മാതാപിതാക്കൾ‌ കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. കമ്പളിക്കണ്ടം സ്വദേശികളുടെയാണ് കുഞ്ഞ്. പഴനി യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുകയായിരുന്നു ഇവർ. രാജമല ചെക്ക് പോസ്റ്റിന് […]

കുടുംബ വഴക്ക്: യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

മറയൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് യുവതിയെ വെട്ടിക്കൊലപ്പെടുത്തി. കാന്തല്ലൂര്‍ മിഷ്യന്‍ വയല്‍ ആദിവാസികോളനിയിലെ ശുഭ (35) യെ ആണ് ഭര്‍ത്താവ് ജ്യോതിമുത്തു കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപവാസികളാണ് മറയൂര്‍ പൊലീസില്‍ വിവരം അറിയിച്ചത്. രക്തം വാര്‍ന്ന് കിടന്ന ശുഭയെ മറയൂരിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലെ ഉദുമലപേട്ടയിലേത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏക മകള്‍ സലീന നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ഓണക്കാലത്ത് ട്രാ​ഫി​ക് നി​യ​മം ലംഘിച്ചാൽ പിഴയീടാക്കില്ല: പ്രത്യേക ഓഫറുമായി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ പി​ഴ​യീ​ടാ​ക്കി​ല്ലെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​ കെ. ​ശ​ശീ​ന്ദ്രന്‍. ഓ​ണ​ക്കാ​ല​ത്ത് പി​ഴ​യീ​ടാ​ക്കു​ന്ന​തി​നുപകരം ബോ​ധ​വ​ത്ക​ര​ണം മാ​ത്ര​മേ ന​ട​ത്തു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൂടാതെ, ഗ​താ​ഗ​ത നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ ഇ​ള​വ് വേ​ണ​മെ​ന്നും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി നിലവില്‍ വന്നതിനുശേഷം വന്‍തുകയാണ് പി​ഴ​യി​ന​ത്തി​ല്‍ ല​ഭി​ച്ച​ത്. സം​സ്ഥാ​ന​ത്ത് പി​ഴ​യി​ന​ത്തി​ല്‍ 46 ല​ക്ഷം രൂ​പ ല​ഭി​ച്ചതായി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് പറഞ്ഞു. അതേസമയം, നോട്ടീസ് നൽകിയ പലരും പണം അടച്ചട്ടില്ല. അതുകൂടി എത്തുമ്പോൾ തുക ഇനിയും ഉയരും. അതായത് ഒരു […]

മുത്തൂറ്റിലെ തൊഴിൽപ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കും :മുഖ്യമന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം : മുത്തൂറ്റിലെ തൊഴിൽപ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തിട്ടുണ്ടെന്നും തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളത്ത് മറ്റൊരു യോഗം കൂടി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന കേരളത്തിന്റെ പ്രതിഛായയെ മുത്തൂറ്റ് സമരം ബാധിക്കുമോയെന്ന ചോദ്യത്തോട് മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ നാം മുന്നോട്ടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു വിഭാഗങ്ങളും പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കുകയാണ് വേണ്ടത്. ഇതിനുവേണ്ട എല്ലാ പിന്തുണയും സർക്കാർ നൽകും. പ്രശ്നം ഉണ്ടായപ്പോൾ തന്നെ സർക്കാർ ഇടപെട്ടിരുന്നു. വളരെ പ്രമുഖരായ വ്യക്തികൾ ബന്ധപ്പെട്ടു. തൊഴിൽ […]

ഭാര്യയെ വാട്ട്‌സ്‌ആപ്പിലൂടെ മൊഴി ചൊല്ലി പ്രവാസി മലയാളി; മൊഴി ചൊല്ലിയുള്ള ഓഡിയോ സന്ദേശം അയച്ചത് വിദേശത്ത് വെച്ച്; മുത്തലാഖ് നിയമപ്രകാരം കേസെടുത്ത് പോലീസ്

കാസര്‍കോട്: ഭാര്യയെ വാട്ട്‌സ്‌ആപ്പിലൂടെ മൊഴിചൊല്ലിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ഏലിയാല്‍ സ്വദേശിയായ അഷറഫിനെതിരെയാണ് മുത്തലാഖ് നിരോധന നിയമ പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. വിദേശത്ത് നിന്നും വാട്ട്‌സ്‌ആപ്പിലേക്ക് മൊഴിചൊല്ലിക്കൊണ്ടുള്ള ശബ്ദസന്ദേശം അയക്കുകയായിരുന്നുവെന്നാണ് മധൂര്‍ പുളിക്കൂര്‍ സ്വദേശിനിയായ ഇരുപത്തൊമ്പതുകാരിയുടെ പരാതിയിൽ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച്‌ 15 നാണ് ഭര്‍ത്താവ് മൊഴിചൊല്ലിയതെന്ന് പരാതിയില്‍ യുവതി വ്യക്തമാക്കുന്നു. സഹോദരന്റെ ഫോണാണ് യുവതി ഉപയോഗിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഈ ഫോണിലേക്ക് മുത്തലാഖ് ചൊല്ലുന്ന ശബ്ദസന്ദേശം അയക്കുകയായിരുന്നു. ഒരു മാസം മുമ്പ് നാട്ടിലെത്തിയ അഷ്‌റഫ് മറ്റൊരു […]

പാലായിൽ യുഡിഎഫ് സ്വതന്ത്രന് മുകളിൽ ഡമ്മി: യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ ഏഴാമതായപ്പോൾ കേരള കോൺഗ്രസ് ഡമ്മിയ്ക്ക് മൂന്നാം സ്ഥാനം; ജോസഫിന്റെ ഭീഷണിയിൽ വലയുന്ന ജോസ് കെ.മാണിയ്ക്ക് മറ്റൊരു ഭീഷണി കൂടി; ഡമ്മി സ്ഥാനാർത്ഥിയായി പട്ടികയിൽ ഇടം പിടിച്ചത് ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്തവരിൽ ഒരാൾ

സ്വന്തം ലേഖകൻ കോട്ടയം: പി.ജെ ജോസഫ് ഉടക്കി നിൽക്കുന്നതോടെ ജോസ് കെ.മാണിയ്ക്ക് അഭിമാന പ്രശ്‌നമായ പാലാ ഉപതിരഞ്ഞെടുപ്പിൽ പാളയത്തിൽ നിന്നു തന്നെ പട തുടങ്ങി. ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത യോഗത്തിൽ പങ്കെടുത്ത് കൈപൊക്കിയ കേരള കോൺഗ്രസിന്റെ നേതാവ് ജോബി തോമസ് തന്നെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതോടെയാണ് ഇപ്പോൾ ജോസ് കെ.മാണി വെട്ടിലായിരിക്കുന്നത്. എൻസിപി സ്ഥാനാർത്ഥി മാണി സി.കാപ്പനും, ബി.ജെ.പി സ്ഥാനാർത്ഥി എൻ.ഹരിയ്ക്കും പിന്നാലെ മൂന്നാമത് ജോബി തോമസിന്റെ പേരാണ്. കേരള കോൺഗ്രസ് ലേബലിൽ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന ജോസ് ടോമിന്റെ പേരാകട്ടെ പട്ടികയിൽ ഏഴാം […]

സ്വകാര്യ ആശുപത്രികളിൽ തകർപ്പൻ ഓണാഘോഷം: ചികിത്സ ലഭിക്കാതെ വലഞ്ഞ് രോഗികൾ; മന്ദിരം അടക്കമുള്ള സ്വകാര്യ ആശുപത്രികളിൽ ജീവനക്കാരുടെ ഓണാഘോഷം

സ്വന്തം ലേഖകൻ കോട്ടയം: സ്വകാര്യ ആശുപത്രികളിൽ തകർപ്പൻ ഓണാഘോഷങ്ങൾ നടക്കുന്നതോടെ വലഞ്ഞത് അത്യാഹിത വിഭാഗത്തിൽ അടക്കം ചികിത്സ തേടിയെത്തിയ രോഗികൾ. മന്ദിരം അടക്കമുള്ള ജില്ലയിലെ സ്വകാര്യ ആശുപത്രികളിലാണ് ഓണാഘോഷത്തെ തുടർന്ന് രോഗികളുടെ ചികിത്സ മുടങ്ങിയത്. പല ആശുപത്രികളിലും തിങ്കളാഴ്ച ഓണാഘോഷമായിരുന്നു. മന്ദിരം ആശുപത്രിയിൽ നടന്ന ഓണാഘോഷത്തിൽ അത്യാഹിത വിഭാഗം അടക്കം അടച്ചു പൂട്ടിയ ശേഷമാണ് ജീവനക്കാർ പോയത്. നഴ്‌സുമാരും, ഡോക്ടർമാരും അടക്കമുള്ളവർ ഓണാഘോഷത്തിന്റെ ആഘോഷപരിപാടികളിൽ മുഴുകി. ഇതോടെ പത്തോളം രോഗികളാണ് അത്യാഹിത വിഭാഗത്തിൽ അടക്കം ചികിത്സ തേടി എത്തിയത്. ഇതേ തുടർന്ന് വിവിധ സ്ഥലങ്ങളിൽ […]