ഇവരാണ് നമ്മുടെ നാടിന്റെ നട്ടെല്ല്..! ജില്ലയിലെ മദ്യപാനികൾ അഞ്ചു ദിവസം കൊണ്ടു സർക്കാരിന് നൽകിയത് 13 കോടി രൂപ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന സർക്കാരിന്റെ നട്ടെല്ല് ഏതാണെന്ന് ചോദിച്ചാൽ ഇനി ധൈര്യമായി ബിവറേജിന്റെ ക്യൂവിലേയ്ക്ക് വിരൽ ചൂണ്ടാം. ഓണക്കാലത്ത് കോട്ടയത്തെ കുടിയൻമാർ ചേർന്ന് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അഞ്ചു ദിവസം കൊണ്ടു വാരിക്കോരി നൽകിയത് 13 കോടി രൂപയാണ്. തിരുവോണത്തിനും ചതയത്തിനും ബിവറേജസ് ഷോപ്പുകൾ അടച്ചിട്ടിട്ടു കൂടി 13.64 കോടി രൂപയുടെ മദ്യം നാട്ടുകാർ ഒന്നടങ്കം സർക്കാർ ഖജനാവിലേയ്ക്ക് നൽകി. ഉത്രാടത്തിന് ബിവറേജിന് മുന്നിൽ ക്യൂ നിന്ന കുടിയന്മാർ ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലവഴി മാത്രം നൽകിയത് 4.02 കോടി […]

ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിൽ ചായയും ലഘുഭക്ഷണങ്ങളും മൺപാത്രങ്ങളിൽ

സ്വന്തം ലേഖിക ദില്ലി : മൺപാത്രങ്ങളിൽ വിളമ്ബുന്ന കുൽഹഡ് ചായ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളടക്കമുള്ള പൊതുസ്ഥലങ്ങളിൽ നിർബന്ധമാക്കാൻ സർക്കാർ. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് കുൽഹഡ് ചായയുടെ വരവ്. നടപടിയുടെ ഭാഗമായി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി റെയിൽവേ മന്ത്രി പിയൂഷ് ഗോയല്ലിന്കത്തയച്ചു. റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ കുൽഹഡുകളുടെ ഉപയോഗം നിർബന്ധമാക്കണമെന്ന് കത്തിൽ പറയുന്നു. പദ്ധതി നടപ്പാക്കുന്നതിലൂടെ മൺപാത്ര നിർമാണ തൊഴിലാളികൾക്ക് വലിയൊരു അവസരമാണ്. ആദ്യഘട്ടത്തിൽ 400 പ്രധാന റെയിൽവേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഖാദി-വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ചുട്ട […]

യുഎൻഎ സാമ്പത്തിക തട്ടിപ്പ് ; എഫ്‌ഐആർ റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു

സ്വന്തം ലേഖിക ന്യൂഡൽഹി: യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനിലെ(യുഎൻഎ) സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേസിൽ നിഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് ജസ്റ്റീസ് എൽ.നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് പരാമർശിച്ചു. ഇതേത്തുടർന്നു എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി യുഎൻഎ വൈസ് പ്രസിഡൻറ് പിൻവലിച്ചു. കഴിഞ്ഞ വർഷം മാർച്ചിലാണ് യുഎൻഎയുടെ ഫണ്ടിൽ മൂന്നരക്കോടിയോളം രൂപയുടെ അഴിമതി നടന്നതായി ആരോപണം ഉയർന്നത്. തുടർന്ന് കേസ് അന്വേഷിച്ച തൃശൂർ ക്രൈം ബ്രാഞ്ച് എസ്പി സാമ്പത്തിക ക്രമക്കേട് ഉണ്ടായിട്ടില്ല എന്ന് ഇടക്കാല റിപ്പോർട്ട് നൽകി. ഇതിനെതിരെ ആക്ഷേപങ്ങൾ ഉയർന്നതോടെ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം […]

വീട്ടിൽ നിന്നുള്ള ഭക്ഷണം വേണമെന്ന് ചിദംബരം; ജയിൽ എല്ലാവർക്കും ഒരുപോലെയെന്ന് ഹൈക്കോടതി

സ്വന്തം ലേഖിക ന്യൂഡൽഹി: വീട്ടിൽ നിന്നുള്ള ഭക്ഷണം കഴിക്കാൻ ജയിലിൽ അനുവാദം നൽകണമെന്നാവശ്യപ്പെട്ട മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് ഡൽഹി ഹൈക്കോടതിയുടെ മറുപടി. ജയിലിൽ എല്ലാവർക്കും ഒരേ ഭക്ഷണമാണെന്ന് കോടതി അറിയിച്ചു. ഐഎൻഎക്‌സ് മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുകയാണ് ചിദംബരം. വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം ചിദംബരത്തിന് നൽകാൻ അനുമതി വേണമെന്ന് അദ്ദേഹത്തിൻറെ അഭിഭാഷകൻ കപിൽ സിബൽ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് മറുപടിയായാണ് ജയിലിൽ മറ്റ് തടവുകാർക്ക് ലഭിക്കുന്ന ഭക്ഷണം മാത്രമെ ചിദംബരത്തിനും നൽകാൻ സാധിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കിയത്. അദ്ദേഹത്തിന് 74 […]

പാവപ്പെട്ടവന്റെ പോക്കറ്റിൽ കൈയിട്ട്‌വാരി എസ്ബിഐ ; ഇനിമുതൽ എസ് ബി അക്കൗണ്ടിൽ മാസത്തിൽ മൂന്നു തവണയെ സൗജന്യമായി പണം നിക്ഷേപിക്കാനാവൂ ; സർവീസ് ചാർജുകൾ കുത്തനെ കൂട്ടി

സ്വന്തം ലേഖിക കൊച്ചി: എസ്.ബി.ഐ വിവിധ സേവനങ്ങൾക്കുള്ള ഫീസുകൾ (സർവീസ് ചാർജ്) പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകൾ ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരും. നഗരമേഖലകളിൽ സേവിംഗ്സ് ബാങ്ക് (എസ്.ബി) സൂക്ഷിക്കേണ്ട മിനിമം ബാലൻസ് പരിധി 5,000 രൂപയിൽ നിന്ന് 3,000 രൂപയായി കുറച്ചു. മിനിമം ബാലൻസ് പരിധി അർദ്ധനഗരങ്ങളിൽ 2,000 രൂപയും ഗ്രാമങ്ങളിൽ 1,000 രൂപയുമാണ്. നഗരങ്ങളിൽ ബാലൻസ് 50 ശതമാനത്തിന് (1,500 രൂപ) താഴെയാണെങ്കിൽ 10 രൂപയും ജി.എസ്.ടിയും പിഴ ഈടാക്കും. ബാലൻസ് 75 ശതമാനത്തിന് താഴെയാണെങ്കിൽ പിഴ 15 രൂപയും ജി.എസ്.ടിയും. അർദ്ധനഗരങ്ങളിൽ […]

ഫ്‌ളാറ്റിൽ നിന്ന് താമസക്കാർ ഒഴിയണമെന്ന നഗരസഭയുടെ നിർദേശം നാളെ അവസാനിക്കും ; ഫ്‌ളാറ്റ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

സ്വന്തം ലേഖിക കൊച്ചി: സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ദിവസത്തിനകം ഫ്ളാറ്റ് ഒഴിഞ്ഞുകൊടുക്കണമെന്നാണ് നഗരസഭയുടെ നിർദ്ദേശം വന്നിരിക്കെ ഫ്ളാറ്റിലെ കുടുംബങ്ങൾ സമരത്തിനൊരുങ്ങുന്നു. ഇന്ന് വിവിധ ഫ്ളാറ്റുകളിലെ ഉടമകൾ യോഗം ചേർന്ന് സമരപരിപാടികൾ ആസൂത്രണം ചെയ്യും. അഞ്ച് ഫ്ളാറ്റുകളിലെ 357 കുടുംബങ്ങൾക്കും മാറാനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെ അനിശ്ചിതകാല സമരമാണ് ഫ്ളാറ്റ് ഉടമകളുടെ പദ്ധതി. ഫ്ളാറ്റ് ഉടമകളോട് ഒഴിയാൻ ആവശ്യപ്പെട്ട് പത്താം തീയതിയാണ് നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. കുടുംബങ്ങൾ നോട്ടീസ് കൈപ്പറ്റാതിരുന്നതിനെ തുടർന്ന് നഗരസഭാ സെക്രട്ടറി ഫ്ളാറ്റിന്റെ ചുവരുകളിൽ പതിപ്പിക്കുകയായിരുന്നു. താമസക്കാരെ ബലം പ്രയോഗിച്ച് […]

ലക്ഷപ്രഭുവായി കുതിച്ച്… കുതിച്ച്…. കൊച്ചി മെട്രോ മുന്നോട്ട്

സ്വന്തം ലേഖിക കൊച്ചി: തൈക്കൂടം വരെ യാത്രി നീട്ടിയതിന് പിന്നാലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവുമായി കൊച്ചി മെട്രോ. വ്യാഴാഴ്ച മാത്രം ഒരു ലക്ഷത്തിലധികം യാത്രക്കാരാണ് മെട്രോയിലൂടെ സഞ്ചരിച്ചത്. മെട്രോ കമ്മീഷൻ ചെയ്തതിന് ശേഷം ഇതാദ്യമായാണ് ഇത്രയും യാത്രക്കാർ മെട്രോ ഉപയോഗിക്കുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ തന്നെ മെട്രോ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. മഹാരാജാസ് മുതൽ തൈക്കൂടം വരെ സർവീസ് നീട്ടിയതിന് ശേഷം ഇതുവരെ മെട്രോയിൽ യാത്ര ചെയ്തത് 6.7 ലക്ഷം ആളുകളാണ്. സെപ്റ്റംബർ മൂന്ന് മുതലാണ് മെട്രോ സർവീസ് മഹാരാജസിൽ നിന്നും […]

തമിഴ്‌നാട്ടിൽ ഡിണ്ടിഗലിന് സമീപം വാഹനാപകടം ; അഞ്ച് മരണം ; മരിച്ചവരിൽ നാലുപേരും മലയാളികൾ ; അപകടത്തിൽപെട്ടത് ഏർവാടിയിലേക്ക് തീർത്ഥയാത്രപോയവർ

സ്വന്തം ലേഖിക ഡിണ്ടിഗൽ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ചു മരണം. ഡിണ്ടിഗലിന് സമീപത്ത് വെച്ച് കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളാണ് മരിച്ചത്. ഏർവാടിയിലേക്ക് തീർത്ഥയാത്ര പോകുമ്പോൾ ഡിണ്ടിഗലിലെ വാടിപ്പട്ടിയിൽ വെച്ച് കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഇതിലേക്ക് മറ്റൊരു ബൈക്കും ഇടിച്ചു കയറി. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാർ എതിർ ദിശയിലൂടെ വന്ന കർണാടകാ റജിസ്ട്രേഷനിലുള്ള കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മലപ്പുറം കുറ്റിപ്പുറം പേരന്നൂർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവർ വളാഞ്ചേരി […]

അയർക്കുന്നം സ്വദേശിയായ കാമുകൻ ഫാനിൽ കെട്ടിത്തൂങ്ങി: കണ്ടു നിന്ന കാമുകി കെട്ടഴിച്ച് താഴെയിറക്കി: കാമുകനെ ആശുപത്രിയിലാക്കി കടുവാക്കുളം സ്വദേശിയായ കാമുകി ഭർത്താവിനൊപ്പം സ്ഥലം വിട്ടു

ക്രൈം ഡെസ്‌ക് കോട്ടയം:  ഒരു ദിവസം മുഴുവൻ ലോഡ്ജിനുള്ളിൽ കഴിഞ്ഞ ശേഷം മടങ്ങാൻ നേരമുണ്ടായ വഴക്കിനെ തുടർന്ന് കാമുകൻ ഫാനിൽകെട്ടിത്തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചു. കണ്ടു നിന്ന കാമുകി സാഹസികമായി കാമുകനെ രക്ഷിച്ച് ആശുപത്രിയിലാക്കിയ ശേഷം, ഭർത്താവിനെ വിളിച്ചു വരുത്തി മുങ്ങി. കാമുകന്റെ സ്ഥിതിയറിയിക്കാൻ ആശുപത്രിയിൽ നിന്നും പൊലീസിൽ നിന്നും മാറി മാറി വിളിച്ചിട്ടും കാമുകിയുടെ അനക്കമില്ല. അയർക്കുന്നം സ്വദേശിയും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ലിജു (കുമാർ – 35) മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപകട നില തരണം ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ […]

ബസിൽ കുഴഞ്ഞു വീണിട്ടും ആശുപത്രിയിലെത്തിക്കാതെ ബസ് ജീവനക്കാർ, വഴിയിൽ ഇറക്കി വിട്ട യാത്രക്കാരൻ മരിച്ചു

കൊച്ചി: കുഴഞ്ഞു വീണിട്ടും ഗൗനിക്കാതെ ബസ് ജീവനക്കാർ ഇറക്കി വിട്ട യാത്രക്കാരൻ മരിച്ചു. മുവാറ്റുപുഴ വണ്ണപ്പുറം റൂട്ടിലായിരുന്നു സംഭവം. അറുപത്തിയെട്ടുകാരനായ എം.ഇ സേവ്യർ ആണ് മരിച്ചത്. മൂവാറ്റുപുഴയിലേക്ക് യാത്ര ചെയ്തിരുന്ന സേവ്യർ വാഹനത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. എന്നാൽ ഇത് കണ്ടിട്ടും അഞ്ച് കിലോമീറ്ററിനപ്പുറമുള്ള ഞാറക്കാട് എന്ന സ്ഥലത്താണ് ജീവനക്കാർ ബസ് നിറുത്തിയതെന്നും സേവ്യറിനെ വലിച്ചിഴച്ച് ഒരു ഓട്ടോറിക്ഷയിൽ കയറ്റി വിടുകയായിരുന്നെന്നും ആരോപണമുണ്ട്. പിന്നീട് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സേവ്യറിന് അവിടെ വച്ചാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ ഉണ്ടായിരുന്നതായാണ് വിവരം. […]