play-sharp-fill

കോതിപ്പാലത്തിൽ നിന്ന് യുവതി ചാടി മരിച്ച സംഭവം : വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചപ്പോൾ കാമുകൻ യുവതിയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത് ; യുവാവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ

സ്വന്തം ലേഖകൻ കോഴിക്കോട്: കോതിപ്പാലത്തിൽ നിന്ന് യുവതി ചാടി മരിച്ച സംഭവത്തിൽ കൊലപാതകമാണെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. ജനുവരി പതിനൊന്നിനാണ് പയ്യാനക്കൽ സ്വദേശിനി മരിച്ചത്. യുവതിയുടെ സുഹൃത്തായ കുറ്റിക്കാട്ടൂർ സ്വദേശിയായ അനൂപിന് എതിരെ ആരോപണവുമായി കുടുംബം എത്തിയിരിക്കുന്നത്. ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു യുവതി. ഇവരെ അനൂപ് നഗ്‌നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം. യുവതി തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചപ്പോൾ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നുമാണ് ബന്ധുക്കൾ പറയുന്നു. യുവതിയും യുവാവും നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി ചെയ്തു […]

ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ കൊവിഡ് വാക്‌സിൻ സ്വീകരിക്കരുത്: മുന്നറിയിപ്പുമായി ഭാരത് ബയോടെക്; നിർദേശങ്ങൾ ഇങ്ങനെ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: ലോകം മുഴുവൻ ഇപ്പോൾ കാത്തിരിക്കുന്നത് കൊവിഡ് വാക്‌സിനു വേണ്ടിയാണ്. രാജ്യത്ത് രണ്ടു ടൈപ്പ് വാക്‌സിനുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. രാജ്യം മുഴുവൻ കാത്തിരുന്ന ഈ വാക്‌സിൻ കാലത്ത് പോലും ചിലർ അപ്രതീക്ഷിതമായ പ്രചാരണങ്ങളുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ വഞ്ചിതരാകരുത് എന്നു നിർദേശിക്കുന്ന ആളുകൾ തന്നെ ഇപ്പോഴും സമൂഹത്തിലുണ്ട്. ഇതിനിടെയാണ് കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഭാരത് ബയോടെക് രംഗത്ത് എത്തിയിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളുള്ളവർ കൊവാക്‌സിൻ സ്വീകരിക്കരുതെന്ന് ഭാരത് ബയോടെക്.മറ്റ് കൊവിഡ് വാക്‌സിനുകൾ സ്വീകരിച്ചവരും കൊവാക്‌സിനെടുക്കരുതെന്നും കമ്ബനി അറിയിച്ചു. അതിനിടെ ഇന്ത്യൻ […]

ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിക്കണം: വാട്‌സ്അപ്പിനു കേന്ദ്ര സർക്കാരിന്റെ കത്ത്; മറുപടി പ്രതികൂലമായാൽ വാട്‌സ്അപ്പിനു പൂട്ട് വീണേക്കും

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയെ ഹനിക്കുന്ന നിർണ്ണായകമായ നീക്കങ്ങളുമായി രംഗത്തെത്തിയ വാട്‌സ്അപ്പിനു പൂട്ടുമായി കേന്ദ്ര സർക്കാർ. വാട്‌സ്അപ്പിനു രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നു കത്തയച്ച കേന്ദ്ര സർക്കാർ, സ്വകാര്യതയെ പരിഗണിച്ചില്ലെങ്കിൽ പൂട്ടിടുമെന്ന മുന്നറിയിപ്പും നൽകി. ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വാട്‌സാപ്പ് സി ഇ ഒ വിൽ കാത്ചാർട്ടിന് അയച്ച കത്തിൽ കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വാട്‌സാപ്പ് ഉപയോക്താക്കൾ ഇന്ത്യയിലാണ്. വാട്‌സാപ്പിന്റെ ഏറ്റവും വലിയ സേവന വിപണികളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യക്കാരുടെ സ്വകാര്യതയെ […]

കെ.കെ റോഡിൽ വാഹനാപകടം : നിയന്ത്രണം വിട്ട ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു: പരിക്കേറ്റത് പാമ്പാടി , വടവാതൂർ കളത്തിപ്പടി സ്വദേശികൾക്ക്

സ്വന്തം ലേഖകൻ കോട്ടയം : കെ.കെ റോഡിൽ വടവാതൂർ ജംഗ്ഷനിൽ ബൈക്കും, സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ പാമ്പാടി പൊത്തൻ പുറം സ്വദേശി ടൈറ്റസ്,വടവാതൂർ ശാന്തിഗ്രാം സ്വദേശി അതുൽ ഷിബു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. കളത്തിപ്പടി സ്വദേശി ടിനുവാണ് അപകടത്തിൽ പരിക്കേറ്റ മൂന്നാമത്തെയാൾ. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 7.30 ഓടെ വടവാതൂർ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. കോട്ടയത്തേക്ക് വരുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും, മണർകാട് ഭാഗത്തേക്ക് പോവുകയായിരുന്ന ആക്ടീവ സ്കൂട്ടറുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷയെ […]

ജില്ലയില്‍ 674 പേര്‍ക്ക് കൂടി കോവിഡ്: 599 പേര്‍ക്കും സമ്പര്‍ക്കം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 674 പേര്‍ക്ക് കൂടി കോവിഡ്. ടെസ്റ്റ് പോസിറ്റിവിറ്റി: 12.09 ആണ്. 599 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ടു ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 5 പേര്‍ രോഗബാധിതരായി. പുതിയതായി 5573 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 375 പുരുഷന്‍മാരും 239 സ്ത്രീകളും 60 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 126 പേര്‍ രോഗമുക്തരായി. 6109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 60658 പേര്‍ കോവിഡ് ബാധിതരായി. […]

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; കരാര്‍ ഒപ്പ് വച്ചിരിക്കുന്നത് 50 വര്‍ഷത്തേക്ക്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിക്കൊണ്ടുള്ള കരാര്‍ ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മില്‍ ഒപ്പിട്ടു. എയര്‍പോര്‍ട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ വി സുബ്ബറായ്ഡുവും അദാനി എയര്‍പോര്‍ട്ട്സ് സിഇഒ ബെഹ്നാദ് സാന്തിയും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. തിരുവനന്തപുരത്തിന് പുറമേ ജയ്പൂര്‍, ഗുവാഹാട്ടി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറി. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, പരിപാലനം, വികസനം എന്നിവയെല്ലാം ഇനി അദാനി […]

ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയില്ല; വിശദീകരണം തേടി ഡിഎംഒ

സ്വന്തം ലേഖകന്‍ തൃശൂര്‍: രജിസ്റ്റര്‍ ചെയ്തിട്ടും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആയൂര്‍വേദ മേഖലയില്‍ നിന്നുള്ള ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയില്ല. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ഡിഎംഒ അധികൃതകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ വാക്സിനേഷനില്‍ നിന്ന് മനഃപ്പൂര്‍വ്വം വിട്ടു നിന്നതല്ലെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മറുപടി. ഇരിങ്ങാലക്കുട ഗവ.ആയുര്‍വ്വേദാശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്താതിരുന്നത്. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആളുകളുടെ കണക്കനുസരിച്ചാണ് ഓരോ കേന്ദ്രങ്ങളിലും കുത്തിവെയ്പ് എടുക്കുന്നവര്‍ക്കുള്ള വാക്സിന്‍ കരുതിയിരുന്നത്. ശനിയാഴ്ച ജില്ലാ ജനറല്‍ ആശുപത്രിയിലായിരുന്നു ഇവര്‍ക്കുള്ള കുത്തിവെയ്പ്പ് നിര്‍ദ്ദേശിച്ചിരുന്നത്. ഇവര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ […]

കയ്യും വെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞ് കെട്ടും; മുസ്ലീം ലീഗിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം പ്രകടനം; വീഡിയോ പുറത്ത്

സ്വന്തം ലേഖകന്‍ കണ്ണൂര്‍: ‘കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. തല്ലേണ്ടവരെ തല്ലും ഞങ്ങള്‍. ഇനിയും മടിക്കില്ല. ട്രെയിനിങ്ങൊന്നും കിട്ടേണ്ട. ഓര്‍ത്തുകളിച്ചോ തെമ്മാടികളേ.. കയ്യുംവെട്ടി കാലും വെട്ടി പച്ചക്കൊടിയില്‍ പൊതിഞ്ഞുകെട്ടും..’ മയ്യിലെ മുസ്ലിം ലീഗുകാര്‍ക്കെതിരെയുള്ള സിപിഎം പ്രകടനത്തില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളാണിത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മയ്യില്‍ ചെറുപുഴശേരിയില്‍ സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് 7 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഈ ആറ് സിപിഎമ്മുകാര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷം നടത്തിയ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കുന്നത്. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് സിപിഎം […]

ഒടുവിൽ ആ ഭാഗ്യവാനെ കിട്ടി…! പുതുവർഷ ബംബർ വിജയിയെ ലോട്ടറി വിൽപ്പനക്കാരനായ തെങ്കാശി സ്വദേശി ; ഷറഫുദ്ദീനെ ഭാഗ്യദേവത വീണ്ടും തുണച്ചത് ബാക്കി വന്ന ടിക്കറ്റിന്റെ രൂപത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ട് ദിവസത്തിന് ശേഷം സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംബർ ലോട്ടറിയെ വിജയിയെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദ്ദീനെയാണ് ഈ തവണ ഭാഗ്യം തുണച്ചത്. 12 കോടി രൂപയുടെ ബംബറാണ് ലോട്ടറി വിൽപ്പനക്കാരാനായ ഷറഫുദ്ദീന് ലഭിച്ചത്. ഷറഫുദ്ദീന് ബാക്കി വന്ന ടിക്കറ്റിൽ നിന്നാണ് സമ്മാനം അടിച്ചത്. പണം കിട്ടിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഷറഫുദ്ദീൻ പറഞ്ഞു. നേരത്തെ ചെറിയ തുകയൊക്കെ സമ്മാനമായി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സഹോദരന്മാരും അമ്മയുമാണ് ഷറഫുദ്ദീന്റെ കുടുംബത്തിലുളളത്. ഷറഫുദ്ദീന് ലോട്ടറി അടിച്ചതിൽ വളരെ സന്തോഷമെന്നാണ് അദ്ദേഹത്തിന് […]

ഒടുവിൽ ലക്ഷദ്വീപിലും കോവിഡ്..! രോഗം സ്ഥിരീകരിച്ചത് കൊച്ചിയിൽ നിന്നും എത്തിയ ജവാന്

സ്വന്തം ലേഖകൻ കവരത്തി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷത്തിന് ശേഷം ലക്ഷദ്വീപിൽ ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. കൊച്ചിയിൽ നിന്നും കപ്പലിൽ കവരത്തിയിൽ എത്തിയ ജവാനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ ഇന്ത്യയിലെ കോവിഡില്ലാത്ത മേഖലയായിരുന്ന ലക്ഷദ്വീപിൽ തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ദ്വീപിലെ താമസക്കാരനല്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ നിന്നും ദ്വീപിൽ എത്തുന്നവർക്കായി നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കിയതിന് പിന്നാലെയാണ് ദ്്വീപിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ […]