കെ.കെ റോഡിൽ വാഹനാപകടം : നിയന്ത്രണം വിട്ട ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു: പരിക്കേറ്റത് പാമ്പാടി , വടവാതൂർ കളത്തിപ്പടി സ്വദേശികൾക്ക്

കെ.കെ റോഡിൽ വാഹനാപകടം : നിയന്ത്രണം വിട്ട ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു: പരിക്കേറ്റത് പാമ്പാടി , വടവാതൂർ കളത്തിപ്പടി സ്വദേശികൾക്ക്

സ്വന്തം ലേഖകൻ

കോട്ടയം : കെ.കെ റോഡിൽ വടവാതൂർ ജംഗ്ഷനിൽ ബൈക്കും, സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ
പാമ്പാടി പൊത്തൻ പുറം സ്വദേശി ടൈറ്റസ്,വടവാതൂർ ശാന്തിഗ്രാം സ്വദേശി അതുൽ ഷിബു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

കളത്തിപ്പടി സ്വദേശി ടിനുവാണ് അപകടത്തിൽ പരിക്കേറ്റ മൂന്നാമത്തെയാൾ. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 7.30 ഓടെ വടവാതൂർ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തേക്ക് വരുകയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന
ബൈക്കും, മണർകാട് ഭാഗത്തേക്ക് പോവുകയായിരുന്ന
ആക്ടീവ സ്കൂട്ടറുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷയെ മറികടന്ന്
എത്തിയ പൾസർ ബൈക്ക് നിയന്ത്രണം വിട്ട് ടൈറ്റസ് സഞ്ചരിച്ചിരുന്ന
സ്കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നു.

ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ് വടവാതൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ടൈറ്റസിനെയും, അതുലിനെയും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.