play-sharp-fill

ഒടുവിൽ ആ ഭാഗ്യവാനെ കിട്ടി…! പുതുവർഷ ബംബർ വിജയിയെ ലോട്ടറി വിൽപ്പനക്കാരനായ തെങ്കാശി സ്വദേശി ; ഷറഫുദ്ദീനെ ഭാഗ്യദേവത വീണ്ടും തുണച്ചത് ബാക്കി വന്ന ടിക്കറ്റിന്റെ രൂപത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ട് ദിവസത്തിന് ശേഷം സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംബർ ലോട്ടറിയെ വിജയിയെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദ്ദീനെയാണ് ഈ തവണ ഭാഗ്യം തുണച്ചത്. 12 കോടി രൂപയുടെ ബംബറാണ് ലോട്ടറി വിൽപ്പനക്കാരാനായ ഷറഫുദ്ദീന് ലഭിച്ചത്. ഷറഫുദ്ദീന് ബാക്കി വന്ന ടിക്കറ്റിൽ നിന്നാണ് സമ്മാനം അടിച്ചത്. പണം കിട്ടിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഷറഫുദ്ദീൻ പറഞ്ഞു. നേരത്തെ ചെറിയ തുകയൊക്കെ സമ്മാനമായി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സഹോദരന്മാരും അമ്മയുമാണ് ഷറഫുദ്ദീന്റെ കുടുംബത്തിലുളളത്. ഷറഫുദ്ദീന് ലോട്ടറി അടിച്ചതിൽ വളരെ സന്തോഷമെന്നാണ് അദ്ദേഹത്തിന് […]

ഒടുവിൽ ലക്ഷദ്വീപിലും കോവിഡ്..! രോഗം സ്ഥിരീകരിച്ചത് കൊച്ചിയിൽ നിന്നും എത്തിയ ജവാന്

സ്വന്തം ലേഖകൻ കവരത്തി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച് ഒരു വർഷത്തിന് ശേഷം ലക്ഷദ്വീപിൽ ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. കൊച്ചിയിൽ നിന്നും കപ്പലിൽ കവരത്തിയിൽ എത്തിയ ജവാനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ ഇന്ത്യയിലെ കോവിഡില്ലാത്ത മേഖലയായിരുന്ന ലക്ഷദ്വീപിൽ തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ദ്വീപിലെ താമസക്കാരനല്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ നിന്നും ദ്വീപിൽ എത്തുന്നവർക്കായി നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കിയതിന് പിന്നാലെയാണ് ദ്്വീപിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ […]

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ‘സ്വാമിയേ ശരണമയ്യപ്പാ…’ മുഴങ്ങും

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഇത്തവണത്തെ റിപബ്ലിക് ദിന പരേഡില്‍ ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന മന്ത്രം മുഴങ്ങും. കഴിഞ്ഞ ജനുവരി 15ന് ആര്‍മിദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന പരേഡില്‍ ബ്രഹ്മോസ് അണിനിരന്നപ്പോഴാണ് അതിന്റെ യുദ്ധകാഹളം സ്വാമിയേ ശരണമയ്യപ്പ എന്നാണെന്ന് പൊതുജനത്തിന് ബോധ്യമായത്. ദുര്‍ഗ മാതാ കീ ജയ്, ഭരത് മാതാ കീ ജയ് തുടങ്ങിയ യുദ്ധ കാഹളങ്ങള്‍ക്കൊപ്പമാണ് ഇനി സ്വാമിയേ ശരണമയ്യപ്പ എന്ന മന്ത്രവും. റിപ്പബ്ലിക് ദിന പരേഡില്‍ 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് സ്വാമിയേ ശരണമയ്യപ്പ എന്ന കാഹളം മുഴക്കുക. റിപബ്ലിക് ദിനത്തിലെ ബ്രഹ്മോസിന്റെ സാന്നിദ്ധ്യം […]

മുട്ട വില്‍പ്പനയ്‌ക്കെത്തി പ്ലസ്ടുകാരിയെ പ്രണയകെണിയില്‍ വീഴ്ത്തി; താലികെട്ട് കഴിഞ്ഞതോടെ താമസം ഭാര്യവീട്ടിലാക്കി; പണിക്ക് പോകാതെ മുഴുവന്‍ സമയവും ഫോണില്‍ കളി; ഒടുവിൽ മൂന്നാം ക്ലാസുകാരനായ അളിയനെ പീഡിപ്പിച്ച 19 വയസ്സുകാരന്‍ അകത്ത്

സ്വന്തം ലേഖകന്‍ കൊച്ചി: ചട്ടുകം പഴുപ്പിച്ചും തേപ്പുപെട്ടി ചൂടാക്കിയും മൂന്നാം ക്ലാസ്സുകാരനെ പൊള്ളലേല്‍പ്പിച്ച് പീഡിപ്പിച്ച അങ്കമാലി ചമ്പാനൂര്‍ കൈതാരത്ത് പ്രിന്‍സ് അരുണ്‍ (19) കുട്ടിയുടെ സഹോദരിയെ വിവാഹം കഴിച്ചത് ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്. മരട് ഭാഗത്ത് മുട്ട വില്‍പ്പനയ്‌ക്കെത്തിയ ഇയാള്‍ പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് പിന്നാലെ നടന്ന് പാട്ടിലാക്കുകയായിരുന്നു. തുടക്കത്തില്‍ സ്‌നേഹപൂര്‍വ്വം പെരുമാറിയിരുന്ന ഇയാള്‍ പിന്നീട് നിസ്സാര കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടാന്‍ തുടങ്ങി. ഈ ഘട്ടമെത്തിയപ്പോള്‍ പ്രണയം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചു. ഇത് അറിയിച്ചപ്പോള്‍ ഇരുവരും ഒപ്പമുള്ള ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും അമ്മയുടെ […]

അമ്മ പതിനാലുകാരനായ മകനെ പീഡിപ്പിച്ച സംഭവം : അമ്മയുടെ മൊബൈൽഫോണിൽ നിന്ന് നിർണ്ണായക തെളിവുകൾ ലഭിച്ചിട്ടുണ്ട് ; കടയ്ക്കാവൂർ പോക്‌സോ കേസിൽ യുവതിയുടെ ജാമ്യാപേക്ഷ എതിർത്ത് സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കടയ്ക്കാവൂർ പോക്‌സോ കേസിൽ അമ്മയെക്കെതിരെ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ. കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് സംസ്ഥാന സർക്കാർ. പോക്‌സോ കേസിൽ അമ്മയ്‌ക്കെതിരെ തെളിവുകളുണ്ടെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കുടുംബ പ്രശ്‌നത്തെ തുടർന്നുണ്ടായ പരാതിയല്ല ഇതെന്നും ഒപ്പം കുട്ടി നൽകിയിരിക്കുന്ന മൊഴിയിൽ കഴമ്പുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട് അമ്മയുടെ മൊബൈൽഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. പരാതിയുമായി ബന്ധപ്പെട്ടുള്ള നിർണായക തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. കുട്ടിക്ക് അമ്മ ചില മരുന്നുകൾ […]

പരമശിവനെ കളിയാക്കിയ തനിക്ക് അള്ളാഹുവിനെ കളിയാക്കാന്‍ ധൈര്യമുണ്ടോ? താണ്ഡവിന്റെ സംവിധായകന്‍ അലി അബ്ബാസിനെതിരെ നടി കങ്കണ റാവത്ത്

സ്വന്തം ലേഖകന്‍ മുംബൈ: ഹിന്ദുമതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് വിവാദത്തിലകപ്പെട്ട ‘താണ്ഡവ്’ വെബ് സീരിസിന്റെ സംവിധായകന്‍ അലി അബ്ബാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണൗട്ട്. പരമശിവനെ കളിയാക്കിയ അലി അബ്ബാസിന് അള്ളാഹുവിനെ കളിയാക്കാന്‍ ധൈര്യമുണ്ടോ എന്നാണ് കങ്കണ ട്വിറ്ററിലൂടെ ചോദിച്ചത്. പ്രതിഷേധം ശക്തമായതോടെ താണ്ഡവിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഈ ഖേദപ്രകടനം കൊണ്ടു മാത്രം കാര്യമില്ല എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ജയിലില്‍ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ഹിന്ദു ദേവനായ […]

പരസ്യചിത്രീകരണം നടത്തിയത് ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷൻ നടത്താനെന്ന വ്യാജേനെ : അനുശ്രീയോട് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻ തൃശൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്ത് പരസ്യ ചിത്രീകരണം നടത്തിഭയത് ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷൻ നടത്താനെന്ന വ്യാജേനെ അപക്ഷേ നൽകിയെന്ന് ക്ഷേത്ര ഭരണ സമിതി. ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കിയെന്ന സംഭവത്തിൽ ഹിന്ദുസ്ഥാൻ യൂനിലിവർ കമ്പനി, നടി അനുശ്രീ, പരസ്യ കമ്പനിയായ സിക്‌സ്ത് സെൻസിന്റെ ഉദ്യോഗസ്ഥൻ ശുഭം ദുബെ എന്നിവരിൽനിന്ന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇവരുടെ പക്കലുള്ള ഇലക്‌ട്രോണിക് രേഖകൾ തിരിച്ചുകിട്ടാനും ചിത്രീകരിച്ച പരസ്യം പ്രസിദ്ധപ്പെടുത്തുന്നത് തടയാനും കോടതിയെ സമീപിക്കുമെന്നും […]

സജിതയെ ഷവറിന്റെ പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലും അഭിനന്ദയെ കഴുത്തില്‍ കഴുത്തില്‍ കയര്‍ മുറുക്കി കുളിമുറിയുടെ ചുവരില്‍ ചാരിക്കിടത്തിയ നിലയിലുമാണ് കണ്ടെത്തിയത്; യുവതിയും മകളും മരിച്ച സംഭത്തില്‍ യുവതിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യും

സ്വന്തം ലേഖകന്‍ കണ്ണൂര്‍: ശ്രീകണ്ഠപുരം നടുവില്‍ പുല്ലംവനത്ത് ദുരൂഹ സാഹചര്യത്തില്‍ യുവതിയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യും. പുല്ലംവനത്ത് മനോജിന്റെ ഭാര്യ സജിത (34), മകള്‍ അഭിനന്ദന(9) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിതയെ ഷവറിന്റെ പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലും അഭിനന്ദയെ കഴുത്തില്‍ കഴുത്തില്‍ കയര്‍ മുറുക്കി കുളിമുറിയുടെ ചുവരില്‍ ചാരിക്കിടത്തിയ നിലയിലുമാണ് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പും മൊബൈല്‍ ഫോണും പൊലീസ് കണ്ടെത്തി. യുവതിയുടെ ഫോണ്‍വിളികള്‍ […]

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്ന് കാണുക, സിനിമ കണ്ടുതീർന്ന ശേഷം പരസ്പരം ഒരുമിച്ചിരുന്ന് സംസാരിക്കുക ; എന്നിട്ടും തലയിലൂടെ ഒലിച്ചുവീണ ചീഞ്ഞവെള്ളത്തിന്റെ കമർപ്പ് മാറാത്തവരുണ്ടെങ്കിൽ ഒന്ന് പോയി കുളിക്കുക : സമൂഹമാധ്യമങ്ങളിൽ വൈറലായി ഷോബി ശങ്കറിന്റെ കുറിപ്പ്

വിഷ്ണു ഗോപാൽ കോട്ടയം : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ഒരുപക്ഷെ ഏറെക്കാലത്തിന് ശേഷം തുറന്ന കുറെ ചർച്ചകൾക്ക് കൂടി വഴിയൊരുക്കിയ മലയാള സിനിമ കൂടിയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. രാവിലെ മുതൽ രാത്രി വരെ അടുക്കളയിൽ ജീവിക്കുന്ന ഒരു പെണ്ണിന്റെ കഥയാണ് ചിത്രത്തിലുടെ നീളം പറയുന്നത്. കോട്ടയം സ്വദേശിയായ ഷോബി ശങ്കറിന്റെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെക്കുറിച്ചുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഭാര്യയും […]

മണവും രുചിയും നഷ്ടപ്പെടുന്നത് മാത്രമല്ല, കോവിഡ് ലക്ഷണങ്ങള്‍ ഇനി നഖങ്ങളിലും ചെവികളിലും അറിയാം

സ്വന്തം ലേഖകന്‍ കൊച്ചി: ചെറിയ പനി വന്നാല്‍ ഉടനെ കോവിഡ് ആണോ എന്നറിയാന്‍ നാരങ്ങയും തെയിലപ്പൊടിയും മണത്ത് നോക്കുന്നവരാണ് അധികവും. ഒരു വര്‍ഷത്തോളമായി കോവിഡിനൊപ്പം ജീവിക്കുന്ന ജനത ആയതിനാല്‍ ലക്ഷണങ്ങള്‍ പലര്‍ക്കും സ്വയം തിരിച്ചറിയാനും സാധിക്കുന്നുണ്ട്. വരണ്ട ചുമ, തൊണ്ട വേദന എന്നിവയ്ക്ക് പുറമേ നമ്മുടെ നഖങ്ങള്‍ക്കും ചെവിക്കും കോവിഡ് മുന്നറിയിപ്പു നല്‍കാന്‍ സാധിക്കും. നഖങ്ങളും ചെവിയും പള്‍സ് ഓക്‌സിമീറ്ററിന്റെ സഹായത്തോടെയാണ് കോവിഡ് സൂചന നല്‍കുക. കൊറോണ വൈറസും രക്തത്തിലെ ഓക്‌സിജന്റെ അളവും തമ്മിലുള്ള ബന്ധാമണ് ഇതിന് സഹായകമാകുന്നത്. രക്തത്തിലെ ഓക്‌സിജന്റെ അളവില്‍ ആശങ്കപ്പെടുത്തുന്ന […]