കാലവർഷമെത്തിയതോടെ മഴയാസ്വദിക്കാൻ സഞ്ചാരികളുടെ പ്രവാഹം ;വയനാടൻ ചുരം മുഴുവൻ മഞ്ഞ് പൊതിഞ്ഞിരിക്കുകയാണ്, ഒപ്പം നിർത്താതെ പെയ്യുന്ന നൂൽ മഴയും

സ്വന്തം ലേഖിക കൽപ്പറ്റ: കാലവർഷമെത്തിയതോടെ വയനാട്ടിലേക്ക് മഴയാസ്വദിക്കാൻ സഞ്ചാരികളുടെ പ്രവാഹം. കാലവർഷം ശക്തി പ്രാപിച്ചതോടെ മഴയാത്രക്കാരും ധാരാളമായി ചുരം കയറി തുടങ്ങി. പ്രളയത്തിനുശേഷം മാന്ദ്യത്തിലായ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഈ വർഷത്തെ മഴ പുത്തനുണർവ് നൽകുമെന്നാണ് പ്രതീക്ഷ.ചുരം മുഴുവൻ പൊതിഞ്ഞിരിക്കുകയാണ് മഞ്ഞ്. ഒപ്പം നിർത്താതെ പെയ്യുന്ന നൂൽമഴയുമാണ് സഞ്ചാരപ്രിയരെ വയനാട്ടിലേക്ക് ആകർഷിക്കുന്നത്. കാറിലും ബൈക്കിലുമായി മഴയാസ്വദിക്കാൻ ദിവസവും ആയിരങ്ങളാണ് ചുരം കയറുന്നത്. പ്രളയവും നിപ്പയുമെല്ലാം നിരാശയിലാഴ്ത്തിയ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുതുമഴ പുത്തനുണർവാണ് ഇപ്പോൾ നൽകുന്നത്. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് പ്രതിദിനം കാൽ ലക്ഷത്തോളം […]

ഒരു വില്ലേജ് ഓഫീസിൽ എന്തൊക്കെയുണ്ടാകും? ഫയലുകളുടെ കൂമ്പാരത്തിനിടയിൽ പാമ്പു വരെയുണ്ടായേക്കാം,എന്നാൽ തോക്കുണ്ടാകുമോ?

സ്വന്തം ലേഖകൻ ഒരു വില്ലേജ് ഓഫീസിൽ എന്തൊക്കെയുണ്ടാകും., ഫയലുകളുടെ കൂമ്പാരത്തിനൊപ്പം ചിലപ്പോൾ പാമ്പു വരെ ഉണ്ടായേക്കാമെന്ന് പറയാം. എന്നാൽ ‘തോക്കു’ണ്ടെങ്കിലോ. അതിശയിക്കേണ്ട സ്വന്തമായി തോക്കുള്ള ഒരു വില്ലേജ് ഓഫീസ് നമ്മുടെ സംസ്ഥാനത്തുണ്ട്.ഇടുക്കി ജില്ലയിലെ വണ്ടൻമേട് വില്ലേജ് ഓഫീസിനാണ് ഈ ബഹുമതി. തോക്കുണ്ടെന്ന് കരുതി ജീവനക്കാർക്ക് ആർക്കും അതെടുത്ത് ഉപയോഗിക്കാമെന്നാണെങ്കിൽ അത് നടക്കില്ല. വില്ലേജ് ഓഫീസർക്ക് മാത്രമാണ് തോക്കെടുക്കാനും ചൂണ്ടാനും ഉപയോഗിക്കാനും അനുവാദം.രാജഭരണകാലത്താണ് ഈ വില്ലേജ് ഓഫീസിന് തോക്ക് ലഭിച്ചത്. പിരിച്ചെടുത്ത നികുതിപ്പണം തട്ടിയെടുക്കാൻ കൊള്ളക്കാർ വന്നാൽ വെടിവച്ച് ഓടിക്കാനാണ് വണ്ടന്മേട്, ഉടുമ്പൻചോല, പൂപ്പാറ പകുതി […]

നയന്‍താരയുടെ ‘കൊലൈയുതിര്‍ കാല’ത്തിന്റെ റിലീസ് ഹൈക്കോടതി തടഞ്ഞു

സ്വന്തംലേഖകൻ മദ്രാസ് : പേരിനെച്ചൊല്ലിയുള്ള പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്ന് നയന്‍താര പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം ‘കൊലൈയുതിര്‍ കാലം’ റിലീസ് ചെയ്യുന്നത് മദ്രാസ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. അന്തരിച്ച തമിഴ് എഴുത്തുകാരന്‍ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിര്‍ കാലം. ഈ നോവലിന്റെ പകര്‍പ്പവകാശം വാങ്ങിയ തന്റെ അനുമതി കൂടാതെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സംവിധായകനായ ബാലാജി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതി റിലീസ് തടഞ്ഞത്.ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഉത്തരവ്. 21ന് വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ എതിര്‍ […]

സംസ്ഥാനത്തെ 101 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം: കോട്ടയം ജില്ലയിൽ നാല് സബ് ഡിവിഷനുകളിലെ ഡിവൈഎസ്പിമാരും മാറും; പൊലീസിൽ വീണ്ടും വൻ അഴിച്ചു പണി

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ 101 ഡിവൈ.എസ്.പിമാർക്ക് സ്ഥലം മാറ്റം. ജില്ലയിൽ കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പാലാ, വൈക്കം സബ് ഡിവിഷനിലെ ഡിവൈഎസ്പിമാരും മാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനു പിന്നാലെയാണ് പൊലീസിൽ സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനു പിന്നാലെയാണ് സംസ്ഥാനത്ത് ഡിവൈഎസ്പിമാരെ സ്ഥലം മാറ്റിയത്. നിലവിൽ കോട്ടയം വിജിലൻസ് ഡിവൈഎസ്പി ആയ എസ്.സുരേഷ്‌കുമാറിനെ ചങ്ങനാശേരിയിലേയ്ക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ചങ്ങനാശേരിയിൽ നിന്നും എൻ.രാജനെയാണ് വിജിലൻസിൽ നിയമിച്ചത്. കാഞ്ഞിരപ്പള്ളിയിൽ തിരുവനന്തപുരം സിറ്റി ക്രൈം റെക്കോർഡ് ബ്യൂറോയിൽ നിന്നും ജെ.സന്തോഷ്‌കുമാർ എത്തും. നിലവിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയായ എസ്.മധുസൂധനനെ പത്തനംതിട്ട […]

ഇരുനൂറ് രൂപ ഗുണ്ടാ പിരിവ് നൽകാത്തതിന് വർ്ക്ക്‌ഷോപ്പിൽ ഗുണ്ടയുടെ അഴിഞ്ഞാട്ടം: അക്രമം നടത്തിയത് വൈക്കം ഇടയാഴത്ത്; അക്രമിയെ രക്ഷിക്കാൻ പൊലീസിന്റെ ഒത്താശ

ക്രൈം ഡെസ്‌ക് കോട്ടയം: ഇരുനൂറ് രൂപ ഗുണ്ടാ പിരിവ് നൽകാത്തതിന്റെ പേരിൽ വർക്ക്‌ഷോപ്പ് തല്ലിപ്പൊളിച്ച് ഉടമയെ അടിച്ചു വീഴ്ത്തി ഗുണ്ടയുടെ വിളയാട്ടം. കടയ്ക്കുള്ളിൽ കയറി കത്തി വീശിയ അക്രമി, വർക്ക്‌ഷോപ്പ് ഉടമയെ അടിച്ചു വീഴ്ത്തുകയും ഇവിടെ അറ്റകുറ്റപണിയ്ക്ക് എത്തിച്ച ബുള്ളറ്റ് അടിച്ച് പൊളിക്കുകയും ചെയ്തു. വക്ക്‌ഷോപ്പ് ഉടമ  വൈക്കം ഇടയാഴം എസ്.എൻ മോട്ടേഴ്സ് ഉടമ ബിനീഷിനെ സാരമായ പരിക്കുകളോടെ വൈക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ ഗുണ്ടാ നേതാവ് രാത്രി വൈകി ബിനീഷിന്റെ കടയിൽ എത്തി. ഇരൂനൂറ് രൂപ നൽകണമെന്ന് […]

അമ്മയുടെ കല്യാണം നടത്തി നൽകി എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ; കല്യാണക്കഥ ഏറ്റെടുത്ത് ആഘോഷമാക്കി സോഷ്യൽ മീഡിയ

സ്വന്തംലേഖകൻ കോട്ടയം : അമ്മയുടെ പുനർവിവാഹത്തിന് ആശംസകൾ അറിയിച്ചു മകൻ എഴുതിയ ഫേസ്ബുക്ക്‌ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എസ്എഫ്‌ഐ കൊട്ടിയം ഏരിയ സെക്രട്ടറി ഗോകുല്‍ ശ്രീധറാണ് അമ്മയ്ക്ക് പുതിയ ജീവിതം സമ്മാനിച്ച ആ മകന്‍. ഇരുവരുടെയും ഫോട്ടോ സഹിതമാണ് ഗോകുലിന്റെ കുറിപ്പ്. രണ്ടാം വിവാഹം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് തങ്ങളെ നോക്കിയാല്‍ ചൂളിപ്പോവുകയൊന്നുമില്ലെന്ന് ഗോകുല്‍ പറയുന്നു. അമ്മയുടെ ആദ്യ ദാമ്പത്യം ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. അടികൊണ്ട് നെറ്റിയില്‍ നിന്ന് ചോരയൊലിക്കുമ്പോള്‍ എന്തിന് സഹിക്കുന്നുവെന്ന് അമ്മയോട് ചോദിച്ചിട്ടുണ്ട്. എനിക്കുവേണ്ടി സഹിക്കുന്നുവെന്നാണ് അമ്മ […]

‘വായു’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; കനത്ത ജാഗ്രതാ നിർദേശങ്ങളുമായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖകൻ   തിരുവനന്തപുരം:അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് മണിക്കൂറിൽ 15 കിമീ വേഗത്തിൽ ഇന്ത്യൻ സമയം രാവിലെ 8.30 നോട് കൂടി മധ്യകിഴക്കൻ അറബിക്കടലിലെ 15.0N അക്ഷാംശത്തിലും 70.6E രേഖാംശത്തിലും എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഗോവയിൽ നിന്ന് 350 കിമീയും മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് 510 കിമീയും ഗുജറാത്തിലെ വെരാവലിൽ നിന്ന് 650 കി.മീ ദൂരത്തിലുമാണ് നിലവിൽ ‘വായു’ എത്തിയിരിക്കുന്നത്. അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (severe cyclonic storm) മാറുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നെന്ന് […]

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത് 63 പവന്‍ സ്വര്‍ണം

സ്വന്തംലേഖകൻ കോട്ടയം : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി 510 ഗ്രാം (63.75 പവന്‍) സ്വര്‍ണം ലഭിച്ചു. അറുപത് പേരില്‍ നിന്നുള്ള സ്വര്‍ണമാണിത്. കുഞ്ഞുങ്ങളുടെ വളകള്‍ മുതല്‍ സ്വര്‍ണനാണയങ്ങള്‍ വരെയുണ്ട് ഇതില്‍. 50 പവനും നല്‍കിയത് ദമ്പതിമാരാണ്. എറണാകുളം സ്വദേശിയായ സ്ത്രീ ആറുപവന്റെ നെക്ലേസ് നല്‍കി. ശേഷിക്കുന്നതൊക്കെ ചെറിയ അളവിലുള്ള സംഭാവനകളാണ്.ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഗുണവും വിലയും കണക്കാക്കി ലേലം ചെയ്യുകയാണ് പതിവ്. ഏകദേശം 14 ലക്ഷം രൂപയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. സാധാരണയായി ബാങ്കുകളാണ് ഇവ വാങ്ങുക. സുനാമി ദുരന്തകാലത്ത് ലഭിച്ച സ്വര്‍ണവും […]

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണം,ക്രിസ്മസ് അവധികൾ എട്ട് ദിവസം ആക്കും;ജയന്തി,സമാധി ദിനങ്ങളൊക്കെ ഇനി പ്രവൃത്തി ദിവസം

സ്വന്തം ലേഖിക   തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണം, ക്രിസ്മസ് അവധി ഇനി എട്ട് ദിവസമാക്കുമെന്ന് കേരള സെൽഫ് ഫിനാൻസിങ് സ്‌കൂൾസ് ഫെഡറേഷൻ. സ്‌കൂളുകൾക്ക് 210 പ്രവർത്തി ദിവസങ്ങൾ ഉറപ്പുവരുത്തുകയാണ് സ്‌കൂൾ സംഘടന. മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങൾ ഈ അധ്യായന വർഷം മുതൽ പ്രവൃത്തി ദിവസങ്ങൾ ആയിരിക്കും. സിബിഎസ് സി സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന സ്‌കൂളുകൾ ഉൾപ്പെട്ട ഓൾ കേരള സെൽഫ് ഫിനാൻസിങ് സ്‌കൂൾസ് ഫെഡറേഷന്റേതാണ് തീരുമാനം.മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങളിൽ കുട്ടികൾക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും ഫെഡറേഷൻ പ്രസിഡന്റ് രാമദാസ് കതിരൂർ […]

പാലാരിവട്ടം മേൽപ്പാലം തികഞ്ഞ അഴിമതി,കിറ്റ്‌കോയുടെ മേൽനോട്ടത്തിൽ നടന്ന എല്ലാ നിർമാണങ്ങളും പരിശോധിക്കണം : മന്ത്രി ജി സുധാകരൻ

സ്വന്തം ലേഖിക   തിരുവനന്തപുരം: പാലാരിവട്ടം മേൽപാലം തികഞ്ഞ അഴിമതിയാണെന്നും ഡിസൈനിലും നിർമ്മാണത്തിവും മേൽനോട്ടത്തിലും അപാകതയുണ്ടാന്നും, നിർമ്മാണത്തിൽ കിറ്റകോയ്ക്ക് ഗുരുതര വീഴ്ച പറ്റിയെന്നും മേൽനോട്ട ചുമതല ഉണ്ടായിരുന്ന സ്ഥാപനം അത് വേണ്ടവിധം നടത്തിയില്ലയെന്നും കിറ്റ്‌കോയുടെ നേതൃത്വത്തിൽ നടന്ന എല്ലാ നിർമ്മാണങ്ങളും അന്വേഷിക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു.യുഡിഎഫ് കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വികെ ഇബ്രാഹിം കുഞ്ഞിൻറെ ഓഫീസ് മറയാക്കി അഴിമതി നടന്നതായി പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കെബി ഗണേഷ് കുമാറിൻറെ ചോദ്യത്തിന് ജി സുധാകരൻ നിയമസഭയിൽ മറുപടി നൽകി. പരാതികിട്ടിയാൽ അന്വേഷിക്കുമെന്നും ജി സുധാകരൻ […]