മനുഷ്യരുടെ ജീവിതം വെച്ചു കളിച്ചല്ല ലൈക്കും ഷെയറും ഉണ്ടാക്കേണ്ടത് ; ബാലയുമായുള്ള വിവാഹ വാർത്തക്കെതിരെ പ്രതികരിച്ച് പ്രതീക്ഷ

സ്വന്തം ലേഖകൻ നടൻ ബാലയും താനും വിവാഹിതരാകുന്നു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരിച്ച് സീരിയൽ നടി പ്രതീക്ഷ ജി. പ്രദീപ്. മനുഷ്യരുടെ ജീവിതം വെച്ചു കളിച്ചല്ല ലൈക്കും ഷെയറും കാശും ഉണ്ടാക്കേണ്ടതെന്ന് പ്രതീക്ഷ പറയുന്നു. വാർത്തയ്ക്കെതിരെ പ്രതികരിച്ച് ബാല രംഗത്ത് എത്തിയിതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് ലൈവിലെത്തി പ്രതീക്ഷയും വാർത്തകൾ തള്ളിയത്. തനിയ്ക്ക് ബാലയോട് ഒരു സെലിബ്രിറ്റിയോട് തോന്നുന്ന ആരാധനയുണ്ടെന്നും അതിൽ എന്തെങ്കിലും തെറ്റായി തോന്നുന്നില്ലെന്നും പ്രതീക്ഷ വീഡിയോയായിൽ പറയുന്നു. ‘ബാലച്ചേട്ടൻ വലിയ സെലിബ്രിറ്റിയാണ്. ഒൻപതാം ക്ലാസുമുതൽ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. മോഹൻലാലിനെയും മമ്മൂട്ടിയെയുമൊക്കെ […]

ഇന്ന് കെ.പി.എ.സി. ലളിത – ജന്മദിനം

സ്വന്തം ലേഖകൻ മലയാള ചലച്ചിത്ര നടി. യഥാർത്ഥ പേര്-മഹേശ്വരി അമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർത്ഥ് ചലച്ചിത്ര നടനാണ്. ഇപ്പോൾ സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ ആണ് ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാവ് – കടയ്ക്കത്തറൽ വീട്ടിൽ കെ. […]

നടി ആക്രമിക്കപ്പെട്ട കേസ്; വനിതാ ജഡ്ജി വേണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആക്രമിക്കപ്പെട്ട നടിയാണ് വനിതാ ജഡ്ജിയെ കൊണ്ട് കേസ് വിചാരണ നടത്തണമെന്നും വിചാരണ വേഗത്തിൽ ആക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും നടപടികൾ തൃശൂരിലേക്ക് മാറ്റണമെന്നുമാണ് ആവശ്യം. അതേസമയം പാലക്കാട് ,തൃശൂർ ജില്ലകളിൽ നിശ്ചിത യോഗ്യതയുളള വനിതാ ജഡ്ജിമാരില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ജഡ്ജിമാരുടെ വിശദാംശങ്ങൾ പരിശോധിച്ചെങ്കിലും ഒഴിവുള്ള വനിതാ ജഡ്ജിമാർ ഇല്ലെന്നു രജിസ്ട്രാർ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. വനിതാ ജഡ്ജി […]

കെ ആർ മീരയ്‌ക്കെതിരെ കമന്റിട്ട വി.ടി ബൽറാമിനെതിരെ പരാതി

സ്വന്തം ലേഖകൻ കൊച്ചി : എഴുത്തുകാരി കെആർ മീര എഴുതിയ ഫേയ്സ്ബുക്ക് പോസ്റ്റിനെതിരെ അസഭ്യച്ചുവയുള്ള കമന്റിലൂടെ മറുപടി നൽകിയ വിടി ബൽറാം എംഎൽഎയ്‌ക്കെതിരെ പരാതി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ചൂഷണങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഫിലിം ജെൻഡർ ആന്റ് കൾച്ചറൽ സ്റ്റഡീസ് എന്ന കൂട്ടായ്മയാണ് എംഎൽഎക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. മീരയുടെ പോസ്റ്റിന് താഴെയാണ് ബൽറാം കമന്റ് നൽകിയത്. പോ മോളേ ‘മീരേ’ എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്‌ബോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നായിരുന്നു ബൽറാമിന്റെ വിവാദ കമന്റ്. […]

പിണറായി വെള്ളാപ്പള്ളിയുടെ വീട്ടിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നിർമ്മിക്കുന്ന പിൽഗ്രിം ഫെസിലിറ്റേഷൻ സെൻററിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ തിലോത്തമൻ, തോമസ് ഐസക് ജി സുധാകരൻ, കടകംപള്ളി സുധാകരൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയത്. മൂന്നരക്കോടി രൂപ ചെലവിലാണ് കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പിൽഗ്രിം ഫെസിലിറ്റേഷൻ സെൻറർ നിർമ്മിക്കുന്നത്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിലും ശബരിമല യുവതീ പ്രവേശനമടക്കമുള്ള വിഷയങ്ങളിലും സർക്കാരിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനനുള്ള സംസ്ഥാന സർക്കാരിൻറെ സമ്മാനമായാണ് പിൽഗ്രിം ഫെസിലിറ്റേഷൻ സെൻറർ […]

ഗ്രാമീണ ഇന്ത്യയിലെ ആർത്തവകാലം ‘ഷോർട്ട് പിരീഡ് എൻഡ് ഒഫ് സെന്റൻസിന്’ ഓസ്‌കാർ പുരസ്‌കാരം;ഉത്തർ പ്രദേശിലെ ഹാപൂർ ഗ്രാമം ലോകശ്രദ്ധയിലേക്ക്

സ്വന്തം ലേഖകൻ ലോസ് ആഞ്ചലസ്: ഇന്ത്യയിലെ ആർത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയൻ-അമേരിക്കൻ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി ഒരുക്കിയ ‘ഷോർട്ട് പിരീഡ്. എൻഡ് ഓഫ് സെന്റൻസിന്’ മികച്ച ഡോക്യുമെന്ററ്ിക്കുള്ള ഓസ്‌കാർ പുരസ്‌കാരം. ഈ വർഷത്തെ ഓസ്‌കർ നാമനിർദ്ദേശ പട്ടികയിൽ ഇന്ത്യൻ ബന്ധം ഉള്ള ഏക ചിത്രം കൂടിയാണിത്. ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീയുടെ അനുഭവങ്ങളാണ് ഡോക്യുമെന്ററിയുടെ പ്രമേയം. അരുണാചലം മുരുഗാനന്ദൻ എന്ന സംരഭകൻ കണ്ടു പിടിച്ച ചെലവു ചുരുങ്ങിയ രീതിയിൽ സാനിറ്ററി നാപ്കിൻ ഉത്പാദിപ്പിക്കാനുള്ള യന്ത്രം ഈ ഗ്രാമത്തിൽ സ്ഥാപിക്കുന്നതും അതിനു ശേഷം ഗ്രാമത്തിലെ സ്ത്രീകളുടെ അനുഭവങ്ങളുമാണ് […]

ഓസ്‌കാർ : റാമി മാലിക് മികച്ച നടൻ, ഒലീവിയ കോൾമാൻ മികച്ച നടി

സ്വന്തം ലേഖകൻ ലോസേഞ്ചൽസ്: 91-ാമത് ഓസ്‌കാർ പുരസ്‌ക്കാര പ്രഖ്യാപനം തുടരുന്നു. റാമി മാലെക് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഒലീവിയ കോൾമാനാണ് മികച്ച നടി. ബൊഹ്മേഡിയൻ റാസ്പഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌ക്കാരം. ദ ഫേവറൈറ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് ഒലീവയ്ക്ക് അവാർഡ് നേടിക്കൊടുത്തത്. മഹർഷല അലി ഇത്തവണയും മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രീൻബുക്ക് എന്ന ചിത്രമാണ് അദ്ദേഹത്തിന് പുരസ്‌ക്കാരം നേടിക്കൊടുത്തത്. മെക്‌സിക്കൻ ചിത്രം റോമ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌ക്കാരം നേടി. വസ്ത്രാലങ്കാരം, പ്രൊഡക്ഷൻ ഡിസൈൻ എന്നീ പുരസ്‌ക്കാരങ്ങൾ ബ്ലാക്ക് പാന്തറിന്. റെജിന […]

അമിത വേഗത്തിൽ പായുന്ന സ്‌കൂൾ ബസുകളെ പൂട്ടാൻ വി.എൽടി: ഇനി സ്‌കൂൾ വാഹനങ്ങളുടെ അപകടങ്ങൾ കുറയ്ക്കാനും യാത്രാസുരക്ഷ ഉറപ്പാക്കാനുമാവും ; കോട്ടയത്തും ഇനി വിഎൽടി ഘടിപ്പിക്കാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ എല്ലാ സ്‌കൂൾ വാഹനങ്ങളിലും,ചരക്ക്,ടാക്‌സി വാഹനങ്ങളിലും ജിപിഎസ് അധിഷ്ഠിതമായ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സംവിധാനം നിലവിൽ വന്നു. വിദ്യാർഥികളുടെ ഉൾപ്പടെ യാത്ര സുരക്ഷിതമാക്കുന്ന ‘സുരക്ഷാമിത്ര’ പദ്ധതിയുടെ ഭാഗമാണിത്. ഈ വർഷം തുടക്കം മുതൽ ജിപിഎസ് നിർബന്ധമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുമ്പ് വ്യക്തമാക്കിയിരുന്നു. പുതിയ സംവിധാനം നിലവിൽ വന്നതോടെ സ്‌കൂൾ ബസുകളുടെ ഉൾപ്പെടെ വേഗം, യാത്രാപഥം എന്നിവയെല്ലാം ഇതിലൂടെ നിരീക്ഷിക്കാനാവും. യാത്രക്കാർക്കു നേരെ മോശം പെരുമാറ്റം ഉണ്ടായാൽ വാഹനത്തിലെ പാനിക് ബട്ടൺ അമർത്തിയാൽ ബസർ പ്രവർത്തിക്കുന്നതിനൊപ്പം അടുത്തുള്ള മോട്ടോർ വാഹന […]

ജീവിതം മാറ്റിമറിച്ച വര്‍ക്കൗട്ടും ഡയറ്റും, സോഷ്യൽ മീഡിയയെ ഞെട്ടിച്ചു ദമ്പതികൾ

സ്വന്തംലേഖകൻ കോട്ടയം : ഹോര്‍മോണ്‍ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തീരെ ചെറുപ്പത്തിലേ ലെക്‌സി അസാധാരണമായി തടിക്കാന്‍ തുടങ്ങിയത്. സ്‌കൂളിലും കോളേജിലുമെല്ലാം ഈ തടിയുടെ പേരില്‍ എത്രയോ പരിഹസിക്കപ്പെട്ടു. വിവാഹപ്രായമെത്തിയപ്പോള്‍ ബാല്യകാല സുഹൃത്തായ ഡാനി ലെക്‌സിയെ വിവാഹം കഴിച്ചു. 2015ലായിരുന്നു ഇരുവരുടെയും വിവാഹം. സ്വതവേയുള്ള ഹോര്‍മോണ്‍ പ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ മടി പിടിച്ച ജീവിതരീതി കൂടിയായപ്പോള്‍ ലെക്‌സി വീണ്ടും വണ്ണം വച്ചു. കായികമായ അധ്വാനങ്ങളെല്ലാം നിര്‍ത്തിയതോടെ ലെക്‌സിക്കൊപ്പം ഡാനിയും പതിയെ വണ്ണം വച്ചുവന്നു. സാമ്പത്തികമായി സുരക്ഷിതമായ ഏതൊരു അമേരിക്കന്‍ കുടുംബത്തെയും പോലെ, ലെക്‌സിയും ഡാനിയും ഒരു ‘ഫാസ്റ്റ് ഫുഡ്’ […]

അമിത വേഗത്തിൽ പായുന്ന സ്‌കൂട്ടറിൽ ടിക് ടോക് വീഡിയോ എടുത്തു , യുവാവിന് ദാരുണാന്ത്യം

സ്വന്തംലേഖകൻ കോട്ടയം : പ്രായഭേദമന്യേ എല്ലാവരും ടിക് ടോക് വീഡിയോ എടുക്കാറുണ്ട്. അപകടകരമായ രീതിയില്‍ വരെ വീഡിയോ ചെയ്യുന്നവരുണ്ട്. ടിക് ടോക് ഭ്രമത്തിന്റെ പേരില്‍ അപകടത്തില്‍പ്പെട്ട് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ യുവാവ് മരിച്ചു. അമിത വേഗത്തില്‍ പായുന്ന സ്‌കൂട്ടറില്‍ മൂന്നംഗ സംഘം ടിക് ടോക് വീഡിയോ എടുക്കുകയായിരുന്നു. അതിനിടയില്‍ സ്‌കൂട്ടര്‍ ഓടിക്കുന്നയാളുടെ ശ്രദ്ധ പാളി. സ്‌കൂട്ടര്‍ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്കും പരിക്കേറ്റു. അതില്‍ ഒരാള്‍ക്ക് മരണം സംഭവിക്കുകയായിരുന്നു.