ഇന്ന് കെ.പി.എ.സി. ലളിത – ജന്മദിനം

ഇന്ന് കെ.പി.എ.സി. ലളിത – ജന്മദിനം

സ്വന്തം ലേഖകൻ

മലയാള ചലച്ചിത്ര നടി. യഥാർത്ഥ പേര്-മഹേശ്വരി അമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.

1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർത്ഥ് ചലച്ചിത്ര നടനാണ്. ഇപ്പോൾ സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ ആണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാവ് – കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് – ഭാർഗവി അമ്മ. ഒരു സഹോദരൻ – കൃഷ്ണകുമാർ, സഹോദരി – ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി (ഗ.ജ.അ.ഇ.(ഗലൃമഹമ ജലീുഹല’ െഅൃെേ ഇഹൗയ) യിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്‌കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി.

ഇതുവരെ മലയാളത്തിലും തമിഴിലും കൂടി ഏകദേശം 500 ലധികം ചിത്രങ്ങളിൽ ലളിത അഭിനയിച്ചു കഴിഞ്ഞു.. ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുന്ന ലളിത മലയാള ചലച്ചിത്ര വേദിയിലെ ഒരു മികച്ച നടിയാണ്..

മകൻ – സിദ്ധാർഥ് നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് സംവിധായകൻ ആയി

അവാർഡുകൾ

ദേശീയ ചലച്ചിത്ര പുരസ്‌കാരം
മികച്ച സഹനടി – ശാന്തം (2000)
മികച്ച സഹനടി – അമരം (1991)
സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങൾ
രണ്ടാമത്തെ മികച്ച നടി – അമരം (1991), കടിഞ്ഞൂൽ കല്യാണം, ഗോഡ് ഫാദർ, സന്ദേശം 1991
രണ്ടാമത്തെ മികച്ച നടി – ആരവം (1980)
രണ്ടാമത്തെ മികച്ച നടി – സൃഷ്ടി ച്ചര (1978)
രണ്ടാമത്തെ മികച്ച നടി – നീല പൊന്മാൻ , ഒന്നും ലെല്ലെ (1975)
വനിത സമഗ്ര സംഭാവനപുരസ്‌കാരം