കെ ആർ മീരയ്‌ക്കെതിരെ കമന്റിട്ട വി.ടി ബൽറാമിനെതിരെ പരാതി
സ്വന്തം ലേഖകൻ
കൊച്ചി : എഴുത്തുകാരി കെആർ മീര എഴുതിയ ഫേയ്സ്ബുക്ക് പോസ്റ്റിനെതിരെ അസഭ്യച്ചുവയുള്ള കമന്റിലൂടെ മറുപടി നൽകിയ വിടി ബൽറാം എംഎൽഎയ്‌ക്കെതിരെ പരാതി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ചൂഷണങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഫിലിം ജെൻഡർ ആന്റ് കൾച്ചറൽ സ്റ്റഡീസ് എന്ന കൂട്ടായ്മയാണ് എംഎൽഎക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മീരയുടെ പോസ്റ്റിന് താഴെയാണ് ബൽറാം കമന്റ് നൽകിയത്. പോ മോളേ ‘മീരേ’ എന്ന് പറയാനാർക്കെങ്കിലും തോന്നിയാൽ ആ പേര് അൽപ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്‌ബോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നായിരുന്നു ബൽറാമിന്റെ വിവാദ കമന്റ്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് വ്യാപകമായ വിമർശനമാണ് ഉയർന്നത്.
സംഭവം വിവാദമായതോടെ ന്യായീകരണവുമായി വി.ടി ബൽറാം രംഗത്ത് വന്നിരുന്നു.
അഭിസംബോധനകളിലെ രാഷ്ട്രീയം ശരിയല്ലെന്നും രാഷ്ട്രീയ കൊലപാതകങ്ങൾ ശരിയാണോ എന്നതാണ് തൽക്കാലം പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ ചർച്ച ചെയ്യാൻ ഉദ്ദേശിച്ചത് രണ്ട് കൂടപ്പിറപ്പുകളുടെ കൊലപാതകവും സിപിഎമ്മിന്റെ ക്രിമിനൽ രാഷ്ട്രീയവുമാണ്. അതിൽ നിന്ന് ചർച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവർക്ക് സംരക്ഷണം നൽകുന്നവരേയും രക്ഷിച്ചെടുക്കാൻ നോക്കുന്ന ‘സാംസ്‌ക്കാരിക കുബുദ്ധി’കളുടെ കെണിയിൽ വീഴാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലന്നും ബൽറാം വ്യക്തമാക്കിയിരുന്നു.