ആർ.ടിഓഫിസുകൾ ക്ലീനാക്കാൻ വിജിലൻസിന്റെ ഓപ്പറേഷൻ ഉജാല: പാലായിലും, കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയിഡ് മൂന്നു മണിക്കൂർ പിന്നിട്ടു; വൻ ക്രമക്കേടുകളെന്ന് സൂചന

ആർ.ടിഓഫിസുകൾ ക്ലീനാക്കാൻ വിജിലൻസിന്റെ ഓപ്പറേഷൻ ഉജാല: പാലായിലും, കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയിഡ് മൂന്നു മണിക്കൂർ പിന്നിട്ടു; വൻ ക്രമക്കേടുകളെന്ന് സൂചന

തേർഡ് ഐ ബ്യൂറോ

കോട്ടയം: ആർ.ടി ഓഫിസുകൾ ക്ലീനാക്കാൻ ഓപ്പറേഷൻ ഉജാലയുമായി വിജിലൻസ് സംഘം. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി ജി്ല്ലയിലെ മൂന്ന് ജോ.ആ്ർടി ഓഫിസുകളിലും, പാലായിലെ ടെസ്റ്റിംങ് ഗ്രൗണ്ടിലുമാണ് വിജിലിൻസ് സംഘം പരിശോധന നടത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഇത് മണിക്കൂറുകളോളം നീളുമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

സംസ്ഥാനത്തെ എല്ലാ ജില്ലാ ആർടിഒ ഓഫീസുകളിലും റീജിയണൽ ആർടിഒ ഓഫീസുകളിലും റെയ്ഡ് തുടരുകയാണ്. എറണാകുളത്ത് മാത്രം ഏഴിടങ്ങളിൽ ഒരേസമയം റെയ്ഡ് നടക്കുകയാണ്. ആലപ്പുഴയിൽ നാലിടത്തും മലപ്പുറത്ത് മഞ്ചേരി, പൊന്നാനി, നിലമ്പൂർ, മലപ്പുറം എന്നിവിടങ്ങളിലും റെയ്ഡ് ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയ്ഡിനിടെ ചിലയിടങ്ങളിൽ ഏജൻറുമാരെ പണം സഹിതം പിടികൂടിയിട്ടുണ്ട്. ആലപ്പുഴയിലെ കായംകുളം,ചെങ്ങന്നൂർ, ചേർത്തല,മാവേലിക്കര ആർടിഒ ഓഫീസുകളിൽ നടന്ന പരിശോധനയിൽ പണവുമായി ഏജൻറുമാർ പിടിയിലായി. കായംകുളം ആർടിഒ ഓഫീസിൽ മാത്രം അഞ്ച് ഏജൻറുമാരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരിൽ നിന്നായി നാൽപ്പതിനായിരം രൂപയിലധികം പിടികൂടി.

റെയ്ഡ് രാത്രി വരെ നീളും എന്നാണ് വിവരം. മോട്ടോർ വാഹനവകുപ്പിലെ പ്രവർത്തനങ്ങൾ സുഗമവും സുതാര്യവുമാക്കാൻ സംസ്ഥാന-കേന്ദ്രസർക്കാരുകൾ വിവിധ വെബ്‌സൈറ്റുകളും ഓൺലൈൻ സേവനകളും നടപ്പാക്കിയെങ്കിലും പലതും ഉദ്യോഗസ്ഥർ ഇടപെട്ട് അട്ടിമറിക്കുന്നതായി വിജിലൻസിന് നിരന്തരം പരാതി ലഭിച്ചിരുന്നു.

പാലായിലെ ജോ.ആർടി ഓഫിസിലും , കാഞ്ഞിരപ്പള്ളിയിലെയും, ചങ്ങനാശേരിയിലെയും ജോ ആർടിഓഫിസുകളിലും ഏജന്റുമാർ വളരെയധികമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പല സ്ഥലങ്ങളിലും ഏജന്റുമാരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിജിലൻസ് സംഘം പരിശോധന ശക്തമാക്കിയിരിക്കുന്നത്. അഴിമതിയിലെ സാങ്കേതികമായ വശങ്ങളാണ് ഇപ്പോൾ വിജിലൻസ് പരിശോധിക്കുന്നത്.
അപേക്ഷകളിൽ കൃത്യമായ നടപടികൾ പുരോഗമിക്കുന്നുണ്ടോ, അപേക്ഷകൾ വച്ചു താമസിക്കുന്നുണ്ടോ, റവന്യു റിക്കവറിയ്ക്കായി അയച്ച നോട്ടീസുകളിൽ കൃത്യമായ മറുപടി നൽകിയിട്ടുണ്ടോ, വാഹൻ സാരഥി എന്ന സോഫ്റ്റ് വെയറിൽ കൃത്യമായി വിവരങ്ങൾ ആഡ് ചെയ്യന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് വിശദമായി പരിശോധിക്കുന്നത്. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി എൻ.രാജൻ, സിഐമാരായ നിഷാദ്‌മോൻ, റിജോ പി.ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.