തൃക്കാക്കരയില്‍ മര്‍ദ്ദനമേറ്റ രണ്ടു വയസുകാരിയുടെ സംരക്ഷണ ചുമതല സിഡബ്ല്യുസി ഏറ്റെടുക്കും; കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

സ്വന്തം ലേഖിക കൊച്ചി: തൃക്കാക്കരയില്‍ മര്‍ദനമേറ്റ രണ്ടു വയസുകാരിയുടെ സംരക്ഷണ ചുമതല സിഡബ്ല്യുസി ഏറ്റെടുക്കും. അമ്മ കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് സിഡബ്ല്യൂസി ചെയര്‍പേഴ്സണ്‍ ബിറ്റി കെ.ജോസഫ് പറഞ്ഞു. കുട്ടിയുടെ മാതാവിന്റെ ഭാഗത്തു നിന്ന് കര്‍ത്തവ്യവിലോപം ഉണ്ടായിട്ടുണ്ട്. കുട്ടിക്ക് അടിയന്തരമായി കൊടുക്കേണ്ട സംരക്ഷണമോ വൈദ്യ സഹായമോ നല്‍കിയിട്ടില്ല. അതുകൊണ്ടാണ് കൂട്ടി ഇത്രയും മോശം അവസ്ഥയിലേക്ക് എത്തിയത്. കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാന്‍ ഉടന്‍ ഏറ്റെടുക്കുമെന്നും സിഡബ്ല്യുസി വ്യക്തമാക്കി. കുട്ടിയുടെയും കുടുംബത്തിന്റെയും ഒപ്പം താമസിച്ചിരുന്ന പുതുവൈപ്പ് സ്വദേശി ആന്റണി ടിജിനെ വ്യാഴാഴ്ച […]

വിവാദ ഫേസ്ബുക്ക് പോസ്റ്റ് ഖേദം പ്രകടിപ്പിച്ച്‌ യു പ്രതിഭ; സമൂഹ മാധ്യമ വേദികളില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുന്നു;പാര്‍ട്ടിക്ക് അപ്രിയമായ ഒരു പ്രവര്‍ത്തിയും ഇനി ഉണ്ടാവില്ല

സ്വന്തം ലേഖിക ആലപ്പുഴ: കായംകുളം നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച്‌ യു പ്രതിഭ എംഎല്‍എ. വ്യക്തിപരമായ മനോവിഷമത്തെ തുടര്‍ന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍ട്ടിക്ക് അപ്രിയമായ ഒരു പ്രവര്‍ത്തിയും ഇനി ഉണ്ടാവില്ല. കാരണങ്ങള്‍ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരില്‍ നിന്ന് ഉണ്ടായി. സമൂഹ മാധ്യമ വേദികളില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുന്നു എന്നും പ്രതിഭ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പോസ്റ്റ് ഇട്ടതിനു പിന്നാലെ എംഎല്‍എയുടെ ഫേസ് ബുക്ക് പേജ് അപ്രത്യക്ഷമായിട്ടുമുണ്ട്. വിവാദമായ ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത […]

യുക്രൈനിലെ ചെര്‍ണോബില്‍ പിടിച്ചെടുത്തു; 70 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തു; ന്യൂക്ലിയർ പവർ പ്ലാൻ്റിൻ്റെ നിയന്ത്രണം ഏറ്റെടുത്തു; ആദ്യദിനം വിജയകരമെന്ന് പുടിന്‍; റഷ്യയെ സംരക്ഷിക്കാൻ മറ്റൊരു മാർഗവുമില്ലായിരുന്നുവെന്ന് ന്യായീകരണം; ആശങ്കയോടെ ബാൾട്ടിക് രാജ്യങ്ങൾ; റഷ്യയ്ക്ക് മേൽ ഉപരോധം കടുപ്പിച്ച് ബൈഡൻ

സ്വന്തം ലേഖിക മോസ്‌കോ: യുക്രെയിനിലെ ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ പിടിച്ചെടുത്ത് റഷ്യ. അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് പ്രഖ്യാപിച്ചു. യുക്രെെനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തു. റഷ്യന്‍ ആക്രമണത്തില്‍ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു. 1986ലെ ദുരന്തം വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങളുടെ സൈന്യം കനത്ത പോരാട്ടം നടത്തിയെന്ന് യുക്രെെന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ ദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ട് നിമിഷങ്ങള്‍ക്കുള്ളിലാണ് യുക്രൈനില്‍ വ്യോമാക്രമണം തുടങ്ങിയത്. യുക്രെെനിലെ പല മേഖലകളിലും മിസൈലുകള്‍ […]

യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ രക്ഷാദൗത്യം ഊര്‍ജിതം; പദ്ധതിയിട്ടിരിക്കുന്നത് യുക്രൈൻ അതിര്‍ത്തി രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള രക്ഷാ ദൗത്യം; ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികള്‍ യുക്രൈന്‍ അതിര്‍ത്തിരാജ്യങ്ങളുമായി സംസാരിക്കും

സ്വന്തം ലേഖിക യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ രക്ഷാദൗത്യം ഊര്‍ജിതമാക്കി ഇന്ത്യ. യുക്രൈൻ്റെ അതിര്‍ത്തി രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള രക്ഷാ ദൗത്യമാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. പോളണ്ട്, ഹംഗറി , സ്ലൊവാക്യ, റുമേനിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തും. ഹംഗറിയും പോളണ്ടും ഇന്ത്യയുടെ രക്ഷാ ദൗത്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. റോഡ് മാര്‍ഗം ഇന്ത്യക്കാരെ ഈ രാജ്യങ്ങളിലേക്ക് എത്തിച്ച്‌ വ്യോമമാര്‍ഗം ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്ന രീതിയിലാണ് രക്ഷാ ദൗത്യം. പാസ്പോര്‍ട്ടും വിദ്യാഭ്യാസ രേഖകളും അവശ്യവസ്തുക്കളുമായി കരുതി ഇരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല വിദ്യാര്‍ത്ഥികളും […]

യുക്രൈനിൽ റഷ്യന്‍ സേന നടത്തിയ സൈനിക നീക്കത്തില്‍ വന്‍ നാശനഷ്ടം; റഷ്യ തൊടുത്തുവിട്ടത് ഇരുനൂറോളം മിസൈലുകള്‍; 137 മരണം; 306 പേര്‍ക്ക് പരുക്ക്; കീഴടങ്ങാന്‍ മനസ്സില്ലാതെ യുക്രൈന്‍; പ്രതിരോധം തനിച്ച്

സ്വന്തം ലേഖിക യുക്രൈന് എതിരെ റഷ്യന്‍ സേന നടത്തിയ സൈനിക നീക്കത്തില്‍ വന്‍ നാശനഷ്ടം. റഷ്യന്‍ ആക്രമണം ഒരു ദിനം പിന്നിടുമ്പോള്‍ രാജ്യത്ത് ഇതുവരെ 137 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുക്രൈന്‍ പ്രസിഡന്റ് വ്ലാഡിമര്‍ സെലന്‍സ്‌കി അറിയിച്ചു. റഷ്യന്‍ ആക്രമണത്തിന് പിന്നാലെ സ്ഥിതിഗതികള്‍ വ്യക്തമാക്കി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യന്‍ ആക്രമണത്തില്‍ 137 പേര്‍ മരിച്ചതായി സെലന്‍സ്‌കി സ്ഥിരീകരിച്ചു. 306 പേര്‍ക്ക് പരുക്കേറ്റു. 160ലേറെ മിസൈലുകള്‍ റഷ്യ യുക്രൈനിന് മേല്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് അമേരിക്കയുടെ കണക്ക്. എന്നാല്‍, റഷ്യയുടെ 30 യുദ്ധ ടാങ്കുകളും […]

കേരള സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തി ഇടുക്കി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സംസ്ഥാന ലഹരി വര്‍ജന മിഷന്‍ വിമുക്തി ഇടുക്കി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ (1 ഒഴിവ്) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 23-60 വയസ്സ്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ ശമ്പളം 50,000/ രൂപ (കണ്‍സോളിഡേറ്റഡ്). യോഗ്യത – സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബിരുദാനന്തര ബിരുദം. ലഹരി വിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് […]

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റ് ഉദ്ഘാടനം ഇന്ന്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഏറ്റുമാനൂർ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന്. പേരൂർ റോഡിലുള്ള കെ എൻ ബി ഓഡിറ്റോറിയത്തിൽ വച്ച് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉച്ചകഴിഞ്ഞ് 3 30ന് ഉദ്ഘാടനം നിർവഹിക്കും. മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് നിർവഹിക്കും. ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികളെ ആദരിക്കും

അ​​ക്ഷ​​ര​​ന​​ഗ​​രി​​ക്ക് തി​​ല​​ക​​ക്കു​​റി​​യാ​​യി അ​​ക്ഷ​​ര​​മ്യൂ​​സി​​യം; ശിലാസ്ഥാപനം ഇന്ന്; നാലുഘട്ടങ്ങളിലായി നിർമ്മാണം ആരംഭിക്കുന്ന അ​​ക്ഷ​​ര​​മ്യൂ​​സി​​യം രാ​​ജ്യ​​ത്ത് ആ​​ദ്യ​​ത്തേ​​ത്

സ്വന്തം ലേഖകൻ കോ​​ട്ട​​യം: അ​​ക്ഷ​​ര​​ന​​ഗ​​രി​​ക്ക് തി​​ല​​ക​​ക്കു​​റി​​യാ​​യി അ​​ക്ഷ​​ര​​മ്യൂ​​സി​​യം. നാലുഘട്ടങ്ങളിലായി നിർമ്മാണം ആരംഭിക്കുന്ന അ​​ക്ഷ​​ര​​മ്യൂ​​സി​​യം രാ​​ജ്യ​​ത്ത് ആ​​ദ്യ​​ത്തേ​​താണ്. സാ​​ഹി​​ത്യ പ്ര​​വ​​ര്‍​​ത്ത​​ക സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാണ് അ​​ക്ഷ​​ര​​ന​​ഗ​​രി​​യു​​ടെ പേ​​ര് അ​​ന്വ​​ര്‍​​ഥ​​മാ​​ക്കും​​വി​​ധം ഭാ​​ഷ​​യ്ക്കും സാ​​ഹി​​ത്യ​​ത്തി​​നും സം​​സ്കാ​​ര​​ത്തി​​നും ഊ​ന്ന​​ല്‍ ന​​ല്‍​​കി അക്ഷരമ്യൂസിയം നിർമ്മിക്കുന്നത്. നാ​​ട്ട​​കം മ​​റി​​യ​​പ്പ​​ള്ളി​​യി​​ല്‍ എം​​സി റോ​​ഡ​​രി​​കി​​ലു​​ള്ള നാ​​ലേ​​ക്ക​​ര്‍ സ്ഥ​​ല​​ത്താ​​ണ് 25,000 ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തീ​​ര്‍​​ണ​​ത്തി​​ല്‍ അ​​ക്ഷ​​ര​​മ്യൂ​​സി​​യം നി​​ര്‍​​മി​​ക്കു​​ക. പു​​സ്ത​​കം തു​​റ​​ന്നു വ​​ച്ച മാ​​തൃ​​ക​​യി​​ലാ​​ണു കെ​​ട്ടി​​ട​​ത്തി​​ന്‍റെ രൂ​​പ​​ക​​ല്​​പ​​ന. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് നാ​​ട്ട​​ക​​ത്തു​​ള്ള ഇ​​ന്ത്യാ​​പ്ര​​സ് അ​​ങ്ക​​ണ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ അ​​ക്ഷ​​ര​​മ്യൂ​​സി​​യ​​ത്തി​​ന്‍റെ ശി​​ലാ​​സ്ഥാ​​പ​​നം മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ നി​​ര്‍​​വ​​ഹി​​ക്കും. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​​എ അ​​ധ്യ​​ക്ഷ​​ത […]

ആണുങ്ങള്‍ ഇരിക്കേണ്ടടുത്ത് ആണുങ്ങള്‍ ഇരുന്നില്ലെങ്കില്‍ അവിടെ വേറെ വല്ലവരും കയറി ഇരിക്കും; ഉദ്യോഗസ്ഥരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം, അല്ലെങ്കില്‍ ഗുരുതരമായിരിക്കും പ്രശ്‌നങ്ങള്‍; വൈദ്യുതി ബോര്‍ഡ് ചെയര്‍മാനെതിരെ എം എം മണി

സ്വന്തം ലേഖകൻ തിരുവനനന്തപുരം: ആണുങ്ങള്‍ ഇരിക്കേണ്ടടുത്തത് ആണുങ്ങള്‍ ഇരുന്നില്ലെങ്കില്‍ അവിടെ വേറെ വല്ലവരും കയറി ഇരിക്കും. കെഎസ്‌ഇബി ചെയര്‍മാന്‍ ബി അശോകിന്റെ വിമര്‍ശനങ്ങളില്‍ കടുത്ത മറുപടിയുമായി മുന്‍ മന്ത്രി എംഎം മണി. ആണുങ്ങള്‍ ഇരിക്കേണ്ടടുത്തത് ആണുങ്ങള്‍ ഇരുന്നില്ലെങ്കില്‍ അവിടെ വേറെ വല്ലവരും കയറി ഇരിക്കുമെന്ന് എം എം മണി പറഞ്ഞു. ഉദ്യോഗസ്ഥരെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം. അല്ലെങ്കില്‍ ഗുരുതരമായിരിക്കും പ്രശ്‌നങ്ങള്‍. താന്‍ നാലര വര്‍ഷമാണ് മന്ത്രിയായത്. അക്കാലത്തെ എല്ലാവരെയും യോജിപ്പിച്ചാണ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും മണി പറഞ്ഞു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച്‌ ഒന്നും അറിയില്ലെന്നാണ് […]

കോട്ടയത്തെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവാവ് എറണാകുളത്തെത്തിയത് പെൺസുഹ‍ത്തിനെ കാണാൻ; ശുചിമുറിയിലേക്ക് പോയ യുവാവ് തിരിച്ചെത്തിയില്ല; പിന്നെ കണ്ടെത്തിയത് അഴുകിയ നിലയില്‍ മൃതദേഹം; മരണത്തിൽ ദുരൂഹതയില്ലെന്നും, അപക‌‌ടമരണമാണെന്നും പൊലീസ്

സ്വന്തം ലേഖകൻ എറണാകുളം: കോട്ടയത്ത് വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ശിവപുരം സ്വദേശി അസ്ഹറുദീനെ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കൊച്ചി കോര്‍പറേഷന്‍റെ പുതിയ ഓഫിസ് കെട്ടിടത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് മുറിയില്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം. യുവാവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും അപകടമരണമെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ കണ്ടെത്തി . സ്ഥലത്ത് സംഘര്‍ഷമുണ്ടായതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. നിലനിരപ്പില്‍നിന്ന് താഴെയുള്ള ഭാഗത്തേയ്ക്ക് അബദ്ധത്തില്‍ വീണുപോയതെന്നാണ് നിഗമനം. കഴിഞ്ഞ പത്തൊന്‍പതിന് പെണ്‍ സുഹൃത്തിനെ കാണാനാണ് അസ്ഹറുദീന്‍ കൊച്ചിയിലെത്തിയത്. ഇരുവരും മറൈന്‍ ഡ്രൈവ് ഭാഗത്തുവച്ച്‌ പരസ്പരം കണ്ടിരുന്നു. […]