play-sharp-fill

കൂടെക്കൂടെ പാരസെറ്റമോള്‍ കഴിക്കുന്നത് ഒരു ശീലമാക്കിയവരാണോ നിങ്ങൾ ; എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക 

സ്വന്തം ലേഖകൻ മിക്ക വീടുകളിലും എപ്പോഴും കാണുന്നൊരു മരുന്നാണ് പാരസെറ്റമോള്‍. ഒരു പനി വന്നാലോ, തലവേദന വന്നാലോ എല്ലാം ആദ്യം ഓടുക, പാരസെറ്റമോള്‍ കഴിക്കാനായിരിക്കും. അധികപേരും മാസത്തില്‍ എത്ര പാരസെറ്റമോള്‍ കഴിക്കുന്നുണ്ട് എന്ന കണക്ക് പോലും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ഇങ്ങനെ കണക്കില്ലാതെ പാരസെറ്റമോള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. നേരത്തേ തന്നെ ഇക്കാര്യം ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യവിദഗ്ധര്‍ പറയുന്നതാണ്. ഇപ്പോഴിതാ പുതിയൊരു പഠനം പറയുന്നത് പതിവായി പാരസെറ്റമോള്‍ കഴിക്കുന്നവരില്‍ ക്രമേണ ഇതിനാല്‍ കരള്‍ രോഗം പിടിപെടാമെന്നാണ്. ഏറെ ശ്രദ്ധ ലഭിക്കുകയാണ് ഈ […]

കുരച്ചത് ഇഷ്ടപ്പെട്ടില്ല; അയൽ വീട്ടിലെ നായയെ യുവാവ് പാറയിൽ അടിച്ചു കൊന്നു; മിണ്ടാപ്രാണിയോടു യുവാവിന്റെ കൊടും ക്രൂരത

സ്വന്തം ലേഖകൻ തൊടുപുഴ: അയൽ വീട്ടിലെ വളര്‍ത്തു നായയെ പാറയിൽ അടിച്ചു കൊന്നു. ഇടുക്കി നെടുങ്കണ്ടത്താണ് മിണ്ടാപ്രാണിയോടു യുവാവിന്റെ കൊടും ക്രൂരത. നായ കുരച്ചത് ഇഷ്ടപ്പെടാത്തതാണ് പ്രകോപനമായത്. സംഭവത്തിൽ സന്യാസിയോട സ്വദേശി കളപുരമറ്റത്തിൽ രാജേഷിനെതിരെ പൊലീസ് കേസെടുത്തു. കമ്പമെട്ട് പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാളുടെ ബന്ധു കൂടിയായ അയൽവാസിയുടെ നായയാണ് ക്രൂരതയ്ക്ക് ഇരയായത്. ഇരുവരും തമ്മിലുള്ള വഴക്കാണ് സംഭവത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം 27 ന്: കേരള നേതാക്കളുമായി ഇന്ന് കേന്ദ്രനേതൃത്വം ചർച്ച നടത്തും:

  സ്വന്തം ലേഖകൻ തിരുവനന്തപുരം:ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം 27 ന്. കേരള നേതാക്കളുമായി ഇന്ന് കേന്ദ്രനേതൃത്വം ചർച്ച നടത്തും തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, പാലക്കാട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ആവും ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കുക. മറ്റ് രണ്ട് മുന്നണികളും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയിൽ എത്തിച്ചേർന്ന സാഹചര്യത്തിലാണ് ബിജെപിയും തീരുമാനങ്ങൾ വേഗത്തിലാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി 27 ന് കേരളത്തിൽ എത്തുമ്പോഴാവും പ്രഖ്യാപനമുണ്ടാവുകയെന്ന് അറിയുന്നു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു പുറമേ നടി ശോഭനയുടെയും നിർമാതാവ് […]

സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിച്ചാൽ മാത്രമേ താഴെ ഇറങ്ങൂ ;110 കെ വി ട്രാൻസ്മിഷൻ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി

സ്വന്തം ലേഖകൻ അടൂർ : പറക്കോട് ഗ്രീൻവാലി ഓഡിറ്റോറിയത്തിന് സമീപത്ത് കൂടി കടന്ന് പോകുന്ന 110 കെ വി വൈദ്യുതി ലൈനിൻ്റെ ട്രാൻസ്മിഷൻ ടവറിൽ ആണ് മാലക്കോട് പറക്കോട് വീട്ടിൽ രതീഷ് ദിവാകരൻ (39) കയറിയത്. കയ്യിൽ പെട്രോളുമായി മുപ്പത് മീറ്ററോളം ഉയരമുള്ള ട്രാൻസ്മിഷൻ ടവറിന്റെ ഏറ്റവും മുകളിൽ കയറിയ രതീഷിനെ അനുനയിപ്പിച്ച് താഴെ ഇറക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് അടൂർ പോലീസ് ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് സംഘവും […]

തിരുനക്കര മഹാദേവ ക്ഷേത്രം ഉത്സവം: മാർച്ച് 14ന് കൊടിയേറും; 20 ന് തിരുനക്കര പൂരം; 22 ഗജവീരന്മാർ അണി നിരക്കും

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു ഒരുക്കങ്ങളായി. മാർച്ച് 14 നു കൊടിയേറി 23നു സമാപിക്കും. 20 നാണു തിരുനക്കര പൂരം. 22 ഗജവീരന്മാർ അണി നിരക്കും. മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ. 21നു വലിയ വിളക്ക് ദേശവിളക്കായി ആഘോഷിക്കും. അന്നു വൈകിട്ട് 6നു ദേശവിളക്കിനു അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി തമ്പുരാട്ടി കിഴക്കേ ഗോപുരനടയിൽ ഭദ്രദീപം തെളിക്കും. പത്മശ്രീ ലഭിച്ച തമ്പുരാട്ടിയെ ഭാരത് ഹോസ്‌പിറ്റൽ മാനേജിങ് ഡയറക്‌ടർ രേണുകാ വിശ്വനാഥൻ ആദരിക്കും. 8 ദിവസവും ഉത്സവബലി, അഞ്ചാം ഉത്സവം മുതൽ കാഴ്‌ചശ്രീബലി, വേല, […]

‘മുറിയിൽ നിന്ന് ഇറങ്ങിപ്പോടാ’: ചീഫ് എൻജിനീയറെ മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി കയ്യേറ്റം ചെയ്തു; ഉന്തിനും തള്ളിനുമിടെ ചീഫ് എൻജിനീയറുടെ വലതു കൈക്കു പരിക്കേറ്റു

തിരുവനന്തപുരം: പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ജലവിഭവ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയ ഇൻലാൻഡ് നാവിഗേഷന്റെയും കുട്ടനാട് പാക്കേജിന്റെയും ചുമതലയുള്ള ആലപ്പുഴയിലെ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ ശ്യാംഗോപാലിനെ മന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജി കയ്യേറ്റം ചെയ്തതായി പരാതി. ഉന്തിനും തള്ളിനുമിടെ ചീഫ് എൻജിനീയറുടെ വലതു കൈക്കു പരുക്കേറ്റു. സെക്രട്ടേറിയറ്റ് വളപ്പിലെ ക്ലിനിക്കിൽ ചികിത്സ തേടി. മന്ത്രി ഓഫിസിലെയും സമീപത്തെയും ജീവനക്കാരാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ വ്യാഴാഴ്ച രാവിലെ പത്തേമുക്കാലിനാണു സംഭവം.

ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കുന്നു; ഗൂഗിളിന്റെ നിര്‍ണായക തീരുമാനം അമേരിക്കയടക്കം രാജ്യങ്ങളില്‍

ഡൽഹി: ഓണ്‍ലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പേ എന്നാകും നമ്മുടെ ഉത്തരം. ബില്‍ പേയ്മെന്റ്, ഓണ്‍ലൈൻ ഷോപ്പിംഗ് മുതല്‍ ഹോട്ടലില്‍ കേറിയാല്‍ പോലും ഗൂഗിള്‍ പേ ഇല്ലേ എന്നാണ് ബില്ലടക്കുന്ന സമയത്തെ ചോദ്യം. ഓണ്‍ലൈൻ പേയ്മെന്റ് ആപ്പുകളില്‍ സുരക്ഷയിലടക്കം ഏറെ മുന്നിട്ട് നില്‍ക്കുന്ന ആപ്പ് എന്നതാണ് ഗൂഗിള്‍ പേയുടെ പ്രത്യേകത. ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷേ അമേരിക്കയില്‍ അത്ര പ്രചാരമില്ല. അമേരിക്കയടക്കം രാജ്യങ്ങളില്‍ ഗൂഗിള്‍ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് […]

കാട്ടാന പാഞ്ഞടുത്തു; ബൈക്ക് ഉപേക്ഷിച്ച്‌ ഓടിയിട്ടും പിന്തുടര്‍ന്നു; കാട്ടാന ആക്രമണത്തില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ബൈക്ക് പൂർണ്ണമായും തകർത്തു

തിരുവനന്തപുരം : തിരുവനന്തപുരം കോട്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പട്രോളിങ്ങിനായി ബൈക്കിലെത്തിയ സെഷൻ ഓഫീസർ റജിക്ക് നേരെയാണ് ആന പാഞ്ഞടുത്തത്. കോട്ടൂരില്‍ നിന്നും വാലിപാറക്ക് പോകുന്ന വഴി പാലമൂട് വെച്ചാണ് വൈകുന്നേരം അഞ്ചരോടെ കാട്ടാനയാക്രമണമുണ്ടായത്. കോട്ടൂർ സെഷൻ ഓഫീസില്‍ നിന്നും അരകിലോമീറ്റർ ദൂരത്തിലാണ് ഈ സ്ഥലം. ബൈക്ക് ഉപേക്ഷിച്ച്‌ റജി ഓടിയപ്പോള്‍ ആന പിന്തുടർന്നു. ബൈക്ക് ആന പൂർണ്ണമായും തകർത്തു. മൂന്ന് പിടിയാനകളും ഒരു കുട്ടി ആനയുമാണ് ഉണ്ടായിരുന്നതെന്നും ഈ കൂട്ടത്തിലുണ്ടായിരുന്ന ഒരാനയാണ് ആക്രമിച്ചതെന്നും റെജി പറയുന്നു. ആനകള്‍ […]

ലോക്സഭാ തിരഞ്ഞെടുപ്പ് 2024; പ്രഖ്യാപനം മാര്‍ച്ച് 13-ന് ഉണ്ടായേക്കുമെന്നു സൂചന 

  ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13-നോ അതിന് ശേഷമോ പ്രഖ്യാപിക്കുമെന്ന് സൂചന. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ നടത്തുന്ന സംസ്ഥാന പര്യടനം മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയാകും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവലോകനത്തിനായി ചെന്നൈയിലാണ് കമ്മീഷന്‍ അംഗങ്ങളുള്ളത്. തുടര്‍ന്ന് യുപിയും ജമ്മുകശ്മീരും സന്ദര്‍ശിക്കും. ആന്ധ്രപ്രദേശ്, അരുണാചല്‍പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പും പ്രഖ്യാപിക്കും. 2019ൽ ഏപ്രിൽ 11 മുതൽ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്

ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്

  പുലർച്ചെ ഓണക്കുറ്റിച്ചിറയില്‍ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെ മകം ചടങ്ങുകള്‍ക്ക് തുടക്കമായി. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മകം ദർശനത്തിനായി നട തുറക്കുക. ഉച്ചയ്‌ക്ക് ഒന്ന് മുതല്‍ മൂന്നുവരെ സ്പെഷ്യല്‍ നാദസ്വരം. രാത്രി 10.30 വരെ ഭക്തർക്ക് മകം തൊഴാൻ സമയം ക്രമീകരിച്ചിട്ടുണ്ട്. രാത്രി 11-ന് മങ്ങാട്ട് മനയിലേക്ക് പുറപ്പാട്ട് ഇറക്കി പൂജയ്‌ക്ക് ശേഷം തിരികെ ക്ഷേത്രത്തിലേക്ക്. തുടർന്ന് മകം വിളക്കിനെഴുന്നളളിപ്പ്. മകം ദർശിക്കാനെത്തുന്ന ഭക്തർക്ക് വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ ചോറ്റാനിക്കരയില്‍ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചോറ്റാനിക്കര സ്കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ബീമാ […]