ലോക്സഭാ തിരഞ്ഞെടുപ്പ് 2024; പ്രഖ്യാപനം മാര്‍ച്ച് 13-ന് ഉണ്ടായേക്കുമെന്നു സൂചന
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13-നോ അതിന് ശേഷമോ പ്രഖ്യാപിക്കുമെന്ന് സൂചന.
ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ നടത്തുന്ന സംസ്ഥാന പര്യടനം മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയാകും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവലോകനത്തിനായി ചെന്നൈയിലാണ് കമ്മീഷന്‍ അംഗങ്ങളുള്ളത്.
തുടര്‍ന്ന് യുപിയും ജമ്മുകശ്മീരും സന്ദര്‍ശിക്കും. ആന്ധ്രപ്രദേശ്, അരുണാചല്‍പ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പും പ്രഖ്യാപിക്കും. 2019ൽ ഏപ്രിൽ 11 മുതൽ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0