play-sharp-fill

വാഹനത്തിന്റെ ആദ്യഡെലിവറി വാഗ്ദാനം പാലിച്ചില്ല: ഡീലർക്ക് പിഴ ചുമത്തി ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ

കോട്ടയം: മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ 2020 മോഡൽ ഥാറിന്റെ ആദ്യഡെലിവറികളിലൊന്നു നൽകാമെന്നു വാഗ്ദാനം നൽകി ബുക്കിംഗ് സ്വീകരിച്ചശേഷം വാഹനം സമയത്തുനൽകാതിരുന്ന വാഹനഡീലർ ഉപയോക്താവിന് 50000 രൂപ നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. പാലാ തോട്ടുങ്കൽ സ്വദേശിയായ സാജു ജോസഫിന്റെ പരാതിയിലാണു ഡീലറായ ഇറാം മോട്ടോഴ്സിന് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ പിഴ ചുമത്തിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ ഥാർ സി.ആർ.ഡി.ഇ 2020 മോഡൽ വാഹനത്തിന്റെ പരസ്യം കണ്ട് കോട്ടയത്തെ ഡീലറെ സമീപിച്ചപ്പോൾ 2020 ഒക്ടോബർ രണ്ടിനേ […]

കോട്ടയം ജില്ലയില്‍ ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതുന്നത് 19, 214 വിദ്യാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നതു കഞ്ഞിക്കുഴി മൗണ്ട് കാർമല്‍ ഹൈസ്കൂളില്‍; കുറവ് ഇടക്കോലി, കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്കൂളുകളിൽ; ജില്ലയിലുള്ളത് 256 പരീക്ഷാ കേന്ദ്രങ്ങൾ

കോട്ടയം: ജില്ലയില്‍ ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതുന്നത് 19, 214 വിദ്യാർഥികള്‍. ഇതില്‍ 9,520 ആണ്‍കുട്ടികളും 9,696 പെണ്‍കുട്ടികളുമാണുള്ളത്. എസ്‌/സി വിഭാഗത്തില്‍ 2,006 പേരും എസ്/ടി വിഭാഗത്തില്‍ 249 പേരുമുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നതു കഞ്ഞിക്കുഴി മൗണ്ട് കാർമല്‍ ഹൈസ്കൂളില്‍ നിന്നാണ് – 346 വിദ്യാർഥിനികള്‍. ഇടക്കോലി, കാഞ്ഞിരപ്പള്ളി എന്നീ സർക്കാർ ഹൈസ്കൂളുകളിലാണ് ഏറ്റവും കുറവു കുട്ടികള്‍. ഇവിടെ രണ്ടിടത്തും 3 കുട്ടികള്‍ മാത്രമാണ് പരീക്ഷ എഴുതുന്നത്. ജില്ലയില്‍ 256 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. എസ്ബിഐയുടെ 18 ലോക്കറുകളിലും 16 ട്രഷറികളിലുമാണ് […]

കോട്ടയം നാഗമ്പടത്ത് മത്സ്യഫെഡിൽ താൽക്കാലിക നിയമനം

  കോട്ടയം: മത്സ്യഫെഡ് നാഗമ്പടത്ത് ആരംഭിക്കുന്ന സീഫുഡ് റെസ്റ്റോറന്റിലേക്ക് താൽക്കാലികമായി കുക്ക്, അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട്. കുക്ക് തസ്തികയിൽ ഫുഡ് പ്രൊഡക്ഷനിൽ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് പ്ലസ്ടുവും മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. താൽപര്യമുള്ളവർ മാർച്ച് 12ന് വൈകിട്ട് അഞ്ചുമണിക്കുമുൻപായി വിശദമായ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ മാനേജർ, മത്സ്യഫെഡ്, കോട്ടയം ജില്ലാ […]

തിരുവഞ്ചൂർ സർക്കാർ വൃദ്ധ സദനത്തിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നിയമനം

  കോട്ടയം: തിരുവഞ്ചൂർ സർക്കാർ വൃദ്ധ സദനത്തിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരെ നിയമിക്കുന്നതിന് വാക് ഇൻ- ഇന്റർവ്യൂ നടത്തുന്നു. പ്ലസ്ടു വിത്ത് എ.എൻ.എം/ ജെ.പി.എച്ച്.എൻ ആണ് യോഗ്യത. ക്ഷേമസ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. പ്രായപരിധി 50 വയസ്സിൽ താഴെ. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 29ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അസൽരേഖകൾ സഹിതം തിരുവഞ്ചൂർ ഗവണ്മെന്റ് വൃദ്ധ സദനത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണ്.

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ വികാരിയെ വാഹനമിടിപ്പിച്ച സംഭവം; 27 പേർ അറസ്റ്റിൽ; കൊലപാതക ശ്രമത്തിന് കേസെടുത്തു

ഈരാറ്റുപേട്ട: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയെ വാഹനമിടിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 27 പേരേ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ എന്നിവിടങ്ങളിൽ മെഡിക്കൽ ഓഫീസർ ഒഴിവ്

  കോട്ടയം: സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസറുടെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ് ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് അഞ്ചിനു മുൻപായി ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എകസ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് . വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ: 0484 2312944

പെൺകുട്ടിയെ ബലമായി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയി; കടുത്തുരുത്തി സ്വദേശി അറസ്റ്റിൽ

കടുത്തുരുത്തി: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനിയിൽ കൊടുംന്തല വീട്ടിൽ അഖിൽ കെ.അജി (23) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും, സുഹൃത്തും ചേർന്ന് പത്താം തീയതി കടുത്തുരുത്തി സ്വദേശിനിയായ പെൺകുട്ടിയെ വഴിയില്‍വച്ച് ബലമായി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ ധനപാലൻ, എസ്.ഐ മാരായ […]

പെരുന്ന പാറാട്ട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 15,000 രൂപയോളം മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയി പോലീസിന്റെ പിടിയിൽ

കോട്ടയം: കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയി പോലീസിന്റെ പിടിയിൽ. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിലെ പ്രതിയായ കോട്ടയം പൂവരണി പച്ചാത്തോട് ഭാഗത്ത് കൊല്ലക്കാട് വീട്ടിൽ ( ആലപ്പുഴ തുമ്പോളി ഭാഗത്ത് വാടകയ്ക്ക് താമസം ) ജോയി ജോസഫ് (പൂവരണി ജോയി57) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇരുപതാം തീയതി പുലർച്ചെ പെരുന്ന പാറാട്ട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി ഇരുമ്പ്കമ്പി കൊണ്ട് കുത്തിത്തുറന്ന് 15,000 രൂപയോളം മോഷണം ചെയ്ത് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് […]

ആരോഗ്യ പരിപാലന രംഗത്ത് കേരളം ലോകത്തിനു മാതൃക; സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ

    കോട്ടയം: ആരോഗ്യ പരിപാലന രംഗത്ത് കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. മണർകാട് ഗ്രാമ പഞ്ചായത്തിലെ അരീപ്പറമ്പ് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിതി ആയോഗിന്റെ കണക്കുകൾ പ്രകാരം ആരോഗ്യ സുരക്ഷയിൽ രാജ്യത്ത് ഒന്നാമത് നിൽക്കുന്ന സംസ്ഥാനം കേരളമാണ്. പുതുതായി ആരംഭിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരോഗ്യ രംഗത്തെ പശ്ചാത്തല വികസനങ്ങൾക്ക് മുതൽക്കൂട്ടാവുമെന്നും മന്ത്രി പറഞ്ഞു. മണർകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു ചടങ്ങിൽ അധ്യക്ഷനായിരുന്നു. മണർകാട് ഗ്രാമ […]

ഏറ്റുമാനൂരിലെ വക്കീൽ ഗുമസ്തൻ കുമരകത്ത് താേട്ടിൽ ചാടി ആത്മഹത്യ ചെയ്തു; മരിച്ചത് മീനടം സ്വദേശി

കുമരകം: ജെട്ടി താേട്ടിൽ ചാടി വക്കീൽ ഗുമസ്തൻ ആത്മഹത്യ ചെയ്തു. മീനടം മണ്ണൂർ വീട്ടിൽ ബാബുക്കുട്ടൻ ( 52) ആണ് കുമരകം ബാേട്ടുജെട്ടിക്കും വേമ്പനാട്ടു കായലിനും മധ്യേ സെൻ്റ് പീറ്റേഴ്സ് എൽ പി. സ്ക്ളിനു സമീപത്തെ വഴിയിൽ നിന്നും ജെട്ടി താേട്ടിലേക്ക് ചാടി മരിച്ചത്. ഇയാൾ ചാടുന്നത് ഒരു ഓട്ടോഡ്രെെവറും ഒരു സമീപവാസിയും ദൂരെ നിന്ന് ഇന്നലെ പകൽ 11.45 ന് കണ്ടിരുന്നു. ഇവർ വിവരം കുമരകം പാേലീസിൽ അറിയിക്കുകയും ഫയർ ഫാേഴ്സിനെ വിളിക്കുകയും ആയിരുന്നു. കുമരകം പോലീസ് നടത്തിയ അന്വേക്ഷണത്തിൽ കോടതിയലെ കേസ് […]