ഏറ്റുമാനൂരിലെ വക്കീൽ ഗുമസ്തൻ കുമരകത്ത് താേട്ടിൽ ചാടി ആത്മഹത്യ ചെയ്തു; മരിച്ചത് മീനടം സ്വദേശി
കുമരകം: ജെട്ടി താേട്ടിൽ ചാടി വക്കീൽ ഗുമസ്തൻ ആത്മഹത്യ ചെയ്തു.
മീനടം മണ്ണൂർ വീട്ടിൽ ബാബുക്കുട്ടൻ ( 52) ആണ് കുമരകം ബാേട്ടുജെട്ടിക്കും വേമ്പനാട്ടു കായലിനും മധ്യേ സെൻ്റ് പീറ്റേഴ്സ് എൽ പി. സ്ക്ളിനു സമീപത്തെ വഴിയിൽ നിന്നും ജെട്ടി താേട്ടിലേക്ക് ചാടി മരിച്ചത്.
ഇയാൾ ചാടുന്നത് ഒരു ഓട്ടോഡ്രെെവറും ഒരു സമീപവാസിയും ദൂരെ നിന്ന് ഇന്നലെ പകൽ 11.45 ന് കണ്ടിരുന്നു. ഇവർ വിവരം കുമരകം പാേലീസിൽ അറിയിക്കുകയും ഫയർ ഫാേഴ്സിനെ വിളിക്കുകയും ആയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം പോലീസ് നടത്തിയ അന്വേക്ഷണത്തിൽ കോടതിയലെ കേസ് ഫയലുകൾ കണ്ടെടുത്തു. ഇതിൽ നിന്നും ഇയാൾ വക്കീൽ ഗുമസ്തനാണെന്ന് കണ്ടെത്താനായി .
ഒരു വക്കീലിൻ്റെ ഫോൺ നമ്പരും ലഭിച്ചു. ഫയർ ഫാേഴ്സ് എത്തി താേട്ടിൽ നിന്നും മുതദേഹം കണ്ടെടുത്തു. നാഗമ്പടo ഔട്ട്ലറ്റിൽ നിന്നും മദ്യം വാങ്ങിയ ബില്ലും കണ്ടെത്തി. ഇയാൾ ഏറ്റുമാനൂർ കോടതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വക്കീൽ ഗുമസ്തനാണ്