ഓപ്പറേഷന്‍ ഫോസ്‌കോസ് !!! ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍ നടത്തി; ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 929 സ്ഥാപനങ്ങൾക്കുമേൽ നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍ നടത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 929 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ സ്വീകരിച്ചു. പരിശോധനയില്‍ 458 സ്ഥാപനങ്ങള്‍ ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടതിനാല്‍ അവര്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നല്‍കി. കൂടാതെ ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് 756 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 112 […]

ഹോട്ടൽ മുറിയിൽ ഒളിക്യാമറ വെച്ച് നവദമ്പതികളുടെ ദൃശ്യം പകർത്തി ; ബ്ലാക്ക് മെയിലിംഗിന് ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

സ്വന്തം ലേഖകൻ മലപ്പുറം: ഹോട്ടൽ മുറിയിൽ ഒളിക്യാമറ വെച്ച് നവദമ്പതികളുടെ ദൃശ്യം പകർത്തി ബ്ലാക്ക് മെയിലിംഗിന് ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. മലപ്പുറം തിരൂരിലാണ് സംഭവം. ചേലേമ്പ്ര സ്വദേശി അബ്ദുൽ മുനീർ (35) എന്നയാളെയാണ് തിരൂർ പൊലീസ് പിടികൂടിയത്. ഇയാളുടെ ലാപ്ടോപ്പും ഒളിക്യാമറയും പൊലീസ് കണ്ടെടുത്തു. കോഴിക്കോട്ടെ ഹോട്ടൽ മുറിയിൽ താമസിച്ച ദമ്പതികളെയാണ് അബ്ദുൾ മുനീർ ഭീഷണിപ്പെടുത്തിയത്. തിരൂർ സ്വദേശികളായ ദമ്പതികൾ ഏതാനും മാസം മുമ്പ് ഹോട്ടലിൽ മുറിയെടുത്തിരുന്നു. അന്ന് ഒളിക്യാമറ വെച്ച് ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും പുറത്ത് വിടാതിരിക്കണമെങ്കിൽ പണം വേണമെന്നും […]

ലോഡ് ഇറക്കാൻ അമിതകൂലി ചോദിച്ച തൊഴിലാളികളുമായി വാക്ക്തർക്കം; സ്വന്തം സ്ഥാപനത്തിലെത്തിയ ലോഡ് സ്വയം ഇറക്കി തൊഴിലുടമ.

സ്വന്തം ലേഖകൻ കോട്ടയം: ലോഡ് ഇറക്കാനുളള കൂലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ സ്വന്തം സ്ഥാപനത്തിലെത്തിയ ലോഡ് സ്വയം ഇറക്കി തൊഴിലുടമ. കോട്ടയം മണര്‍കാടിനടുത്ത് നാലു മണിക്കാറ്റില്‍ ഹോളോബ്രിക്സ് കമ്പനിയുടെ ഉടമയാണ് സ്വന്തം ഗോഡൗണിലെത്തിച്ച ലോഡ് സ്വയം ഇറക്കിയത്. എന്നാല്‍ പൊലീസ് സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ധാരണ കമ്പനി ഉടമ ലംഘിച്ചെന്നാണ് നാട്ടുകാരായ തൊഴിലാളികളുടെ ആരോപണം. നാലുമണിക്കാറ്റിലെ ആദിത്യ എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്‍റെ ഉടമയായ വിജേഷാണ് സ്വന്തം തൊഴിലാളികള്‍ക്കൊപ്പം നിന്ന് ലോഡ് ഇറക്കുന്നത്. തിരുനെല്‍വേലിയിലെ ഫാക്ടറിയില്‍ നിന്നാണ് വിജേഷ് വില്‍പനയ്ക്കായി ഹോളോ ബ്രിക്സ് നാലു മണിക്കാറ്റിലെ തന്‍റെ ഗോഡൗണില്‍ […]

അഞ്ചു മിനിറ്റ് കൊണ്ട് തയ്യാറാക്കി നൽകണം; അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ മർദിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ഹോട്ടൽ ജീവനക്കാരും യുവാക്കളും തമ്മിൽ സംഘർഷം. അഞ്ചു മിനിറ്റ് കൊണ്ട് അൽഫാം നൽകണമെന്ന് ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ മർദിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിക്ക് കോഴിക്കോട് തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ്സ് ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു. കോടഞ്ചേരി സ്വദേശികളായ യുവാക്കൾ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു എന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിൽ പരാതിനൽകി. യുവാക്കളുടെ മർദ്ദനത്തിൽ മൂന്നു ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട് […]

കോട്ടയം ജില്ലയിൽ നാളെ (2/08/2023) തീക്കോയ്‌, ചങ്ങനാശ്ശേരി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ(2/08/2023) തീക്കോയ്‌, ചങ്ങനാശ്ശേരി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.തീക്കോയ്‌ സെക്ഷൻ പരിധിയിൽ ഗ്ലോബൽ, തേവരുപാറസോമില്ല്, തേവരുപാറടൗൺ, തേവരുപാറകൃഷർ, തേവരുപാറടവർ, വളവനാർകുഴി, ബഗ്ലാവ് പ്ലാസ്റ്റിക്, ആന്റെക്,വെള്ളാനി എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 8-30 മുതൽ 5 മണി വരെഭാഗികമായി സപ്ലെ മുടങ്ങുന്നതാണ്. 2.ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയഗിരി ,സുരേഷ് നഴ്സിങ്ങ് ഹോം, ടൗൺ ഗേറ്റ്, സ്ക്കൈ ലൈറ്റ് പ്ലാസ, മുനിസിപ്പാലിറ്റി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8 മണി […]

പറമ്പിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനെ ചൊല്ലി തർക്കം; വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ചു; കോട്ടയം കറുകച്ചാലിൽ അച്ഛനും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക കറുകച്ചാൽ: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനുമടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ മുണ്ടത്താനം കുര്യൻപ്ലാക്കൽ കോളനി ഭാഗത്ത് ശ്രീദേവി ഭവനം വീട്ടിൽ ശ്രീനാഥ് (23), ഇയാളുടെ അച്ഛനായ ഗോപി.എൻ (52), കങ്ങഴ മുണ്ടത്താനം കുര്യൻ ബ്ലാക്ക് കോളനി ഭാഗത്ത് കുര്യൻ പ്ലാക്കൽ വീട്ടിൽ രമേശൻ ചെട്ടിയാർ (51) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ അയൽവാസിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അതിക്രമിച്ച് കയറിയ ഇവർ കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും, കമ്പുകൊണ്ട് […]

വൈക്കത്ത് വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; നാല് പേർ അറസ്റ്റിൽ; പിടിയിലായത് വെച്ചൂർ, തലയാഴം സ്വദേശികൾ

സ്വന്തം ലേഖിക വൈക്കം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ വേരുവള്ളി ഭാഗത്ത് കളരിക്കൽതറ വീട്ടിൽ മനു കെ.എം (അമ്പിളി 20), തലയാഴം പുത്തൻപാലം ഭാഗത്ത് കൊട്ടാരത്തിൽ വീട്ടിൽ വിമൽ കെ.എസ് (കുഞ്ഞൻ 20), ഇയാളുടെ സഹോദരനായ വിഷ്ണു കെ.എസ് (കൊട്ടാരം24), വെച്ചൂർ പുത്തൻ പാലം ഈസ്റ്റ് ഭാഗത്ത് ഹരിജൻ കോളനിയിൽ വൈഷ്ണവ് (ചാത്തൻ 23) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി 7: 30 മണിയോടെ വെച്ചൂർ പുത്തൻ […]

വീട്ടിൽ അതിക്രമിച്ചു കയറി അയൽവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശി

സ്വന്തം ലേഖിക ഏറ്റുമാനൂർ: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ ആനമല ഭാഗത്ത് നിരപ്പേൽ വീട്ടിൽ ദേവൻ സി. ചെല്ലപ്പൻ (ക്രിസ്റ്റഫർ56) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അയൽവാസിയായ 67 കാരനായ ഗൃഹനാഥനെ വീട് മുറ്റത്ത് അതിക്രമിച്ചു കയറി പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.ഇയാൾ മുൻപ് ദേവൻ അസഭ്യം വിളിച്ചതിന് പരാതി നൽകിയിരുന്നു. ഇതിൽ ഉള്ള വിരോധം മൂലമാണ് ദേവൻ വീട് മുറ്റത്ത് അതിക്രമിച്ചു കയറി 67 കാരനെ ആക്രമിച്ചു […]

ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് പണം തട്ടി; തിരുവനന്തപുരം സ്വദേശി വൈക്കം പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക വൈക്കം: ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടപ്പനക്കുന്ന് ഗ്രേസ് വില്ലാ വീട്ടിൽ ഷെറിൻ എസ് തോമസ് (28) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ആന്ധ്ര ബാങ്ക് യൂണിയൻ ബാങ്കുമായി ലയിച്ചതിനു ശേഷം ഈ ബാങ്കില്‍ അക്കൗണ്ട് ഉള്ള ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ സമീപിച്ച് ആന്ധ്ര ബാങ്കിൽ ഉണ്ടായിരുന്നപ്പോൾ എടുത്ത ആരോഗ്യ ഇൻഷുറൻസ് പോളിസി പുതിയ ബാങ്കിലേക്ക് പോർട്ട് ചെയ്തു നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. 5 ലക്ഷം […]

പതിനഞ്ചുകാരിയെ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വിറ്റ കേസ്; ദമ്പതികള്‍ക്കെതിരെ എസ്‍സി-എസ്ടി വകുപ്പും ചുമത്തി; ദൃശ്യങ്ങള്‍ പണം കൊടുത്ത് വാങ്ങിയവരെ കണ്ടെത്താൻ ശ്രമം

സ്വന്തം ലേഖിക കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ 15 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാം വഴി വിറ്റ കേസില്‍ പ്രതികള്‍ക്കെതിരെ എസ് സി / എസ്ടി വകുപ്പ് കൂടി ചുമത്തി. പ്രതികളായ വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവര്‍ക്കെതിരെയാണ് നടപടി. വില്ലേജ് ഓഫീസില്‍ നിന്ന് പെണ്‍കുട്ടിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടിയ പശ്ചാത്തലത്തിലാണ് പുതിയ വകുപ്പ് കൂടി ചുമത്തിയത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് ദൃശ്യങ്ങള്‍ പണം കൊടുത്ത് വാങ്ങിയവരെ കണ്ടെത്താനാണ് ശ്രമം. പുനലൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കുളത്തൂപ്പുഴയില്‍ 15 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി […]