അഞ്ചു മിനിറ്റ് കൊണ്ട് തയ്യാറാക്കി  നൽകണം; അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ മർദിച്ചു

അഞ്ചു മിനിറ്റ് കൊണ്ട് തയ്യാറാക്കി നൽകണം; അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ മർദിച്ചു

സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് ഹോട്ടൽ ജീവനക്കാരും യുവാക്കളും തമ്മിൽ സംഘർഷം. അഞ്ചു മിനിറ്റ് കൊണ്ട് അൽഫാം നൽകണമെന്ന് ആവശ്യപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ മർദിക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിക്ക് കോഴിക്കോട് തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ്സ് ഹോട്ടലിലാണ് സംഭവം.

സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു. കോടഞ്ചേരി സ്വദേശികളായ യുവാക്കൾ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു എന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിൽ പരാതിനൽകി.

യുവാക്കളുടെ മർദ്ദനത്തിൽ മൂന്നു ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട് . 7 പേർക്കെതിരെയാണ് ഹോട്ടൽ മാനേജ്മെന്റ് പരാതി ഉന്നയിച്ചത്. മർദ്ദനത്തിന്റെ CCTV ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇരുവിഭാഗവും നൽകിയ പരാതികളിൽ രണ്ടുകൂട്ടർക്കുമെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group