ഫോണ്‍ ചാര്‍ജ് ചെയ്തു കൊണ്ട് കിടന്നുറങ്ങുന്ന ശീലമുണ്ടോ നിങ്ങൾക്ക്? എന്നാൽ പാടില്ലെന്ന മുന്നറിയിപ്പുമായി പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍…

ഫോണ്‍ ചാര്‍ജ് ചെയ്തു കൊണ്ട് കിടന്നുറങ്ങുന്ന ശീലമുണ്ടോ നിങ്ങൾക്ക്? എന്നാൽ പാടില്ലെന്ന മുന്നറിയിപ്പുമായി പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍…

സ്വന്തം ലേഖകൻ

ദില്ലി: ഫോണ്‍ ചാര്‍ജ് ചെയ്തു കൊണ്ട് കിടന്നുറങ്ങുന്ന ശീലമുണ്ടോ നിങ്ങൾക്ക്? എന്നാൽ പാടില്ലെന്ന മുന്നറിയിപ്പുമായി പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍.തങ്ങളുടെ ഉപയോക്താക്കള്‍ക്കാണ് കമ്ബനി മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ശരിയായ ഫോണ്‍ ചാര്‍ജിംഗിന്റെ പ്രാധാന്യം കമ്ബനി ഊന്നിപ്പറയുകയും ചാര്‍ജിംഗ് കേബിളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉപകരണത്തിനൊപ്പം ഉറങ്ങുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. തീപിടുത്തം, വൈദ്യുതാഘാതം, പരിക്കുകള്‍ അല്ലെങ്കില്‍ ഫോണിനും വസ്തുവകകള്‍ക്കും കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതകള്‍ എന്നിവ അപകടസാധ്യതകളില്‍ ഉള്‍പ്പെടുന്നു.

ഫോണ്‍ അമിതമായി ചൂടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ ബ്ലാങ്കറ്റിനോ തലയിണയ്ക്കോ അടിയില്‍ വെച്ച്‌ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് സംബന്ധിച്ചും ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐ ഫോണുകള്‍, പവര്‍ അഡാപ്റ്ററുകള്‍, വയര്‍ലെസ് ചാര്‍ജറുകള്‍ എന്നിവ എപ്പോഴും നന്നായി വായു സഞ്ചാരമുള്ള ഇടങ്ങളില്‍ വെച്ച്‌ ഉപയോഗിക്കുകയോ ചാര്‍ജ് ചെയ്യുകയോ ചെയ്യണമെന്നും കമ്ബനി പറയുന്നു.ആപ്പിളിന്റെ ഔദ്യോഗിക ഉല്‍പ്പന്നങ്ങള്‍ അല്ലാതെ വില കുറഞ്ഞവ വാങ്ങുമ്ബോഴത്തെ പ്രശ്നങ്ങളും കമ്ബനി ചൂണ്ടിക്കാണിച്ചു.ഈര്‍പ്പത്തിന്റെ സാന്നിധ്യത്തില്‍ ചാര്‍ജു ചെയ്യുന്നത് തീപിടുത്തങ്ങള്‍ക്കും വൈദ്യുത ആഘാതം,പരിക്കുകള്‍ എന്നിവ ഐഫോണിനും മറ്റ് വസ്തുവകകള്‍ക്കും കേടുപാടുകള്‍ വരുത്താമെന്നും കമ്ബനി പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ ആപ്പിളിന്റെ പുതിയ മോഡല്‍ അടുത്ത മാസം എത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാവുകയാണ്.
ആപ്പിളിന്റെ ഐഫോണ്‍ 15 നിര്‍മാണം തമിഴ്നാട്ടില്‍ ആരംഭിച്ചതായി കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.ശ്രീപെരുമ്ബത്തൂരിലെ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് നിര്‍മാണം തുടങ്ങിയത്.ചൈനയില്‍ നിന്നുള്ള ഐഫോണ്‍ നിര്‍മാണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഇന്ത്യയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാൻ തീരുമാനമുണ്ടായത്.പുതിയ ഐഫോണുകളുടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഐഫോണ്‍ നിര്‍മാണം വലിയ തോതില്‍ ചൈനയില്‍ നടന്നിരുന്ന സമയത്ത് ഉത്പന്നങ്ങള്‍ ഇന്ത്യൻ വിപണിയിലെത്താൻ ആറ് മുതല്‍ ഒൻപത് മാസം വരെ എടുത്തിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഇതില്‍ മാറ്റം വന്നിട്ടുണ്ട്. മാര്‍ച്ച്‌ അവസാനത്തിലെ കണക്കുകള്‍ പ്രകാരം ആകെ ഐഫോണ്‍ ഉത്പാദനത്തിന്റെ ഏഴ് ശതമാനം ഇപ്പോള്‍ ഇന്ത്യയിലാണ്.ഇറക്കുമതി ചെയ്യുന്ന നിര്‍മാണ ഘടകങ്ങളുടെ ലഭ്യതയും ഫോക്സ്കോണ്‍ ഫാക്ടറിയിലെ ഉത്പാദന വേഗതയും അനുസരിച്ചേ ഇന്ത്യയിലെ ഐഫോണ്‍ 15 നിര്‍മാണം ഏത് നിലയിലെത്തുമെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാകൂ.