play-sharp-fill
വൈക്കത്ത് പടുത വാങ്ങാൻ എന്ന വ്യാജേനെ സ്റ്റേഷനറി കടയിലെത്തി പണം മോഷ്ടിച്ചു; ആലപ്പുഴ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

വൈക്കത്ത് പടുത വാങ്ങാൻ എന്ന വ്യാജേനെ സ്റ്റേഷനറി കടയിലെത്തി പണം മോഷ്ടിച്ചു; ആലപ്പുഴ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക

വൈക്കം: സ്റ്റേഷനറി കടയിൽ നിന്നും പണം മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ പള്ളിപ്പാട്, നടുവട്ടം ഭാഗത്ത് ജീവൻ വില്ലാ വീട്ടിൽ ജിൻസ് തോമസ് (18), ആലപ്പുഴ ചെട്ടികുളങ്ങര ഭാഗത്ത് ഡെന്നി ഭവനം വീട്ടിൽ ഡെന്നി ഡാനിയേൽ (25) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം രണ്ടാം തീയതി ഉച്ചയോടുകൂടി വെച്ചൂർ അച്ചിനകം ഭാഗത്ത് പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയിൽ പടുത വാങ്ങാൻ എന്ന വ്യാജേനെ ജിൻസ് തോമസ് എത്തുകയും, കടയുടമ ബാഗിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷ്ടിച്ചു കൊണ്ടുപോവുകയുമായിരുന്നു. ഇയാൾ കടയിലെത്തി പടുത ആവശ്യപ്പെടുകയും ഉടമസ്ഥൻ പടുതാ മുറിക്കുവാനായി കടയുടെ പുറത്തിറങ്ങിയ സമയത്താണ് ഇയാള്‍ അകത്തുകയറി ബാഗിൽ സൂക്ഷിച്ചിരുന്ന പണവുമായി കടന്നുകളഞ്ഞത്.

പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി ഇയാളെ ആലപ്പുഴയിൽ നിന്നും പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജിൻസ് തോമസ് താൻ മോഷ്ടിച്ച കാര്യം സുഹൃത്തായ ഡെന്നി ഡാനിയേലിനോട് പറയുകയും, മോഷ്ടിച്ച പണം തന്നെ ഏൽപ്പിക്കാൻ ഡെന്നി ഡാനിയേൽ പറഞ്ഞതിനെ തുടർന്ന് പണം ഇയാളെ ഏൽപ്പിച്ചതായി പോലീസിനോട് പറഞ്ഞു. തുടർന്ന് ഡെന്നി ഡാനിയേലിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വൈക്കം സ്റ്റേഷൻ എസ്.ഐ വിജയപ്രസാദ്, ജോർജ് മാത്യു എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.