വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ മൂന്ന് പേർ മുങ്ങി മരിച്ചു; മരിച്ചവർക്ക് കോട്ടയം മെഡിക്കൽ കോളജിലെത്തി ആദരാഞ്ജലി അർപ്പിച്ച്  മന്ത്രി വി എൻ വാസവൻ

വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ മൂന്ന് പേർ മുങ്ങി മരിച്ചു; മരിച്ചവർക്ക് കോട്ടയം മെഡിക്കൽ കോളജിലെത്തി ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വി എൻ വാസവൻ

സ്വന്തം ലേഖിക

വൈക്കം: വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറിൽ മുങ്ങിമരിച്ചവർക്ക് കോട്ടയം മെഡിക്കൽ കോളജിലെത്തി സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ആദരാഞ്ജലി അർപ്പിച്ചു.

ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. മൂന്നു പേരുടെയും മൃതദേഹം തിരച്ചിലില്‍ കണ്ടെത്തി.
അരയൻകാവ് മുണ്ടക്കല്‍ മത്തായിയുടെ മകൻ ജോണ്‍സണ്‍ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടില്‍ അലോഷി (16), സഹോദരന്റെ മകള്‍ അരയൻകാവ് മുണ്ടയ്ക്കല്‍ ജിസ്‌മോള്‍ (15) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ജോണ്‍സന്റെ സഹോദരൻ ജോബി മത്തായി, ഭാര്യ സൗമ്യ, ജോണ്‍സന്റെ സഹോദരിമാരായ മിനി, സുനി എന്നിവര്‍ രക്ഷപെട്ടു.

ഇതില്‍ ജോബിയുടെ മകളാണ് മരിച്ച ജിസ്‌മോള്‍. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി.

ഏഴു പേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയതെന്നാണ് വിവരം. മൂന്നു പേരെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ നാട്ടുകാരെ വിവരം അറിയിച്ചു.

തുടര്‍ന്ന് അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
വെള്ളൂരില്‍ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.