
തിരുവനന്തപുരം: വൈകിയാണെങ്കിലും യുഡിഎഫിന് ബോധോദയം ഉണ്ടായെന്ന് മുൻ സഹകരണ മന്ത്രി വി എൻ വാസവൻ. ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കാര്യത്തില്‍ യൂ ടേണ്‍ അടിച്ച യുഡിഎഫിന്റെ തീരുമാനം സ്വാഗതം ചെയ്തുകൊണ്ടായിരുന്നു വാസവന്റെ പ്രതികരണം.
സഹകരണ മേഖലയ്ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകോത്തര നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഊരാളുങ്കല്‍ കാഴ്ചവെക്കുന്നതെന്ന് തങ്ങള്‍ മുൻപ് പറഞ്ഞപ്പോള്‍,
അന്ന് യുഡിഎഫ് അതിനെ പരിഹാസത്തോടെയാണ് കണ്ടിരുന്നതെന്നും വാസവൻ ഓർമ്മിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഊരാളുങ്കലിന് മികച്ച നിർമാണ നിലവാരമുണ്ടെന്നാണ് ഇപ്പോള്‍ യുഡിഎഫ് പറയുന്നത്. അവർക്ക് അങ്ങനെ മാറ്റിപ്പറയേണ്ടി വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.







