ശാരീരിക അവശതയ്ക്ക് പുറമെ പ്രമേഹവും കടുത്തു; റോഡ് മുറിച്ചു കടക്കുന്നതിനിടെ കാല്‍വഴുതി മുഖമടിച്ചു വീണ് പരിക്ക്; ദുരിതംപേറി വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ വടക്കേനടയിലെ കടത്തിണ്ണയില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട തൊണ്ണൂറുകാരി….! ജീവിതം കടുത്ത പ്രതിസന്ധിയിൽ

സ്വന്തം ലേഖിക വൈക്കം: മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട തൊണ്ണൂറുകാരി തെരുവോരത്തു ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നു. വൈക്കം തെക്കേനട ഏഴുപറത്തറയില്‍ ഭാര്‍ഗവിയാണ് മഴയും മഞ്ഞും കനത്തചൂടും സഹിച്ച്‌ കഴിഞ്ഞ എട്ടു വര്‍ഷമായി വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ വടക്കേനടയിലെ കടത്തിണ്ണയില്‍ കഴിയുന്നത്. ശാരീരികമായി അവശയായ ഭാര്‍ഗവിക്കു പ്രമേഹവും കടുത്തു. ഇന്നലെ ഉച്ചയ്ക്ക് റോഡ് മുറിച്ചുകടന്ന് കടത്തിണ്ണയിലേക്കു കയറിയപ്പോള്‍ കാല്‍വഴുതി മുഖമടിച്ചു വീണ് വയോധികയ്ക്കു മുറിവേറ്റു. ഭാര്‍ഗവിയുടെ ഭര്‍ത്താവ് രാജന്‍ 20വര്‍ഷങ്ങള്‍ക്കു മുൻപ് മരിച്ചു. ഭാര്‍ഗവിക്ക് ബേബി, പ്രകാശന്‍, അശോകന്‍ , പ്രസന്നന്‍ എന്നീ നാലു മക്കളാണുള്ളതില്‍. ഇതില്‍ ബേബിയും […]

കെപിസിസിയുടെ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്ത് സിപിഐ എംഎല്‍എ; പിന്നാലെ വിവാദം; നിലപാട് മയപ്പെടുത്തി പാർട്ടി ജില്ലാ നേതൃത്വം

സ്വന്തം ലേഖകൻ കോട്ടയം : വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്കായി കെപിസിസി നേതൃത്വം വിളിച്ചു ചേര്‍ത്ത സംഘാടക സമിതി യോഗത്തില്‍ സിപിഐ എംഎല്‍എ പങ്കെടുത്തിതിൽ വിവാദം. വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് എഐസിസി പ്രസിഡന്‍റിനെയടക്കം പങ്കെടുപ്പിച്ചുളള വിപുലമായ പരിപാടികളാണ് കെപിസിസി ആസൂത്രണം ചെയ്യുന്നത്. പരിപാടിയുടെ സംഘാടക സമിതി ഓഫിസിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് സിപിഐക്കാരിയായ എംഎല്‍എ സി കെ ആശയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പമാണ് ആശ പരിപാടിയില്‍ പങ്കെടുത്തത്. കെപിസിസിയാണ് സംഘാടകരെങ്കിലും […]

വേലി തന്നെ വിളവ് തിന്നും…! പിറവം പുതുശ്ശേരിയിൽ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണങ്ങള്‍ മോഷ്ടിച്ച കേസ് ; പൂജാരി പിടിയിൽ..! പിടിയിലായത് വൈക്കം കുലശേഖരമംഗലം സ്വദേശി; മോഷ്ടിച്ച സ്വര്‍ണമാല കുലശേഖരമംഗലം സഹകരണ ബാങ്കില്‍ പണയം വെച്ചതായി പൊലീസ് കണ്ടെത്തി

സ്വന്തം ലേഖകൻ പിറവം : ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണങ്ങള്‍ മോഷ്ടിച്ച കേസിൽ പൂജാരി പിടിയിൽ.വൈക്കം, കുലശേഖരമംഗലം ചുണ്ടങ്ങാക്കരിയില്‍ ശരത് കുമാറാണ് (27) പിടിയിലായത്. പിറവം പുതുശ്ശേരി തൃക്ക ബാല നരസിംഹസ്വാമി ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണങ്ങളാണ് മോഷണം പോയത്. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ഒരു പവന്റെ മാലയും ലോക്കറ്റും, ഇരുപത് ഗ്രാം വരുന്ന വെള്ളി മാലയുമാണ് മോഷ്ടിച്ചത്. ഇക്കഴിഞ്ഞ പത്തിന് പുലര്‍ച്ചേ നട തുറക്കാനെത്തിയ കഴകക്കാരനാണ് ശ്രീകോവില്‍ നട തുറന്നുകിടക്കുന്നത് ആദ്യം കണ്ടത്. പിന്നീട് ഇതേ പൂജാരിയെത്തി നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലകള്‍ നഷ്ടമായ വിവരം […]

യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചു; കോട്ടയം സ്വദേശിനിയായ സംവിധായിക അറസ്റ്റില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍. യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്ന പരാതിയിലാണ് നടപടി. അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ലക്ഷ്മി ദീപ്തയെ കോടതിയില്‍ ഹാജരാക്കിയേക്കും. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കരാറില്‍ ഒപ്പിട്ട ശേഷം ബലം പ്രയോഗിച്ച്‌ യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ ചിത്രീകരിച്ച കേസില്‍ ഇവരുടേയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി നേരത്തേ തള്ളിയിരുന്നു. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ജാമ്യഹര്‍ജി തള്ളിയത്. കോട്ടയം വൈക്കം എന്‍.ഇ വാര്‍ഡ് സ്വദേശിനിയും മുട്ടട ഗാന്ധിസ്മാരക […]

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റൻഡർ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ സ്വർണമാല കവർന്നു; വൈക്കം സ്വദേശി പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റൻഡർ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ടോൾ ജംഗ്ഷൻ ഭാഗത്ത് കുറ്റിക്കാട്ടിൽ വീട്ടിൽ കെ.എസ് രാജൻ മകൻ അനൂപ് കെ.ആർ (38) നെയാണ് ഗാന്ധിധാർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ വര്‍ഷം കോതനെല്ലൂർ സ്വദേശിയായ വീട്ടമ്മയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റൻഡർ ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച ശേഷം, ആശുപത്രിയിലേക്ക് വിളിച്ചു വരുത്തുകയും അറ്റൻഡർ ജോലിക്ക് മെഡിക്കൽ പരിശോധന ആവശ്യമാണെന്നും പരിശോധന […]

വൈക്കം വെച്ചൂരിൽ അമിത വേഗതത്തിലെത്തിയ സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്ക് ; സാരമായി പരിക്കേറ്റ 5പേരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം : വൈക്കം വെച്ചൂരിൽ വാഹനാപകടം. അമിത വേഗതത്തിൽ എത്തിയ സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ചു. അപകടത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റു. വൈക്കം വെച്ചൂർ വേരുവള്ളിയിലായിരുന്നു അപകടം.പരിക്കേറ്റവരെ ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രുഷനൽകി. സാരമായി പരിക്കേറ്റ അഞ്ചു പേരെ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണം; ആപ്പാഞ്ചിറ പൗരസമിതി കൊടിക്കുന്നില്‍ സുരേഷ് എം പിക്ക് നിവേദനം നല്‍കി; അമൃത് ഭാരത് സ്‌റ്റേഷനാക്കി ഉയര്‍ത്തണമെന്നും ആവശ്യം

സ്വന്തം ലേഖകൻ കടുത്തുരുത്തി: വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആപ്പാഞ്ചിറ പൗരസമിതി കൊടിക്കുന്നില്‍ സുരേഷ് എം പിക്ക് നിവേദനം നല്‍കി. വഞ്ചിനാട് എക്‌സ്പ്രസ്,രാജ്യറാണി, അമൃത,പരശുറാം, മലബാര്‍,വേണാട് ,വേളാങ്കണ്ണി , ബോംബെ കന്യാകുമാരി ,ചെന്നൈ തിരുവനന്തപുരം , ബാംഗ്ലൂര്‍ ഐലന്റ് എന്നീ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് വൈക്കം റോഡില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടാണ് റെയില്‍വെ ബോര്‍ഡിന്റെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മെമ്പര്‍ കൂടിയായ കൊടിക്കുന്നില്‍ സുരേഷ് എം പിക്ക് നിവേദനം സമര്‍പ്പിച്ചത്. ആപ്പാഞ്ചിറ പൗരസമിതി ഭാരവാഹികളായ ആപ്പാഞ്ചിറ പൊന്നപ്പന്‍,പി ജെ.തോമസ്,പി.ബി.ചന്ദ്രബോസ് ഭാവന […]

വൈക്കത്ത് വാക്കുതർക്കത്തെ തുടർന്ന് അറുപതുകാരന് നേരെ ആക്രമണം: ഉദയനാപുരം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: വൈക്കത്ത് അറുപതുകാരനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം നാനാടം കൊല്ലേരി ഭാഗത്ത് വെട്ടുവഴി വീട്ടിൽ മണിയൻ മകൻ കണ്ണൻ (കുയിൽ 32) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പന്ത്രണ്ടാം തീയതി വൈകിട്ട് ആറര മണിയോടെ നാനാടം കൊല്ലേരി മുക്ക് ഭാഗത്ത് വെച്ച് മധ്യവയസ്കനെ ആക്രമിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വീട് വാടകയ്ക്ക് എടുത്ത് നൽകുന്നതിനെ ചൊല്ലി പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ പേരില്‍ കൊല്ലേരി മുക്ക് ഭാഗത്ത് വച്ച് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും, […]

ഷാപ്പിൽ ബഹളം വച്ചത് ചോദ്യം ചെയ്തു; വൈക്കത്ത് മധ്യവയസ്കനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; വെച്ചൂർ സ്വദേശി പിടിയിൽ

വൈക്കം : വൈക്കത്ത് മധ്യവയസ്കനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ രഞ്ജേഷ് ഭവനം വീട്ടിൽ ദേവരാജൻ മകൻ രഞ്ജേഷ് (32) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഈ മാസം പത്താം തീയതി വെച്ചൂർ അംബികമാർക്കറ്റിന് സമീപമുള്ള ഷാപ്പിന് സമീപം ഇരുന്നിരുന്ന മധ്യവയസ്കനെ ആക്രമിക്കുകയായിരുന്നു. രഞ്ജേഷ് ഷാപ്പിൽ നിന്ന് ബഹളം വച്ച് ഇറങ്ങുന്നതിനിടയിൽ ഷാപ്പിന് വെളിയിൽ നിന്നിരുന്ന മധ്യവയസ്കൻ ചോദ്യം ചെയ്യുകയും, തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും രഞ്ജേഷ് ബൈക്കിൽ ഉണ്ടായിരുന്ന ഹെൽമറ്റ് […]

വൈക്കത്ത് ജപ്തി നടപടിക്ക് പിന്നാലെ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖിക കോട്ടയം: കോട്ടയം വൈക്കത്ത് ജപ്തി നടപടിക്കു പിന്നാലെ ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വാക്കേത്തറ സ്വദേശി കാര്‍ത്തികേയന്‍ ആണ് മരിച്ചത്. തോട്ടകം സഹകരണ ബേങ്കില്‍ നിന്ന് കാര്‍ത്തികേയന്‍ വായ്പ എടുത്തിരുന്നു. ഇത് പൂര്‍ണമായി തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. ജപ്തി നടപടിക്കു മുന്നോടിയായി സ്ഥലം അളക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാര്‍ത്തികേയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.