പോക്സോ നിയമം ഇനി മുതൽ പാഠപുസ്തകത്തിലും; പുതിയ അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ പാഠ്യവിഷയമാക്കും; പുസ്തകം ഫെബ്രുവരി 23ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: ഇനി മുതൽ പോക്സോ നിയമം സ്കൂള്‍ പാഠപുസ്തകത്തിലും. പുതിയ അധ്യയന വർഷം മുതല്‍ പാഠ്യവിഷയത്തില്‍ പോക്സോ നിയമം കൂടി ഉള്‍പ്പെടുത്തും. അഞ്ച്, ഏഴ് ക്ലാസുകളിലെ പാഠപുസ്തകത്തിലാണ് പോക്സോ നിയമം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് പോക്സോ നിയമം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. ഹൈക്കോടതി നടത്തിയ തുടർച്ചയായി നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ചരിത്രപരമായ തീരുമാനം. പുതിയ അധ്യയന വർഷത്തിലേക്ക് തയ്യാറാക്കിയ പുസ്തകം ഫെബ്രുവരി 23ന് കോടതിയില്‍ ഹാജരാക്കും.

തിരിച്ചുവരവ് നടത്തി കെഎസ്‍യു….! 24 വര്‍ഷത്തിന് ശേഷം മാര്‍ ഇവാനിയോസ് എസ്‌എഫ്‌ഐയില്‍ നിന്ന് പിടിച്ചെടുത്ത് കെഎസ്‍യു; ലോ കോളേജിലും മുന്നേറ്റം

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് നടത്തി കെഎസ്‍യു. മാര്‍ ഇവാനിയോസ് കോളേജ് അടക്കം എസ്‌എഫ്‌ഐയുടെ കുത്തകയായിരുന്ന ക്യാമ്പസ്സുകളില്‍ കെഎസ്‍യു ഭരണം പിടിച്ചു. അതേ സമയം ഏറ്റവും കൂടുതല്‍ യൂണിയനുകളുടെ ഭരണം എസ്‌എഫ്‌ഐക്കാണ്. 70 ഇല്‍ 56 കോളേജുകളില്‍ ഭരണം നേടിയെന്ന് എസ്‌എഫ്‌ഐ അവകാശപ്പെട്ടു. 15 കോളേജുകളില്‍ യൂണിയൻ ഭരണം നേടി എന്ന് കെഎസ്‍യുവും അവകാശപ്പെട്ടു. 24 വര്‍ഷത്തിന് ശേഷമാണ് മാര്‍ ഇവാനിയോസ് കോളേജ് ഭരണം കെഎസ്‍യു നേടിയത്. നേരത്തെ കെഎസ്‍യുവിന്‍റെ ശക്തി കേന്ദ്രങ്ങളിലൊന്നായിരുന്നു മാര്‍ ഇവാനിയോസ് കോളേജ്. 1999ലാണ് എസ്‌എഫ്‌ഐ കെ‍എസ്‍യുവില്‍ […]

അധ്യാപകര്‍ക്ക് ക്ലസ്റ്റര്‍ പരിശീലനം; ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി; കോട്ടയം, എറണാകുളം, വയനാട്, കൊല്ലം ജില്ലകളില്‍ പ്രവൃത്തിദിനം; കോട്ടയം ജില്ലയിൽ 29 ന് അവധി

കോട്ടയം: അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്ന ജില്ലകളില്‍ ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 9 ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി സബ്ജില്ലകളൊഴികെ പാലക്കാട് ജില്ലയിലെ മറ്റിടങ്ങളില്‍ അവധിയായിരിക്കും. എന്നാല്‍ എറണാകുളം, കോട്ടയം, കൊല്ലം,വയനാട് എന്നീ ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തിദിനമായിരിക്കും. അതേസമയം ക്ലസ്റ്റര്‍ പരിശീലനം നല്‍കുന്ന ദിവസം ഈ ജില്ലക്കാര്‍ക്ക് അവധിയായിരിക്കും. എറണാകുളം, കൊല്ലം ജില്ലകളില്‍ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാകും പരിശീലനം നടക്കുക.

ചരിത്രത്തിലാദ്യം; സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ചത് 1020 നഴ്സിംഗ് സീറ്റുകള്‍; സംസ്ഥാനത്ത് ബിഎസ്സി നഴ്‌സിങ് ക്ലാസുകള്‍ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ബിഎസ്‌സി നഴ്സിംഗ് ക്ലാസ്സുകള്‍ക്ക് തുടക്കം. 1020 സീറ്റുകളാണ് പുതുതായി ആരംഭിച്ചിട്ടുള്ളത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള പുതിയ നഴ്സിംഗ് കോളേജുകളും തിരുവനന്തപുരം സര്‍ക്കാര്‍ നഴ്സിംഗ് കോളേജിനോട് അനുബന്ധിച്ച്‌ 100 സീറ്റുള്ള ഒരു അധിക ബാച്ച്‌ ജനറല്‍ ആശുപത്രി ക്യാമ്ബസിലെ പുതിയ ബ്ലോക്കിലും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴില്‍ നെയ്യാറ്റിന്‍കര, വര്‍ക്കല, കോന്നി, നൂറനാട്, ധര്‍മ്മടം, തളിപ്പറമ്ബ്, താനൂര്‍ എന്നിവടങ്ങളില്‍ 60 സീറ്റ് വീതമുള്ള നഴ്‌സിംഗ് […]

ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ആദരം; തലശ്ശേരി ഗവ. കോളേജ് ഇനി കോടിയേരി സ്മാരക കോളേജ്

കണ്ണൂര്‍: തലശ്ശേരി ഗവ. കൊളജിന്‍റെ പേര് കോടിയേരി സ്മാരക കൊളജെന്ന് പുനര്‍നാമകരണം ചെയ്തു. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരമായി ഉന്നതവിദ്യാഭ്യാസ വകുപ്പാണ് കോളജിന്‍റെ പേര് മാറ്റിയത്. തലശ്ശേരി ഗവ. കോളേജിന്‍റെ പേര് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് എന്നാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കോളേജിന്‍റെ ഉന്നമനത്തിന് പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു. കോളേജിന് കോടിയേരിയുടെ പേരിടാൻ തലശ്ശേരി എംഎല്‍എ കൂടിയായ നിയമസഭാ സ്‌പീക്കര്‍ […]

ട്യൂഷന്‍ സെന്ററുകള്‍ക്ക് രാത്രി ക്ലാസ് നടത്താം; ബാലാവകാശ കമ്മീഷന്റെ ഉത്തരവിന് സ്‌റ്റേ; വിനോദയാത്ര നടത്തരുതെന്ന കമ്മീഷന്റെ ഉത്തരവില്‍ ഇടപെടാതെ ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: ട്യൂഷന്‍ സെന്ററുകള്‍ രാത്രി ക്ലാസ് നടത്തരുതെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം വിനോദയാത്ര നടത്തരുതെന്ന കമ്മീഷന്റെ ഉത്തരവില്‍ ഇടപെട്ടില്ല. ട്യൂഷന്‍ സെന്ററുകള്‍ രാത്രി ക്ലാസുകളും വിനോദയാത്രകളും നടത്തരുതെന്ന ബാലാവകാശ കമീഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ടി ആര്‍ രവിയുടെ ഇടക്കാല ഉത്തരവ്. വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ട്യൂട്ടോറിയല്‍സ് ആന്‍ഡ് ടീച്ചേഴ്‌സ് നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്. പഠനത്തില്‍ പിന്നാക്കമുള്ള പല കുട്ടികളും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതില്‍ ട്യൂഷന്‍ സെന്ററുകളുടെ സ്വാധീനമുണ്ടെന്ന് […]

കനത്ത മഴ തുടരുന്നു; തിരുവനന്തപുരം ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു; പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചതായും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്‌ടര്‍ ജെറോമിക് ജോര്‍ജ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അതേസമയം നാളെ കോട്ടയം ജില്ലയില്‍ മഴ ദുരിതത്തെ തുടര്‍ന്ന് ദുരിതാശ്വാസക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോണ്‍സ് യു.പി സ്‌കൂള്‍, ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കല്ലുപുരയ്ക്കല്‍, […]

ശക്തമായ മഴ; കോട്ടയം താലൂക്കിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും നാളെ (ഒക്ടോബർ 3) അവധി; വൈക്കം, ചങ്ങനാശേരി താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച (2023 ഒക്ടോബർ 3) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഒക്ടോബർ മൂന്നിന് അവധിയായിരിക്കും.

വിദ്യാര്‍ഥികളില്‍ പനി പടരുന്നു; എം.ജി സര്‍വകലാശാലയില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താൻ തീരുമാനം; സെപ്തംബര്‍ 30 വരെ ഹോസ്റ്റലുകള്‍ അടച്ചു

കോട്ടയം: വിദ്യാര്‍ഥികളില്‍ പനി പടരുന്നതിനെ തുടര്‍ന്ന് എംജി സര്‍വകലാശാലയില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താൻ തീരുമാനം. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. സെപ്തംബര്‍ 30 വരെ ഹോസ്റ്റലുകള്‍ അടച്ചു.

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്….! പരിഷ്‌കരിച്ച പാഠ്യപദ്ധതി അടുത്ത അധ്യയനവര്‍ഷം മുതൽ; അഞ്ച് ക്ലാസുകളില്‍ പുതിയ പുസ്തകങ്ങള്‍; പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സമഗ്ര സ്കൂള്‍ പാഠ്യ പദ്ധതി പരിഷ്കരണത്തിനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സമഗ്ര സ്കൂള്‍ പാഠ്യ പദ്ധതി പരിഷ്കരണത്തിനൊരുങ്ങി സര്‍ക്കാര്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ അഞ്ച് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങളെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഒന്ന്, മൂന്ന്, അഞ്ച് ഏഴ്, ഒൻപത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ അടുത്ത അക്കാദമിക വര്‍ഷം സ്‌കൂളുകളില്‍ എത്തിക്കാനാണ് ശ്രമമമെന്നും ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിച്ചിട്ട് 15 വര്‍ഷം പിന്നിടുകയാണെന്നും ഈ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ജനകീയമായ ചര്‍ച്ചകളും കുട്ടികളുടെ ചര്‍ച്ചകളും,പഠനങ്ങളും നടത്തി […]