
ചങ്ങനാശ്ശേരി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി “തൂഫാൻ ഫുട്ബോൾ” എന്ന പേരിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
ചങ്ങനാശ്ശേരി സൈബർസ് കോളേജ് ഫുട്ബോൾ ടീം ചങ്ങനാശ്ശേരി പോലീസ് ടീം തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ എസ് ബി കോളേജ് 5 – 3 ന് വിജയിച്ചു.
വിജയികൾക്ക് ചങ്ങനാശ്ശേരി ഡിവൈഎസ്പി സമ്മാനദാനം നിർവഹിച്ചു.
ചങ്ങനാശ്ശേരി ഡിവൈഎസ്പി ആഷാദ് എസ് അധ്യക്ഷത വഹിച്ച
പരിപാടിയിൽ ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് സി. സ്വാഗതം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബഹുമാനപ്പെട്ട ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബ് കുഴി മണ്ണിൽ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനും യുവാക്കളിൽ കായിക മനോഭാവവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സന്ദേശം ഉയർത്തിപ്പിടിക്കുന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളും കായികപ്രേമികളും പൊതുജനങ്ങളും പങ്കെടുത്തു.







