Spread the love

39-ാം വയസിലും ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച് മുന്നേറുകയാണ് അർജന്റീനയുടെ ഇതിഹാസ നായകൻ ലയണൽ മെസ്സി. പല താരങ്ങളും ബൂട്ടഴിക്കുന്ന പ്രായത്തിൽ, കളിക്കളത്തിൽ ഇപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് ആ മായാജാലക്കാരൻ. 2026 ലോകകപ്പിൽ അർജന്റീന കളിച്ച ആദ്യ രണ്ട് മത്സരങ്ങളിൽ നേടിയ അഞ്ച് ഗോളുകൾക്കും പിന്നിൽ മെസ്സിയുടെ ഇടങ്കാലിന്റെ മായാജാലമുണ്ട്.

video
play-sharp-fill

ഗോളായും അസിസ്റ്റായും ടീമിന്റെ വിജയങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതാൻ മെസ്സിയുടെ ഓരോ പ്രകടനവും. എന്നാലിപ്പോൾ ഫുട്ബോൾ ലോകം മുഴുവൻ ചോദിക്കുന്നത് ഒരേയൊരു ചോദ്യമാമാണ് … “2030 ലോകകപ്പിലും മെസ്സിയെ കളിക്കളത്തിൽ കാണാനാകുമോ?”

എന്നാൽ മറ്റൊരു ലോകകപ്പ് കൂടി കളിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പതിവുപോലെ ശാന്തമായും പക്വമായുമാണ് അദ്ദേഹം മറുപടി നൽകിയത്. “ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അത് വളരെ അകലെയാണ്. ഓരോ ദിവസത്തെയും കാര്യങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ. ടീമിന് സഹായകമാകാനും, ഫിറ്റ്നസ് നിലനിർത്താനും കഴിയുന്നിടത്തോളം കാലം ഞാൻ കളിക്കും,” എന്നാണ് മെസ്സി പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാവിയെക്കുറിച്ച് വലിയ പ്രഖ്യാപനങ്ങൾ നടത്താതെ, ഇന്നിന്റെ പ്രകടനത്തിലാണ് മെസ്സിയുടെ മുഴുവൻ ശ്രദ്ധ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിരമിക്കൽ സംബന്ധിച്ച ചർച്ചകൾക്കും ഇപ്പോഴും വ്യക്തമായ ഉത്തരമില്ല.

അതേസമയം, 41-ാം വയസിലും ലോകകപ്പ് കളിക്കുന്ന prtugallinte തീപ്പൊരി Cristiano Ronaldo എന്ന ഉദാഹരണവും ആരാധകർ മുന്നോട്ട് വെക്കുന്നുണ്ട്. അതുകൊണ്ട് തന്നെ 43-ാം വയസിൽ മെസ്സി ലോകകപ്പ് കളിക്കുന്നത് അസാധ്യമല്ലെന്നാണ് പലരുടെയും വിലയിരുത്തൽ.പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ മത്സരത്തിലും തെളിയിക്കുകയാണ് ലയണൽ മെസ്സി.

ലോകകപ്പിന്റെ വേദിയിൽ ഒരിക്കൽ കൂടി ആ മാന്ത്രിക ഇടങ്കാൽ പന്തിനെ നൃത്തം ചെയ്യിക്കുമോ…? ലോകമെമ്പാടുമുള്ള മെസ്സി ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് ആ ഒരു പ്രഖ്യാപനത്തിന് മാത്രമാണ്.