Friday, January 22, 2021

മാഞ്ഞൂരിൽ ആശങ്ക ..! പഞ്ചായത്ത് ജീവനക്കാരിക്കും കുറുപ്പന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്കും കൊവിഡ് ; മാഞ്ഞൂർ പഞ്ചായത്ത് ഓഫിസ് അടച്ചേക്കും

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : കേരളത്തിൽ അനുദിനം സമ്പർക്കത്തിലൂടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനിടയിൽ കോട്ടയം ജില്ലയിൽ ആശങ്ക വർദ്ധിക്കുന്നു. മാഞ്ഞൂർ പഞ്ചായത്ത് ജീവനക്കാരിക്കും കുറുപ്പന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയ്ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. മാഞ്ഞൂർ പഞ്ചായത്ത് ജീവനക്കാരിയായ മാൻവെട്ടം സ്വദേശിനിയ്ക്കും കുറുപ്പന്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയായ കടുത്തുരുത്തി സ്വദേശിനിയ്ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അൽപസമയം മുൻപാണ്...

മാണിസാർ കാത്തുരക്ഷിച്ച ഖജനാവിനെ പിണറായി ഒറ്റിക്കൊടുക്കുന്നു: മോൻസ് ജോസഫ്

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: യു ഡി എഫ് കാലത്ത് ഒരുദിവസം പോലും അടച്ചിടാതെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ധനമന്ത്രി കെഎം മാണിയും കാത്തുരക്ഷിച്ച ഖജനാവിനെ പിണറായി സർക്കാർ വിറ്റു തുലയ്ക്കുകയാണെന്ന് മോൻസ് ജോസഫ് എം.എൽ.എ. കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ നേരിട്ട് പങ്കാളിയാകുന്നതാണ് കാണുന്നത്. ഓഫീസിന്റെ പേരിൽ ആരോപണം വന്നാൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന പിണറായി വിജയന്റെ പഴയ നിലപാടിൽ ഇപ്പോഴും അദ്ദേഹം ഉറച്ചു നിൽക്കുന്നുണ്ടോ...

വൈക്കം ക്ഷേത്രത്തിൽ പട്ടിണികിടക്കുന്ന മിണ്ടാപ്രാണികൾക്കു ഭക്ഷണവുമായി ഹിന്ദു ഐക്യവേദി; ഗോശാലയിൽ ഭക്ഷണം എത്തിച്ചു നൽകി

സ്വന്തം ലേഖകൻ വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഗോശാലയിലെ മിണ്ടാപ്രാണികൾക്ക് കാലിത്തീറ്റ അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ ഹിന്ദു ഐക്യവേദി എത്തിച്ചു നൽകി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.കെ ബിജുവിനു നൽകി നിർവ്വഹിച്ചു. വരും ദിവസങ്ങളിലും ശോശാലയിലേക്ക് ആവശ്യമുള്ള വസ്തുക്കൾ നൽകുമെന്നും ദേവസ്വം മാനേജർക്ക് ഉറപ്പ് നൽകി. മഹാദേവ ക്ഷേത്രത്തിലെ ഗോക്കളെ പരിപാലിക്കുന്നതിലെ അനാസ്ഥ തേർഡ്...

ഇന്ധന കൊള്ളയിൽ യൂത്ത്‌ കോൺഗ്രസ് മരങ്ങാട്ടുപള്ളിയിൽ പ്രതീകാത്മക ബന്ദ്‌ നടത്തി

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: കേന്ദ്ര കേരളസർക്കാരുകൾ നടത്തുന്ന എണ്ണവില കൊള്ളയ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതീകാത്മക ബന്ദ് നടത്തി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആയിരം കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രവർത്തകർ വാഹനങ്ങൾ റോഡിൽ നിറുത്തിയിട്ട് പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധിച്ചത്. മരങ്ങാട്ടുപിള്ളിയിൽ നടന്ന പ്രതീകാത്മക ബന്ദ് കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൈജു...

അസംഘടിത തൊഴിലാളി കോൺഗ്രസ് കടുത്തുരുത്തിയിൽ ധർണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം : ഓൾ ഇന്ത്യ അസംഘടിത തൊഴിലാളി കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡല കമ്മറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. അനൃായമായ ഇന്ധനവില വർദ്ധനയിലു० കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിക്ഷേതിച്ച് കൊണ്ടു० പ്രവാസികളോടുള്ള അവഗണനയിൽ പ്രതിക്ഷേതിച്ച് കൊണ്ടു० പ്രതിക്ഷേതധർണ്ണ നടത്തി നിയോജകമണ്ഡല० പ്ര സിഡൻ്റ് എ കെ വിജികുമാർ അദ്ധൃക്ഷത വഹിച്ചു. യുഡിഎഫ്...

വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

സ്വന്തം ലേഖകൻ വൈക്കം : ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം യുവതിയും ഗർഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തിൽ ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് പ്രസിഡന്റ് സ:അഡ്വ.അംബരീഷ്.ജി.വാസു അദ്ധ്യക്ഷനായി. സി.പി.എം ടൗൺ ലോക്കൽ സെക്രട്ടറി എം.സുജിൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.സി. അനിൽകുമാർ , ബ്ലോക്ക് കമ്മിറ്റി...

ഇന്ധനവില വർധന: കടുത്തുരുത്തിയിൽ വണ്ടി തള്ളി യൂത്ത് കോൺഗ്രസ് പ്രതിഷേധം

സ്വന്തം ലേഖകൻ കടുത്തുരുത്തി: കോവിഡ് കാലത്ത് പെട്രോൾ ഡീസൽ വില അനിയന്ത്രിതമായി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടി തള്ളി പ്രതിഷേധിച്ചു. തുടർച്ചയായി പതിനഞ്ചാം ദിവസമാണ് എണ്ണവില വർധിപ്പിക്കുന്നത്. ലിറ്ററിന് പത്തുരൂപ വീതം തീരുവ വർദ്ധിപ്പിച്ചതും കഴിഞ്ഞമാസമാണ്. ലിറ്ററിന് 18 രൂപയിലധികം വർധനയാണ് മൂന്നാഴ്ചകൊണ്ട് ഉണ്ടായത്. എണ്ണവില നിർണ്ണയാധികാരം സർക്കാർ...

കഞ്ചാവുമായി സിനിമാ പ്രവർത്തകയും യുവാവും പിടിയിൽ ; പിടിയിലായത് ബ്ലാക്ക് ഏയ്ഞ്ചൽ എന്നറിയപ്പെടുന്ന കോട്ടയം ഇടയാഴം സ്വദേശിനി

സ്വന്തം ലേഖകൻ ചാലക്കുടി: കഞ്ചാവുമായി സിനിമാ-സീരിയൽ പ്രവർത്തകയും യുവതിയും കാർ ഡ്രൈവറും പിടിയിൽ. ബ്ലാക്ക് ഏയ്ഞ്ചൽ എന്നയറിയപ്പെടുന്ന കോട്ടയം വെച്ചൂർ ഇടയാഴം സ്വദേശിനി സരിതാലയത്തിൽ സരിത സലീം (28), സുഹൃത്തും കാർ ഡ്രൈവറുമായ പാലക്കാട് വല്ലപ്പുഴ സ്വദേശി മനക്കേതൊടിയിൽ സുധീർ (45) എന്നിവരാണ് പിടിയിലായത്. കൂടാതെ ഇവർ ലഹരിവസ്തുക്കൾ കൈമാറുന്നതിന് ഇടനിലക്കാരിയായി പ്രവർത്തിക്കുന്നയാളാണെന്നും പൊലീസ് അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപവും കൊച്ചി ഇടപ്പിള്ളി കേന്ദ്രീകരിച്ചും...

ബോധവൽക്കരണം പാഴാകുന്നു; കോവിഡ് പോസിറ്റീവ് കുടുംബത്തിന് താങ്ങായി പഞ്ചായത്തംഗം

സ്വന്തം ലേഖകൻ കുറവിലങ്ങാട്: "നമ്മുടെ പോരാട്ടം രോഗത്തോടാണ്, രോഗികളോടല്ല, അവരോട് വിവേചനം പാടില്ല, അവർക്ക് വേണ്ടത് പരിചരണമാണ്" കോവിഡ് കാലത്ത് ആരെ ഫോണ് വിളിച്ചാലും കേൾക്കുന്നത് ഈ സന്ദേശമാണ്. പക്ഷെ സർക്കാരിന്റെ പ്രചാരണങ്ങൾ പാഴാകുന്ന കാഴ്ചയാണ് മിക്കയിടത്തും കാണുന്നത്. ഇലയ്ക്കാട് ചിറകണ്ടം ഭാഗത്തെ കോവിഡ് പോസിറ്റീവ് രോഗിക്കും കുടുംബത്തിനും സമാന അനുഭവമാണ് ഇപ്പോൾ. കുടുംബാംഗം കോവിഡ് പോസിറ്റീവ് ആയതോടെ സാധനങ്ങൾ വാങ്ങാൻ പുറത്തുപോകാൻ സാധിക്കുന്നില്ല....

മരങ്ങാട്ടുപ്പള്ളിയിൽ പ്രതിഷേധ സായാഹ്നം നടത്തി

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി : ഓൺ ലൈൻ പഠനസൗകര്യം ഇല്ലാത്തതിൽ മനംനൊന്ത് വളാഞ്ചേരിയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദേവികയ്ക്ക് ജവഹർ ബാലജനവേദി ആദരാഞ്ജലികൾ അർപ്പിച്ചു. എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം സർക്കാർ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടും ജവഹർ ബാലജനവേദി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സംസ്ഥാനത്തുടനീളം വിവിധ കേന്ദ്രങ്ങളിൽ തിരിതെളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും പ്രവർത്തകർ പ്രതിഷേധിച്ചു. മരങ്ങാട്ടുപിള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധസായാഹ്നം കെ.എസ്.യു ജില്ലാ പ്രസിഡന്റ്...