Friday, January 22, 2021

കെ.ആര്‍. നാരായണന്റെ ഓര്‍മ പുതുക്കി ബിജു പുന്നത്താനം പര്യടനം തുടങ്ങി

സ്വന്തം ലേഖകൻ ഉഴവൂര്‍: ജില്ലാ പഞ്ചായത്ത് ഉഴവൂര്‍ ഡിവിഷന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ബിജു പുന്നത്താനം പര്യടനം തുടങ്ങി. മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍. നാരായണന്റെ ചിതാഭസ്മം നിമജ്ഞനം ചെയ്തിരിക്കുന്ന കോച്ചേരി കുടുംബ വീട്ടിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പര്യടനം തുടങ്ങിയത്. കെ.ആര്‍. നാരായണന്റെ കുടുംബാംഗങ്ങളായ വാസുക്കുട്ടന്‍, സീതാലക്ഷ്മി കൊച്ചേരില്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയ്ക്ക് ഒപ്പം ചേര്‍ന്നു. പൂവത്തിങ്കല്‍ ശാന്തിഗിരി ആശ്രമം, ഉഴവൂര്‍ സെന്റ്. സ്റ്റീഫന്‍സ്...

വൈക്കത്ത് ആറ്റിലേക്ക് ചാടി ജീവനൊടുക്കിയ പെൺകുട്ടികൾ ഉറ്റസുഹൃത്തുക്കൾ ; ജീവനൊടുക്കിയത് അമൃതയുടെ വിവാഹത്തോടെ വേർപിരിയേണ്ടിവരുമെന്ന ആശങ്കയിൽ

സ്വന്തം ലേഖകൻ കോട്ടയം: സൗഹൃദം വിവാഹത്തോടെ അവസാനിക്കുമെന്ന ആശങ്കയിലാണ് വൈക്കത്ത് ആറ്റിൽ ചാടിയ പെൺകുട്ടികളെ ആകത്മഹത്യയിലേക്ക് നയിക്കാൻ കാരണമെന്ന് പൊലീസ്. കൊല്ലം സ്വദേശികളായ പതിനാലിന് രാത്രി ഏഴരയോടെയാണ് വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹം ആലപ്പുഴ പൂച്ചാക്കലിൽ നിന്നും കണ്ടെത്തിയത്. അഞ്ചൽ സ്വദേശികളായ 21 വയസുള്ള അമൃതയും ആര്യയും കൊല്ലത്തെ സ്വകാര്യ...

വൈക്കത്ത് ആറ്റിലേക്ക് ചാടിയ യുവതികളുടെ മൃതദേഹം കണ്ടെത്തി ; മൃതദേഹങ്ങൾ കണ്ടെത്തിയത് ആലപ്പുഴ പൂച്ചാക്കൽ നിന്നും ;മരിച്ച നിലയിൽ കണ്ടെത്തിയത് കൊല്ലത്ത് നിന്നും കാണാതായ യുവതികളെ : യുവതികൾ വൈക്കത്ത് എത്തിയതിൽ ദുരൂഹത

സ്വന്തം ലേഖകൻ കോട്ടയം: രണ്ട് ദിവസങ്ങൾക്ക് മുൻപ് വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയ കൊല്ലം ചടയമംഗലം സ്വദേശികളായ രണ്ട് യുവതികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലം അഞ്ചൽ സ്വദേശിനി അമൃത (21) ആര്യ(21) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങൾ ആലപ്പുഴ പൂച്ചാക്കൽ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ആര്യയുടെ മൃതദേഹം പെരുമ്പളത്തുനിന്നാണ് കണ്ടെത്തിയത്.പതിനാലാം തീയതി രാത്രി ഏഴരയോടെയാണ് ഇവർ പേരും ആറ്റിലേക്ക്...

ജില്ലയിലെ യു.ഡി.എഫ് ഐക്യത്തോടെ മുന്നേറും : ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം : യു.ഡി.എഫിൽ സമീപകാലത്തൊന്നും ഉണ്ടാകാത്ത നിലയിലുള്ള ഐക്യമാണ് ഇപ്പോഴുള്ളതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ചരിത്ര വിജയം നേടുമെന്നും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് വ്യക്തമാക്കി. യു.ഡി.എഫിനെ വഞ്ചിച്ച് പുറത്തുപോയ ജോസ് വിഭാഗം കെ.എം.മാണിയുടെ രാഷ്ട്രീയ ദർശനങ്ങളെയാണ് തള്ളിക്കളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോഷി ഫിലിപ്പ്. പോൾസൺ ജോസഫ് അധ്യക്ഷത വഹിച്ചു.

അച്ഛൻ വഴക്കുപറഞ്ഞതിന് പിന്നാലെ കാണാതായ വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചത് വൈക്കം ടി.വി പുരം സ്വദേശിനിയായ എട്ടാംക്ലാസ് വിദ്യാർത്ഥിനി

തേർഡ് ഐ ബ്യൂറോ കോട്ടയം : അച്ഛൻ വഴക്കുപറഞ്ഞതിന് പിന്നാലെ കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടി.വി പുരത്ത് കണ്ണുകെട്ടുശ്ശേരി സ്വദേശി ഹരിദാസിന്റെ മകൾ ഗ്രീഷ്മ പാർവതിയെ (13) ആണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രീഷ്മയ്ക്കും സഹോദരിയ്ക്കും പഠിക്കുന്നതിനായി വീട്ടിൽ രണ്ട് ടേബിളുകളാണ് നൽകിയിരുന്നത്. എന്നാൽ ഗ്രീഷ്മ മൂത്ത സഹോദരിയുടെ ടേബിളിൽ പോയി...

യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കടപ്ലാമറ്റം : യൂത്ത് കോൺഗ്രസ് കടപ്ലാമറ്റം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വർണക്കടത്തു കേസിൽ തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പന്തം കൊളുത്തി പ്രതിഷേധിച്ചു . യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് കെ ൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കടപ്ലാമറ്റം മണ്ഡലം പ്രസിഡന്റ്‌ സി സി മൈക്കിൾ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ്...

മരങ്ങാട്ടുപള്ളിയിൽ ഉദ്ഘാടനത്തിലേറ്റുമുട്ടി ജോസ് ജോസഫ് വിഭാഗങ്ങൾ: പഞ്ചായത്തിൽ ഉദ്ഘാടന മാമാങ്കം സജീവം..!

തേർഡ് ഐ ബ്യൂറോ കോട്ടയം: പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ മറങ്ങാട്ടുപിള്ളിയിൽ ഉദ്ഘാടനങ്ങളും വിവാദങ്ങളും അരങ്ങുതകർക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പി.എം.ജി.എസ്.വൈ റോഡ് പദ്ധതി, നവീകരിച്ച കെ എം മാണി മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാൾ, കുടുംബാരോഗ്യ കേന്ദ്രം, അംഗൻവാടി, വിശ്രമകേന്ദ്രം, പൊതു ശൗചാലയം എന്നിവയുടെ ഉദ്ഘാടനം നടന്നു. കേരളാ കോണ്ഗ്രസിലെ പിളർപ്പിനെ തുടർന്ന് ഓരോ ഉദ്ഘാടനവും ഓരോ വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ആയ...

കോട്ടയത്ത് മഴ തുടരുന്നു..! ജില്ലയിൽ ഗതാഗതം തടസപ്പെട്ട റോഡുകളും, വാഹനങ്ങൾക്ക് പോകാവുന്ന പകരം റൂട്ടുകളും അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തെ പല റോഡുകളും വെള്ളത്തിലാണ്. കനത്ത മഴയെ തുടർന്ന് ഗതാഗതം തടസപ്പെട്ട റോഡുകളും പകരം പോകാവുന്ന റോഡുകളും ഇവയൊക്കെ 1. ആലപ്പുഴ-ചങ്ങനശേരി റോഡ്(പൂർണമായും വെള്ളത്തിൽ. (പകരം വഴികളില്ല) 2.കോട്ടയം - കുമരകം റോഡിൽ ഇല്ലിക്കലിൽ 600 മീറ്റർ ദുരം(വാഹനങ്ങൾ ആലുംമൂട്ടിൽനിന്നും ടോൾ ഗേറ്റ് റോഡിലൂടെ പോകണം.) 3.പാലാ-ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ 200...

കെ.എസ്.യു വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ ഇ-വിദ്യാഹസ്തം പഠനോപകരണ വിതരണ പദ്ധതിയിയുടെ ഭാഗമായി ഒഐസിസി ഇൻകാസ് ഖത്തർ കോട്ടയം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് ടിവി സെറ്റുകൾ കൈമാറി. ജില്ലാ പ്രസിഡന്റ് ജോർജ് പയസിൽ നിന്ന് ഹെഡ്മാസ്റ്റർ പി ജെ സിബി, പി റ്റി എ പ്രസിഡന്റ് ഷാജി കൊല്ലിത്തടം, അധ്യാപകർ എന്നിവർ...

മരങ്ങാട്ട് പള്ളിയിൽ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചു

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: ഗ്രാമപഞ്ചായത്ത് ലേബർ ഇന്ത്യ ഗുരുകുലത്തിൽ സജ്ജമാക്കുന്ന കോവിഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമായി. യൂത്ത് കോൺഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പത്തിലധികം യൂത്ത് കെയർ വോളന്റിയർമാരാണ് സന്നദ്ധ സേവനത്തിലൂടെ ചികിത്സാ കേന്ദ്രം സജ്ജീകരിച്ചത്. മാസങ്ങളായി അടച്ചിട്ടിരുന്ന ഗുരുകുലം ഹോസ്റ്റൽ വൃത്തിയാക്കിയാണ് രണ്ട് ദിവസം കൊണ്ട് നാല് വാർഡുകളിലായി 100...