കുരുതിക്കളമായി പാലാ-കോഴാ റോഡ്….! അപകടം നിത്യ സംഭവം; വഴിയുടെ വീതി കുറവും വളവുകളും അപകടങ്ങള്‍ക്ക് കാരണമാകുന്നു; നടപടി സ്വീകരിക്കാതെ അധികൃതർ

സ്വന്തം ലേഖിക പാലാ: പാലാ-കോഴാ റോഡിലെ അപകടമൊഴിവാക്കാൻ ഒരു നടപടിയുമില്ല. പാലാ ടൗണ്‍ മുതല്‍ കോഴാ ജംഗ്ഷൻ വരെയുള്ള 20 കിലോമീറ്ററോളം ദൂരത്തില്‍ ആധുനിക നിലവാരത്തിലുള്ള ടാറിംഗ് നടത്തിയിട്ടുണ്ടെങ്കിലും വഴിയുടെ വീതി കുറവും വളവുകളുമാണ് അപകടങ്ങള്‍ക്ക് കാരണം. പാലായില്‍ നിന്നും എറണാകുളം, വൈക്കം ഭാഗങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ പോകുന്നത് ഇതു വഴിയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി അപകടങ്ങളാണ് കോഴാ റോഡില്‍ സംഭവിച്ചിരിക്കുന്നത്. നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും അധികൃതര്‍ റോഡ് നവീകരണത്തിന് ചെറുവിരല്‍ അനക്കിയിട്ടില്ല. കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് മുതല്‍ ഇല്ലിക്കല്‍ വരെയുള്ള […]

പാലാ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും മെഡിക്കൽ അഡ്മിഷന്റെ പേരിൽ 25 ലക്ഷം രൂപ തട്ടി; കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പാലാ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും മകന് മെഡിക്കൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് അമ്പത്തൂർ പിള്ളയാർ കോവിൽ സ്ട്രീറ്റിൽ ശിവപ്രകാശ് നഗർ door no. 162 – ൽ വിജയകുമാർ (47) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലാ പൂവരണി സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും മകന് തമിഴ്നാട്ടിലെ വെല്ലൂരിലെ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ […]

പാലാ പൊൻകുന്നം ഇളംങ്ങുളം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണശ്രമം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ; പിടിയിലായത് അടിമാലി സ്വദേശി

സ്വന്തം ലേഖിക പാല: പൊൻകുന്നം ഇളംങ്ങുളം ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ മോഷണശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അടിമാലി ചക്കിയാങ്കൽ വീട്ടിൽ പത്മനാഭൻ (വിജയൻ 63) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നു പുലർച്ചെ ഒരു മണിയോടുകൂടി സ്ട്രോങ്ങ് റൂമിന്റെ പുറത്തെ മുറിയുടെ വാതിൽ പൊളിച്ച് മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് കോതമംഗലം, മുരിക്കാശ്ശേരി, പോത്താനിക്കാട്, ആലുവ,കൂത്താട്ടുകുളം, ചിങ്ങവനം, എളമക്കര എന്നീ സ്റ്റേഷനുകളിൽ മോഷണകേസുകൾ നിലവിലുണ്ട്. ഇയാൾ […]

പാലായിൽ വൻ ലഹരി വേട്ട..! 70 ഗ്രാം എംഡിഎംഎയുമായി എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : പാലായിൽ വൻ ലഹരി വേട്ട.70 ഗ്രാം എംഡിഎംഎയുമായി എരുമേലി സ്വദേശികളായ 3 യുവാക്കൾ പിടിയിലായി. എൽ എസ് ഡി സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പാലായിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും വന്ന ബസ് തടഞ്ഞുനിർത്തിയാണ് കോട്ടയത്ത് നിന്നുള്ള എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എം ഡി എം എ പിടികൂടിയത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ചു; പൊന്‍കുന്നത്ത് വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

സ്വന്തം ലേഖിക പൊന്‍കുന്നം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ചതിന് മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. കഴിഞ്ഞ ദിവസം പൊന്‍കുന്നം-എരുമേലി റോഡില്‍ മണ്ണംപ്ലാവിലാണ് സംഭവം. സ്‌കൂട്ടര്‍ ഓടിച്ച കുട്ടിയുടെ പിന്നില്‍ രക്ഷിതാവെന്ന് കരുതുന്നയാളും ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. വാഹനത്തിന്‍റെ രജിസ്‌ട്രേഡ് ഉടമ മുക്കൂട്ടുതറ സ്വദേശിക്കെതിരെയാണ് പൊന്‍കുന്നം ജോയിന്‍റ് ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് ഇ-കോര്‍ട്ടിന്‍റെ തീര്‍പ്പിന് വിടും. 25,000 രൂപ വരെ പിഴയീടാക്കുന്ന കുറ്റകൃത്യമാണിതെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.

മേലുകാവില്‍ കുരിശിന്റെ വഴിക്കിടെ പോത്ത് വിരണ്ടോടി; അഞ്ച് പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വന്തം ലേഖിക പാലാ: മേലുകാവില്‍ വിശ്വാസികളുടെ കുരിശിന്റെ വഴിക്കിടയില്‍ പോത്ത് വിരണ്ട് ഓടി അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരെ പോത്ത് ഇടിച്ചു വീഴ്ത്തിയപ്പോള്‍, രണ്ടുപേര്‍ക്ക് കയ്യാലയില്‍ നിന്ന് വീണാണ് പരിക്കേറ്റത്. മേലുകാവ് സെന്റ് തോമസ് പള്ളിയിലെ ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം മേലുകാവ് മറ്റത്തു നിന്ന് കല്ലുവെട്ടം റോഡ് വഴി നടത്തിയ കുരിശിന്റെ വഴിയ്ക്കിടെയാണ് സംഭവം. കുരിശിന്റെ വഴിയിലെ മൂന്നാം സ്ഥലത്തിന് സമീപം കശാപ്പ് ശാലയ്ക്ക് അടുത്ത് കെട്ടിയിരുന്ന പോത്ത് ശബ്ദം കേട്ട് കയര്‍ പൊട്ടിച്ചോടുകയിരുന്നു. ആളുകള്‍ക്ക് നേരെ ഓടിയടുത്ത പോത്തിന്റെ കുത്തേറ്റ് മൂന്നുപേര്‍ മറിഞ്ഞുവീണു. […]

ഭരണങ്ങാനം പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തിൽ മാലിന്യം തള്ളി വില്ലേജ് ഓഫീസ് ജീവനക്കാരൻ; തള്ളിയത് പാംപേഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കൾ; മാലിന്യം കൈയ്യോടെ കോരിമാറ്റണമെന്ന് അധികൃതര്‍; വില്ലേജ് ഓഫീസ് ജീവനക്കാരനെ കുടുക്കിയത് മാലിന്യത്തിനുള്ളിലെ വിലാസം

സ്വന്തം ലേഖിക പാലാ: പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ മാലിന്യം തള്ളി തൊട്ടടുത്തുള്ള വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍. ഒടുവില്‍ പ്രതിയെ കൈയ്യോടെ പിടികൂടി മാലിന്യം മുഴുവന്‍ കോരിമാറ്റണമെന്ന് നിര്‍ദ്ദേശിച്ച്‌ പഞ്ചായത്ത് അധികൃതര്‍. ചൂണ്ടച്ചേരി റൂട്ടില്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ മാലിന്യം തള്ളിയത്. കൊച്ചുകുട്ടികളുടെ പാംപേഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് കൂട്ടില്‍ നിറച്ച്‌ പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന പുരയിടത്തില്‍ തള്ളിയത്. പരാതിയെ തുടര്‍ന്ന് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ വേസ്റ്റ് പരിശോധിച്ചപ്പോഴാണ് വില്ലേജ് ഉദ്യോഗസ്ഥന്റെ വിലാസം കിട്ടിയത്. ഇയാളാകട്ടെ രാവിലെ […]

ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജിക്ക് സ്ഥലം മാറ്റം; പുതിയ നിയമനം പാല മോട്ടോര്‍ വാഹന പരാതി പരിഹാര ട്രൈബ്യൂണല്‍ ജഡ്ജ് ആയി; നടപടി വനിതാ അഭിഭാഷകയുടെ പരാതിയ്ക്ക് പിന്നാലെ

സ്വന്തം ലേഖിക ലക്ഷദ്വീപ്: കവരത്തി ജില്ലാ ജഡ്ജിക്ക് സ്ഥലം മാറ്റം. ജഡ്ജ് കെ അനില്‍കുമാറിനെ പാല മോട്ടോര്‍ വാഹന പരാതി പരിഹാര ട്രൈബ്യൂണല്‍ ജഡ്ജ് ആയി സ്ഥലം. ജഡ്ജിനെതിരെ അപമര്യാധയായി പെരുമാറിയെന്ന് കാണിച്ച്‌ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് വനിത അഭിഭാഷക പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ്. എന്നാല്‍ ഭരണപരമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് ഉത്തരവില്‍ പറയുന്നത്.

പാലാ നഗരസഭയില്‍ കറുപ്പിന്റെ തനിയാവര്‍ത്തനം; ബഡ്ജറ്റ് അവതരണ യോഗത്തില്‍ കറുപ്പണിഞ്ഞെത്തി ഭരണപക്ഷത്തെ 13 കൗണ്‍സിലര്‍മാർ; നടപടി ബഡ്ജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാത്ത പ്രതിപക്ഷത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച്

സ്വന്തം ലേഖിക പാലാ: നഗരസഭയില്‍ കറുപ്പിന്റെ തനിയാവര്‍ത്തനം. അടുത്തിടെ നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. ബിനു പുളിക്കകണ്ടം കറുപ്പണിഞ്ഞെത്തിയത് വിവാദമായിരുന്നു. ഇതിന്റെ തനിയാവര്‍ത്തനമെന്നപോലെ ബഡ്ജറ്റ് അവതരണ യോഗത്തില്‍ ഭരണപക്ഷത്തെ 13 കൗണ്‍സിലര്‍മാരാണ് കറുപ്പണിഞ്ഞെത്തിയത്. പാലാ നഗരസഭാ ബഡ്ജറ്റ് അവതരണത്തില്‍ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ എന്നെഴുതിയ ബാനറും ഭരണപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാര്‍ക്ക് പുറമെ വൈസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പടെയുള്ള സി.പി.എം കൗണ്‍സിലര്‍മാരും സി.പി.ഐയുടെ ഏക കൗണ്‍സിലറുമാണ് കറുത്ത വസ്ത്രമണിഞ്ഞെത്തിയത്. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ […]

പാലാ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ–എബിവിപി സംഘർഷം; ഡോക്ടർക്കും പരുക്കേറ്റു; കേസെടുത്ത് പോലീസ്

സ്വന്തം ലേഖകൻ പാലാ:പാല ജനറൽ ആശുപത്രിയിൽ എബിവിപി – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർക്കും സംഘർഷത്തിൽ പരുക്കേറ്റു. കഴിഞ്ഞദിവസം പോളിടെക്നിക് കോളജിൽ നടത്തുന്ന ഇന്റർപോളി യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റത്തിലും സംഘർഷത്തിലും പരുക്കേറ്റ എബിവിപി പ്രവർത്തകനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തിയ എസ്എഫ്ഐ പ്രവർത്തകരും എബിവിപി പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. ഡോ. എഡ്വിൻ, ജയിംസ്, ബാസ്റ്റിൻ എന്നിവർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ എബിവിപി പ്രവർത്തകൻ മൃദുലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ […]