Spread the love

കോട്ടയം: കോട്ടയം ജില്ലാ ഹോമിയോ ആശുപത്രിയുടെ പുതിയ മാനേജിങ് കമ്മിറ്റിയുടെ ആദ്യയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്നു.

video
play-sharp-fill

ആശുപത്രിയുടെ സമഗ്ര വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജില്ലാ പഞ്ചായത്തിന്റെ പൂർണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് അധ്യക്ഷപ്രസംഗത്തിൽ ജോഷി ഫിലിപ്പ് പറഞ്ഞു.

ആശുപത്രി സൂപ്രണ്ട് ഡോ. ഇ.എ. സൗദ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. വൈശാഖ്, ഗ്രേസി കരിമ്പന്നൂർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, കമ്മിറ്റി അംഗങ്ങളായ സിബി ജോൺ, കുസുമാലയം ബാലകൃഷ്ണൻ, ജോയ് ചെട്ടിശ്ശേരി, ആൻ മരിയ ജോർജ് എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group