പാലാ ജൂബിലി തിരുനാൾ; പാലാ ടൗണിൽ നാളെ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ….

പാലാ ജൂബിലി തിരുനാൾ; പാലാ ടൗണിൽ നാളെ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ….

Spread the love

പാലാ: പാലാ ജൂബിലി തിരുന്നാളിനോടനുബന്ധിച്ച് പാലാ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.

നാളെ(08.12.23) രാവിലെ 10 മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

കോട്ടയം ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും പുലിയന്നൂർ അമ്പലം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് RV ജംഗ്ഷനിലെത്തി ബൈപ്പാസ് റോഡുവഴി സിവിൽസ്റ്റേഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ടൗണിലെത്തണം
ഈരാറ്റുപേട്ടയിൽ നിന്നും വരുന്ന വാഹനങ്ങൾ മഹാറാണി ജംഗ്ഷൻ, കിഴതടിയൂർ ജംഗ്ഷൻ വഴി ബൈപ്പാസിലൂടെയും പൊൻകുന്നം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ 12 –ം മൈലിൽ നിന്നും കടപ്പാട്ടൂർ ബൈപ്പാസ് വഴിയും യാത്ര ചെയ്യേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുഴ റൂട്ടിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബൈപ്പാസിലൂടെ പുലിയന്നൂരെത്തി യാത്ര തുടരേണ്ടതാണ്.

കോട്ടയം ഭാഗത്തു നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കടപ്പാട്ടൂർ ബൈപ്പാസു വഴി 12-ം മൈൽ എത്തി പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ടതാണ്.