പാലായില്‍ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം; ളാലം സ്വദേശി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക പാല: പാലായില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം പയപ്പാർ ഭാഗത്ത് വട്ടമറ്റത്തിൽ വീട്ടിൽ റോയി ജോർജ്ജ് (40) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി പാലാ സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ഇതിനെ എതിർത്തതിനെ തുടർന്ന് ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ […]

കാഞ്ഞിരപ്പള്ളി കോടതിയിൽ എത്തിച്ച പ്രതിക്ക് കഞ്ചാവ് നല്‍കാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; രണ്ട് പേർ പൊൻകുന്നം പൊലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതിക്ക് കഞ്ചാവ് നല്‍കാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻ വിളയിൽ വീട്ടിൽ മനു മോഹൻ (33), ആർപ്പൂക്കര വില്ലൂന്നി പാലത്തൂർ വീട്ടിൽ ടോണി തോമസ് (23) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വന്നിരുന്ന മനുമോഹനെ കേസിന്റെ വിചാരണയ്ക്കായി കാഞ്ഞിരപ്പള്ളി കോടതിയിൽ എത്തിച്ച സമയം വരാന്തയിൽ വച്ച് […]

ശക്തമായ മഴ; പാലാ ഈരാറ്റുപേട്ട റോഡിലെ മൂന്നാനിയിൽ വെള്ളം കയറി; വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടില്ല

സ്വന്തം ലേഖിക കോട്ടയം: കനത്ത മഴയെ തുടർന്ന് പാലാ ഈരാറ്റുപേട്ട റോഡിലെ മൂന്നാനിയിൽ വെള്ളം കയറി. എന്നാൽ വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. പാലായുടെ താഴ്ന്ന പ്രദേശങ്ങളായ മുണ്ടുപാലത്തും വെള്ളം റോഡിൽ കയറുന്ന അവസ്ഥയിലാണ്. റോഡിൽ നിന്നും ഒരടി താഴെയാണ് ജലനിരപ്പ് ഇവിടെ . കിഴക്കൻ പ്രദേശങ്ങളിൽ മഴ രാത്രിയിലും തുടർന്നതാണ് വെള്ളം ഉയരുവാൻ കാരണം. എന്നാൽ രാവിലെ മുതൽ മഴയുടെ ശക്തി കുറഞ്ഞത് വെള്ളപ്പൊക്ക സാദ്ധ്യതകൾ ഇല്ലാതാക്കിയിട്ടുണ്ട്. ഏതു സാഹചര്യത്തെയും നേരിടുവാനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്. ദുരിതശവാസ ക്യാമ്പുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ […]

പാലാ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറുടെ സ്ഥലംമാറ്റം; പോസ്റ്റ്‌മോര്‍ട്ടം മുടങ്ങി; പ്രതിസന്ധിയിലായി ജനങ്ങൾ; ഉടൻ പരിഹാരം വേണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖിക പാലാ: പാലാ ഗവ: ജനറല്‍ ആശുപത്രിയില്‍ നീണ്ട ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം നിലച്ചു ഇവിടെ പോസ്റ്റ്‌മോര്‍ട്ടം കേസുകള്‍ ചെയ്തു കൊണ്ടിരുന്ന ഫോറൻസിക് വിദഗ്ദൻ കൂടിയായ ഡോക്ടറെ സ്ഥലം മാറ്റിയതാണ് പ്രശ്‌നമായത്. ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ പൊതു സ്ഥലം മാറ്റം നടന്നു വരികയാണ്. ഒരു ദിവസം മൂന്നിലധികം പോസ്റ്റ്‌മോര്‍ട്ടം കേസുകള്‍ വരെ ഇവിടെ ചെയ്തിരുന്നു. മീനച്ചില്‍ താലൂക്കിലെയും പരിസര പ്രദേശങ്ങളിലെയും അപകട മരണങ്ങളില്‍ പെടുന്ന മൃതദേഹങ്ങള്‍ ഇവിടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നതിനാല്‍ ബന്ധുക്കള്‍ക്കും പോലീസ് അധികൃതര്‍ക്കും വളരെ സഹായകരമായിരുന്നു. മൃതദേഹങ്ങള്‍ വളരെ കുറഞ്ഞ […]

പാലായിൽ അനധികൃത മദ്യക്കച്ചവടം; വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വിദേശ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ..!

സ്വന്തം ലേഖകൻ പാലാ : പാലായിൽ അനധികൃത വിൽപ്പനയ്ക്കായി വിദേശമദ്യം സൂക്ഷിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം വില്ലേജ് കരൂർ ഭാഗത്ത് കരൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫ് (65) എന്നയാളാണ് പാലാ പോലീസിന്റെ പിടിയിലായത്. കരൂർ പള്ളി ഭാഗത്ത് ഉള്ള ഇയാള്‍ അനധികൃത മദ്യക്കച്ചവടം നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പാലാ പോലീസ് സെബാസ്റ്റ്യൻ ജോസഫിന്റെ വീട്ടിലെത്തി പരിശോധന നടത്തി വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പിടിച്ചെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ പോലീസ് സ്റ്റേഷൻ […]

വാക്ക് തർക്കം: സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചു; പാലാ അന്തിനാട് സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ പാലാ: സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്തിനാട് വലിയ കാവുംപുറം നരിക്കുഴിയിൽ വീട്ടിൽ ജോബി ചെറിയാൻ (40) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉള്ളനാട് ഭാഗത്ത് വച്ച് ഇയാളുടെ സുഹൃത്തുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് സമീപത്തുള്ള കിണറ്റിലേക്ക് തള്ളിയിടുകയുമായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഓ […]

കുടുംബ പ്രശ്നങ്ങളുടെ പേരിൽ മുൻ വൈരാഗ്യം; പാലായിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബന്ധു അറസ്റ്റിൽ; പിടിയിലായത് പൂവരണി സ്വദേശി

സ്വന്തം ലേഖിക കോട്ടയം: പാലായിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബന്ധുവായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ പൂവരണി ഇടമറ്റം മല്ലികശേരി ഭാഗത്ത് വരകിൽ വീട്ടിൽ സിബി ജോസഫ് (54) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരം 3 മണിയോടെ ഇടമറ്റം മൂലേപീടിക ജംഗ്ഷൻ ഭാഗത്ത് വഴിയിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന ബന്ധുവായ യുവാവിനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സുഹൃത്തിനെയും ഇയാൾ ആക്രമിച്ചു. ഇവർ തമ്മിൽ കുടുംബപരമായ പ്രശ്നങ്ങളുടെ പേരിൽ മുൻ […]

നാട്ടുകാര്‍ക്ക് പാരയായി പാറമട ലോബി….! പരിസ്ഥിതി ലോല മേഖല എന്നത് അവഗണിച്ച്‌ അധികാരികള്‍ ലൈസൻസ് നൽകിയത് മൂന്ന് പാറമടകള്‍ക്ക്; പാലാ കരൂരില്‍ ജനകീയ പ്രതിഷേധമുയരുന്നു….

സ്വന്തം ലേഖിക പാലാ: കരൂര്‍ പഞ്ചായത്തിലെ കുടക്കച്ചിറ, വലവൂര്‍, ചക്കാമ്പുഴ ഗ്രാമങ്ങളില്‍ പിടിമുറുക്കിയ പാറമട ലോബി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. പരിസ്ഥിതി ലോല മേഖല എന്നതുപോലും അവഗണിച്ച്‌ കരൂര്‍ പഞ്ചായത്ത് അധികാരികള്‍ ലൈസൻസ് കൊടുത്തിട്ടുള്ളത് മൂന്ന് പാറമടകള്‍ക്കാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഒരേ സമയം ഇരയ്ക്ക് ഒപ്പവും വേട്ടക്കാരനൊപ്പവും ഓടുന്ന നടപടിയാണ് കരൂര്‍ പഞ്ചായത്ത് അധികാരികള്‍ കൈക്കൊള്ളുന്നതെന്നും സമരസമിതി നേതാക്കള്‍ പറയുന്നു. ഏകജാലകത്തിന്റെ പേരില്‍ പരിശോധന പോലും നടത്താതെയും പഞ്ചായത്ത് ഉപസമിതി സന്ദര്‍ശിക്കാതെയുമാണ് ഖനനാനുമതി പാസാക്കിയതെന്നും ആരോപണമുണ്ട്. ജനവാസ മേഖലയില്‍ നിന്ന് […]

ഒ.പി ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തർക്കം; പാലാ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ചീത്ത വിളിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഭരണങ്ങാനം സ്വദേശിയെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പാലാ : ആശുപത്രിയിൽ എത്തി ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഇടപ്പാടി ഭാഗത്ത് തെക്കേനാഗത്തിങ്കൽ വീട്ടിൽ റോണി രാജൻ (27) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്നലെ രാത്രി പാലാ കെ.എം മാണി മെമ്മോറിയിൽ ജനറൽ ആശുപത്രിയിൽ എത്തുകയും ഒ.പി ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ഡോക്ടറോട് തർക്കിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയുമായിരുന്നു. ഡോക്ടറുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ […]

പാലാ ജനറല്‍ ആശുപത്രിയില്‍ പോലീസ്‌ സുരക്ഷാ ഓഡിറ്റ്‌; വിവിധ സമയങ്ങളില്‍ പട്രോളിങ്‌; ആശുപത്രിയില്‍ കടന്നു കൂടുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി

സ്വന്തം ലേഖിക പാലാ: കെ.എം.മാണി സ്‌മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച്‌ പാലാ ഡി.വൈ.എസ്‌.പി. എ.ജെ തോമസിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ സുരക്ഷാ ഓഡിറ്റ്‌ നടത്തി. കാെട്ടാരക്കര ആശുപത്രിയില്‍ ഡോക്‌ടറുടെ മരണത്തില്‍ കലാശിച്ച അക്രമത്തെ തുടര്‍ന്നാണ്‌ ആശുപത്രികള്‍ക്ക്‌ കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌. റിപ്പോര്‍ട്ട്‌ ഉടന്‍ സര്‍ക്കാരിന്‌ സമര്‍പ്പിക്കുമെന്ന്‌ ഡി.വൈ.എസ്‌.പി അറിയിച്ചു. ഹൈവേ പട്രോളിങ്ങിനോടൊപ്പം ആശുപത്രി കോമ്പൗണ്ടിലും വിവിധ സമയങ്ങളില്‍ പട്രോളിങ്‌ ഉറപ്പു വരുത്തുമെന്ന്‌ അദേഹം പറഞ്ഞു. നിലവില്‍ കൂടുതല്‍ പ്രാവശ്യം പട്രോളിങ്ങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. […]