പാലാ പൂവരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഇടിയുടെ ആഘാതത്തിൽ നിരങ്ങിനീങ്ങിയ കാർ സ്കൂട്ടറിലിടിച്ചു

സ്വന്തം ലേഖിക കോട്ടയം: പാലാ പൂവരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പാലാ പൊൻകുന്നം റോഡിൽ പൂവരണി പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഒരെ ദിശയിൽ നിന്ന് വന്ന കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിരങ്ങിനീങ്ങിയ കാർ മറ്റ് സ്കൂട്ടറുകളിലിടിക്കുകയായിരുന്നു. അപകടത്തിൽ അളാപായമില്ല.

പാലായിൽ പണം കടം നൽകാത്തതിനെ തുടർന്ന് യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു; രാമപുരം സ്വദേശി പിടിയിൽ

സ്വന്തം ലേഖിക പാലാ: യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം മുല്ലമറ്റം ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ശ്രീകുമാർ (31) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ മുൻ സുഹൃത്തായ പാലാ സ്വദേശിനിയായ യുവതിയോട് റോഡിൽ വച്ച് പണം കടം ചോദിക്കുകയും, യുവതി ഇത് നൽകാതിരുന്നതിനെ തുടർന്ന് യുവതിയുടെ കയ്യിൽ കയറി പിടിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ […]

പാലായിൽ സഹോദരനെയും ഭാര്യയെയും വീട്ടിൽ പൂട്ടിയിട്ടു; പരാതിയെ തുടർന്ന് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി; പുലിയന്നൂർ സ്വദേശി പിടിയിൽ

സ്വന്തം ലേഖിക പാലാ: പരാതിയെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ ആറ്റുകിഴക്കേൽ വീട്ടിൽ ജോയി തോമസ് (60) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് തന്റെ സഹോദരനെയും ഭാര്യയെയും വീട്ടിൽ പൂട്ടിയിടുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കാനായി എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഇയാൾ തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും സഹോദരനെയും ഭാര്യയെയും മോചിപ്പിക്കുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് ഇയാളെ […]

കോട്ടയം പാലായിൽ വാക്കുതർക്കത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ

സ്വന്തം ലേഖിക പാലാ: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ നടുവത്ത് വീട്ടിൽ ലിജോ ജോസഫ് (52) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടിലെത്തിയ ഇയാള്‍ ഭക്ഷണം കഴിക്കുന്ന സമയം തന്റെ പിതാവായ ജോസഫുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ചോറ് പാത്രം കൊണ്ട് തന്റെ പിതാവിനെ ആക്രമിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റിയ ഇയാളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. […]

ഇളം പച്ച, വെള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി…..! പ്രധാനമന്ത്രിക്ക് കേരളത്തിന്‍റെ ഓണക്കോടി കണ്ണൂരിൻ്റെ കൈത്തറിയില്‍; ഒരുങ്ങുന്നത് പാലാക്കാരിയുടെ ഡിസൈനിങ്ങിൽ

സ്വന്തം ലേഖിക കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കാനായി കേരളത്തിന്‍റെ ഓണക്കോടി ഒരുങ്ങുന്നു. കൈത്തറിയില്‍ നെയ്തെടുക്കുന്ന കുര്‍ത്തയാണ് മോദിയ്ക്ക് കേരളം ഔദ്യോഗികമായി നല്‍കുന്ന ഓണക്കോടി. കണ്ണൂരിലെ ലോകനാഥ് സഹകരണ നെയ്ത്തുസംഘമാണ് വസ്ത്രത്തിനായുള്ള തുണി തയാറാക്കുന്നത്. സംഘത്തിലെ കെ. ബിന്ദു എന്ന നെയ്ത്ത് തൊഴിലാളിയാണ് ഈ വിവിഐപി കുര്‍ത്തയ്ക്കുള്ള തുണി നെയ്തെടുക്കുന്നത്. ഇളം പച്ച, വെള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ഒത്തുചേര്‍ന്നു കുത്തനെ വരയോടു കൂടിയ ഡിസൈനിലാണ് കുര്‍ത്ത തയാറാക്കുന്നത്. പാലക്കാട് കൊടുമ്പ് കൈത്തറി സൊസൈറ്റിക്കു കീഴിലുള്ള കൊടുമ്പ് ക്ലസ്റ്ററിലെ […]

പാലായിൽ സര്‍ക്കാര്‍ സ്‌കൂള്‍ ഭൂമിയില്‍ അതിക്രമിച്ച്‌ കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചു; ബിജെപി നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖിക പാലാ: സര്‍ക്കാര്‍ സ്‌കൂള്‍ വക ഭൂമിയില്‍ അതിക്രമിച്ച്‌ കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടിനശിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബിജെപി നേതാവും വലവൂര്‍ മുണ്ടന്താനത്ത് സുമിത് ജോര്‍ജിനെയാണ് ഇന്നലെ രാത്രി പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പാലാ കോടതിയില്‍ ഹാജരാക്കി. പാലാ മഹാത്മാഗാന്ധി എച്ച്‌.എസ്.എസ്.അധികൃതരാണ് പരാതി നല്‍കിയത്. സ്‌കൂളിന്റെ ആസ്തിയില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ അവധി ദിവസം അതിക്രമിച്ച്‌ കയറി രണ്ട് ആഞ്ഞിലി മരവും ഒരു വാക മരവും വെട്ടിനശിപ്പിച്ചതായാണ് ആക്ഷേപം. എം.ജി. എച്ച്‌.എസ്.എസിന് കീഴിലുള്ള പാലാ ബി.ആര്‍.സി പ്രവര്‍ത്തിക്കുന്ന ളാലം […]

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയച്ചു; പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് പൊൻകുന്നം സ്വദേശി

സ്വന്തം ലേഖിക പൊൻകുന്നം: പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം അട്ടിക്കൽ വടക്കുംഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഉസ്മാൻ പി.റ്റി (64) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയയ്ക്കുകയായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ്. എൻ – ന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

പാലായിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ നാല് പേർ അറസ്റ്റിൽ; പിടിയിലായത് വളളിച്ചിറ, പുലിയന്നൂർ സ്വദേശികൾ

സ്വന്തം ലേഖിക പാല: പാലായിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാല വളളിച്ചിറ ഭാഗത്ത് തട്ടയത്തു വീട്ടിൽ ജസ്റ്റിൻ തോമസ് (19), വെളളാരംകാലായിൽ വീട്ടിൽ ജറിൻ സാബു(19), പുലിയന്നൂർ, മുത്തോലി ഭാഗത്ത് , ആനിമൂട്ടിൽ വീട്ടിൽ നന്ദു എ.ജെ(20), വളളിച്ചിറ കാലായിൽ പറമ്പിൽ വീട്ടിൽ ശ്രീക്കുട്ടൻ (18) എന്നിവരാണ് പോലീസ് പിടിയിലായത്. പാലാ ടൗണിൽ കൊട്ടാരമറ്റം ഭാഗത്ത് യുവാക്കൾ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവ‌ർ പിടിയിലായത്. പാലാ […]

പാലാ റോഡിൽ കട്ടച്ചിറ കുരിശുപള്ളി ഭാഗത്ത് ഹാൻസ് വിൽപ്പന; നിരോധിത പുകയില ഉൽപ്പന്നവുമായി അരുവിത്തറ സ്വദേശി ഏറ്റുമാനൂർ പൊലീസിൻ്റെ പിടിയിൽ; 1395 ഹാൻസ് പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു

സ്വന്തം ലേഖിക ഏറ്റുമാനൂര്‍: നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പായ്ക്കറ്റുകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തറ തെക്കേക്കര ആനിപ്പാടി ഭാഗത്ത് പുളിയനാനിക്കൽ വീട്ടിൽ സഫ്‌വാൻ സലീം (28) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏറ്റുമാനൂർ പാലാ റോഡിൽ കട്ടച്ചിറ കുരിശുപള്ളി ഭാഗത്ത് ഹാൻസ് വില്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ വാഹനത്തിനുള്ളിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1395 ഹാൻസ് പായ്ക്കറ്റുകള്‍ പോലീസ് […]

പാലാ പൊൻകുന്നത്ത് ഫിനാൻസ് സ്ഥാപനത്തിൽ നിന്നും മെമ്പർമാരെ കബളിപ്പിച്ച് പണം തട്ടി; പൂവരണി സ്വദേശിയായ ജീവനക്കാരൻ അറസ്റ്റിൽ

സ്വന്തം ലേഖിക പൊൻകുന്നം: മഞ്ഞക്കുഴിയിൽ പ്രവർത്തിച്ചു വരുന്ന L&T ഫിനാൻസ് എന്ന സ്ഥപനത്തിന്റെ പേരിൽ പണം തിരുമറി നടത്തിയ കേസിൽ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു പൂവരണി , മല്ലികശേരി ഭാഗത്ത് , കൂട്ടിയാനിൽ വീട്ടിൽ അജിത് ചന്ദ്രനെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെ്തത്. ഇയാൾ സ്ഥാപനത്തിലെ കളക്ഷൻ ഏജൻ്റ് ആയി ജോലി ചെയ്തു വന്നിരുന്ന സമയം സ്ഥാപനത്തിൽ നിന്നും വായ്പ എടുത്ത 11 മൈക്രോ ഫിനാൻസ് മെമ്പർമരിൽ നിന്നു മുന്നുലക്ഷത്തി നാൽപ്പതിനായിരം രൂപയോളം വാങ്ങുക്കുകയും എന്നാൽ ഈ തുക മെമ്പർമാർക്ക് തിരികെ നൽകുകയോ, […]