
എടത്വാ: അന്യനാട്ടുകാര്‍ പണിക്ക് വരാന്‍ തുടങ്ങിയതോടെ കൂലികൂടുതല് വാങ്ങുന്നു, കുറഞ്ഞസമയം പണിയുന്നു എന്നെല്ലാമാണ് നാട്ടുകാരായ തൊഴിലാളികളെക്കുറിച്ച് മലയാളികളുടെ ആക്ഷേപം.
ബംഗാളികളാണെങ്കില് കുറഞ്ഞ കൂലി കൊടുത്ത് കൂടുതല്‍ സമയം പണിയെടുപ്പിക്കാമെന്നുള്ള ചിന്ത പക്ഷേ ഇപ്പോള്‍ പൊളിയുകയാണ്.
അതിഥി തൊഴിലാളികളെ കിട്ടാതായതോടെ വരുന്ന ബംഗാളികള്‍ക്ക് കൂടുതല്‍ കൂലി നല്കി ജോലിക്കായി റെയില്‍വേ സ്റ്റേഷനില്‍ നിന്നു തന്നെ റാഞ്ചിക്കൊണ്ടു പോകുന്നു.
വരുന്ന തൊഴിലാളികളെ കൊണ്ടു പോകാനായി മോഹനവാഗ്ദാനം നല്കി റെയില്‍വെ സ്റ്റേഷനുകളില്‍ കരാറുകാരുടെ തിരക്കാണ്. ആലപ്പുഴ, ഹരിപ്പാട്, കായംകുളം മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല തുടങ്ങി ഒട്ടുമിക്ക റെയില്‍വെ സ്റ്റേഷനുകളിലും കരാറുകള്‍ എത്തി തൊഴിലാളികളെ കൂട്ടിക്കൊണ്ടുപോകുകയാണ്.
അതിഥി തൊഴിലാളികളുടെ കൂലി ഏകീകരണവും പ്രഖ്യാപിച്ചതോടെ മേസ്തരിമാര്‍ക്ക് 1100 രൂപയും ഹെല്‍പര്‍മാര്‍ക്ക് 1000 രൂപായുമാണ് നല്‍കേണ്ടത്. എന്നാല്‍ തൊഴിലാളികളെ കിട്ടാതായതോടെ ഈ പ്രഖ്യാപനത്തിന് അതീതമായി മേസ്തരിക്ക് 1400 മുതല്‍ 1500 വരെയും ഹെല്‍പര്‍മാര്‍ക്ക് 1200 വരെയും കരാറുകാര്‍ നൽകാൻ തയാറായിട്ടുണ്ട്. പണിക്കാരെ കിട്ടാതായതോടെ 1700 ഉം 2000 വരെയാണ് വന്നെത്തുന്ന തൊഴിലാളികള്‍ കൂലി ആവശ്യപ്പെടുന്നത്. ഒരുകൂട്ടര്‍ വിളിച്ചു വരുത്തുന്ന തൊഴിലാളികളെ മറ്റൊരു കൂട്ടര് കൂടുതല്‍ കൂലി വാഗ്ദാനം ചെയ്ത് റാഞ്ചി കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിഥി തൊഴിലാളികള്‍ എത്താതായതോടെ കുട്ടനാട്ടിലെ നിര്‍മ്മാണ മേഖല നിലച്ചമട്ടാണ്. തൊഴിലാളി ക്ഷാമമാണ് മേഖലയിലെ പ്രതിസന്ധിക്ക് കാരണം. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളില്‍ ഓണത്തിന് കയറി താമസം തീരുമാനിച്ചാണ് പല കുടുംബങ്ങളും കരാറുകരുമായി ധാരണയുണ്ടാക്കിയിരുന്നത്. മൂന്നുമാസത്തിലധികമായി എഴുപത്തിയഞ്ച് ശതമാനത്തിലധികം നിര്‍മ്മാണ പ്രവര്ത്തനങ്ങള്ക്കള്ക്കും പൂട്ടുവീണ അവസ്ഥയാണ്.
അതിഥിത്തൊഴിലാളികളുടെ മടങ്ങിവരവ് വൈകുന്നതിനാല്‍ തൊഴില്‍ മേഖലകളില്‍ പ്രതിസന്ധി രൂക്ഷമായി. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം നാട്ടിലേയ്ക്ക് പോയ തൊഴിലാളികളുടെ വരവിനാണ് തൊഴില്‍ ഉടമകള്‍ കാത്തിരിക്കുന്നത്. കേരളത്തില്‍
നിന്ന് പോയവരില്‍ വലിയൊരുപങ്ക് ആളുകളും മടങ്ങിയെത്തിയിട്ടില്ലെന്ന് കരാറുകാര്‍ പറയുന്നു.
പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് അധികം തൊഴിലാളികളും നാട്ടിലേക്ക് വണ്ടി കയറിയത്. മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഇത്രയധികം തൊഴിലാളികള്‍ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോയിട്ടില്ലെന്ന് ഈ രംഗത്തുള്ളവര്‍ തന്നെ പറയുന്നു.
തെരഞ്ഞെടുപ്പുകഴിഞ്ഞ് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ കയറുകയും ചെയ്തു. എന്നിട്ടും തൊഴിലാളികള്‍ മടങ്ങി വരാതെ വന്നപ്പോള്‍ ബലി പെരുന്നാള്‍ പ്രതീക്ഷിച്ചാണ് തൊഴിലാളികള്‍ വരാത്തതെന്നു കരുതിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രയിന്‍ എത്തിയാല്‍ കൂട്ടത്തോടെ തൊഴിലാളികള്‍ വന്നിരുന്ന സ്ഥാനത്ത് സ്റ്റേഷനുകള്‍ കാലിയാകുന്ന കാഴ്ചയാണുള്ളത്.







