വസ്‌തു കൈമാറ്റവുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം; കോട്ടയം പാലായിൽ മകനെ കുത്തിപ്പരിക്കേല്‍പ്പിച്ച അച്ഛനെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: മകനെ കുത്തി പരിക്കേല്‍പ്പിച്ച അച്‌ഛനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലാ വള്ളിച്ചിറയ്ക്ക് സമീപം താമസിക്കുന്ന വെട്ടുകാട്ടില്‍ ചെല്ലപ്പൻ (74) ആണ് മരിച്ചത്. വസ്‌തു കൈമാറ്റവുമായി ബന്ധപ്പെട്ട് ചെല്ലപ്പനും മകനും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. തര്‍ക്കത്തിനിടെ ചെല്ലപ്പൻ കത്തി ഉപയോഗിച്ച്‌ ശ്രീജിത്തിനെ കുത്തി പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ശ്രീജിത്തിന് മുഖത്താണ് പരിക്കേറ്റത്. പരിക്കേറ്റ ശ്രീജിത്തിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. മകനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയ സമയത്താണ് ചെല്ലപ്പന്‍റെ മരണം. തന്‍റെ പഴയ വീടിനോട് ചേര്‍ന്നാണ് ചെല്ലപ്പന്‍റെ മൃതദേഹം കണ്ടെത്തിയത്. ചെല്ലപ്പന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് വിവരം. പാലാ […]

പാലായിലെ വ്യാപാര സ്ഥാപനത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടി; അഞ്ച് യു.പി സ്വദേശികൾ അറസ്റ്റിൽ

പാലാ: പ്രമുഖ വ്യാപാരസ്ഥാപനത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ചുപേർ പോലീസിന്റെ പിടിയിലായി. യു.പി ഔറാദത്ത് സന്ത്കബിർ നഗർ സ്വദേശികളായ സങ്കം (19), ദീപക് (23), അമർനാഥ് (19), അമിത് (21), അതീഷ് (20) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 2023 ജനുവരി 31- ന് പാലായിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ നിന്നും ഇവര്‍ ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സ്ഥാപനത്തിലെ എം.ഡിയുടെ വാട്സ്ആപ്പ് മുഖചിത്രം ഉപയോഗിച്ച്, വ്യാജ വാട്സ്ആപ്പ് മുഖാന്തിരം […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ ആലുവ സ്വദേശി പാലാ പോലീസിൻ്റെ പിടിയിൽ

കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ പറവൂർ, മുപ്പത്തടം ഭാഗത്ത് വടക്കേടത്ത് വീട്ടിൽ പ്രണവ് (26) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇയാളെ കോടതിയില്‍ ഹാജരാക്കി.

പാലാ ഇടക്കോലി ഗവ. സ്‌കൂളിലെ ക്ലാസ് മുറിയില്‍ മരപ്പട്ടികളെ കണ്ടെത്തി; സീലിംഗിന് മുകളില്‍ താമസമാക്കിയിരുന്ന മരപ്പട്ടികളെ പിടികൂടി വനപാലകര്‍ക്ക് കൈമാറി

പാലാ: ക്ലാസ് മുറിയില്‍ കണ്ടെത്തിയ മരപ്പട്ടികളെ വനപാലകര്‍ക്ക് കൈമാറി. ഇടക്കോലി ഗവ. സ്‌കൂളിലാണ് കഴിഞ്ഞ ദിവസം രണ്ടു മരപ്പട്ടികളെ കണ്ടെത്തിയത്. സീലിംഗിനു മുകളില്‍ താമസമാക്കിയിരുന്ന മരപ്പട്ടികള്‍ രാത്രിയില്‍ സീലിംഗ് തകര്‍ന്ന് ക്ലാസ് മുറിയില്‍ വീഴുകയായിരുന്നു. രാവിലെ സ്‌കൂളിലെത്തിയ സ്റ്റാഫ് വാതില്‍ തുറന്നപ്പോഴാണ് ക്ലാസ് മുറിയില്‍ മരപ്പട്ടികളെ കണ്ടത്. ഉടന്‍തന്നെ ക്ലാസ് റൂം പൂട്ടിയശേഷം കോട്ടയം വനംവകുപ്പ് ഓഫീസില്‍ അറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം റെസ്‌ക്യൂവറായ ഷെല്‍ഫി മേലുകാവ് സ്ഥലത്തെത്തി ഇവയെ പിടികൂടുകയുമായിരുന്നു. വലിപ്പമേറിയ രണ്ടു മരപ്പട്ടികളെയും ചാക്കിലാക്കി വനപാലകര്‍ക്ക് കൈമാറി. എരുമേലി ഭാഗത്ത് വനത്തില്‍ ഇവയെ […]

പൊലീസുകാര്‍ കുനിച്ചുനിര്‍ത്തി മര്‍ദ്ദിച്ചു; പതിനേഴുകാരന് നട്ടെല്ലിന് ഗുരുതര പരിക്ക്; പുറത്ത് പറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണി; ആരോപണം കള്ളമെന്ന് പാലാ പൊലീസ്

കൊച്ചി: പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പൊട്ടലേറ്റെന്ന പരാതിയുമായി പതിനേഴുകാരനായ വിദ്യാര്‍ത്ഥി. കോട്ടയം പാലാ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പെരുമ്പാവൂര്‍ സ്വദേശി പാര്‍ത്ഥിപന്റെ പരാതിയില്‍ ആരോപിക്കുന്നത്. മര്‍ദ്ദന വിവരം പുറത്തു പറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പാര്‍ത്ഥിപൻ പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മകന് നട്ടെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് അനങ്ങാൻ കഴിയുന്നില്ലെന്ന് അമ്മ നിഷ പറയുന്നു. എന്നാല്‍ ആരോപണം കള്ളമാണെന്ന് പാലാ പൊലീസ് വാദിക്കുന്നു. പാര്‍ത്ഥിപനെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിടികൂടുകയായിരുന്നുവെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് പൊലീസുകാരുടെ വാദം. എന്നാല്‍ […]

പാലാ കൊല്ലപ്പള്ളിയിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് വീട്ടിലേക്ക് ഇടിച്ചുകയറി; വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാലാ: കൊല്ലപ്പള്ളി അന്ത്യാളം റൂട്ടില്‍ സ്‌കൂള്‍ ബസ് റോഡിന് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി. വീട്ടിലുള്ളവരും വിദ്യാര്‍ത്ഥികളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഏഴാച്ചേരി പയപ്പാര്‍ റൂട്ടില്‍ റോഡ് പുറമ്പോക്കില്‍ ളാലം തോടിന്റെ കരയില്‍ താമസിക്കുന്ന എസ്.ടി വിഭാഗക്കാരായ ബാബു പാണ്ടിപാറയില്‍ എന്ന തൊഴിലാളിയുടെ വീട്ടിലേക്കാണ് അമനകര ചാവറ സ്‌കൂളിന്റെ ബസ് ഇടിച്ചു കയറിയത്. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സ്‌കൂള്‍ കുട്ടികളെ വീടുകളിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂള്‍ ബസ് റോഡിന് സമീപത്തെ […]

കാൻസര്‍ രോഗികള്‍ക്ക് വേണ്ടി സ്വന്തം മുടി മുറിച്ചു നല്‍കി; അര്‍ബുദ രോഗികളെ ചേര്‍ത്ത് പിടിച്ച്‌ നടന്ന നിഷാ ജോസ് കെ മാണി; ഒടുവില്‍ നടത്തിയ മാമോഗ്രാം അസുഖം പുറത്തെത്തിച്ചു; കാൻസറിനെ തോല്‍പ്പിക്കാൻ നിഷയുടെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍….!

കോട്ടയം: അര്‍ബുദ രോഗം തിരിച്ചറിഞ്ഞുവെന്നും ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ.മാണി. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലായിരുന്നുവെന്നും മാമോഗ്രാം വഴിയാണ് രോഗം കണ്ടെത്താൻ കഴിഞ്ഞതെന്നും സാമൂഹികപ്രവര്‍ത്തക കൂടിയായ നിഷ വെളിപ്പെടുത്തി. ഈ പ്രതികരണം സോഷ്യല്‍ മീഡയയില്‍ വൈറലാകുകയാണ്. 2013 മുതല്‍ കാൻസര്‍ രോഗികളെ സഹായിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ക്യാമ്ബുകളടക്കം നടത്തി മാമോഗ്രാമിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധം നല്‍കുന്നുണ്ട്. താനും വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യാറുണ്ടായിരുന്നു. 2023 ഒക്ടോബറില്‍ നടത്തിയ മാമോഗ്രാമിലാണ് രോഗം കണ്ടെത്തിയത്, നിഷ വിശദീകരിക്കുന്നു. കേരളാ […]

ക്യാന്‍സറിനെ കീഴടക്കിയിട്ടേ ഇനി ബാക്കി കാര്യമുള്ളൂ; കുടുംബത്തിന്റെ പിന്തുണ ഒപ്പമുണ്ട്”: ക്യാന്‍സറിനോട് പൊരുതുന്ന ജീവിതാനുഭവം പങ്കുവെച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി

കോട്ടയം: ക്യാന്‍സറിനോട് പൊരുതിയ ജീവിതാനുഭവം പങ്കുവച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി. കുടുംബത്തിന്റെ പിന്തുണയും ശക്തിയും അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള പ്രചോദനമായെന്ന് നിഷ ജോസ് പറഞ്ഞു. ക്യാന്‍സറിനെ കീഴടക്കിയിട്ടേ ഇനി ബാക്കി കാര്യമുള്ളൂ എന്നും നിഷ പറയുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലാണ് തന്റെ അര്‍ബുദ രോഗബാധയെ സംബന്ധിച്ച വിവരങ്ങള്‍ നിഷ പങ്കുവെച്ചത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും എല്ലാ വര്‍ഷവും നടത്താറുള്ള മാമോഗ്രാം ഈ വര്‍ഷം നടത്തിയപ്പോഴാണ് സ്തനാര്‍ബുദം കണ്ടെത്തിയതെന്നും നിഷ പറയുന്നു. എല്ലാ വര്‍ഷവും മാമോഗ്രാം ചെയ്യാറാറുണ്ടായിരുന്നു. അങ്ങനെ […]

കണ്ടുപഠിക്ക് അധികാരികളേ… നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ ഞങ്ങൾക്ക് റോഡ് പണിയാനറിയാം; പൂവരണി അമ്പലം ഹെല്‍ത്ത് സെന്റര്‍ റോഡ് സഞ്ചാരയോഗ്യമാക്കി നാട്ടുകാർ

പാലാ: കണ്ടുപഠിക്ക് അധികാരികളേ, നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ ജനങ്ങള്‍ നേരിട്ടിറങ്ങി ചെയ്യും. പാവങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈക്കാശ് മുടക്കി പൂവരണി അമ്പലം ഹെല്‍ത്ത് സെന്റര്‍ റോഡ് സഞ്ചാരയോഗ്യമാക്കി. ആകെത്തകര്‍ന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടുളള നാട്ടുകാരുടെ മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നിട്ടും ഒരു പ്രയോജനവുമുണ്ടായില്ല. കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും, തദ്ദേശ സ്ഥാപനങ്ങളും കൈവിട്ടപ്പോഴാണ് കൈക്കരുത്തുമായി റോഡുപണിക്ക് നാട്ടുകാര്‍ നേരിട്ട് രംഗത്തിറങ്ങിയത്. അതും ആധുനിക മെഷീനുകളുടെ സഹായത്തോടെ തന്നെ. 2017-18 വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി റോഡ് പി.എം.ജി.എസ്.വൈ ഏറ്റെടുത്തതാണ്. ആദ്യ ഘട്ടമായി സഞ്ചാരയോഗ്യമായിരുന്ന ഒന്നാം തരം ടാറിംഗ് റോഡ് പൊളിച്ചു മാറ്റി. […]

കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഇറാനില്‍ കൊണ്ടുപോയി യുവാക്കളെ ചൂഷണം ചെയ്തു; തട്ടിപ്പിനിരയായത് കോട്ടയം പാലാ സ്വദേശികൾ ഉൾപ്പെടെ നിരവധി പേർ; കേസെടുത്ത് പോലീസ്

പാലാ: ദുബായില്‍ കപ്പലില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ വാങ്ങിയ ശേഷം ഇറാനില്‍ കൊണ്ടുപോയി യുവാക്കളെ ചൂഷണം ചെയ്ത സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാലായില്‍ നിന്നുള്ളള്‍പ്പെടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ഇത്തരത്തില്‍ ചൂഷണത്തിനിരയായവര്‍ അവിടെനിന്നു രക്ഷപ്പെട്ട് കേരളത്തില്‍ തിരിച്ചെത്തിയിരുന്നു. യുവാക്കളോട് പണം വാങ്ങി ജോലി വാഗ്ദാനം ചെയ്ത് ഇറാനിലേക്ക് കടത്തിയ ഏജന്‍റുമാര്‍ക്കെതിരേ ബന്ധുക്കള്‍ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കു പുറമേ അതതു പോലീസ് സ്റ്റേഷനുകളിലും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. […]