കോട്ടയം പുതുപ്പള്ളിയിൽ പച്ചക്കറി വണ്ടി മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളിയില്‍ പച്ചക്കറിവണ്ടി മോഷ്ടിച്ച കേസിൽ രണ്ടു യുവാക്കള്‍ അറസ്റ്റിൽ. പുതുപ്പള്ളി മാളിയേക്കൽ വീട്ടിൽ പ്രദീപിന്‍റെ മകൻ ദിലീപ് എം പ്രദീപ് (22), പുതുപ്പള്ളി വെട്ടിമറ്റം വീട്ടിൽ വിനോദ്കുമാർ മകൻ വിശ്വജിത്ത് (20) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പ്രതികൾ ഇരുവരും ചേർന്ന് കാഞ്ഞിരത്തുംമൂട് ഭാഗത്ത് കിടന്നിരുന്ന പച്ചക്കറി അടങ്ങുന്ന ഉന്തുവണ്ടിവിശ്വജിത്തിന്‍റെ പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെതുടർന്ന് എസ്.എച്ച്.ഒ. യു.ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് […]

കോട്ടയം ചങ്ങനാശേരിയിൽ കടയിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ; കടയിലെത്തിയശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ തകർക്കുകയും, ജീവനക്കാരെ മർദ്ദിക്കുകയം ചെയ്തു; പിന്നാലെ വീടുകയറിയും ആക്രമണം

  സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശ്ശേരി കൂന്താനം പുറക്കടവ് ഭാഗത്തുളള ഹാബി വുഡ് & അലൂമിനിയം ഫാബ്രിക്കേഷൻ എന്ന സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതികള്‍ പിടിയില്‍. തൃക്കൊടിത്താനം നാലുപറയിൽ വീട്ടില്‍ മൈക്കിൾ ഔസേഫിന്‍റെ മകന്‍ ഷിബിൻ മൈക്കിൾ, (23), ചെത്തിപ്പുഴ മരേട്ട്പുതുപ്പറമ്പിൽ വീട്ടില്‍ ജിജോ വർഗ്ഗീസ് മകന്‍ ജിറ്റോ ജിജോ (22) എന്നിവരാണ് പിടിയിലായത്. കൂനംന്താനം പുറക്കടവ് ഭാഗത്ത് അലൂമിനിയം ഫാബ്രിക്കേഷൻ കട നടത്തി വരുന്ന സമീർ താജുദീൻ എന്നയാളിനെയാണ് ഇന്നലെ വൈകിട്ട് പ്രതികൾ ആക്രമിച്ചത്. മോട്ടോർ സൈക്കിളിലെത്തിയ പ്രതികൾ സ്ഥാപനത്തിൽ […]

റോഡ് മെയിന്റെനൻസ് ഗ്രാന്റ് വെട്ടിക്കുറച്ചു; റോഡുകൾ കുളമാകുന്നു ;പഞ്ചായത്തുകളിൽ റോഡ് നവീകരണമുൾപ്പെടെയുളള പദ്ധതികൾക്ക് ഫണ്ടില്ല

സ്വന്തം ലേഖകൻ തിരുവാർപ്പ്: പഞ്ചായത്തുകളിൽ പദ്ധതി വിഹിതം വർദ്ധിപ്പിക്കാത്തതും , റോഡ് മെയിന്റെനൻസ് ഗ്രാന്റ് വെട്ടിക്കുറച്ചതും , അനിവാര്യ പദ്ധതികളുടെ തുക വർദ്ധിപ്പിച്ചതും മൂലം പഞ്ചായത്തിലെ പശ്ചാത്തല മേഖലയിലെ റോഡ് നവീകരണമുൾപ്പെടെയുളള പദ്ധതികൾക്ക് ഫണ്ട് ഇല്ലാത്ത അവസ്ഥയിലാണ് . ഏകദേശം ആറ് ലക്ഷം രൂപയോളം ഓരോ വാർഡിലേയ്ക്കും റോഡ് നിർമ്മാണത്തിന് ലഭിച്ചു കൊണ്ടിരുന്ന സാഹചര്യം മാറി.കഴിഞ്ഞ വർഷം 40 ലക്ഷം രൂപ മാത്രമാണ് പഞ്ചായത്തിന് റോഡുകളുടെ മേഖലയ്ക്ക് ആകെ ലഭ്യമായത് . 18 വാർഡുകളുള്ള പഞ്ചായത്തിൽ ഈ തുക 5 ലക്ഷം വീതം 8 […]

ഇനി ഞാനൊഴുകട്ടെ’ ;ജലസ്രോതസ്സുകളുടെ പുനരുജ്ജീവന പദ്ധതിയിലൂടെ വീണ്ടെടുത്തത് 45,736 കിലോമീറ്റര്‍ നീര്‍ച്ചാല്‍; കോട്ടയം, ആലപ്പുഴ ജില്ലകൾക്ക് നേട്ടം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതി വഴി കേരളം വീണ്ടെടുത്തത് 45,736 കിലോമീറ്റര്‍ നീര്‍ച്ചാലുകള്‍. കാലവര്‍ഷത്തില്‍ കോട്ടയം, ആലപ്പുഴ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ അതിതീവ്ര മഴ പെയ്ത സാഹചര്യത്തില്‍ വെള്ളക്കെട്ടിന്‍റെ രൂക്ഷത കുറക്കാന്‍ പദ്ധതി സഹായകമാകും. 412 കിലോമീറ്റര്‍ ദൂരം പുഴയുടെ സ്വാഭാവിക ഒഴുക്കും വീണ്ടെടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് തോടുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവയില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ദൂരം നീര്‍ച്ചാല്‍ മാലിന്യമുക്തമാക്കിയത്; 10,885 കിലോമീറ്റര്‍. എറണാകുളം ജില്ലയില്‍ 7,101 […]

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എഎസ്ഐ റംല കുടുങ്ങും; പരാതിയുമായി ബിജെപി ; കേസ് ഡിഐജിക്ക് കൈമാറിയതായി ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് ഐപിഎസ്

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മായില്‍ കുടുങ്ങും. റംലയ്ക്കെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി ഉൾപ്പെടെയുള്ളവർ രം​ഗത്തെത്തി. പോപ്പുലര്‍ ഫ്രണ്ട് സെക്രട്ടറി റൗഫ് ഫേസ്ബുക്കിലിട്ട പോസ്റ്റ്, പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണയറിയിച്ച് റംല ഇസ്മായില്‍ തന്റെ ഫേസ്ബുക്കിൽ ഷെയര്‍ ചെയ്യുകയായിരുന്നു. മുൻപ് കരിങ്കുന്നത്തും മൂന്നാറിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കരിങ്കുന്നം സ്റ്റേഷനിലെ പൊലീസുകാരനായിരുന്ന അനസിനെ […]

സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ അംഗങ്ങളെയും സർക്കാരിന്റെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ ഉൾപ്പെടുത്തണം : അഡ്വ. ഷോൺ ജോർജ്

സ്വന്തം ലേഖകൻ തലനാട്: സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ അംഗങ്ങളെയും സർക്കാരിന്റെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്. ജീവനക്കാരിൽ നിന്ന് പ്രതിമാസം 500 രൂപ പ്രീമിയം ഇടാക്കിക്കൊണ്ടാണ് സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കുമായി ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. ഇതേ മാതൃകയിൽ തന്നെ കുടുംബശ്രീ അംഗങ്ങളിൽ നിന്നും പ്രീമിയം തുക ഈടാക്കി മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ഉണ്ടാക്കാവുന്ന ഏറ്റവും വലിയ വിപ്ലവം ആയിരിക്കും ഈ പദ്ധതി എന്നും ഷോൺ ജോർജ് […]

ഉപയോഗിക്കുന്നത് കഞ്ചാവിനെക്കാൾ വീര്യമുള്ള മ​​യ​​ക്കു​​മ​​രു​​ന്നു​​ക​​ള്‍; രാഷ്ട്രീയക്കാരുൾപ്പെടെ ഉന്നതരുടെ സ്വാധീനവും; ഇത്തരക്കാരെ മെരുക്കാൻ പൊലീസിനും ഭയം; യുവാക്കളുടെ മയക്കുമരുന്ന് ഉപയോഗത്തിൽ കോട്ടയം ജില്ല രണ്ടാം സ്ഥാനത്ത് എത്തുമ്പോൾ……!

സ്വന്തം ലേഖിക കോ​​ട്ട​​യം: ല​​ഹ​​രി​​ ഉപയോഗത്തിൽ സംസ്ഥാനത്ത് കോ​​ട്ട​​യം ഒ​​ട്ടും പി​​ന്നി​​ല​​ല്ല. നാ​​ലു​​മാ​​സ​​ത്തെ ക​​ണ​​ക്കു​​പ്ര​​കാ​​രം 21 വ​​യ​​സി​​ല്‍ താ​​ഴെ മാ​​ത്രം പ്രാ​​യ​​മു​​ള്ള 278 യു​​വാ​​ക്ക​​ളെ മ​​യ​​ക്കു​​മ​​രു​​ന്നു കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നാ​​ര്‍​​കോ​​ട്ടി​​ക് ഡ്ര​​ഗ്സ് ആ​​ന്‍​​ഡ് സൈ​​കോ​​ട്രോ​​പി​​ക് സ​​ബ്സ്റ്റ​​ന്‍​​സ് (എ​​ന്‍​​ഡി​​പി​​എ​​സ്) നി​​യ​​മ​​പ്ര​​കാ​​രം അ​​ക​​ത്താ​​ക്കി​​യ​​പ്പോ​​ള്‍ 41 പേ​​രു​​മാ​​യി കോ​​ട്ട​​യം ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ണ്ട്. 62 യു​​വാ​​ക്ക​​ള്‍ പി​​ടി​​ക്ക​​പ്പെ​​ട്ട എ​​റ​​ണാ​​കു​​ള​​മാ​​ണ് ഒ​​ന്നാം​​സ്ഥാ​​ന​​ത്ത്. ആ​​ല​​പ്പു​​ഴ​​യി​​ല്‍​​നി​​ന്നും 39 പേ​​രെ അ​​ക​​ത്താ​​ക്കി​​യെ​​ന്നും എ​​ക്സൈ​​സ് രേ​​ഖ​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്നു. 2020ല്‍ ​​എ​​റ​​ണാ​​കു​​ ള​​ത്തെ പി​​ന്‍​​ത​​ള്ളി കോ​​ട്ട​​യ​​മാ​​യി​​രു​​ന്നു ഒ​​ന്നാം സ്ഥാ​​ന​​ത്ത്. 21 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള 917 യു​​വാ​​ക്ക​​ളെ എ​​ന്‍​​ഡി​​പി​​എ​​സ് നി​​യ​​മ​​പ്ര​​കാ​​രം […]

കോട്ടയം പുതുപ്പള്ളി ഇരവിനെല്ലൂർ കലുങ്കിൽ മിനി ഹൈ മസ്റ്റ് ലൈറ്റു സ്ഥാപിച്ചു; പദ്ധതിയുടെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം എൽ എ നിർവ്വഹിച്ചു

സ്വന്തം ലേഖകൻ പുതുപളളി: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ മെമ്പർ പി കെ വൈശാഖ് തുടക്കം കുറിച്ച പൗർണ്ണമി പദ്ധതിയിൽ ഉൾപെടുത്തി പുതുപളളി ഇരവിനെല്ലൂർ കലുങ്കിൽ മിനി ഹൈ മസ്റ്റ് ലൈറ്റു സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം എൽ എ പുതുപളളിയിൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെംമ്പർ പികെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. ബോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോൺ, പുതുപളളി പഞ്ചായത്തംഗങ്ങളായ വൽസമ്മ മാണി, ജിനു കെ പോൾ, ജോബി കൊട്ടം പറമ്പിൽ, പുതുപളളി മണ്ടലം പ്രസിഡന്റ് […]

കോട്ടയം മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണ ആരംഭ സമ്മേളനം നടന്നു; മുതിർന്ന മാധ്യമ പ്രവർത്തകൻ ആത്മജവർമ്മ തമ്പുരാൻ ചടങ്ങ് ഉത്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണ ആരംഭ സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ ആത്മജവർമ്മ തമ്പുരാൻ ഉത്ഘാടനം ചെയ്തു. കെ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ്ജൂനിയർ സൂപ്രണ്ട് എം.ജെ ജ്യോതി ലക്ഷമി ഭദ്രദീപ പ്രകാശനം ചെയ്തു. പാമ്പാടി സുനിൽശാന്തി ,വാർഡ് മെമ്പർ ഫിലിപ്പ് കിഴക്കേപ്പറമ്പിൽ, കെ സുരേഷ് വയലിൽ, എം.കെ മോഹനൻ, കെ .എസ്സ് തങ്കപ്പൻ കാലായിൽ പറമ്പിൽ, മധുസൂധനൻ കെ.കെ, അജികുമാർ കാളാശ്ശേരിൽ, വി.ആർ ബാലകൃഷ്ണവാര്യർ ,എ.എൻ മുരളീധരൻ നായർ, ശ്രീകുമാർ കാരക്കാട്ട്, […]

കോട്ടയം വാകത്താനത്ത് ഇൻസ്റ്റാഗ്രാംവഴി പരിചയപ്പെട്ട കൗമാരക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: ഇൻസ്റ്റാഗ്രാംവഴി പരിചയപ്പെട്ട കൗമാരക്കാരിയെ പ്രണയം നടിച്ചു പീഡിപ്പിക്കാന്‍ ശ്രമംച്ചയാൾ അറസ്റ്റിൽ. മലപ്പുറം വടക്കത്ത് വളപ്പിൽ മഹറൂഫ് മകൻ അബ്ദുൾ നിസാർ (18) നെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ഇൻസ്റ്റാഗ്രാമിൽ വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞദിവസം രാത്രി പെണ്‍കുട്ടിയുടെ വീട്ടിൽ എത്തുകയും കുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയും ആയിരുന്നു. വാകത്താനം എസ് ഐ പ്രസാദി ന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു