കോട്ടയം ജില്ലയില്‍ 190 പേര്‍ക്ക് കോവിഡ്; 100 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 190 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 190 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 100 പേര്‍ രോഗമുക്തരായി. 2879 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 69 പുരുഷന്‍മാരും 92 സ്ത്രീകളും 13 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 33 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1618 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 445237 പേര്‍ കോവിഡ് ബാധിതരായി. 442344 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6271 പേര്‍ ക്വാറന്റയിനില്‍ […]

സ്‌ത്രീകളെ കമന്റടിക്കുക, കയറിപ്പിടിക്കുക, പിടിച്ചുപറി, മോഷണം എന്നിവ സജീവം; കോട്ടയം നഗരത്തിലെ തീയേറ്റര്‍ റോഡ് സ്‌ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും സുരക്ഷിതമല്ലാത്ത ഇടം; പൊലീസ് പരിശോധന ശക്തമാകുന്നത് പരാതി ഉയരുമ്പോൾ മാത്രം

സ്വന്തം ലേഖിക കോട്ടയം: തീയേറ്റര്‍ റോഡ് സ്‌ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്ക് പോലും സമാധാനത്തോടെ നടക്കാന്‍ കഴിയാത്ത ഇടം. സാമൂഹികവിരുദ്ധര്‍ ഇടംപിടിച്ചിരിക്കുന്ന ഇവിടെ പിടിച്ചുപറി, മോഷണം എന്നിവയും സജീവം. കാര്‍ക്കിച്ചു തുപ്പിയും മൂത്രമൊഴിച്ചും റോഡ്‌ മലിനമാക്കുന്നതും ഇവിടെ പതിവു സംഭവമാണ്. കൃത്യമായ ഇടവേളകളില്‍ പൊലീസ്‌ ഇവിടെ കുടിയൊഴിപ്പകല്‍ നടത്താറുണ്ടെങ്കിലും തൊട്ടുപിന്നാലെ പഴയ കലാപരിപാടികള്‍ ആരംഭിക്കും. ടി.ബി. റോഡില്‍ കെ.എസ്‌.ആര്‍.ടി.സി.ഭാഗത്തു നിന്ന്‌ മാര്‍ക്കറ്റ്‌ ഭാഗത്തേയ്‌ക്ക്‌ എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതായതിനാല്‍ നൂറുകണക്കിന്‌ യാത്രക്കാര്‍ പ്രയോജനപ്പെടുത്തുന്ന റോഡാണിത്‌. ഇവിടെയുള്ള തീയേറ്ററുകള്‍ വ്യാപാരസ്‌ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലേക്കു പോകുന്നവര്‍ക്കും പ്രയോജനപ്രദമാണെങ്കിലും പകല്‍ സമയത്തു […]

വളഞ്ഞങ്ങാനം വെള്ളച്ചാട്ടം വര്‍ഷം മുഴുവന്‍ നിലനിര്‍ത്താന്‍ പദ്ധതിയൊരുങ്ങുന്നു; വര്‍ഷക്കാലത്ത് ലഭിക്കുന്ന വെള്ളം സംഭരിച്ച്‌ വേനല്‍ക്കാലത്ത് മലമുകളില്‍ എത്തിച്ച് ഒഴുക്കിവിട്ട് വെള്ളച്ചാട്ടം പുനരുജ്ജീവിപ്പിക്കും

സ്വന്തം ലേഖിക പീരുമേട്:പീരുമേടിന്റെ കവാടമായ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം വര്‍ഷം മുഴുവന്‍ നിലനിര്‍ത്താന്‍ പദ്ധതിയൊരുങ്ങുന്നു. പാലത്തിന് താഴ്‌വശത്ത് വര്‍ഷക്കാലത്ത് ലഭിക്കുന്ന വെള്ളം സംഭരിച്ച്‌ വേനല്‍ക്കാലത്ത് മലമുകളില്‍ എത്തിച്ചശേഷം ഒഴുക്കിവിട്ട് വെള്ളച്ചാട്ടം പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികള്‍ക്കാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്. പീരുമേട് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതിക്ക് രൂപം നല്‍കുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാനും വ്യാപാരികള്‍ക്ക് സ്ഥിരം വരുമാനം ലഭിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. മഴക്കാലത്ത് വെള്ളച്ചാട്ടം കാണാന്‍ ധാരാളം സഞ്ചാരികള്‍ എത്തുന്നത് പതിവാണ്. എന്നാല്‍ അടിസ്ഥാന സൗകര്യത്തിന്റെ അഭാവം യാത്രക്കാരെയും വിനോദസഞ്ചാരികളെയും ദുരിതത്തിലാക്കുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് പദ്ധതിയുമായി പ‌ഞ്ചായത്ത് മുന്നോട്ടുവന്നത്. […]

കേരള കോൺഗ്രസ് സ്ഥാപക നേതാവ് ആർ.ബാലകൃഷ്ണ പിള്ള ജയന്തിയായ മാർച്ച് എട്ട് ജില്ലയിൽ സ്നേഹദിനമായി ആചരിക്കാൻ കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു

സ്വന്തം ലേഖിക കോട്ടയം: കേരള കോൺഗ്രസ് സ്ഥാപക  നേതാവ് ആർ.ബാലകൃഷ്ണ പിള്ള ജയന്തിയായ മാർച്ച് 8 ജില്ലയിൽ സ്നേഹദിനമായി ആചരിക്കാൻ കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്യ്തു. ഈ ദിവസം ജില്ലയിൽ വിവിധ അനാഥാലയങ്ങൾ, വ്യദ്ധസദന ങ്ങൾ, സ്നേഹാലയങ്ങളിൽ സ്നേഹ വിരുന്നും ഉപഹാരങ്ങളും നൽകുവാനും ജില്ലാ കമ്മറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സാജൻ ആലക്കളം അദ്ധ്യക്ഷത വഹിച്ച യോഗ ത്തിൽ, ദീപു ബാലകൃഷ്ണൻ, ജിജോ മുഴയിൽ, ശശിധരൻ വൈക്കം, ഹരിപ്രസാദ്, ബേബിച്ചൻ തയ്യിൽ, സാൽവിൻ കൊടിയന്ത്ര , , ബിജിമണ്ഡപം, […]

ഊട്ടിയിലെ കുടുംബ സ്വത്ത് വിറ്റതിൽ തർക്കം; കൈവശമുണ്ടായിരുന്ന റിവോൾവർ എടുത്ത് വെടിയുതിർത്തു; പൊലിഞ്ഞത് സ്വന്തം സഹോദരൻ്റെ ജീവനും; ഞെട്ടൽ മാറാതെ ബന്ധുകളും

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കം കലാശിച്ചത് സഹോദരൻ്റെ മരണത്തിൽ. കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ രഞ്ജു കുര്യനാണ് മരിച്ചത്. തര്‍ക്കത്തിനിടെ രഞ്ജുവിന്റെ സഹോദരന്‍ ജോര്‍ജ് വെടിയുതിര്‍ക്കുകയായിരുന്നു. ജോര്‍ജിനെ പൊലീസ് പിടികൂടി. മറ്റൊരു സഹോദരന്‍ മാത്യ സ്‌കറിയയ്ക്കും വെടിയേറ്റു. വെടിയേറ്റ ബന്ധുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവായ ജോർജ് കുര്യൻ കുടുംബ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വിൽപ്പന നടത്തിയിരുന്നു. ഊട്ടിയിൽ വ്യവസായിയായ രഞ്ജു […]

കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട്, അരുവിക്കുഴി, പൂവത്തിളപ്പ്, കരിമ്പാനി, ചെങ്ങളം, കാഞ്ഞിരമറ്റം, ആനിക്കാട്, ഇളമ്പള്ളി, കയ്യൂരി, തെക്കുന്തല, മുണ്ടൻ കുന്ന്, മൂഴൂർ, തറക്കുന്ന്, നെയ്യാട്ടുശ്ശേരി, ചല്ലോലി ഭാഗങ്ങളിൽ നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൈക ഹോസ്പിറ്റൽ, പൈക നോർത്ത്, പച്ചാത്തോട്, വിളക്കും മരുത് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ […]

കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് സഹോദരന്മാർ തമ്മിലുള്ള തർക്കത്തിൽ തലയ്ക്ക് വെടിയേറ്റ് വ്യവസായി മരിച്ചു

സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് സ്ഥലം വിറ്റതിന്നെ ചൊല്ലി സഹോദരന്മാർ തമ്മിലുള്ള തർക്കത്തിൽ തലയ്ക്ക് വെടിയേറ്റ് വ്യവസായി മരിച്ചു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യനാണ് സഹോദരന്റെ വെടിയേറ്റ് മരിച്ചത്. ഇയാളുടെ സഹോദരി ഭർത്താവ് മാത്യു സ്കറിയയെ തലയ്ക്ക് വെടിയേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്തായിരുന്നു സംഭവം. കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവായ ജോർജ് കുര്യൻ കുടുംബ ഉടമസ്ഥതയിലുള്ള ഉള്ള സ്ഥലം കഴിഞ്ഞ ദിവസം വിൽപ്പന നടത്തിയിരുന്നു. ഊട്ടിയിൽ വ്യവസായിയായ രഞ്ജു ഇതിനെപ്പറ്റി […]

എരുമേലി സിഐക്ക് പിന്നാലെ പിആർഒ സതീശനും സസ്പെൻഷൻ; മണ്ഡലകാലത്തടക്കം എരുമേലിയിലെത്തിയവരെ ഊറ്റിപ്പിഴിഞ്ഞ് കൈക്കൂലി വാങ്ങിയതിൻ്റെ സൂത്രധാരൻ സതീശൻ; എരുമേലിക്ക് പിന്നാലെ ജില്ലയിലെ കൈക്കൂലിക്കാരനായ മറ്റൊരു സിഐ കൂടി തേർഡ് ഐ ആൻ്റി കറപ്ഷൻ ടീമിൻ്റെ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ എരുമേലി: എരുമേലി സി ഐ ക്ക് പിന്നാലെ പിആർഒ സതീശനും സസ്പെൻഷൻ. മണ്ഡലകാലത്തടക്കം എരുമേലിയിലെത്തിയവരെ ഊറ്റിപ്പിഴിഞ്ഞ് കൈക്കൂലി വാങ്ങിയതിൻ്റെ പേരിലാണ് ഇരുവരേയും സസ്പെൻറ് ചെയ്തത്. കച്ചവടക്കാരേയും, പാർക്കിംഗ് ഗ്രൗണ്ട് വാടകയ്ക്കെടുത്തവരോടും കൈക്കൂലി വാങ്ങിയതായി തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെ സ്പെഷ്യൽ ബ്രാഞ്ചും, ഇൻറലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിരുന്നു. മനോജിനെ സസ്പെൻ്റ് ചെയ്ത് ഒരാഴ്ച തികയും മുൻപാണ് സതീശനേയും സസ്പെൻ്റ് ചെയ്ത് ഉത്തരവിറങ്ങിയത് മണ്ണ്, മണൽ മാഫിയയുമായും വഴിവിട്ട ബന്ധമാണ് എരുമേലി സ്റ്റേഷനിലെ പിആർഒ സതീശനടക്കം ചുരുക്കം ചില […]

കോട്ടയം ജില്ലയില്‍ 128 പേർക്ക് കോവിഡ്; 229 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 128 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 229 പേര്‍ രോഗമുക്തരായി. 1750 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 46 പുരുഷന്‍മാരും 59 സ്ത്രീകളും 23 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 31 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1528 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 445047 പേര്‍ കോവിഡ് ബാധിതരായി. 442244 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5594 പേര്‍ ക്വാറന്റയിനില്‍ […]

കോട്ടയം ജില്ലയില്‍ 188 പേര്‍ക്ക് കോവിഡ്; 186 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 188 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 188 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 186 പേര്‍ രോഗമുക്തരായി. 2104 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 82 പുരുഷന്‍മാരും 80 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 50 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1629 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444919 പേര്‍ കോവിഡ് ബാധിതരായി. 442015 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5427 പേര്‍ ക്വാറന്റയിനില്‍ […]