നിര്‍മാണം പൂര്‍ത്തിയായിട്ട് ആറ് വര്‍ഷം മാത്രം; ഏറ്റുമാനൂര്‍ – നീണ്ടൂര്‍ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് അടര്‍ന്നു മാറിയ നിലയില്‍; വാഹനങ്ങള്‍ അപകടത്തില്‍ പെടാൻ സാധ്യത….

നിര്‍മാണം പൂര്‍ത്തിയായിട്ട് ആറ് വര്‍ഷം മാത്രം; ഏറ്റുമാനൂര്‍ – നീണ്ടൂര്‍ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് അടര്‍ന്നു മാറിയ നിലയില്‍; വാഹനങ്ങള്‍ അപകടത്തില്‍ പെടാൻ സാധ്യത….

ഏറ്റുമാനൂര്‍: നിര്‍മാണം പൂര്‍ത്തിയാക്കി ആറു വര്‍ഷം മാത്രമായ റെയില്‍വേ മേല്‍പ്പാലത്തിലെ കോണ്‍ക്രീറ്റ് അടര്‍ന്നു മാറിയ നിലയില്‍.

ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഏറ്റുമാനൂര്‍ – നീണ്ടൂര്‍ റോഡിലെ മേല്‍പ്പാലത്തിലാണ് കോണ്‍ക്രീറ്റ് അടര്‍ന്നുമാറിയിരിക്കുന്നത്. കമ്പികള്‍ തെളിഞ്ഞു കാണുന്ന നിലയിലാണ്.

പാത ഇരട്ടിപ്പിക്കലും റെയില്‍വേ സ്റ്റേഷൻ മാറ്റി സ്ഥാപിക്കലും നടന്ന ഘട്ടത്തിലാണ് മേല്‍പ്പാലത്തിന്‍റെ നിര്‍മാണവും നടന്നത്. പാലത്തിലെ പല ഭാഗത്തും കോണ്‍ക്രീറ്റ് പൊളിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ക്രീറ്റ് കൂടുതല്‍ അടര്‍ന്നു പോയാല്‍ വാഹനങ്ങള്‍ പ്രത്യേകിച്ച്‌ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടാൻ സാധ്യതയുണ്ട്.